category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎത്യോപ്യയിൽ അകാരണമായി തടങ്കലിലാക്കപ്പെട്ട കത്തോലിക്ക സന്യാസിനികള്‍ മോചിതരായി
Contentആഡിസ് അബാബ: എത്യോപ്യൻ പോലീസ് അകാരണമായി അറസ്റ്റ് ചെയ്ത ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷനിലെ കത്തോലിക്ക സന്യാസിനികള്‍ മോചിതരായി. കഴിഞ്ഞ വര്‍ഷം നവംബർ 3ന് എത്യോപ്യൻ പോലീസ് അറസ്റ്റ് ചെയ്ത സിസ്റ്റർ ലെറ്റെമറിയം സിഭത്ത്, സിസ്റ്റർ ടിബ്‌ലെറ്റ്‌സ് റ്റ്യൂം, സിസ്റ്റർ അബീബ ടെസ്‌ഫെ, സിസ്റ്റർ സായിദ് മോസ്, സിസ്റ്റർ അബീബ ഹാഗോസ്, സിസ്റ്റർ അബേബ ഫിറ്റ്‌വി എന്നിവരാണ് ഇപ്പോള്‍ മോചിതരായിരിക്കുന്നത്. ജനുവരി 15, ശനിയാഴ്ച ഉച്ചതിരിഞ്ഞ്, ഉർസുലിൻസ് ഓഫ് ഗാണ്ടിനോയിൽ നിന്നുള്ള സിസ്റ്റർ അബ്രഹെത് ടെസെർമയാണ് കന്യാസ്ത്രീകള്‍ മോചിതരായ വിവരം സ്ഥിരീകരിച്ചത്. മോചിതരായ കന്യാസ്ത്രീകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രാദേശികവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കോബോയിൽ നിന്നുള്ള രണ്ടു ഡീക്കൻമാരെയും രണ്ട് കന്യാസ്ത്രീകളെയും കുറിച്ച് ഇപ്പോഴും വിവരങ്ങള്‍ ഒന്നുമല്ല. ടിഗ്രേയന്‍ വംശജരായ ആയിരക്കണക്കിന് എത്യോപ്യക്കാർക്കൊപ്പം ഇവരും തടങ്കലില്‍ തന്നെ തുടരുക തന്നെയാണെന്നാണ് സൂചന. സര്‍ക്കാര്‍ സൈന്യവും ടിഗ്രേയന്‍ പോരാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രഭവകേന്ദ്രമായ ടിഗ്രേ പ്രവിശ്യയില്‍ നിരവധി വൈദികരും മിഷ്ണറിമാരും അകാരണമായി തടങ്കലിലാക്കപ്പെടാറുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ സര്‍ക്കാര്‍ സൈന്യം അകാരണമായി അറസ്റ്റ് ചെയ്ത സലേഷ്യന്‍ മിഷ്ണറിമാരില്‍ ഏഴുപേര്‍ മോചിതരായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-17 21:42:00
Keywordsഎത്യോപ്യ
Created Date2022-01-17 21:43:01