Contents

Displaying 17841-17850 of 25101 results.
Content: 18214
Category: 1
Sub Category:
Heading: ക്രൈസ്തവ ഐക്യത്തിനായുള്ള ഈ വാരത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ വത്തിക്കാന്‍ പുറത്തിറക്കിയ പ്രാര്‍ത്ഥന
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യത്തിനായുള്ള ഈ വർഷത്തെ പ്രാർത്ഥനാ വാരത്തിന് ഇന്നലെ ജനുവരി 18നു തുടക്കമായിരിക്കുകയാണല്ലോ. 25 വരെ നീളുന്ന പ്രാര്‍ത്ഥന വാരത്തില്‍ ക്രിസ്തീയ ഐക്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ലോകമെങ്ങുമുള്ള വിശ്വാസികളോട് പാപ്പ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റ് കുർട്ട് കോഹും ആഗോള മെത്രാന്‍ സിനഡിന്റെ ജനറല്‍ സെക്രട്ടറിയും കൂടി പുറത്തുവിട്ട പ്രാര്‍ത്ഥനയാണ് താഴെ നല്‍കുന്നത്. ജനുവരി 25 വരെ നീളുന്ന പ്രാര്‍ത്ഥനാവാരത്തില്‍ ഫ്രാന്‍സിസ് പാപ്പയോടും ആഗോള സഭയോടും ചേര്‍ന്നു നമ്മുക്ക് പ്രാര്‍ത്ഥിക്കാം. #{blue->none->b-> പ്രാര്‍ത്ഥന ‍}# ഞങ്ങളുടെ പിതാവും കര്‍ത്താവുമായ ദൈവമേ, അങ്ങയുടെ ഏക ജാതനായ പുത്രന്റെ അടുക്കല്‍ രാജാക്കന്‍മാര്‍ക്ക് എത്തുവാന്‍ മാര്‍ഗ്ഗദര്‍ശിയായി നക്ഷത്രത്തെ അയച്ചവനാണല്ലോ അങ്ങ്. അങ്ങയിലുള്ള ഞങ്ങളുടെ പ്രത്യാശ വര്‍ദ്ധിപ്പിക്കുകയും സദാ സമയവും അങ്ങ് ഞങ്ങളോടൊപ്പം നടക്കുകയും, സ്വന്തം ജനത്തെ വീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കി തരുകയും ചെയ്യണമേ. പാത എത്രത്തോളം അപരിചിതമായിരുന്നാലും അങ്ങയുടെ പരിശുദ്ധാത്മാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ പിന്തുടരുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, അതുവഴി ലോകത്തിന്റെ പ്രകാശമായ യേശു ക്രിസ്തുവിന്റെ ഐക്യത്തിലേക്ക് ഞങ്ങള്‍ എത്തപ്പെടട്ടെ. അങ്ങയുടെ ആത്മാവിലേക്ക് ഞങ്ങളുടെ കണ്ണുകള്‍ തുറക്കപ്പെടുകയും, ഞങ്ങളുടെ വിശ്വാസത്തില്‍ ഞങ്ങളെ പ്രചോദിതരാക്കുകയും ചെയ്യണമേ, അതുവഴി രാജാക്കന്‍മാര്‍ ബെത്ലഹേമില്‍ ചെയ്തതുപോലെ ഞങ്ങളും യേശു ഞങ്ങളുടെ കര്‍ത്താവാണെന്ന് ഏറ്റ് പറയുകയും, ആരാധിക്കുകയും, ആനന്ദം കൊള്ളുകയും ചെയ്യട്ടെ. അങ്ങയുടെ പുത്രനായ യേശു ക്രിസ്തുവിന്റെ നാമത്തില്‍ ഈ അനുഗ്രഹങ്ങള്‍ ഞങ്ങളില്‍ ചൊരിയണമെ. ആമേന്‍.
Image: /content_image/News/News-2022-01-20-00:17:41.jpg
Keywords: പാപ്പ
Content: 18215
Category: 1
Sub Category:
Heading: ഭ്രൂണഹത്യവാദികളായ ഡെമോക്രാറ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ്
Content: അരിസോണ: ജനനത്തിന് ശേഷവും ശിശുക്കളെ കൊല്ലാമെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിയുടെ പ്രബോധനങ്ങള്‍ കേട്ട് ജനം മടുത്തുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ വാരാന്ത്യത്തില്‍ അരിസോണയില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പ്രോലൈഫ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ട്രംപ് ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ അബോര്‍ഷന്‍ അനുകൂല നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ചത്. വീര്‍ജീനിയയിലെ ഇപ്പോഴത്തെ ഗവര്‍ണറുടേയും, മുന്‍ഗവര്‍ണറുടേയും നിലപാടുകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കിത് ബോധ്യമാവുമെന്നാണ് ട്രംപ് പറയുന്നത്. ഇതാദ്യമായല്ല ട്രംപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അബോര്‍ഷന്‍ അനുകൂല നിലപാടുകള്‍ തുറന്നു കാട്ടുന്നത്. 2019-ലും ട്രംപ് സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഡെമോക്രാറ്റിക്‌ പാര്‍ട്ടിയിലെ ഓരോ ഉന്നതനും വൈകിയ വേളയിലുള്ള അബോര്‍ഷനെ അനുകൂലിക്കുന്നവരാണെന്ന് പറഞ്ഞ ട്രംപ് വിര്‍ജീനിയ ഗവര്‍ണറെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്രത്തെ അതിജീവിച്ച് ശിശു ജീവനോടെ ജനിച്ചുകഴിഞ്ഞാലും അമ്മയുമായി സംസാരിച്ചതിന് ശേഷം ഡോക്ടര്‍ക്ക് ആ ശിശു ജീവിച്ചിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നുമാണ് വിര്‍ജീനിയ ഗവര്‍ണര്‍ പറയുന്നതെന്ന് ട്രംപ് വിവരിച്ചു. ഇത് ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ആശയം തന്നെയാണെന്ന് പറഞ്ഞ ട്രംപ് അതുകൊണ്ടാണ് താന്‍ വൈകിയ വേളയിലുള്ള അബോര്‍ഷനുകള്‍ നിരോധിക്കുവാന്‍ കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടതെന്നും, ഓരോ കുട്ടിയും ദൈവത്തിന്റെ സമ്മാനമാണെന്ന് വിശ്വസിക്കുന്നവരാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളെന്നും കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രത്തെ അതിജീവിച്ച് ജീവനോടെ ജനിക്കുന്ന ശിശുക്കള്‍ക്ക് വേണ്ട വൈദ്യ പരിപാലനത്തിലുള്ള നിയമം അമേരിക്കയിലെ പത്തൊന്‍പതോളം സംസ്ഥാനങ്ങളില്‍ ഇല്ലെന്നാണ് അമേരിക്കന്‍ യുണൈറ്റഡ് ഫോര്‍ ലൈഫ് എന്ന സംഘടന നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായത്. അബോര്‍ഷനെ അതിജീവിച്ച് ശിശുക്കള്‍ ജനിക്കുന്നത് വളരെ വിരളമാണെന്നാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ അമേരിക്കയിലെ നിരവധി കുട്ടികള്‍ അബോര്‍ഷനെ അതിജീവിച്ച് ജനിക്കുന്നുണ്ടെന്നാണ് ഡിസീസ് കണ്ട്രോള്‍ സെന്ററുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Image: /content_image/News/News-2022-01-20-00:33:28.jpg
Keywords: ട്രംപ
Content: 18216
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നിയമപരമായ പദവി: പുതിയ നിയമത്തിന് ഈജിപ്ഷ്യന്‍ പാര്‍ലമെന്‍റ്
Content: കെയ്റോ: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈജിപ്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വ്യക്തിപരമായ നിയമ പദവി സംബന്ധിച്ച പുതിയ നിയമത്തിന് അംഗീകാരം നല്‍കുവാനുള്ള തയ്യാറെടുപ്പില്‍ ഈജിപ്ത് പാര്‍ലമെന്റ്. ജനുവരി 23-ന് പാര്‍ലമെന്റിന്റെ പുതിയ സെഷന്‍ ആരംഭിച്ചതിന് ശേഷം അധികം താമസിയാതെ തന്നെ നിയമത്തിന്റെ കരടുരൂപം സംബന്ധിച്ച് പാര്‍ലമെന്റ് ചര്‍ച്ച നടത്തുമെന്ന്‍ ഒരു പാര്‍ലമെന്ററി ലെജിസ്ലേറ്റീവ് കമ്മിറ്റി അംഗം പറഞ്ഞതായി വത്തിക്കാന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014-ല്‍ ആരംഭിച്ചതും ഈജിപ്തിലെ മുഴുവന്‍ സഭകളും ഉള്‍പ്പെടുന്നതുമായ കുടുംബ നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പുതിയ നിയമത്തിന്റെ കരടുരൂപത്തില്‍ ഉള്‍പ്പെടുന്നുണ്ട്. കരടുരൂപത്തിലെ ഓരോ പദങ്ങളും സംബന്ധിച്ച് നിയമ വിദഗ്ദര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സഭാ പ്രതിനിധികള്‍ എന്നിവരുമായി 16 സെഷനുകളിലായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ജൂണ്‍ 21-നാണ് നീതിന്യായ മന്ത്രാലയം പുതിയ നിയമത്തിന്റെ കരടുരൂപം തയ്യാറാക്കിയത്. വിവിധ ക്രിസ്ത്യന്‍ സഭകള്‍ സഭാപരമായി തങ്ങളുടേതായ സമീപനങ്ങള്‍വെച്ച് പുലര്‍ത്തുന്ന വിവാഹമോചനം, ദമ്പതികളുടെ നിയമപരമായ വേര്‍പിരിയല്‍ പോലെയുള്ള സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകളില്‍ ഏറേയും. ഇത്തരത്തിലുള്ള സങ്കീര്‍ണ്ണ വിഷയങ്ങള്‍ സംബന്ധിച്ച വിവിധ സഭകള്‍ സംയുക്തമായി തയ്യാറാക്കിയ ഉള്ളടക്കം 2020 ഒക്ടോബര്‍ 15നു ക്രിസ്ത്യന്‍ സഭകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. കരടുരൂപം തയ്യാറാക്കുമ്പോള്‍ കാണിച്ച പരസ്പര സഹകരണം ഈജിപ്തിലെ പ്രാദേശിക സഭകളും പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍-സിസിയുടെ നേതൃത്വത്തിലുള്ള ഈജിപ്ത് സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന ഊഷ്മള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. 2014-ല്‍ അധികാരത്തില്‍ വന്ന ശേഷം ഈജിപ്തിലെ ക്രിസ്ത്യന്‍ സഭകളോട് പ്രത്യേകിച്ച് ഏറ്റവും വലിയ സഭാ വിഭാഗമായ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരോട് സൗഹാര്‍ദ്ദപരമായി പെരുമാറിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്തുമസ് ആരാധനയില്‍ പങ്കുചേര്‍ന്ന ആദ്യ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അല്‍-സിസിയാണ്. കോപ്റ്റിക് സമൂഹം ഈജിപ്തിന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമാണെന്നു ഒന്നിലധികം പ്രാവശ്യം അദ്ദേഹം പ്രഖ്യാപിച്ചിരിന്നു. 2015-ല്‍ ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികള്‍ 21 കോപ്റ്റിക് ക്രൈസ്തവരെ തലയറുത്ത് കൊലപ്പെടുത്തിയപ്പോള്‍ അല്‍-സിസി അതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. 2016 ജൂലൈ മാസത്തില്‍ മതപരമായ അക്രമങ്ങള്‍ നടത്തുവര്‍ക്കുള്ള പിഴയും അദ്ദേഹം വര്‍ദ്ധിപ്പിക്കുകയുണ്ടായി. അതേ വര്‍ഷം ഓഗസ്റ്റ് 30-ന് ദേവാലയ നിര്‍മ്മാണത്തിനുള്ള അനുമതിക്കായുള്ള സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ ലഘൂകരിച്ചു കൊണ്ടുള്ള പുതിയ നിയമത്തിനും ഈജിപ്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കി. അതേസമയം സര്‍ക്കാരുമായുള്ള ബന്ധത്തില്‍ പുരോഗതിയുണ്ടായെങ്കിലും ഈജിപ്തിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ല. 8.7 കോടിയോളം വരുന്ന ഈജിപ്ത്യന്‍ ജനസംഖ്യയുടെ 10 ശതമാനത്തോളം ക്രൈസ്തവരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-20-10:33:50.jpg
Keywords: ഈജി
Content: 18217
Category: 18
Sub Category:
Heading: രാഷ്ട്രീയ അക്രമങ്ങളില്‍ സഭയെ വലിച്ചിഴച്ച് വ്യാജ പോസ്റ്റര്‍: പരാതി നല്‍കുമെന്ന് ഇടുക്കി രൂപത
Content: തൊടുപ്പുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സംഘർഷവും തുടർന്നുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവങ്ങളിലെ കുറ്റാരോപിതര്‍ക്ക് വേണ്ടി ഇടുക്കി രൂപത സ്വരമുയര്‍ത്തുന്നു എന്ന വിധത്തില്‍ നടത്തുന്ന പ്രചരണത്തിനെതിരെ രൂപതാനേതൃത്വം. വിഷയത്തില്‍ ഇടുക്കി രൂപതയെ വലിച്ചിഴച്ച് വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നത് തികച്ചും അപലപനീയമാണെന്നു രൂപത പ്രസ്താവിച്ചു. ഇടുക്കി രൂപതയെ അവഹേളിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം കുപ്രചരണങ്ങൾക്കെതിരേ ബന്ധപ്പെട്ടവർക്ക് പരാതി നൽകിക്കൊണ്ട് സാധ്യമായ നിയമനടപടികൾ കൈക്കൊള്ളുമെന്നും രൂപത പി‌ആര്‍‌ഓ ഫാ. ജോസ് പ്ലാച്ചിക്കൽ പ്രസ്താവനയില്‍ വ്യക്തമാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-01-20-11:19:15.jpg
Keywords: ഇടുക്കി
Content: 18218
Category: 13
Sub Category:
Heading: രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ വേദപാരംഗത പദവിയിലേക്ക് വിശുദ്ധ ഐറേനിയസ്
Content: വത്തിക്കാന്‍ സിറ്റി: രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ഐറേനിയസിനെ സഭയിലെ വേദപാരംഗതരുടെ പട്ടികയിലേക്ക് ഉയർത്താനുള്ള അംഗീകാരം വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം നൽകി. ഇതിനെപ്പറ്റി ചർച്ചചെയ്യാൻ തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാറോയുമായി ഫ്രാൻസിസ് മാർപാപ്പ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുസംഘത്തിലെ അംഗങ്ങളായ കർദ്ദിനാളുമാരും, മെത്രാന്മാരും രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മെത്രാൻ വേദപാരംഗതരുടെ പട്ടികയിലേക്ക് ഉയർത്തപ്പെടാൻ യോഗ്യനാണെന്ന് പ്ലീനറി സമ്മേളനത്തിൽ കണ്ടെത്തിയതായി കർദ്ദിനാൾ മാർസലോ സെമരാറോ പാപ്പയെ അറിയിച്ചു. ഐക്യത്തിനു വേണ്ടിയുള്ള വേദപാരംഗതൻ എന്ന പദവി വിശുദ്ധ ഐറേനിയസിന് നൽകുന്നതിനുവേണ്ടി ഫ്രാൻസിസ് മാർപാപ്പ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പാശ്ചാത്യ ക്രൈസ്തവ വിശ്വാസികളെയും, പൗരസ്ത്യ ക്രൈസ്തവ വിശ്വാസികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആത്മീയ, ദൈവശാസ്ത്ര പാലം എന്നാണ് കത്തോലിക്ക, ഓർത്തഡോക്സ് ദൈവ ശാസ്ത്രജ്ഞന്മാരുമായി കഴിഞ്ഞ ഒക്ടോബർ മാസം നടത്തിയ കൂടിക്കാഴ്ചയിൽ സന്ദേശം നൽകി പ്രസംഗിക്കവേ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനെ വിശേഷിപ്പിച്ചത്. കത്തോലിക്ക വിശ്വാസികളും, ഓർത്തഡോക്സ് വിശ്വാസികളും ഒരുപോലെ ആദരിക്കുന്ന എഴുത്തുകാരനായ മെത്രാനാണ് വിശുദ്ധ ഐറേനിയസ്. ജ്ഞാനവാദം എന്ന പാഷണ്ഡത ശക്തിപ്രാപിച്ച കാലത്ത് അതിനെതിരെ പോരാടാൻ ഐറേനിയസ് മുന്നിൽ തന്നെ ഉണ്ടായിരുന്നു. അദ്ദേഹം ക്രിസ്തുവിന്റെ ദൈവത്വവും, മനുഷ്യത്വവും പ്രതിരോധിക്കാൻ വേണ്ടിയുള്ള തെളിവുകൾ നിരത്തി. ഇപ്പോൾ ആധുനിക തുർക്കിയുടെ ഭാഗമായ സ്മിർണയിൽ ജനിച്ച ഐറേനിയസ് എഴുതിയ ഗ്രന്ഥങ്ങൾ സംരക്ഷിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവചരിത്രം പൂർണമായി ലഭ്യമല്ല. ക്രിസ്തുവിന്റെ അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്റെ ശിഷ്യരിൽ ഒരാളായ വിശുദ്ധ പോളികാർപ്പ് പ്രസംഗിക്കുന്നത് കേൾക്കാൻ ഐറേനിയസിന് ചെറുപ്പത്തിൽ അവസരം ലഭിച്ചിരുന്നു. വൈദികനായി അഭിഷേകം ചെയ്യപ്പെട്ടതിനുശേഷം ഫ്രാൻസിലാണ് അദ്ദേഹം സേവനം ചെയ്യുന്നത്. കുറച്ചു നാളുകൾക്ക് ശേഷം ഐറേനിയസ് ലിയോൺ നഗരത്തിന്റെ മെത്രാനായി നിയമിക്കപ്പെട്ടു. അവിടെവച്ചാണ് വിശുദ്ധൻ രക്തസാക്ഷിത്വം വരിക്കുന്നത്. അതിനാൽ തന്നെ രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ വേദപാരംഗതൻ എന്നുളള വിശേഷണം കൂടി വിശുദ്ധ ഐറേനിയസിന് ലഭിക്കും. 2015-ല്‍ പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അർമേനിയൻ സന്യാസിയായ വിശുദ്ധ ഗ്രിഗറിയെ ഫ്രാൻസിസ് മാർപാപ്പ വേദപാരംഗതരുടെ പട്ടികയിലേക്ക് ഉയർത്തിയിരിന്നു.
Image: /content_image/News/News-2022-01-21-11:53:45.jpg
Keywords: വേദപാരം
Content: 18219
Category: 1
Sub Category:
Heading: പാപ്പയുടെ സഹായികളായ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് കോവിഡ്
Content: റോം: ഫ്രാൻസിസ് മാർപാപ്പയുടെ പ്രധാന സഹായികളായ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനും ഡെപ്യൂട്ടി ആർച്ച് ബിഷപ്പ് എഡ്ഗർ പെന പാര എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. അറുപത്തിയേഴ് വയസ്സുള്ള കർദ്ദിനാൾ പരോളിന് നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ആർച്ച് ബിഷപ്പ് പെന പാരയ്ക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. അവർ വത്തിക്കാനിലെ അപ്പാർട്ടുമെന്റുകളിൽ കഴിയുകയാണ്. ഇരുവരും വത്തിക്കാന്റെ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരായതിനാല്‍ സാധാരണഗതിയിൽ, ഫ്രാന്‍സിസ് പാപ്പയെ പതിവായി കണ്ടുമുട്ടാറുണ്ട്, എന്നാൽ അവർ മാർപാപ്പയെ അവസാനമായി കണ്ടത് എപ്പോഴാണെന്ന് വ്യക്തമല്ല. ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ നേരത്തെ വത്തിക്കാനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിന്നു. ജനുവരി 31 മുതൽ, ബൂസ്റ്റർ ഡോസ് അടക്കമുള്ള വാക്സിനേഷന്‍ ആരോഗ്യ പാസ് ജീവനക്കാർക്ക് ഉണ്ടായിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വത്തിക്കാൻ മ്യൂസിയങ്ങളും പൂന്തോട്ടങ്ങളും കാസ്റ്റൽ ഗാൻഡോൾഫോയിലെ മാർപ്പാപ്പയുടെ വേനൽക്കാല വസതി സന്ദർശിക്കുന്നവർക്കും ആരോഗ്യ പാസ് നിര്‍ബന്ധമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-21-13:31:51.jpg
Keywords: പരോളി
Content: 18220
Category: 10
Sub Category:
Heading: കുടുംബങ്ങളുടെ സംരക്ഷണത്തിനായി ഉറുഗ്വേയുടെ തലസ്ഥാന നഗരിയിൽ നാളെ ജപമാല യജ്ഞം
Content: മോൺഡിവീഡിയോ: ലാറ്റിനമേരിക്കൻ രാജ്യമായ ഉറുഗ്വേയുടെ തലസ്ഥാന നഗരമായ മോൺഡിവീഡിയോയിൽ കുടുംബങ്ങളുടെ സംരക്ഷണത്തിനു വേണ്ടി ജപമാല യജ്ഞം. നാളെ ജനുവരി ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്കാണ് ഗ്രേറ്റ് റോസറി ഓഫ് ബ്ലെസ്സിംഗ്സ് ഫോർ ദ ഫാമിലി എന്ന പേരിൽ ജപമാല യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. അൽമായരും, വൈദികരുമാണ് ഇതിനായി ക്രമീകരണങ്ങൾ നടത്തുന്നത്. നാം സംരക്ഷിക്കേണ്ട വലിയൊരു നിധിയാണ് കുടുംബമെന്നും തങ്ങളുടെ ജീവിതം പരിശുദ്ധ കന്യകാമറിയത്തിന് ഭരമേൽപ്പിച്ച കുടുംബങ്ങളുടെ വിശ്വാസം പരസ്യമായി ജപമാല യജ്ഞത്തിൽ കാണാൻ സാധിക്കുമെന്നും സംഘാടകരിൽ ഒരാളായ എസ്തേർ മീക്കിൾ പറഞ്ഞു. കുടുംബങ്ങൾ ഇന്ന് ദുർബലമാകുന്ന കാഴ്ചയാണ് വിഷമത്തോടെ കാണാൻ സാധിക്കുന്നത് . ലളിതവും ശക്തവുമായ ജപമാല പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ ഹിതം ജീവിതത്തിൽ വീണ്ടും നടപ്പിലാക്കാൻ പ്രാപ്തരാക്കുന്ന മാനസാന്തര അനുഭവത്തിലേക്ക് സ്വർഗ്ഗീയ മാതാവ് നമ്മെ നയിക്കുമെന്നു എസ്തേർ മീക്കിൾ വിശദീകരിച്ചു. ജപമാല യജ്ഞത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനിലൂടെ പങ്കെടുക്കാനുള്ള ക്രമീകരണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. മോൺഡിവീഡിയോയുടെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡാനിയൽ സ്റ്റുർലയുടെ അനുഗ്രഹ ആശിർവാദത്തോടെ വിശ്വാസികൾ തങ്ങളുടെ കുടുംബങ്ങളെ തിരു കുടുംബത്തിന് സമർപ്പിക്കും.
Image: /content_image/News/News-2022-01-21-14:53:59.jpg
Keywords: ജപമാല
Content: 18221
Category: 1
Sub Category:
Heading: നീതിന്യായ വ്യവസ്ഥിതിയെ പരസ്യമായി വെല്ലുവിളിക്കുന്ന മാധ്യമ - സാംസ്കാരിക ഇടപെടലുകൾ പ്രതിഷേധാർഹം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ
Content: കൊച്ചി: അടുത്ത നാളിലെ ഒരു കോടതിവിധിയുടെ പശ്ചാത്തലത്തിൽ, പരാതി നൽകിയവർക്ക് നീതി വാങ്ങിക്കൊടുക്കാൻ എന്ന വ്യാജേന സാമൂഹിക- സാംസ്കാരിക മേഖലകളിൽ കത്തോലിക്കാസഭയെക്കുറിച്ചും, സഭ അനുശാസിക്കുന്ന ജീവിതക്രമങ്ങളെകുറിച്ചും വിശിഷ്യാ, സന്ന്യാസ സമർപ്പണജീവിതത്തെകുറിച്ചും വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ രീതിയിൽ സംഘടിതമായ പ്രചാരണങ്ങളും നടത്തുന്നവര്‍ക്ക് പിന്നില്‍ ആസൂത്രിതമായ ശ്രമമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ. ക്യാംപെയ്നിങ്ങുകളും നടക്കുന്നതിന് പിന്നിൽ രാഷ്ട്രീയവും മതപരവുമായ നിക്ഷിപ്ത താല്പര്യങ്ങളുള്ളവരുടെ ആസൂത്രിതമായ ശ്രമങ്ങൾ ഉണ്ടെന്നുള്ളത് വ്യക്തമാണ്. ഈ ഒരു വിഷയത്തിൽ മാത്രമല്ല, കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട് അടുത്തകാലങ്ങളിലായി ഉയർന്നുവന്ന എല്ലാ വിവാദങ്ങളിലും ഇത്തരക്കാരുടെ അധാർമികവും നിയമവിരുദ്ധവുമായ ഇടപെടൽ സംശയിക്കാവുന്നതാണെന്നും ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഈ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളെയും ചില സാംസ്കാരിക, സാമൂഹിക പ്രവർത്തകരെയും സ്വാധീനിച്ചും, സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗിച്ചും കത്തോലിക്കാസഭാവിരുദ്ധ പൊതുവികാരം സൃഷ്ടിക്കാൻ രാജ്യത്തിലെ വ്യവസ്ഥാപിത നീതിന്യായ കോടതികളെ പോലും പരസ്യമായി വെല്ലുവിളിക്കുന്ന മാധ്യമ-സാംസ്കാരിക ഇടപെടലുകൾ സഗൗരവം തുറന്നു കാണിക്കപ്പെടേണ്ടതും, നിയമ നടപടികൾക്ക് വിധേയമാക്കപ്പെടേണ്ടതുമാണ്. വിവിധ രീതികളിൽ കേരളസമൂഹത്തിന്റെ സ്വൈര്യ ജീവിതത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവരും സമസ്ത മേഖലകളിലും ദുഷ്ടലാക്കോടെ ഇടപെട്ട് വെല്ലുവിളികൾ ഉയർത്തുന്നവരുമായ ചിലരുടെ കരങ്ങൾ ഇത്തരം സംഭവവികാസങ്ങൾക്ക് പിന്നിലുണ്ടെന്നുള്ളതിന് സൂചനകളുണ്ട്. വർഗ്ഗീയ ധ്രുവീകരണത്തിനും ഇതര സമുദായ - മത സംഘർഷങ്ങൾക്കും വഴിയൊരുക്കി കേരളത്തെ കലാപഭൂമിയാക്കാനും, മയക്കുമരുന്ന് - സ്വർണ്ണ കടത്തുകളും ഹവാല ഇടപാടുകളും നടത്തി കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിതി തകർക്കാനും, സുപ്രധാന സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾ പോലും നിയമവിരുദ്ധമായി കൈപ്പിടിയിലാക്കി ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഗൂഢ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ബഹുമാനപ്പെട്ട സർക്കാരും ക്രമസമാധാന - നീതി ന്യായ വകുപ്പുകളും ആത്മാർത്ഥമായി ഇടപെടേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ നിയമങ്ങൾക്കനുസരിച്ച് കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും നീതി നടപ്പിലാക്കപ്പെടുകയും വേണം എന്ന നിലപാട് ഒരു ജനാധിപത്യ രാജ്യത്ത് അഭംഗുരം കാത്തുസൂക്ഷിക്കപ്പെടേണ്ട ഒന്നാണ്. നിയമത്തിന്റെ വഴിയിൽനിന്ന് വ്യതിചലിച്ച് ആൾകൂട്ടത്തെ ഇളക്കിവിട്ടുള്ള മാധ്യമവിചാരണയും, സ്ഥാപിതതാത്പര്യങ്ങൾക്കനുസരിച്ചുള്ള വിധിതീർപ്പുകളും, കോടതിയെയും നീതിന്യായ സംവിധാനങ്ങളെയും പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ശൈലിയും അരാജകത്വത്തിന്റെ ലക്ഷണങ്ങളാണ്. നിയമം അനുശാസിക്കുന്ന രീതിയിൽ നീതിക്കും ന്യായത്തിനും വേണ്ടി മുന്നോട്ടുപോകുവാൻ ആർക്കും സാധ്യമായ ഈ രാജ്യത്ത് കോടതിവിധികളെ തെല്ലും മാനിക്കാത്ത സമീപനം തിരുത്തപ്പെടേണ്ടതുണ്ട്. ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ മത സംവിധാനങ്ങളെയും കത്തോലിക്കാ സഭയെയും സഭയുടെ ഭാഗമായ സന്ന്യാസ ജീവിത ശൈലിയെയും ഈ ജനാധിപത്യ രാജ്യത്തിന്റെ വ്യവസ്ഥാപിത സംവിധാനങ്ങളെയും സമാധാനാന്തരീക്ഷത്തെയും തകർക്കാൻ ശ്രമിക്കുകയും തെറ്റിദ്ധാരണകൾ പടർത്തുകയും ചെയ്യുന്ന ഗൂഢശക്തികളെ പൊതുസമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുന്നതോടൊപ്പം, ഇന്നത്തെ സാഹചര്യത്തിൽ നീതിന്യായ വ്യവസ്ഥിതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമായ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവുകയും വേണമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.
Image: /content_image/News/News-2022-01-21-16:48:28.jpg
Keywords: ജാഗ്രത
Content: 18222
Category: 1
Sub Category:
Heading: ഇറ്റലിയില്‍ ദയാവധം നിയമപരമാക്കുന്നതിനെതിരെ കത്തോലിക്ക ഡോക്ടര്‍മാരുടെ അസോസിയേഷന്‍
Content: റോം: ഇറ്റലിയില്‍ ദയാവധം നിയമപരമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ പ്രതിഷേധവുമായി ഇറ്റലിയിലെ കത്തോലിക്കാ ഡോക്ടര്‍മാരുടെ അസോസിയേഷന്‍. എല്ലാവര്‍ക്കും അന്തസുള്ള മരണം തന്നെ ലഭിക്കണമെന്ന കാര്യം ഉറപ്പാക്കണമെന്നത് അടിസ്ഥാന തത്വമാണെന്നു അസോസിയേഷന്‍ ഓഫ് ഇറ്റാലിയന്‍ കാത്തലിക് ഡോക്ടേഴ്സിന്റെ പ്രസിഡന്റായ ഫിലിപ്പോ എം. ബോസിയ ജനുവരി 18-ന് പ്രസ്താവനയില്‍ വ്യക്തമാക്കി. പരസഹായത്തോടെയുള്ള മരണവും, ദയാവധവും ഒരു ഫിസിഷ്യന്റെ തൊഴില്‍പരമായ ചുമതലകളില്‍ ഉള്‍പ്പെടുത്തരുതെന്നാണ് തങ്ങളുടെ വിശ്വാസമെന്നു അദ്ദേഹം പറഞ്ഞു. ഇറ്റലിയില്‍ ദയാവധം കുറ്റകരമല്ലാതാക്കുന്നതിനുള്ള ബില്ലിന്‍ മേല്‍ നിയമസാമാജികരുടെ വോട്ടെടുപ്പ് നടക്കുവാനിരിക്കുന്ന സാഹചര്യത്തിലാണ് കത്തോലിക്ക ഫിസിഷ്യന്‍മാരുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയിലെ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസില്‍ ഡിസംബര്‍ മുതല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. നിലവില്‍ ഇറ്റലിയില്‍ ദയാവധം 6 വര്‍ഷങ്ങള്‍ മുതല്‍ 15 വര്‍ഷങ്ങള്‍ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കഴിഞ്ഞ ആഴ്ച ബില്ലിനെ പിന്താങ്ങിക്കൊണ്ട് ഒരു പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനത്തിനെതിരെ 57 അസോസിയേഷനുകള്‍ ഒരുമിച്ച് സംയുക്ത പ്രസ്താവന പുറത്തുവിട്ടിരുന്നു. ഇതിലും ഭയങ്കരമായ പ്രശ്നങ്ങള്‍ക്കെതിരെയുള്ള ഒരു തടയണയാണ് ബില്‍ എന്നാണ് ‘ലാ സിവില്‍റ്റാ കത്തോലിക്ക’യില്‍ പ്രസിദ്ധീകരിച്ചിരുന്ന ലേഖനത്തില്‍ പറയുന്നത്. ഡോക്ടര്‍മാരെ മരണകാരണമാക്കരുതെന്നു അസോസിയേഷന്‍ ഓഫ് ഇറ്റാലിയന്‍ കാത്തലിക് ഡോക്ടേഴ്സിന്റെ പ്രസ്താവനയില്‍ പറയുന്നു. സമീപ വര്‍ഷങ്ങളില്‍ ദയാവധം നിയമപരമാക്കുന്നതിനുള്ള സമ്മര്‍ദ്ദം ശക്തമായിരുന്നു. റെഫറണ്ടം തടയണമെന്ന ആവശ്യവുമായി കഴിഞ്ഞ വര്‍ഷം 12 ലക്ഷം ആളുകള്‍ ഒപ്പിട്ട അപേക്ഷ ഇറ്റാലിയന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിന്നു. ഇതിന്‍ മേലുള്ള വിധി വരാനിരിക്കുകയാണ്. ദയാവധം നിയമപരമാവുകയാണെങ്കില്‍ അത് ഇറ്റലിയിലെ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതിനും, രാജ്യത്തിന്റെ ഐക്യത്തിലും, നീതിയിലും മാറ്റം വരുത്തുന്നതിനും തുല്ല്യമാണെന്ന മുന്നറിയിപ്പും ഡോക്ടര്‍മാരുടെ അസോസിയേഷന്റെ പ്രസ്താവനയിലുണ്ട്. മരുന്നുകള്‍ നിശ്ചയിക്കുന്ന ഡോക്ടര്‍മാര്‍ ആളുകള്‍ ജീവിക്കണമോ, മരിക്കണമോ എന്ന് നിശ്ചയിക്കുന്നതിന് ഇടവരുത്തരുതെന്നും മാരക രോഗങ്ങള്‍ ഉള്ളവര്‍ക്ക് കൂടുതല്‍ പാലിയേറ്റീവ് പരിപാലനവും, വേദന കുറക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളുമാണ് നോക്കേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-21-18:26:39.jpg
Keywords: ദയാവധ
Content: 18223
Category: 1
Sub Category:
Heading: കവര്‍ച്ചാസംഘം ആയുധങ്ങളുമായെത്തി: ലൈബീരിയയില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 29 മരണം
Content: മൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മൺറോവിയയിലെ ക്രൈസ്തവ ദേവാലയത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 29 പേർ മരിച്ചു. തലസ്ഥാനത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ന്യൂ ക്രു ടൗണില്‍ രാത്രി നടന്ന പ്രാര്‍ത്ഥന ശുശ്രൂഷയ്ക്കിടെയാണ് സംഭവം. കവർച്ച നടത്താനുള്ള ശ്രമത്തിൽ സായുധരായ ഒരു കൂട്ടം ആളുകൾ ജനക്കൂട്ടത്തെ ഓടിച്ചതിനെ തുടർന്നാണ് തിക്കിലും തിരക്കും ആരംഭിച്ചതെന്ന് പരിപാടിയിൽ പങ്കെടുത്ത താമസക്കാരനായ എക്സോഡസ് മോറിയാസ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും രാജ്യത്തെ സംബന്ധിച്ച് വ്യാഴാഴ്ച ദുഃഖകരമായ ദിവസമാണെന്നും മന്ത്രി പറഞ്ഞു. ആയുധങ്ങളുമായി ഒരു സംഘം ആളുകൾ ജനക്കൂട്ടത്തിന് നേരെ വരുന്നത് ഞങ്ങൾ കണ്ടു. ഓടുന്നതിനിടയിൽ ചിലർ വീണു, മറ്റുള്ളവർ അവരുടെ മുകളിലൂടെ നടന്നുവെന്നും മോറിയാസ് കൂട്ടിച്ചേര്‍ത്തു. സോഗോസ് എന്നറിയപ്പെടുന്ന ലൈബീരിയൻ തെരുവ് സംഘങ്ങള്‍ സാധാരണയായി വെട്ടുകത്തികളും മറ്റ് ചെറിയ ആയുധങ്ങളും ഉപയോഗിച്ച് കവർച്ച നടത്തുക ഇവിടെ പതിവാണ്. സംഭവത്തിന്‍റെ കാരണം എന്താണെന്ന് വിശദീകരിക്കാന്‍ പൊലീസ് വക്താവ് മോസസ് കാർട്ടർ വിസമ്മതിച്ചു. അന്വേഷണം നടക്കുകയാണെന്ന വിശദീകരണം മാത്രമാണ് അദ്ദേഹം നല്‍കിയത്.
Image: /content_image/News/News-2022-01-22-07:44:41.jpg
Keywords: ലൈബീ