category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാമറൂണിൽ വൈദികനെ വലിച്ചിഴച്ച് സൈനികരുടെ മർദ്ദനം
Contentയോണ്ടേ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ ദക്ഷിണ - പശ്ചിമ പ്രദേശമായ ബ്യൂയില്‍ കത്തോലിക്ക വൈദികന് സൈനികരുടെ മർദ്ദനം. റാപ്പിഡ് ബറ്റാലിയൻ ഫോഴ്സ് എന്ന സേനാവിഭാഗമാണ് ഫാ. തോബിയാസിനെ ജനുവരി പന്ത്രണ്ടാം തീയതി വലിച്ചിഴച്ച് കടത്തിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഏറെ നേരത്തിനു ശേഷമാണ് അദ്ദേഹത്തെ തിരികെ അയച്ചതെന്ന്‍ ആഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനികർ അനുമതിയില്ലാതെ ദേവാലയ പരിസരത്ത് പ്രവേശിച്ച് വൈദികനെ വാഹനത്തിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നുവെന്ന് സംഭവത്തെപ്പറ്റി ഒരാൾ വെളിപ്പെടുത്തി. സൈനിക നടപടിയെ മനുഷ്യാവകാശ സംഘടനകൾ ചോദ്യം ചെയ്തിട്ടുണ്ട്. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെന്റ് കാമറൂണിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ നടന്ന സംഭവത്തെ പറ്റി കൂടുതൽ വ്യക്തത വന്നിട്ടില്ല. ഇംഗ്ലീഷ് സംസാരിക്കുന്ന പൗരൻമാർക്ക് വേണ്ടി ഒരു പ്രത്യേക രാജ്യം ആവശ്യപ്പെട്ടുകൊണ്ട് ഒരുവിഭാഗം ഏറെനാളായി രാജ്യത്തെ സൈനികരുമായി പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. വിവിധ മനുഷ്യാവകാശ സംഘടനകൾ ഒരു മൂന്നാം കക്ഷിയെവെച്ച് ടൂർണമെന്റിന്റെ സുരക്ഷ കണക്കിലെടുത്ത് സമാധാന ചർച്ച നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. സർക്കാർ സേന വീടുകൾ തീവെച്ച് നശിപ്പിക്കുന്നതും, പൗരന്മാരെ അറസ്റ്റ് ചെയ്യുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. 2017 ന് ശേഷം ഏഴ് വൈദികരാണ് രാജ്യത്ത് കൊലചെയ്യപ്പെട്ടത്. സര്‍ക്കാരില്‍ നിന്നും പോരാളികളില്‍ നിന്നും നിരവധി ഭീഷണികളാണ് വൈദികർക്കും, സന്യസ്തർക്കും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-17 15:32:00
Keywordsകാമറൂ
Created Date2022-01-17 15:35:33