Contents

Displaying 17701-17710 of 25101 results.
Content: 18074
Category: 10
Sub Category:
Heading: അന്ധകാരം നിറഞ്ഞ ഈ സമയത്ത് ദൈവത്തെ അന്വേഷിക്കേണ്ടതുണ്ട്: പ്രമുഖ അമേരിക്കന്‍ ഗായകന്‍ സീന്‍ ഫ്യൂച്ച്
Content: കാലിഫോര്‍ണിയ: അമേരിക്കയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കുള്ള മറുപടിയും പ്രതീക്ഷയും ദൈവമാണെന്ന് പ്രമുഖ അമേരിക്കന്‍ ക്രിസ്ത്യന്‍ ഗാനരചയിതാവും, പാട്ടുകാരനുമായ സീന്‍ ഫ്യൂച്ച്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ‘ഫോക്സ് ന്യൂസ് പ്രൈംടൈം ഷോ’യില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാജ്യത്തിന് വേണ്ട ആത്മീയ പ്രാധാന്യത്തേക്കുറിച്ചു ‘ലെറ്റ്‌ അസ് വര്‍ഷിപ്പ്’ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ കൂടിയായ ഫ്യൂച്ച് വിവരിച്ചത്. അമേരിക്കയെ പിടികൂടിയിരിക്കുന്ന ഈ അന്ധകാരത്തിനിടയില്‍ രാജ്യം ദൈവത്തെ അന്വേഷിക്കേണ്ടതുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ വര്‍ഷിപ്പ് കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് 2020-ലെ വേനല്‍ക്കാലത്താണ് ഫ്യൂച്ച് ‘ലെറ്റ്‌ അസ് വര്‍ഷിപ്പ്’ ആരംഭിച്ചത്. “ഞങ്ങള്‍ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് പോയി. കലാപരൂക്ഷിത നഗരങ്ങളിലും പോയി. എല്ലായിടത്തും അവസ്ഥ ഒന്നു തന്നെയാണ്. പ്രത്യാശക്ക് വേണ്ടി ജനങ്ങള്‍ തടിച്ചു കൂടുന്നു. ജനങ്ങള്‍ക്ക് ദൈവവുമായുള്ള ബന്ധം ആവശ്യമാണ്‌. തങ്ങളുടെ പരിപാടികളില്‍ തടിച്ചുകൂടുന്നവരില്‍ നിരവധി പേര്‍ക്ക് രക്ഷ ലഭിക്കുന്നു. നിരവധി പേര്‍ സൗഖ്യപ്പെടുന്നു. നിരവധി പേര്‍ ആസക്തികളില്‍ നിന്നും മോചിതരായി. തങ്ങളുടെ ജീവിതം യേശുവിന് സമര്‍പ്പിക്കുന്നു. ഈ കാരണം കൊണ്ടാണ് തങ്ങള്‍ ലെറ്റ്‌ അസ് വര്‍ഷിപ്പ് തുടങ്ങിയതെന്നും തങ്ങളുടെ പ്രവര്‍ത്തികള്‍ ബൈബിള്‍പരമാണെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധിയേയും, ഭയാശങ്കകളെയും, അടിച്ചമര്‍ത്തലിനെയും, കാലിഫോര്‍ണിയയിലേ പോലെയുള്ള സ്ഥലങ്ങളിലെ സ്വേച്ഛാധിപതികളായ ഗവര്‍ണര്‍മാരേയും തങ്ങള്‍ കണക്കിലെടുക്കില്ലെന്നും തങ്ങള്‍ ഒരുമിച്ച് കൂടി ആരാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക എന്നത്തേക്കാളുമധികം ഇപ്പോഴാണ് ഇരുട്ടിനെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്നും, ഇരുട്ടിന് വെളിച്ചത്തെ മറികടക്കുവാന്‍ കഴില്ലെന്നും പറഞ്ഞുകൊണ്ടാണ് ഫ്യൂച്ച് അഭിമുഖം അവസാനിപ്പിച്ചത്. 2022 ഒക്ടോബറില്‍ ഫ്ലോറിഡയിലെ മയാമിയില്‍ നിന്നുമാണ് ഫ്യൂച്ചറ്റിന്റെ അടുത്ത പര്യടനം ആരംഭിക്കുന്നത്. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പട്ട് ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയോടുള്ള പ്രതിഷേധമെന്ന നിലയില്‍ തുറന്ന സ്ഥലങ്ങളില്‍ വലിയ വര്‍ഷിപ്പ് സംഗീത കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ശ്രദ്ധനേടിയ വ്യക്തി കൂടിയാണ് ഫ്യൂച്ച്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-30-00:16:29.jpg
Keywords: ഗായക
Content: 18075
Category: 1
Sub Category:
Heading: നൈജീരിയന്‍ ദേവാലയങ്ങളിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ഇസ്ലാം മതസ്ഥരും
Content: കടൂണ: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ വ്യാപകമായി കൂട്ടക്കൊല ചെയ്യപ്പെടുന്നത് പതിവായ നൈജീരിയയില്‍ മതസഹിഷ്ണുത വളര്‍ത്തുന്നതിന്റെ ഭാഗമായി വടക്കന്‍ കടൂണയിലെ ദേവാലയത്തില്‍ നൂറുകണക്കിന് ഇസ്ലാം മതസ്ഥര്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. കടൂണ, കാനോ, സംഫ്ര, കാട്സിന, നൈജര്‍, അബുജ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമായി ഏതാണ്ട് അഞ്ഞൂറിലധികം മുസ്ലീങ്ങള്‍ തങ്ങള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ചുവെന്ന് കടൂണയിലെ സാബോന്‍ ടാഷയിലെ ക്രൈസ്റ്റ് ഇവാഞ്ചലിക്കല്‍ ആന്‍ഡ് ലൈഫ് ഇന്റര്‍വെന്‍ഷന്‍ മിനിസ്ട്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി മുസ്ലീം യുവാക്കളും, സ്ത്രീകളും, കുട്ടികളും ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്തുവെന്നു വചനപ്രഘോഷകനായ യോഹന്ന വ്യക്തമാക്കി. പ്രമുഖ മുസ്ലീം പണ്ഡിതനായ ഷെയിഖ് അഹമദ് റുഫായിയും ഇക്കൊല്ലത്തെ ക്രിസ്തുമസ് ചടങ്ങുകളില്‍ പങ്കെടുത്തു. നൈജീരിയയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ച തോതില്‍ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇക്കൊല്ലത്തെ ക്രിസ്തുമസ് കടന്നു പോയത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) 2021-ല്‍ ലോകത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ ഏറ്റവും മാരകമായ പീഡനം നടക്കുന്ന രാഷ്ട്രമായി തിരഞ്ഞെടുത്തിരിക്കുന്നത് നൈജീരിയയെയാണ്. 2000 മുതല്‍ ഏതാണ്ട് 50,000-ത്തിനും 70,000-ത്തിനും ഇടയില്‍ ക്രിസ്ത്യാനികള്‍ നൈജീരിയയില്‍ വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐ.സി.സിയുടെ കണക്ക്. വളരെക്കാലമായി ക്രൈസ്തവ കൂട്ടക്കൊലകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ മാത്രം പുറത്തുവന്നു കൊണ്ടിരുന്ന നൈജീരിയയില്‍ നിന്നും അല്‍പ്പമെങ്കിലും ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഈ ക്രിസ്തുമസ് കാലത്ത് പുറത്തുവന്നിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-30-00:33:12.jpg
Keywords: നൈജീ
Content: 18076
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ ഇരുപതാമത് ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച (ജനുവരി 1)
Content: അനേകം പേരെ ആഴമേറിയ ക്രിസ്തു വിശ്വാസ ബോധ്യത്തിലേക്കും തിരുസഭയിലേക്കും അടുപ്പിച്ചുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഇരുപതാമത്തെ ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ (ജനുവരി 1, 2022 ശനിയാഴ്ച ) നടക്കും. 'പ്രവാചകശബ്ദം' നേതൃത്വം നല്‍കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. ക്ലാസിന്റെ പതിനൊന്നാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. മെത്രാന്മാർ എങ്ങനെയാണ് കർത്താവിന്റെ സഭയെ ഭരിക്കുന്നത്? ഒരു മെത്രാനു സ്വന്തം നിലക്ക് സഭയെ / തന്റെ രൂപതയെ പഠിപ്പിക്കുവാൻ കഴിയുമോ? മെത്രാന്മാർ മാർപാപ്പയുടെ വികാരിമാരാണോ? ശ്ലൈഹീക പിന്തുടർച്ചയിൽ എന്താണ് കൈമാറ്റം ചെയ്യപ്പെടുന്നത്? ഒരു മെത്രാൻ ഏതെങ്കിലും ഒരു അപ്പസ്തോലന്റെ നേർ പിൻഗാമിയാണോ? മെത്രാന്മാരും മാർപാപ്പയും പൗരോഹിത്യത്തിൽ തുല്യരാണോ? മെത്രാന്‍മാരുടെ സംഘാത്മകത (Collegiality of bishops) സംബന്ധിച്ച വിശുദ്ധ ഗ്രന്ഥ പ്രായോഗിക മേഖലകള്‍ ഏതൊക്കെയാണ്? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും തിരുസഭ പ്രബോധനങ്ങളുടെ സമഗ്രമായ അവതരണവും ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ക്ലാസിന് ഒരുക്കമായി ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം അനേകം പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനെയും തിരുസഭ പ്രബോധനങ്ങളെയും ശരിയായ അര്‍ത്ഥ തലങ്ങളില്‍ മനസിലാക്കുവാന്‍ ക്ലാസ് ഏറെ സഹായകരമാണെന്ന് നിരവധി പേര്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചോദ്യോത്തര വേളയും പഠനസെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/News/News-2021-12-30-17:07:09.jpg
Keywords: വത്തിക്കാ
Content: 18077
Category: 18
Sub Category:
Heading: കര്‍ത്താവിനെ മഹത്വപ്പെടുത്തി പുതുവര്‍ഷം ആരംഭിക്കുവാന്‍ 'പ്രെയിസ് പാര്‍ട്ടി' ഇത്തവണയും
Content: കൊച്ചി: ഓരോ പുതുവർഷവും യഥാർത്ഥത്തിൽ ദൈവം നമുക്ക് ദാനമായി നൽകുന്നതാണെന്ന തിരിച്ചറിവോടെ ദാതാവായ ദൈവത്തോട് ചേർന്ന് നിന്ന്, ദൈവവുമായുള്ള ബന്ധത്തെ ദൃഢമാക്കിക്കൊണ്ട്, പ്രത്യാശാനിർഭരമായ തീരുമാനങ്ങളോടെ പുതുവർഷം തുടങ്ങാന്‍ പ്രെയിസ് പാര്‍ട്ടി നവവത്സര ദിന സംഗീത രാവ് വീണ്ടും. എറണാകുളം Divine Mercy Fellowship മിനിസ്ട്രിയുടെ കുടക്കീഴിൽ Magnificat Band ന്റെ ബാനറിൽ അണിനിരക്കുന്ന ഏതാനും യുവകലാകാരൻമാരാണ് ഈ സംരംഭത്തിന്റെ പിന്നിൽ. ഏറെ പുതുമ നിറഞ്ഞ വിഭവങ്ങളോടെ 2022 ന്റെ ആഗമനത്തെയും വരവേൽക്കാൻ ഒരുങ്ങുകയാണ് ഇവർ. ദൈവത്തോട് ചേർന്നുകൊണ്ട് ഏറ്റവും അനുഗ്രഹപ്രദമായ രീതിയിൽ ഒരു വർഷത്തെ; അതിന്റെ ആഘോഷപ്പൊലിമയുടെ ആരവത്തോടെ തന്നെ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ ഒരു വേദിയായി, പ്രെയിസ് പാര്‍ട്ടി മാറിയിട്ടുണ്ട്. ദൈവസ്‌തുതികളോടും നന്ദിയോടും കൂടെ പുതു വർഷം ആരംഭിക്കാൻ സാധിച്ചതിനാൽ കഴിഞ്ഞു പോയ വർഷങ്ങളിലെ കുറവുകളെ ദൈവം തന്നെ പരിഹരിച്ചുകൊണ്ട് പുതിയ വർഷം അനുഗ്രഹമായിത്തീർന്നതിന്റെ അനുഭവങ്ങൾ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്. അനേക ദുരിതങ്ങൾ നിഴൽ വീഴ്ത്തിയ ജീവിതങ്ങളിലേക്ക് പ്രത്യാശയുടെ പുലർവെട്ടം വീശുന്ന ഒരു പുതുവർഷം ആശംസിച്ചുകൊണ്ട് Divine Mercy Fellowship ഉം Magnificat Singers ഉം ദൈവാനുഭവത്തിന്റെ Praise Party 2022 ലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയാണെന്ന്‍ സംഘാടകര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള വിവിധ കത്തോലിക്കാ ടെലിവിഷൻ ചാനലുകളിലും Divine Mercy Fellowship YouTube Channel ലും മറ്റ് കത്തോലിക്കാ യൂട്യൂബ് ചാനലുകളിലും December 31 ന് രാത്രിയിൽ പ്രെയിസ് പാര്‍ട്ടി പ്രക്ഷേപണം ചെയ്യപ്പെടുന്നതാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-12-30-00:51:17.jpg
Keywords: ആരാധന
Content: 18078
Category: 18
Sub Category:
Heading: ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
Content: സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദം/ പ്രൊഫഷണൽ ബിരുദം തുടങ്ങിയ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ (minority community) ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ് .ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവർക്കാണ്, മുഖ്യപരിഗണന.ബി.പി.എൽ.വിഭാഗത്തിൽ നിന്നുള്ള അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. എന്നാൽ അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയരുത്.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 ആണ്. 2021-22 അദ്ധ്യയന വർഷത്തേക്ക് ,ജനസംഖ്യാനുപാതികമായി നൽകുന്ന സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപന്റ് നൽകുന്നത് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ്. ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കു പുറമെ,മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച് സ്വാശ്രയ മെഡിക്കൽ/ എൻജിനിയറിങ് കോളേജുകളിൽ പഠിക്കുന്നവർക്കും പ്രഫഷണൽ ബിരുദ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സ്‌കോളർഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിനേ അപേക്ഷിക്കാവൂ.കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. ബിരുദത്തിന് പഠിക്കുന്നവർക്ക് 5,000 രൂപയും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവർക്ക് 6,000 രൂപയും, പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്നവർക്ക് 7,000 രൂപയും ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപയും വീതവുമാണ് പ്രതിവർഷ സ്‌കോളർഷിപ്പ്. ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാത്തവർക്കും ഈ അധ്യയന വർഷത്തേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയിരിക്കണം. ** {{ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്:-> http://www.minoritywelfare.kerala.gov.in/ }} ** കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.
Image: /content_image/India/India-2021-12-30-12:39:01.jpg
Keywords: സ്കോള
Content: 18079
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ ഇരുപതാമത് ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച (ജനുവരി 1)
Content: അനേകം പേരെ ആഴമേറിയ ക്രിസ്തു വിശ്വാസ ബോധ്യത്തിലേക്കും തിരുസഭയിലേക്കും അടുപ്പിച്ചുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഇരുപതാമത്തെ ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ (ജനുവരി 1, 2022 ശനിയാഴ്ച ) നടക്കും. 'പ്രവാചകശബ്ദം' നേതൃത്വം നല്‍കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. ക്ലാസിന്റെ പതിനൊന്നാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. മെത്രാന്മാർ എങ്ങനെയാണ് കർത്താവിന്റെ സഭയെ ഭരിക്കുന്നത്? ഒരു മെത്രാനു സ്വന്തം നിലക്ക് സഭയെ / തന്റെ രൂപതയെ പഠിപ്പിക്കുവാൻ കഴിയുമോ? മെത്രാന്മാർ മാർപാപ്പയുടെ വികാരിമാരാണോ? ശ്ലൈഹീക പിന്തുടർച്ചയിൽ എന്താണ് കൈമാറ്റം ചെയ്യപ്പെടുന്നത്? ഒരു മെത്രാൻ ഏതെങ്കിലും ഒരു അപ്പസ്തോലന്റെ നേർ പിൻഗാമിയാണോ? മെത്രാന്മാരും മാർപാപ്പയും പൗരോഹിത്യത്തിൽ തുല്യരാണോ? മെത്രാന്‍മാരുടെ സംഘാത്മകത (Collegiality of bishops) സംബന്ധിച്ച വിശുദ്ധ ഗ്രന്ഥ പ്രായോഗിക മേഖലകള്‍ ഏതൊക്കെയാണ്? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും തിരുസഭ പ്രബോധനങ്ങളുടെ സമഗ്രമായ അവതരണവും ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ക്ലാസിന് ഒരുക്കമായി ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം അനേകം പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനെയും തിരുസഭ പ്രബോധനങ്ങളെയും ശരിയായ അര്‍ത്ഥ തലങ്ങളില്‍ മനസിലാക്കുവാന്‍ ക്ലാസ് ഏറെ സഹായകരമാണെന്ന് നിരവധി പേര്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചോദ്യോത്തര വേളയും പഠനസെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2021-12-30-17:57:17.jpg
Keywords: രണ്ടാം
Content: 18080
Category: 1
Sub Category:
Heading: മിഷ്ണറീസ് ഓഫ് ചാരിറ്റീസിന് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കണം: കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്
Content: ഭുവനേശ്വര്‍: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിസിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായി കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുന്നതിനിടെ സന്യാസ സമൂഹത്തിന് ശക്തമായ പിന്തുണയുമായി ഒഡീഷ സര്‍ക്കാര്‍. വിദേശത്തു നിന്നു പണം സ്വീകരിക്കാനുള്ള എഫ്‌സി‌ആര്‍‌എ രെജിസ്ട്രേഷന്‍ പുതുക്കാനുള്ള സന്യാസ സമൂഹത്തിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ച പശ്ചാത്തലത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കാണ് സഹായ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഭവനങ്ങൾക്കും അനാഥാലയങ്ങൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം സഹായിക്കാൻ ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ 'പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി‌ടി‌ഐ) റിപ്പോര്‍ട്ട് ചെയ്തു.

Odisha Chief Minister Naveen Patnaik directs district collectors to ensure that homes and orphanages run by Missionaries of Charity in the state do not face any difficulty, says money from CM's Relief Fund can be used to help the organisation if needed.
— Press Trust of India (@PTI_News) December 30, 2021

ആയിരകണക്കിന് രോഗികളും നിരാലംബരുമാണ് മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കു കീഴില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കി നിയമഭേദഗതി വരുത്തിയിരുന്നു. ഈ വര്‍ഷം വിദേശത്തു നിന്നു സഹായം സ്വീകരിക്കുന്നതിനുള്ള എഫ്‌സി‌ആര്‍‌എ അപേക്ഷ പുതുക്കി നല്‍കുന്നതിനുള്ള അപേക്ഷയാണ് കേന്ദ്രം ഡിസംബര്‍ 25നു നിരസിച്ചത്. അപേക്ഷ പുതുക്കി നല്‍കുന്നതിനുള്ള കാലാവധി നാളെ അവസാനിച്ചേക്കും. ഇതിനിടെയാണ് ശക്തമായ പിന്തുണയുമായി ഒഡീഷ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്തും മിഷ്ണറീസ് ഓഫ് ചാരിറ്റിസിന് പിന്തുണ പ്രഖ്യാപിച്ചും രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെ രംഗത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-30-20:48:32.jpg
Keywords: മിഷ്ണ
Content: 18081
Category: 18
Sub Category:
Heading: വടക്കേ ഇന്ത്യയിലെ ക്രൈസ്തവ വിരുദ്ധ പീഡനത്തിനെതിരെ നടപടി വേണം: ആലപ്പുഴ രൂപത
Content: ആലപ്പുഴ: വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്ക പ്പെടുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആലപ്പുഴ രൂപത ആസൂത്രിതവും സംഘടിതവുമായ നീക്കമാണ് ഇതിനു പിന്നിൽ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഹരി യാന, ബീഹാർ എന്നിവിടങ്ങളിൽ അതിക്രൂരമായ പീഡനങ്ങൾ നടന്നതായിട്ടാണ് റി പ്പോർട്ടുള്ളത്. ഇതു രാജ്യത്തിനുതന്നെ അപമാനകരമാണ്. മദർ തെരേസാ സ്ഥാപനങ്ങൾക്ക് എഫ്സിആർഎ പുതുക്കി നൽകാതിരിക്കുന്നതു മു ലം അനേകം രോഗികളും അഗതികളും പ്രസന്ധിയിലാകും. ഈ സ്ഥാപനങ്ങൾ രാജ്യ ത്തിനു ചെയ്യുന്ന സേവനങ്ങൾ പരിഗണിക്കപ്പെടാതെ പോകരുത്. കേന്ദ്ര സർക്കാർ ഇടപെട്ട് എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് രൂപതാ പിആർ ഫാ.സേവ്യർ കുടിയാംശേരി ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-12-31-07:27:16.jpg
Keywords: വിരുദ്ധ
Content: 18082
Category: 18
Sub Category:
Heading: കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഗോവ ഗവർണറിനെ സന്ദര്‍ശിച്ചു
Content: പനജി: മാർപാപ്പയുടെ പ്രത്യേക ഉപദേശകരിൽ ഒരാളും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ പ്രസിഡന്റുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെ സന്ദർശിച്ചു. ഗോവ രാജ്ഭവനിൽ ഇന്നലെ രാവിലെയായിരുന്നു കൂടിക്കാഴ്ച. കർദ്ദിനാൾമാർക്ക് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച യ്ക്ക് അവസരമൊരുക്കിയത് ഗോവ ഗവർണറായിരുന്നു. തീർത്തും അനുകൂലവും താ ത്പര്യപൂർണവുമായ സമീപനമാണ് പ്രധാനമന്ത്രി ചർച്ചയിൽ ഉടനീളം സ്വീകരിച്ചതെ ന്ന് കർദ്ദിനാൾ പറഞ്ഞു.
Image: /content_image/India/India-2021-12-31-07:32:26.jpg
Keywords: ഗ്രേഷ്യ
Content: 18083
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹത്തിന് മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച സിബി യോഗ്യാവീടിന് ഇന്ന് വിടചൊല്ലും
Content: മുഹമ്മ: അൽഫോൻസാമ്മ, വിശുദ്ധ മറിയം ത്രേസ്യ വിശുദ്ധ എവുപ്രാസ്യാമ്മ, ഇൻഡോർ റാണി തുടങ്ങീ ടെലി സീരിയലുകളിലൂടെ മലയാളികളായ ക്രൈസ്തവ സമൂഹത്തിന് മികച്ച ദൃശ്യാനുഭവം സമ്മാനിച്ച ശാലോം ടിവി ചീഫ് പ്രോഗ്രാം പ്രൊഡ്യൂസര്‍ സിബി യോഗ്യാവീടിന് ഇന്ന്‍ വിടചൊല്ലും. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് മുഹമ്മ സെന്റ് ജോർജ് ദേവാലയത്തിലാണ് നടക്കുക. ബാബാ ക്രിസ്തുദാസിന്റെ ജീവിതം പ്രമേയമാക്കിയ ‘ഇന്ത്യയുടെ ഡാമിയന്‍’, പ്രോലൈഫ് സന്ദേശം പകരുന്ന ‘മദര്‍ സേവ് മീ’ എന്നീ ഡോക്യുമെന്ററികള്‍ക്ക് ഗലീലിയന്‍ ഇന്റര്‍നാഷല്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ശാലോമിന്റെ ആത്മീയ പിതാവായിരുന്ന മോണ്‍. സി.ജെ. വര്‍ക്കിയച്ചനെക്കുറിച്ചുള്ള ‘ഗുരുദക്ഷിണ’, ‘ഇന്‍ഡോര്‍ റാണി’, ‘ധന്യന്‍ വിതയത്തിലച്ചന്‍’, ‘അനാമിക’ എന്നിവ സിബി യോഗ്യാവീടന്റെ ശ്രദ്ധേയമായ ഡോക്യുഫിക്ഷനുകളാണ്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ എന്ന സീമിയലിന് 2013 ൽ ഫിലിം ക്രിട്ടിക്സ് അവാർഡും സംസ്ഥാന അവാർഡും ലഭിച്ചു. 2008ൽ വിശുദ്ധ അൽഫോൻ സാമ്മ സീരിയലിന് ഫി ലീം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന സർക്കാർ അവാർഡ്, കെസിബിസി ഫാമിലി കമ്മീഷൻ അവാർഡ്, ഗലീലിയൻ ഇന്റർ നാഷണൽ അവാർഡ്, ദൃശ്യ ടിവി അവാർഡ്, ചലച്ചിത്ര കലാഗ്രാമം അവാർഡ് തുട ങ്ങി. പതിനെട്ട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ 70 എം.എം, ആദ്യത്തെ ‘3 ഡി’ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Image: /content_image/India/India-2021-12-31-07:52:33.jpg
Keywords: ശാലോ