category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ലവ് ജിഹാദിന് വീണ്ടും ഇര: പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ക്രിസ്ത്യന്‍ പെണ്‍കുട്ടി നിയമ നടപടിക്ക്
Contentകൊച്ചി: ലവ് ജിഹാദും, ലഹരി ജിഹാദും സംബന്ധിച്ച് പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വെളിപ്പെടുത്തല്‍ സാധൂകരിച്ചുക്കൊണ്ട് ഇരുപതുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി, ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്ത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി തന്നെ പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ 40 ദിവസത്തോളം തടവില്‍ പാര്‍പ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കോതമംഗലം സ്വദേശിയും മുപ്പത്തിമൂന്നുകാരനുമായ അസ്ലമിനും കുടുംബത്തിനും എതിരേയാണ് യുവതിയുടെ പരാതിയെന്ന്‍ ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞുകൊണ്ട് മുന്‍‌കൂര്‍ ജാമ്യത്തിനായി ഭര്‍ത്താവും കുടുംബവും സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഇക്കഴിഞ്ഞ ജനുവരി 10-ന് അസ്സമിന്റെ ജാമ്യാപേക്ഷ നിരസിച്ചു. പെണ്‍കുട്ടിക്ക് ഇരുപതു വയസ്സു മാത്രമാണ് പ്രായം. യുവതിയെ നിര്‍ബന്ധപൂര്‍വ്വം പൊന്നാനിയില്‍ കൊണ്ടുപോയി പുറത്താരുമായി ബന്ധപ്പെടുവാന്‍ അനുവദിക്കാതെ 40 ദിവസത്തോളം തടവില്‍ പാര്‍പ്പിച്ചുവെന്ന്‍ എഫ്.ഐ.ആറില്‍ പറയുന്നു. അവിടെ നിന്നും രക്ഷപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടിലെത്തിയതിന് ശേഷവും തനിക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയിന്‍മേല്‍ അന്വേഷണം നടന്നുവരികയാണ്. മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കേസുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് പോലീസ് കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. പരസ്പരം ഇഷ്ടത്തിലായഈ ഇരുവരും സ്വന്തം മതവിശ്വാസത്തില്‍ ജീവിക്കാമെന്ന ഉറപ്പിന്‍മേല്‍ 2019 നവംബര്‍ 11-നാണ് പോത്താനിക്കാട് സബ് രജിസ്ട്രാര്‍ മുന്‍പാകെ വിവാഹിതരായത്. വിവാഹം കഴിഞ്ഞ ഉടന്‍തന്നെ യുവതിക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിടേണ്ടതായി വന്നുവെന്നു വാദിഭാഗം രേഖകളില്‍ പറയുന്നു. യുവതി ഭര്‍ത്താവിന്റെ ലൈംഗീകാതിക്രമത്തിനു ഇരയായതായി സെഷന്‍സ് ജഡ്ജി നിരീക്ഷിച്ചു. ഭര്‍ത്താവ് തങ്ങളുടെ കിടപ്പുമുറി ദൃശ്യങ്ങള്‍ ഭര്‍ത്താവ് കൂട്ടുകാരുമായി പങ്കുവെച്ചതും, യുവതിയുടെ മതവിശ്വാസത്തെ മാനിക്കാതെ മറ്റൊരു മതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം ചേര്‍ക്കുവാനുള്ള ഭര്‍ത്താവിന്റെ ശ്രമവും ഒരു സ്ത്രീക്കും താങ്ങാനാവാത്ത മാനസിക പീഡനമാണെന്നും കോടതി വിലയിരുത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കത്തോലിക്ക സഭ ഉയര്‍ത്തുന്ന ലവ് ജിഹാദ് ആരോപണം ഒരിക്കല്‍ കൂടി ശരിവെയ്ക്കുന്നതാണ് ഈ സംഭവം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-17 13:40:00
Keywordsലവ് ജിഹാദ
Created Date2022-01-17 13:41:27