Content | മനില: ഫിലിപ്പീന്‍സിനെ നടുക്കിയ റായ് കൊടുങ്കാറ്റ് വീശിയടിക്കുന്നതിനിടയിൽ ധൈര്യപൂർവ്വം വിശുദ്ധ കുർബാന അർപ്പണം തുടരുന്ന വൈദികന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ബോഹോൾ ദ്വീപിൽ സ്ഥിതിചെയ്യുന്ന ടഗ്ബിലരാന്‍ വ്യാകുല മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ സേവനം ചെയ്യുന്ന ഫാ. വിർജീലിയോ സലാസ് എന്ന വൈദികനാണ് കൊടുങ്കാറ്റിനെ ഭയപ്പെടാതെ ബലിയർപ്പണവുമായി മുന്നോട്ടു പോയത്.
ഡിസംബർ പതിനാറാം തീയതി നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും അനേകം ആളുകളാണ് പങ്കുവെയ്ക്കുന്നത്. വിർജീലിയോ സലാസിനോടൊപ്പം, മറ്റൊരു സഹ വൈദികൻ കൂടി വിശുദ്ധ കുർബാന അർപ്പിക്കാൻ ഉണ്ടായിരുന്നു. ഏതാനും ചിലരുടെ സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും വിശുദ്ധ കുർബാന അർപ്പണം നിർത്തിയില്ലായെന്നും വിശ്വാസികൾക്കുവേണ്ടി പ്രാർത്ഥിക്കുക എന്നതാണ് സഭയുടെ എപ്പോഴുമുള്ള ദൗത്യമെന്നും ഫാ. വിർജീലിയോ സലാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഇരു വൈദികരും ബോഹോൾ സ്വദേശികളാണ്. ഫാ. സലാസിന്റെ ഇടവക കൊടുങ്കാറ്റിന് ഇരകളായവർക്കുവേണ്ടി സന്നദ്ധപ്രവര്‍ത്തനങ്ങളുമായി സജീവമാണ്. ആളുകൾക്ക് ഭക്ഷണവും, വെള്ളവും അടക്കമുള്ളവ പങ്കുവെയ്ക്കണമെന്ന് ഇടവകയിലെ വിശ്വാസികളോടും ദേവാലയ അധികൃതർ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ദക്ഷിണ മധ്യ ഫിലിപ്പീൻസിനെ പിടിച്ചുകുലുക്കിയ റായ് കൊടുങ്കാറ്റിൽ ഇതുവരെ നാനൂറോളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. നിരവധിപേരുടെ വീടുകളും, വസ്തുവകകളും നാമാവശേഷമായി. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി കത്തോലിക്ക സഭ മുൻപന്തിയിൽ തന്നെയുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |