category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവയനാട് കണിയാരത്തെ സെമിത്തേരി ആക്രമണം: ആശങ്ക പ്രകടിപ്പിച്ച് ക്രിസ്ത്യൻ കൾച്ചറൽ ഫോറം
Contentമാനന്തവാടി: വയനാട് ജില്ലയിലെ ഒന്നിലധികം ക്രൈസ്തവ കപ്പേളകളും സെമിത്തേരികളും രാത്രി കാലങ്ങളിൽ ആക്രമിക്കപ്പെടുകയും കല്ലറകൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നതിൽ ക്രിസ്ത്യൻ കൾച്ചറൽ ഫോറം ആശങ്ക അറിയിച്ചു. തകർക്കപ്പെട്ട മാനന്തവാടി കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരി ക്രിസ്ത്യൻ കൾച്ചറൽ ഫോറം നേതാക്കൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരിന്നു നേതാക്കള്‍. അസമയത്ത് സാമുഹ്യ വിരുദ്ധരായ ചില ആളുകൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിലെ യഥാർത്ഥ പ്രതികളെ യഥാസമയം കണ്ടെത്താൻ ഔദ്യോഗിക സംവിധാനങ്ങൾക്ക് കഴിയാത്തതിനാൽ അത് ജില്ലയിലെ മതസൗഹാർദ്ധന്തരീക്ഷത്തിൽ സംശയത്തിൻ്റെ വിത്തുപാകുന്നതിന് ഇടയാക്കുമെന്ന് സംഘടന ആശങ്ക പ്രകടിപ്പിച്ചു. നഗരങ്ങളുടെ പരിധിക്കുള്ളിൽ വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്ന സെമിത്തേരികളിൽ സാമൂഹ്യ വിരുദ്ധർ പ്രവേശിക്കാതെ ഇത്തരം സ്ഥലങ്ങളും പോലീസ് നൈറ്റ് പട്രോളിങ്ങിൻ്റെ ഭാഗമാക്കണമെന്നും സിസിഎഫ് അധികാരികളോട് ആവശ്യപ്പെട്ടു. ജില്ലയിലെ ക്രൈസ്തവ സെമിത്തേരികൾ മാത്രം ഇത്തരം നശിപ്പിക്കൽ പ്രക്രിയക്ക് വിധേയമാകുന്നതെന്തുകൊണ്ടാണെന്നും അന്വേഷിക്കണം. സാമൂഹ്യ വിരുദ്ധരും മയക്കുമരുന്നിനും അടിമപെട്ടവരേയും മറയാക്കി സമാധാന അന്തരീക്ഷത്തേ തകർക്കാൻ ശ്രമിക്കുന്ന ചിദ്ര ശക്തികൾ തുടർക്കഥയാവുന്ന ഇത്തരം പ്രവർത്തികൾക്ക് പുറകിൽ പ്രവർത്തിക്കുന്നുണ്ടോ എന്നതും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു കൊണ്ടുവരാനാകൂവെന്നും ഭാരവാഹികള്‍ പറഞ്ഞു. മാനന്തവാടി രൂപത പിആർഒ ഫാ. ജോസ് കൊച്ചറയ്ക്കൽ, സിസിഎസ്എസ് ചെയർമാൻ ഫാ. വില്ല്യം രാജൻ, ക്രിസ്ത്യൻ കൾച്ചറൽ ഫോറം ചെയർമാൻ കെ.കെ. ജേക്ക ബ്, ജനറൽ സെക്രട്ടറി സാലു ഏബ്രാഹം മേച്ചേരിൽ തുടങ്ങിയവരുടെ നേതൃത്വത്തി ലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. കഴിഞ്ഞ ദിവസമാണ് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. കല്ലറകളിലെ കുരിശുകൾ വ്യാപകമായി നശിപ്പിച്ചു. ഒട്ടേറെ കല്ലറകൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്.സെമിത്തേരിക്കു സമീപത്തെ ക്രൂശിത രൂപം എടുത്തു മാറ്റിയ നിലയിലാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-18 09:13:00
Keywordsസെമിത്തേ
Created Date2022-01-18 09:13:35