Content | ലോയികാ: വടക്കന്‍ മ്യാന്‍മറിലെ ലോയികാ പട്ടണത്തില്‍ ഉണ്ടായ കനത്ത വ്യോമാക്രമണത്തില്‍ സര്‍വ്വവും നശിച്ച് എങ്ങോട്ടാണ് പോകേണ്ടതെന്നറിയാന്‍ പാടില്ലാതെ നിന്ന ഇരുന്നൂറോളം പേര്‍ക്ക് അഭയകേന്ദ്രമായി ക്രൈസ്റ്റ് ദി കിംഗ് ദേവാലയം. കഴിഞ്ഞ മൂന്നു ദിവസങ്ങളായി കനത്ത പോരാട്ടമാണ് നടന്നുവന്നിരുന്നതെന്നും മാരകമായ ആയുധങ്ങള്‍ക്ക് പുറമേ, യുദ്ധവിമാനങ്ങളും, ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നിരുന്നതെന്നും ലോയികാ രൂപതയുടെ ചാന്‍സിലറായ ഫാ. ഫ്രാന്‍സിസ് സോ നയിങ്ങ് ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വാര്‍ത്താ മാധ്യമമായ സര്‍ (എസ്.ഐ.ആര്‍) നോട് വെളിപ്പെടുത്തി. ദേവാലയത്തില്‍ അഭയം തേടിയവരില്‍ ഭൂരിഭാഗവും സ്ത്രീകളും, കുട്ടികളും. ശിശുക്കളുമായിരുന്നെന്നും ഫാ. ഫ്രാന്‍സിസ് പറഞ്ഞു.
തൊട്ടടുത്ത പട്ടണമായ ദൗഖുവിലെ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിന്റെ മണിമാളിക ബോംബാക്രമണത്തില്‍ തകര്‍ന്നിരിന്നു. ഏതാണ്ട് എല്ലാ ദിവസവും ഇത്തരത്തിലുള്ള വ്യോമാക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ തേടി പരക്കം പായുകയാണെന്നും, വളരെ കുറച്ചു പേര്‍ മാത്രമാണ് പട്ടണത്തില്‍ അവശേഷിക്കുന്നതെന്നും ഫാ. ഫ്രാന്‍സിസ് പറഞ്ഞു.
ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തില്‍ കഴിയുന്ന വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ള 200 പേര്‍ക്ക് എങ്ങോട്ടാണ് പോകേണ്ടതെന്ന് യാതൊരു നിശ്ചയവുമില്ല. ലോയികായിലേ 90,000 വരുന്ന ജനസംഖ്യയിലെ 50,000-ത്തോളം പേര്‍ പട്ടണം ഉപേക്ഷിച്ചു കഴിഞ്ഞു. തങ്ങള്‍ക്ക് എന്താണ് സംഭവിക്കുകയെന്ന് അറിയില്ലായെന്നും എന്നിരുന്നാലും, ദൈവം തങ്ങളെ സംരക്ഷിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ഫാ. ഫ്രാന്‍സിസ് പറയുന്നു. സര്‍ക്കാര്‍ സൈന്യവും വിമതപക്ഷവും തമ്മിലുള്ള പോരാട്ടത്തില്‍ കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഏതാണ്ട് നാലോളം കുട്ടികള്‍ മരണപ്പെട്ടതായി യുനിസെഫ് അറിയിച്ചു.
ജനാധിവാസ മേഖലകളില്‍ നടക്കുന്ന കനത്ത വ്യോമാക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച യുനിസെഫ് ആക്രമണങ്ങളെക്കുറിച്ച് നിഷ്‌പക്ഷ അന്വോഷണം വേണമെന്നും കൂട്ടിച്ചേര്‍ത്തു. യുദ്ധം മ്യാന്മറിലെ പകുതിയലധികം ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നാണ് യു.എന്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (ഒ.സി.എച്ച്.എ) ഡിസംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നു കഴിഞ്ഞ ഫെബ്രുവരിയിലാണ് മ്യാന്‍മറില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഏതാണ്ട് 1447 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 8500-ഓളം പേര്‍ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നുമാണ് അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പോളിറ്റിക്കല്‍ പ്രിസണേഴ്സ് എന്ന മനുഷ്യാവകാശ സംഘടനയുടെ കണക്ക്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|