Content | ത്രേസ് (തുര്‍ക്കി): ക്രിസ്തുമസ് തലേന്നു ത്രേസ് പ്രവിശ്യയിലെ ഇഡേർനിയിൽ സ്ഥിതിചെയ്യുന്ന പ്രാചീന ക്രൈസ്തവ ദേവാലയം തുർക്കി സർക്കാർ മോസ്ക്കാക്കി മാറ്റി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് 'ഹാഗിയ സോഫിയ' എന്ന പേരുള്ള (ഇസ്താംബൂളിലെ ഹാഗിയ സോഫിയയല്ല) ക്രൈസ്തവ ദേവാലയം മോസ്ക്കാക്കി മാറ്റിയതെന്ന് ഗ്രീക്ക് സിറ്റി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ദേവാലയമായിരുന്നു ഇത്. 1965-ല്‍ ഭൂമികുലുക്കത്തിൽ നാശനഷ്ടം സംഭവിച്ച ദേവാലയത്തിൽ 56 വർഷങ്ങളായി പ്രാർത്ഥനകൾ നടക്കുന്നില്ലായിരുന്നു.
അറ്റകുറ്റപ്പണികൾക്ക് ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ഡിസംബർ 24) തുർക്കിയുടെ മതകാര്യ വകുപ്പ് അധ്യക്ഷൻ അലി എർബാസ് നേതൃത്വം നൽകിയ പ്രാർത്ഥനയോടു കൂടിയാണ് ആരാധനാലയം മുസ്ലിം വിശ്വാസികൾക്ക് വിട്ടുനൽകിയത്. ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം കഴിഞ്ഞവർഷം മുസ്ലിം ആരാധനാലയമായി തുറന്നു നൽകിയതിനെ പറ്റി അലി എർബാസ് ചടങ്ങില്‍ പരാമർശിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് തങ്ങള്‍ ബാൾക്കൻ രാജ്യങ്ങൾ സന്ദർശിച്ചുവെന്നും മസ്ജിദും മിനാരവും എവിടെ കണ്ടാലും സന്തോഷമാണെന്നും ഇപ്പോൾ എഡിർനിലെ ഹാഗിയ സോഫിയ മോസ്ക്കാക്കി തുറക്കുകയാണെന്നും അലി എർബാസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം, ഇസ്താംബൂളിലെ പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയ ദേവാലയം തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ മുൻകൈയെടുത്താണ് മോസ്കാക്കി മാറ്റിയത്. തുർക്കിയുടെ നടപടിയിൽ ക്രൈസ്തവ നേതാക്കന്മാരും, അന്താരാഷ്ട്ര സംഘടനകളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷവും നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് തുർക്കി മോസ്ക്കാക്കി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എഡിർനിലെ ക്രൈസ്തവ ദേവാലയം മോസ്ക്കാക്കി മാറ്റിയത്. തീവ്ര ഇസ്ലാമിക വിശ്വാസിയായ ഏർദോഗന്റെ നേതൃത്വത്തിലുള്ള ഭരണകൂടം രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ രണ്ടാം തരം പൗരന്മാരെ പോലെയാണ് കണക്കാക്കുന്നതെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. 0.2 ശതമാനം മാത്രമാണ് തുർക്കിയിലെ ക്രൈസ്തവ ജനസംഖ്യ.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |