Contents
Displaying 17821-17830 of 25101 results.
Content:
18194
Category: 1
Sub Category:
Heading: മലേഷ്യയിൽ വിശ്വാസ സമ്മേളനത്തിൽ പങ്കെടുത്ത ചൈനീസ് ക്രൈസ്തവർക്ക് ജയിൽ ശിക്ഷ
Content: ഷാൻസി: നിയമപരമായി നേടിയ പാസ്പോർട്ടും, വിസയും ഉപയോഗിച്ച് മലേഷ്യ സന്ദർശിച്ച അഞ്ചു ക്രൈസ്തവർക്ക് ചൈനയിലെ ഷാൻസി പ്രവിശ്യയിലെ ഫെൻയാങിൽ സ്ഥിതിചെയ്യുന്ന കോടതി ജയിൽ ശിക്ഷ വിധിച്ചു. സുൻചെങ് റിഫോമ്ഡ് ചർച്ച് എന്ന കൂട്ടായ്മയിലെ അംഗങ്ങളായ ഇവർക്ക് ആറു മുതൽ എട്ട് മാസം വരെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് ക്രൈസ്തവ സന്നദ്ധ സംഘടനയായ ചൈന എയിഡിനെ ഉദ്ധരിച്ച് യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020ൽ മലേഷ്യയിലെ ക്വാലാലംപൂരിൽ ഗോസ്പെൽ ആൻഡ് കൾച്ചർ കോൺഫറൻസ് എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് അഞ്ചു പേരുടെ സംഘം ചൈനയിൽ നിന്നും പുറപ്പെട്ടത്. അനധികൃതമായി അതിർത്തി കടന്നു എന്ന കുറ്റമാണ് കോടതി ശിക്ഷ നൽകാൻ കാരണമായി വിധി പ്രസ്താവനയിൽ പറഞ്ഞിരിണത്. കഴിഞ്ഞവർഷം അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചുപേരെയും വിചാരണയ്ക്കായി തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെയും, അഭിഭാഷകരുടെയും സാന്നിധ്യത്തിൽ ഡിസംബർ 28നാണ് വിചാരണ നടപടി ഔദ്യോഗികമായി ആരംഭിക്കുന്നത്. ഇവരുടെ സഭയിലെ പാസ്റ്ററെയും, സഹായിയെയും ഇതേ കുറ്റം ആരോപിച്ച് നവംബർ 21നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും വിചാരണ കാത്ത് കഴിയുകയാണ്. സ്റ്റീഫൻ തോങ് എന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടുത്ത വിമർശകനായ വചനപ്രഘോഷകനാണ് ഗോസ്പൽ ആൻഡ് കൾച്ചർ കോൺഫറൻസ് മലേഷ്യയിൽ സംഘടിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിമർശനങ്ങളെ ഭയപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി, സ്റ്റീഫൻ തോങിന്റെ പ്രസംഗങ്ങൾ ഇൻറർനെറ്റിൽ നിന്നും നീക്കം ചെയ്യാന്‍ നടപടിയെടുത്തിരിന്നു. ആവശ്യമായ യാത്ര രേഖകളുമായി മലേഷ്യയിലേക്ക് പോയി തിരികെ വന്ന ക്രൈസ്തവർക്ക് നേരെ കെട്ടിച്ചമച്ച കുറ്റമാണ് ഇതെന്ന് ക്രൈസ്തവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. വിധിക്കെതിരെ ക്രൈസ്തവർ അപ്പീൽ പോകുമോ എന്ന കാര്യം വ്യക്തമല്ല. ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സ്ഥാനമേറ്റതിനു ശേഷം വിവിധ മതങ്ങൾ സർക്കാരിന്റെ കടുത്ത നിരീക്ഷണത്തിലായി മാറിയിരിക്കുകയാണെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ ഷാൻസി പ്രവിശ്യയിലെ കോടതി വിധി വന്നതിന് ശേഷം പ്രതികരിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-16-16:14:52.jpg
Keywords: മലേഷ്യ

18195
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറി
Content: കാക്കനാട്: സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറിയായി നിയുക്ത ആർച്ചു ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സിനഡ് തെരഞ്ഞെടുത്തു. സീറോമലബാർ സഭയുടെ ജനുവരി 7 മുതൽ 15 വരെ നടന്ന മുപ്പതാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സിനഡിൽ തന്നെയാണ് തലശ്ശേരി അതിരൂപതയുടെ ആർച്ചുബിഷപ്പായി മാർ പാംപ്ലാനിയെ സിനഡ് തെരെഞ്ഞെടുത്തത്. അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ആർച്ചുബിഷപ്പ് മാർ പാംപ്ലാനി 2017 നവംബർ 8 മുതൽ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജർമൻ, ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകളിൽ പ്രാവീണ്യമുണ്ട്. സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറിയായിരുന്ന ആർച്ചു ബിഷപ്പ് മാർ ആന്റണി കരിയിൽ കാലവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് മാർ ജോസഫ് പാംപ്ലാനി ഇപ്പോൾ നിയമിതനായിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}}

Image: /content_image/India/India-2022-01-16-16:41:21.jpg
Keywords: പാംപ്ലാ

18196
Category: 18
Sub Category:
Heading: ഏകീകൃത കുര്‍ബാന ക്രമം എറണാകുളം-അങ്കമാലി അതിരൂപതയിലും: സർക്കുലർ ജനുവരി 23ന് പുറത്തിറക്കുമെന്ന് മാര്‍ ആന്റണി കരിയില്‍
Content: കൊച്ചി: ശ്ലൈഹിക സിംഹാസനത്തിന്റെ നിർദ്ദേശപ്രകാരം സിനഡ് അംഗീകരിച്ചിട്ടുള്ള വിശുദ്ധ കുർബാനയർപ്പണ രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ സർക്കുലർ 2022 ജനുവരി 23 ഞായറാഴ്ച പുറപ്പെടുവിക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സിനഡിനെ അറിയിച്ചു. സീറോ മലബാര്‍ സഭ ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ശ്ലൈഹിക സിംഹാസനത്തിന്റെ തീരുമാനങ്ങൾ അനുസരണയോടെ സ്വീകരിച്ച് നടപ്പിലാക്കുന്നത് കത്തോലിക്ക പാരമ്പര്യത്തിന്റെ അനിവാര്യതയാണെന്ന് ഇത് സംബന്ധിച്ച കുറിപ്പില്‍ പറയുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിൽ വർഷങ്ങളായി തുടർന്നുപോരുന്ന ജനാഭിമുഖ കുർബാനയർപ്പണ രീതിയിൽ മാറ്റം വരുത്താനുള്ള വൈമുഖ്യം സഭയുടെ അച്ചടക്കത്തിനു നിരക്കാത്ത രീതികളിലൂടെ പലവേദികളിലും അതിരൂപതയുടെ ചില പ്രതിനിധികൾ പ്രകടമാക്കുന്നതിൽ സിനഡുപിതാക്കന്മാർക്കു ദുഃഖമുണ്ട്. സഭയുടെ കൂട്ടായ്മയെയും പൊതുനന്മയെയും കരുതി അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ച മറ്റു രൂപതകളുടെ മാതൃകയാണ് അനുകരണാർഹമായിട്ടുള്ളത്. ഏകീകൃത രീതിയിലുള്ള ബലിയർപ്പണം എന്ന സിനഡു തീരുമാനത്തിൽ നിന്ന് കാനൻ 1538 പ്രകാരമുള്ള ഒഴിവ് ആവശ്യപ്പെട്ടുകൊണ്ട് ശ്ലൈഹിക സിംഹാസനത്തെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മേജർ ആർച്ചുബിഷപ്പിന്റെ മെത്രാപ്പോലീത്തൻ വികാരിയുടെ നേതൃത്വത്തിലുള്ള സംഘം സമീപിച്ചിരുന്നു. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നിന്നും ലഭിച്ച കത്തിന്റെ വെളിച്ചത്തിൽ, അതിരൂപതയ്ക്കു മുഴുവനുമായി മെത്രാപ്പോലീത്തൻ വികാരി കാനൻ 1538 പ്രകാരം 2021 നവംബർ 27-ന് നല്കിയ ഒഴിവ് കാനോനികമായി നിലനിൽക്കുകയില്ലെന്നും അതിനാൽ പ്രസ്തുത നടപടി തിരുത്തണമെന്നും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കർദിനാൾ ലെയനാർദോ സാന്ദ്രി 2021 ഡിസംബർ 7-നും 2022 ജനുവരി 7-നും നൽകിയ കത്തുകളിലൂടെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്ലൈഹിക സിംഹാസനത്തിന്റെ നിർദ്ദേശപ്രകാരം സിനഡ് അംഗീകരിച്ചിട്ടുള്ള വിശുദ്ധ കുർബാനയർപ്പണ രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ സർക്കുലർ 2022 ജനുവരി 23 ഞായറാഴ്ച പുറപ്പെടുവിക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സിനഡിനെ അറിയിച്ചിട്ടുണ്ട്. ശ്ലൈഹിക സിംഹാസനത്തിന്റെ തീരുമാനങ്ങൾ അനുസരണയോടെ സ്വീകരിച്ച് നടപ്പിലാക്കുന്നത് കത്തോലിക്കാപാരമ്പര്യത്തിന്റെ അനിവാര്യതയാണ്. പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമമനുസരിച്ച് ആരാധനാക്രമപരമായ വിഷയങ്ങളിൽ സഭാ സിനഡിന്റെ തീരുമാനത്തിനു വിരുദ്ധമായ തീരുമാനമെടുക്കാൻ വ്യക്തികൾക്കോ രൂപതകൾക്കോ അവകാശമില്ല എന്ന യാഥാർത്ഥ്യം (CCEO 150 § 2) ഇത്തരുണത്തിൽ സ്മരണീയമാണ്. അനാവശ്യമായ നിർബന്ധ ബുദ്ധികൾ ഉപേക്ഷിച്ച് ശ്ലൈഹിക സിംഹാസനവും സഭാ സിനഡും നിർദ്ദേശിച്ചപ്രകാരം ഏകീകൃത ബലിയർപ്പണരീതി നടപ്പിലാക്കാൻ എല്ലാ വൈദികരോടും സന്യസ്തരോടും ദൈവജനത്തോടും സിനഡുപിതാക്കൻമാർ സ്നേഹപൂർവ്വം ആവശ്യപ്പെടുകയാണ്. നമ്മുടെ സഭയുടെ നന്മയെയും കൂട്ടായ്മയെയും ലക്ഷ്യമാക്കി ഇപ്രകാരമുള്ള അനുരഞ്ജനത്തിന് എല്ലാവരും തയ്യാറാകുമെന്ന് സിനഡ് പ്രത്യാശിക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടമായ വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലെ അഭിപ്രായാന്തരം തെരുവുകലാപമാക്കി മാറ്റാൻ ശ്രമിക്കുന്ന സഭാവിരുദ്ധ ശക്തികളുടെ കെണിയിൽ വീഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സീറോമലബാർസഭയിലെ മെത്രാൻമാർ എവിടെ വിശുദ്ധ കുർബാന അർപ്പിച്ചാലും അത് സിനഡ് നിർദ്ദേശിച്ച ക്രമത്തിലായിരിക്കണമെന്നുള്ള തീരുമാനം കൃത്യമായി നടപ്പിലാക്കണമെന്നും അതിന് ആവശ്യമായ സൗകര്യങ്ങൾ ബന്ധപ്പെട്ട വികാരിയച്ചന്മാർ ദൈവാലയങ്ങളിൽ ഒരുക്കണമെന്നും സിനഡ് നിർദ്ദേശിക്കുന്നു. സഭയെന്നത് മാനുഷികമായ സംവിധാനം മാത്രമല്ലെന്നും മിശിഹായുടെ മൗതികശരീരമാണെന്നും നാം ഓർമിക്കണം. സഭാ സിനഡിന്റെ തീരുമാനങ്ങളിലൂടെ പരിശുദ്ധാത്മാവിന്റെ ഹിതം വെളിപ്പെടുന്നു എന്നതാണു നമ്മുടെ വിശ്വാസം. സഭയുടെ ഐക്യത്തെ ലക്ഷ്യമാക്കി സിനഡ് എടുത്ത തീരുമാനം ബഹുഭൂരിഭാഗം രൂപതകളിലും സ്വീകരിക്കപ്പെട്ടൂ എന്നത് പ്രസ്തുത തീരുമാനത്തിനു പിന്നിലെ ദൈവഹിതമാണു വെളിപ്പെടുത്തുന്നത്. ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലായാൽ ജപമാലയുൾപ്പെടെയുള്ള ഭക്താഭ്യാസങ്ങൾ നിർത്തലാക്കുമെന്നും തിരുസ്വരൂപങ്ങളും നൊവേനകളും തിരുനാളാഘോഷങ്ങളും നിരോധിക്കുമെന്നുമുള്ള അടിസ്ഥാനരഹിതമായ വ്യാജപ്രചാരണങ്ങൾ ആരെയും വഴിതെറ്റിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സിനഡാനന്തര സര്‍ക്കുലറില്‍ പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/India/India-2022-01-17-10:49:36.jpg
Keywords: അങ്കമാ, എറണാ

18197
Category: 14
Sub Category:
Heading: ദക്ഷിണകൊറിയയിലെ കത്തോലിക്ക രക്തസാക്ഷികളുടെ ദേവാലയം അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്ര പദവിയില്‍
Content: ഡൈജിയോൻ: ദക്ഷിണകൊറിയയിലെ കത്തോലിക്ക രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ദേവാലയം അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് ഉയർത്തപ്പെട്ടു. മധ്യ കൊറിയയിലെ ചങ്ചിയോങ് പ്രവിശ്യയിലാണ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽ ജോസിയോങ് രാജവംശത്തിന്റെ കാലഘട്ടത്തിൽ ആയിരത്തോളം കത്തോലിക്ക വിശ്വാസികളാണ് ഈ സ്ഥലത്ത് കൊല്ലപ്പെട്ടത്. ഡിസംബറിൽ നടന്ന ആഘോഷവേളയിൽ ഡൈജിയോൻ രൂപതയുടെ സഹായമെത്രാൻ അഗസ്റ്റീനസ് ജോങ് സൊ കിം നവ സുവിശേഷവത്കരണത്തിനു വേണ്ടിയുളള പൊന്തിഫിക്കൽ കൗൺസിന്റെ പ്രഖ്യാപനം തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായ ഫാ. ഹാൻ ഗ്വാങ് സിയോക്കിന് ഔദ്യോഗികമായി കൈമാറുകയായിരുന്നു. ഇവിടെ മിഷ്ണറി വൈദികനായി സേവനം ചെയ്തിരുന്ന ഫാദർ തോമസ് ചോയിയുടെ ഇരുന്നൂറാം ജന്മദിനം ആയിരുന്ന 2021 മാർച്ച് മാസം ഒന്നാം തീയതി ഹയ്മി കാത്തലിക്ക് മാർട്ടയേസ് ഷ്റൈൻ എന്ന പേരിൽ അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കി പൊന്തിഫിക്കൽ കൗൺസിൽ ഉയർത്തിയത്. വത്തിക്കാൻ അംഗീകാരം ലഭിക്കുന്ന കൊറിയയിലെ രണ്ടാമത്തെ തീർത്ഥാടനകേന്ദ്രമാണ് ഹയ്മി കാത്തലിക്ക് മാർട്ടയേസ് ഷ്റൈൻ. രക്തസാക്ഷികളായ 132 പേരുകൾ ഇവിടെ എഴുതിവെച്ചിട്ടുണ്ട്. പേര് അറിയാത്ത മറ്റ് രക്തസാക്ഷികൾക്ക് വേണ്ടി 50 അടി ഉയരമുള്ള ഒരു ഗോപുരവും തീർത്ഥാടന കേന്ദ്രത്തിന്റെ മണ്ണിൽ പണിതുയർത്തിയിട്ടുണ്ട്. മൂന്ന് തരത്തിലുള്ള തീർത്ഥാടന കേന്ദ്രങ്ങളാണ് കത്തോലിക്കസഭയിൽ ഉള്ളത്. രൂപത തീർത്ഥാടന കേന്ദ്രങ്ങൾക്ക് രൂപതയുടെ മെത്രാനും, ദേശീയ തീർത്ഥാടന കേന്ദ്രങ്ങൾക്ക് മെത്രാൻ സമിതിയും അംഗീകാരം നൽകുമ്പോൾ അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായി ഉയർത്തപ്പെടണമെങ്കിൽ വത്തിക്കാന്റെ അംഗീകാരം ആവശ്യമാണ്.
Image: /content_image/News/News-2022-01-17-11:37:40.jpg
Keywords: കൊറിയ

18198
Category: 11
Sub Category:
Heading: ലവ് ജിഹാദിന് വീണ്ടും ഇര: പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ക്രിസ്ത്യന്‍ പെണ്‍കുട്ടി നിയമ നടപടിക്ക്
Content: കൊച്ചി: ലവ് ജിഹാദും, ലഹരി ജിഹാദും സംബന്ധിച്ച് പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വെളിപ്പെടുത്തല്‍ സാധൂകരിച്ചുക്കൊണ്ട് ഇരുപതുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി, ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്ത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി തന്നെ പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ 40 ദിവസത്തോളം തടവില്‍ പാര്‍പ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കോതമംഗലം സ്വദേശിയും മുപ്പത്തിമൂന്നുകാരനുമായ അസ്ലമിനും കുടുംബത്തിനും എതിരേയാണ് യുവതിയുടെ പരാതിയെന്ന്‍ ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞുകൊണ്ട് മുന്‍കൂര്‍ ജാമ്യത്തിനായി ഭര്‍ത്താവും കുടുംബവും സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഇക്കഴിഞ്ഞ ജനുവരി 10-ന് അസ്സമിന്റെ ജാമ്യാപേക്ഷ നിരസിച്ചു. പെണ്‍കുട്ടിക്ക് ഇരുപതു വയസ്സു മാത്രമാണ് പ്രായം. യുവതിയെ നിര്‍ബന്ധപൂര്‍വ്വം പൊന്നാനിയില്‍ കൊണ്ടുപോയി പുറത്താരുമായി ബന്ധപ്പെടുവാന്‍ അനുവദിക്കാതെ 40 ദിവസത്തോളം തടവില്‍ പാര്‍പ്പിച്ചുവെന്ന്‍ എഫ്.ഐ.ആറില്‍ പറയുന്നു. അവിടെ നിന്നും രക്ഷപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടിലെത്തിയതിന് ശേഷവും തനിക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയിന്‍മേല്‍ അന്വേഷണം നടന്നുവരികയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കേസുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് പോലീസ് കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. പരസ്പരം ഇഷ്ടത്തിലായഈ ഇരുവരും സ്വന്തം മതവിശ്വാസത്തില്‍ ജീവിക്കാമെന്ന ഉറപ്പിന്‍മേല്‍ 2019 നവംബര്‍ 11-നാണ് പോത്താനിക്കാട് സബ് രജിസ്ട്രാര്‍ മുന്‍പാകെ വിവാഹിതരായത്. വിവാഹം കഴിഞ്ഞ ഉടന്‍തന്നെ യുവതിക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിടേണ്ടതായി വന്നുവെന്നു വാദിഭാഗം രേഖകളില്‍ പറയുന്നു. യുവതി ഭര്‍ത്താവിന്റെ ലൈംഗീകാതിക്രമത്തിനു ഇരയായതായി സെഷന്‍സ് ജഡ്ജി നിരീക്ഷിച്ചു. ഭര്‍ത്താവ് തങ്ങളുടെ കിടപ്പുമുറി ദൃശ്യങ്ങള്‍ ഭര്‍ത്താവ് കൂട്ടുകാരുമായി പങ്കുവെച്ചതും, യുവതിയുടെ മതവിശ്വാസത്തെ മാനിക്കാതെ മറ്റൊരു മതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം ചേര്‍ക്കുവാനുള്ള ഭര്‍ത്താവിന്റെ ശ്രമവും ഒരു സ്ത്രീക്കും താങ്ങാനാവാത്ത മാനസിക പീഡനമാണെന്നും കോടതി വിലയിരുത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കത്തോലിക്ക സഭ ഉയര്‍ത്തുന്ന ലവ് ജിഹാദ് ആരോപണം ഒരിക്കല്‍ കൂടി ശരിവെയ്ക്കുന്നതാണ് ഈ സംഭവം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-17-13:41:27.jpg
Keywords: ലവ് ജിഹാദ

18199
Category: 1
Sub Category:
Heading: കാമറൂണിൽ വൈദികനെ വലിച്ചിഴച്ച് സൈനികരുടെ മർദ്ദനം
Content: യോണ്ടേ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ ദക്ഷിണ - പശ്ചിമ പ്രദേശമായ ബ്യൂയില്‍ കത്തോലിക്ക വൈദികന് സൈനികരുടെ മർദ്ദനം. റാപ്പിഡ് ബറ്റാലിയൻ ഫോഴ്സ് എന്ന സേനാവിഭാഗമാണ് ഫാ. തോബിയാസിനെ ജനുവരി പന്ത്രണ്ടാം തീയതി വലിച്ചിഴച്ച് കടത്തിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഏറെ നേരത്തിനു ശേഷമാണ് അദ്ദേഹത്തെ തിരികെ അയച്ചതെന്ന്‍ ആഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനികർ അനുമതിയില്ലാതെ ദേവാലയ പരിസരത്ത് പ്രവേശിച്ച് വൈദികനെ വാഹനത്തിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നുവെന്ന് സംഭവത്തെപ്പറ്റി ഒരാൾ വെളിപ്പെടുത്തി. സൈനിക നടപടിയെ മനുഷ്യാവകാശ സംഘടനകൾ ചോദ്യം ചെയ്തിട്ടുണ്ട്. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെന്റ് കാമറൂണിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ നടന്ന സംഭവത്തെ പറ്റി കൂടുതൽ വ്യക്തത വന്നിട്ടില്ല. ഇംഗ്ലീഷ് സംസാരിക്കുന്ന പൗരൻമാർക്ക് വേണ്ടി ഒരു പ്രത്യേക രാജ്യം ആവശ്യപ്പെട്ടുകൊണ്ട് ഒരുവിഭാഗം ഏറെനാളായി രാജ്യത്തെ സൈനികരുമായി പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. വിവിധ മനുഷ്യാവകാശ സംഘടനകൾ ഒരു മൂന്നാം കക്ഷിയെവെച്ച് ടൂർണമെന്റിന്റെ സുരക്ഷ കണക്കിലെടുത്ത് സമാധാന ചർച്ച നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. സർക്കാർ സേന വീടുകൾ തീവെച്ച് നശിപ്പിക്കുന്നതും, പൗരന്മാരെ അറസ്റ്റ് ചെയ്യുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. 2017 ന് ശേഷം ഏഴ് വൈദികരാണ് രാജ്യത്ത് കൊലചെയ്യപ്പെട്ടത്. സര്‍ക്കാരില്‍ നിന്നും പോരാളികളില്‍ നിന്നും നിരവധി ഭീഷണികളാണ് വൈദികർക്കും, സന്യസ്തർക്കും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-01-17-15:35:33.jpg
Keywords: കാമറൂ

18200
Category: 13
Sub Category:
Heading: മ്യാന്മറിലെ വ്യോമാക്രമണത്തില്‍ ഭവനരഹിതരായ ജനങ്ങള്‍ക്ക് അഭയകേന്ദ്രമായത് കത്തോലിക്ക ദേവാലയം
Content: ലോയികാ: വടക്കന്‍ മ്യാന്‍മറിലെ ലോയികാ പട്ടണത്തില്‍ ഉണ്ടായ കനത്ത വ്യോമാക്രമണത്തില്‍ സര്‍വ്വവും നശിച്ച് എങ്ങോട്ടാണ് പോകേണ്ടതെന്നറിയാന്‍ പാടില്ലാതെ നിന്ന ഇരുന്നൂറോളം പേര്‍ക്ക് അഭയകേന്ദ്രമായി ക്രൈസ്റ്റ് ദി കിംഗ് ദേവാലയം. കഴിഞ്ഞ മൂന്നു ദിവസങ്ങളായി കനത്ത പോരാട്ടമാണ് നടന്നുവന്നിരുന്നതെന്നും മാരകമായ ആയുധങ്ങള്‍ക്ക് പുറമേ, യുദ്ധവിമാനങ്ങളും, ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നിരുന്നതെന്നും ലോയികാ രൂപതയുടെ ചാന്‍സിലറായ ഫാ. ഫ്രാന്‍സിസ് സോ നയിങ്ങ് ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വാര്‍ത്താ മാധ്യമമായ സര്‍ (എസ്.ഐ.ആര്‍) നോട് വെളിപ്പെടുത്തി. ദേവാലയത്തില്‍ അഭയം തേടിയവരില്‍ ഭൂരിഭാഗവും സ്ത്രീകളും, കുട്ടികളും. ശിശുക്കളുമായിരുന്നെന്നും ഫാ. ഫ്രാന്‍സിസ് പറഞ്ഞു. തൊട്ടടുത്ത പട്ടണമായ ദൗഖുവിലെ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിന്റെ മണിമാളിക ബോംബാക്രമണത്തില്‍ തകര്‍ന്നിരിന്നു. ഏതാണ്ട് എല്ലാ ദിവസവും ഇത്തരത്തിലുള്ള വ്യോമാക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ തേടി പരക്കം പായുകയാണെന്നും, വളരെ കുറച്ചു പേര്‍ മാത്രമാണ് പട്ടണത്തില്‍ അവശേഷിക്കുന്നതെന്നും ഫാ. ഫ്രാന്‍സിസ് പറഞ്ഞു. ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തില്‍ കഴിയുന്ന വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ള 200 പേര്‍ക്ക് എങ്ങോട്ടാണ് പോകേണ്ടതെന്ന് യാതൊരു നിശ്ചയവുമില്ല. ലോയികായിലേ 90,000 വരുന്ന ജനസംഖ്യയിലെ 50,000-ത്തോളം പേര്‍ പട്ടണം ഉപേക്ഷിച്ചു കഴിഞ്ഞു. തങ്ങള്‍ക്ക് എന്താണ് സംഭവിക്കുകയെന്ന് അറിയില്ലായെന്നും എന്നിരുന്നാലും, ദൈവം തങ്ങളെ സംരക്ഷിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ഫാ. ഫ്രാന്‍സിസ് പറയുന്നു. സര്‍ക്കാര്‍ സൈന്യവും വിമതപക്ഷവും തമ്മിലുള്ള പോരാട്ടത്തില്‍ കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഏതാണ്ട് നാലോളം കുട്ടികള്‍ മരണപ്പെട്ടതായി യുനിസെഫ് അറിയിച്ചു. ജനാധിവാസ മേഖലകളില്‍ നടക്കുന്ന കനത്ത വ്യോമാക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച യുനിസെഫ് ആക്രമണങ്ങളെക്കുറിച്ച് നിഷ്‌പക്ഷ അന്വോഷണം വേണമെന്നും കൂട്ടിച്ചേര്‍ത്തു. യുദ്ധം മ്യാന്മറിലെ പകുതിയലധികം ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നാണ് യു.എന്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (ഒ.സി.എച്ച്.എ) ഡിസംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നു കഴിഞ്ഞ ഫെബ്രുവരിയിലാണ് മ്യാന്‍മറില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഏതാണ്ട് 1447 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 8500-ഓളം പേര്‍ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നുമാണ് അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പോളിറ്റിക്കല്‍ പ്രിസണേഴ്സ് എന്ന മനുഷ്യാവകാശ സംഘടനയുടെ കണക്ക്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-01-17-17:30:05.jpg
Keywords: മ്യാന്‍

18201
Category: 1
Sub Category:
Heading: എത്യോപ്യയിൽ അകാരണമായി തടങ്കലിലാക്കപ്പെട്ട കത്തോലിക്ക സന്യാസിനികള്‍ മോചിതരായി
Content: ആഡിസ് അബാബ: എത്യോപ്യൻ പോലീസ് അകാരണമായി അറസ്റ്റ് ചെയ്ത ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷനിലെ കത്തോലിക്ക സന്യാസിനികള്‍ മോചിതരായി. കഴിഞ്ഞ വര്‍ഷം നവംബർ 3ന് എത്യോപ്യൻ പോലീസ് അറസ്റ്റ് ചെയ്ത സിസ്റ്റർ ലെറ്റെമറിയം സിഭത്ത്, സിസ്റ്റർ ടിബ്‌ലെറ്റ്‌സ് റ്റ്യൂം, സിസ്റ്റർ അബീബ ടെസ്‌ഫെ, സിസ്റ്റർ സായിദ് മോസ്, സിസ്റ്റർ അബീബ ഹാഗോസ്, സിസ്റ്റർ അബേബ ഫിറ്റ്‌വി എന്നിവരാണ് ഇപ്പോള്‍ മോചിതരായിരിക്കുന്നത്. ജനുവരി 15, ശനിയാഴ്ച ഉച്ചതിരിഞ്ഞ്, ഉർസുലിൻസ് ഓഫ് ഗാണ്ടിനോയിൽ നിന്നുള്ള സിസ്റ്റർ അബ്രഹെത് ടെസെർമയാണ് കന്യാസ്ത്രീകള്‍ മോചിതരായ വിവരം സ്ഥിരീകരിച്ചത്. മോചിതരായ കന്യാസ്ത്രീകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രാദേശികവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കോബോയിൽ നിന്നുള്ള രണ്ടു ഡീക്കൻമാരെയും രണ്ട് കന്യാസ്ത്രീകളെയും കുറിച്ച് ഇപ്പോഴും വിവരങ്ങള്‍ ഒന്നുമല്ല. ടിഗ്രേയന്‍ വംശജരായ ആയിരക്കണക്കിന് എത്യോപ്യക്കാർക്കൊപ്പം ഇവരും തടങ്കലില്‍ തന്നെ തുടരുക തന്നെയാണെന്നാണ് സൂചന. സര്‍ക്കാര്‍ സൈന്യവും ടിഗ്രേയന്‍ പോരാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രഭവകേന്ദ്രമായ ടിഗ്രേ പ്രവിശ്യയില്‍ നിരവധി വൈദികരും മിഷ്ണറിമാരും അകാരണമായി തടങ്കലിലാക്കപ്പെടാറുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ സര്‍ക്കാര്‍ സൈന്യം അകാരണമായി അറസ്റ്റ് ചെയ്ത സലേഷ്യന്‍ മിഷ്ണറിമാരില്‍ ഏഴുപേര്‍ മോചിതരായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-01-17-21:43:01.jpg
Keywords: എത്യോപ്യ

18202
Category: 18
Sub Category:
Heading: താന്‍ തികച്ചും സാധാരണക്കാരന്‍, സ്ഥാനലബ്ധി ദൈവദാനം: നിയുക്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
Content: തലശ്ശേരി: പുതിയ സ്ഥാനലബ്ധി ദൈവദാനമെന്നും അതിനു പിന്നിൽ മാർ ജോർജ് ഞരളക്കാട്ടിന്റെ ആഗ്രഹവും പ്രയത്നവുമുണ്ടെന്നും നിയുക്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. അതിരൂപത നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. താൻ തികച്ചും സാധാരണക്കാരൻ ആണ്. ഇതുവരെ ആയിരുന്നതു പോലെ തുടർന്നും എല്ലാവർക്കും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും മാര്‍ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലെത്തിയ മാർ ജോസഫ് പാംപ്ലാനിയെ വികാരി ജനറൽമാരായ മോൺ.അലക്സ് താരാമംഗലം, മോൺ.ജോസഫ് ഒറ്റപ്ലാക്കൽ, കത്തീഡ്രൽ വികാരി ഫാ.ജോർജ് കരോട്ട് എന്നിവർ ചേർന്നു സ്വീകരിച്ചു. തുടർന്ന് സെമിനാരിയിലെ വൈദികർ നയിച്ച പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കുചേർന്നു. തന്റെ പിൻഗാമിയായി മാർ ജോസഫ് പാംപ്ലാനിയെ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു. അതിരൂപത അധ്യക്ഷനായി നിയമിതനായതിനൊപ്പം സിറോ മലബാർ സിനഡ് സെക്രട്ടറി, സ്ഥിരം സിനഡ് അംഗം, കുന്നോത്ത് ഗുഡ്ഷെപ്പേഡ് മേജർ സെമിനാരി കമ്മിഷൻ ചെയർമാൻ എന്നീ പദവികളിലേക്കു കൂടി മാർ ജോസഫ് പാംപ്ലാനി തിരഞ്ഞെടുക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു. സ്വീകരണ യോഗത്തിൽ കണ്ണൂർ രൂപതാ ബിഷപ് ഡോ.അലക്സ് വടക്കുംതല, ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോർജ് വലിയമറ്റം, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, സണ്ണി ജോസഫ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി.ജോസ്, അതിരൂപതാ ചാൻസലർ ഫാ.തോമസ് തെങ്ങുംപള്ളിൽ, ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സിസ്റ്റർ അഞ്ജലി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ്ജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-01-18-09:03:45.jpg

18203
Category: 18
Sub Category:
Heading: വയനാട് കണിയാരത്തെ സെമിത്തേരി ആക്രമണം: ആശങ്ക പ്രകടിപ്പിച്ച് ക്രിസ്ത്യൻ കൾച്ചറൽ ഫോറം
Content: മാനന്തവാടി: വയനാട് ജില്ലയിലെ ഒന്നിലധികം ക്രൈസ്തവ കപ്പേളകളും സെമിത്തേരികളും രാത്രി കാലങ്ങളിൽ ആക്രമിക്കപ്പെടുകയും കല്ലറകൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നതിൽ ക്രിസ്ത്യൻ കൾച്ചറൽ ഫോറം ആശങ്ക അറിയിച്ചു. തകർക്കപ്പെട്ട മാനന്തവാടി കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരി ക്രിസ്ത്യൻ കൾച്ചറൽ ഫോറം നേതാക്കൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരിന്നു നേതാക്കള്‍. അസമയത്ത് സാമുഹ്യ വിരുദ്ധരായ ചില ആളുകൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിലെ യഥാർത്ഥ പ്രതികളെ യഥാസമയം കണ്ടെത്താൻ ഔദ്യോഗിക സംവിധാനങ്ങൾക്ക് കഴിയാത്തതിനാൽ അത് ജില്ലയിലെ മതസൗഹാർദ്ധന്തരീക്ഷത്തിൽ സംശയത്തിൻ്റെ വിത്തുപാകുന്നതിന് ഇടയാക്കുമെന്ന് സംഘടന ആശങ്ക പ്രകടിപ്പിച്ചു. നഗരങ്ങളുടെ പരിധിക്കുള്ളിൽ വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്ന സെമിത്തേരികളിൽ സാമൂഹ്യ വിരുദ്ധർ പ്രവേശിക്കാതെ ഇത്തരം സ്ഥലങ്ങളും പോലീസ് നൈറ്റ് പട്രോളിങ്ങിൻ്റെ ഭാഗമാക്കണമെന്നും സിസിഎഫ് അധികാരികളോട് ആവശ്യപ്പെട്ടു. ജില്ലയിലെ ക്രൈസ്തവ സെമിത്തേരികൾ മാത്രം ഇത്തരം നശിപ്പിക്കൽ പ്രക്രിയക്ക് വിധേയമാകുന്നതെന്തുകൊണ്ടാണെന്നും അന്വേഷിക്കണം. സാമൂഹ്യ വിരുദ്ധരും മയക്കുമരുന്നിനും അടിമപെട്ടവരേയും മറയാക്കി സമാധാന അന്തരീക്ഷത്തേ തകർക്കാൻ ശ്രമിക്കുന്ന ചിദ്ര ശക്തികൾ തുടർക്കഥയാവുന്ന ഇത്തരം പ്രവർത്തികൾക്ക് പുറകിൽ പ്രവർത്തിക്കുന്നുണ്ടോ എന്നതും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു കൊണ്ടുവരാനാകൂവെന്നും ഭാരവാഹികള്‍ പറഞ്ഞു. മാനന്തവാടി രൂപത പിആർഒ ഫാ. ജോസ് കൊച്ചറയ്ക്കൽ, സിസിഎസ്എസ് ചെയർമാൻ ഫാ. വില്ല്യം രാജൻ, ക്രിസ്ത്യൻ കൾച്ചറൽ ഫോറം ചെയർമാൻ കെ.കെ. ജേക്ക ബ്, ജനറൽ സെക്രട്ടറി സാലു ഏബ്രാഹം മേച്ചേരിൽ തുടങ്ങിയവരുടെ നേതൃത്വത്തി ലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. കഴിഞ്ഞ ദിവസമാണ് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. കല്ലറകളിലെ കുരിശുകൾ വ്യാപകമായി നശിപ്പിച്ചു. ഒട്ടേറെ കല്ലറകൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്.സെമിത്തേരിക്കു സമീപത്തെ ക്രൂശിത രൂപം എടുത്തു മാറ്റിയ നിലയിലാണ്.
Image: /content_image/News/News-2022-01-18-09:13:35.jpg
Keywords: സെമിത്തേ