Content | പുതുതലമുറയെ ക്രിസ്തുവുമായി അടുപ്പിക്കുന്നതില്‍ ക്രിസ്ത്യന്‍ പ്രേഷിത സംഘടനയായ ഗ്രൗണ്ട്‌വയര്‍ കഴിഞ്ഞ വര്‍ഷം കൈവരിച്ച നേട്ടം ശ്രദ്ധ നേടുന്നു. ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഗ്രൗണ്ട്‌വയര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം മാത്രം 1,90,000-ത്തിലധികം യുവജനങ്ങളാണ് ക്രിസ്തുവിനെ തങ്ങളുടെ നാഥനും രക്ഷകനുമായി സ്വീകരിച്ചത്. ഈ പ്രവണത മന്ദഗതിയിലാകാന്‍ യാതൊരു സൂചനയുമില്ലെന്നു ഗ്രൗണ്ട്‌വയറിന്റെ പ്രസിഡന്റായ സീന്‍ ഡണ്‍, ഫെയിത്തുവയറിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശരിയായ ആളുകളെ ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ചതാണ് വിജയത്തിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
എല്ലാവരും നിരീശ്വരവാദികളാണെന്ന് വിശ്വസിപ്പിക്കുവാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ സത്യം അതല്ലെന്നും അദ്ദേഹം പറയുന്നു. പുതുതലമുറയില്‍പ്പെട്ട 71 ശതമാനവും ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ആധുനിക സംസ്കാരത്തിന്റെ ഭാഗമായി നിരവധി പേര്‍ ദൈവത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ മീഡിയ വഴി അവരെ ക്രിസ്തുവുമായി അടുക്കുവാന്‍ സഹായിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന പ്രേഷിത സംഘടനയാണ് ഗ്രൗണ്ടുവയര്‍. നിരവധി യുവതീ-യുവാക്കളെ ക്രിസ്തുവുമായി അടുപ്പിക്കുന്നതില്‍ സംഘടന വിജയിച്ചിട്ടുണ്ട്.
ദൈവം ഒരു യാഥാര്‍ത്ഥ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ ഡണ്‍ തങ്ങളുടെ ജീവിതത്തിന്റെ അവശ്യ ഘട്ടങ്ങളില്‍ ഇടപെടുന്ന ദൈവം പ്രസക്തനാണെന്ന കാര്യം അവരെ ഓര്‍മ്മിപ്പിച്ചാല്‍ മാത്രം മതിയെന്നും കൂട്ടിച്ചേര്‍ത്തു. പുതുതലമുറയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി ഹോളിവുഡ് നിര്‍മ്മിത ചെറു വീഡിയോകളാണ് സംഘടന ഉപയോഗിക്കുന്നത്. ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞാല്‍ അവരുമായി ചാറ്റ് ചെയ്യുവാന്‍ ദിവസത്തിലെ 24 മണിക്കൂറും സംഘടനയില്‍ അംഗങ്ങളായ പ്രേഷിതര്‍ തയ്യാറാണ്. 'ജീസസ്‌കെയേഴ്‌സ്.കോം' പോലെയുള്ള സൈറ്റുകള്‍ വഴിയാണ് സംഘടന യുവത്വത്തെ ക്രിസ്തുവിലേക്ക് നയിക്കുന്നത്. 2020-ല്‍ 1,16,000 യുവതീയുവാക്കളെ വിശ്വാസത്തിലേക്ക് കൊണ്ടുവന്ന ഗ്രൗണ്ട്‌വയറിന് 2021-ല്‍ 1,92,000 പേരെ ക്രിസ്തുവിലേക്ക് തിരിച്ചുവിടാന്‍ കഴിഞ്ഞുവെന്നത് സംഘടനയുടെ നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയാണ്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|