category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ നാട്ടില്‍ ക്രൈസ്തവ സാന്നിധ്യം ഇല്ലാതാക്കാൻ തീവ്ര യഹൂദ സംഘടനകളുടെ ശ്രമം: ആശങ്ക അറിയിച്ച് ഗ്രീക്ക് പാത്രിയാർക്കീസ്
Contentജെറുസലേം: വിശുദ്ധ നാടായ ജെറുസലേമിൽ നിന്നും ക്രൈസ്തവ സാന്നിധ്യം ഇല്ലാതാക്കാൻ തീവ്ര യഹൂദ സംഘടനകൾ ശ്രമിക്കുന്നുവെന്ന് ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തെയോഫിലോസ് മൂന്നാമൻ. ക്രൈസ്തവർക്കും, യഹൂദർക്കും, ഇസ്ലാംമത വിശ്വാസികൾക്കും പരിപാവനമായ പഴയ ജെറുസലേം നഗരത്തിൽ നിന്ന് ക്രൈസ്തവരെ തുരത്താൻ വേണ്ടിയാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ തിരുപ്പിറവി ആഘോഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തന്റെ ആശങ്കകൾ പാത്രിയാർക്കീസ് പങ്കുവെച്ചിരിക്കുന്നത്. ജെറുസലേമിലെ ക്രൈസ്തവ സാന്നിധ്യം ഭീഷണിയെ നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ സഹോദരീ, സഹോദരന്മാർ വിദ്വേഷ ആക്രമണങ്ങളുടെ ഇരകളാണ്. നമ്മുടെ ദേവാലയങ്ങൾ ദിനംപ്രതി ആക്രമിക്കപ്പെടുന്നു. വൈദികരെ നിരന്തരമായി അവർ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായിട്ടാണ് ഇത്രയും കടുത്ത ഭാഷയിൽ അക്രമകാരികൾ ഇസ്രായേലി വംശജരാണെന്ന് വ്യക്തമാക്കി ഒരു ക്രൈസ്തവ നേതാവ് രംഗത്ത് വരുന്നത്. എന്നാൽ അക്രമകാരികൾ ഇസ്രായേൽ എന്ന രാജ്യത്തെയോ, യഹൂദരെ മൊത്തമായോ പ്രതിനിധീകരിക്കുന്നവരല്ലായെന്നും പാത്രിയർക്കീസ് എടുത്തുപറഞ്ഞിട്ടുണ്ട്. ഇസ്രായേലിലെ ക്രൈസ്തവ പുരോഹിതരും, തീർത്ഥാടകരും തീവ്ര യഹൂദരുടെ ഭാഗത്തുനിന്ന് ഭീഷണി നേരിടുന്നുണ്ടെന്ന് കഴിഞ്ഞവർഷം അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-11 19:53:00
Keywordsക്രൈസ്തവ
Created Date2022-01-11 19:53:59