category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബ്രിട്ടന്റെ പരമോന്നത ബഹുമതി ലഭിച്ചവരില്‍ പൊന്തിഫിക്കൽ കൗൺസിൽ മുൻ പ്രസിഡന്റായ കര്‍ദ്ദിനാളും
Contentലിവര്‍പ്പൂള്‍: ക്രൈസ്തവ - മുസ്ലിം ഐക്യം ബലപ്പെടുത്താൻ മുൻകൈയെടുത്ത് പ്രവർത്തിച്ച വത്തിക്കാന്റെ മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ മുൻ പ്രസിഡന്റ് കർദ്ദിനാൾ മൈക്കിൾ ഫിറ്റ്സ്ജറാൾഡിന് എലിസബത്ത് രാജ്ഞിയുടെ ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ ബഹുമതി. പുതു വർഷത്തോടും, രാജ്ഞിയുടെ പിറന്നാളിനോടനുബന്ധിച്ചുമാണ് എല്ലാ വർഷവും എലിസബത്ത് രാജ്ഞി വിവിധ മേഖലകളിൽ സംഭാവനകൾ നൽകുന്നവർക്ക് ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ ബഹുമതി നൽകുന്നത്. ബ്രിട്ടന് പുറത്ത് പ്രവർത്തിച്ച തനിക്ക് രാജ്ഞി അവാർഡ് നൽകിയതിൽ നന്ദിയര്‍പ്പിക്കുകയാണെന്ന് കർദ്ദിനാൾ പറഞ്ഞു. ക്രൈസ്തവ-മുസ്ലിം ഐക്യം ഊട്ടിയുറപ്പിക്കാൻ 84 വയസ്സ് പ്രായമുള്ള ലിവർപൂൾ സ്വദേശിയായ ഫിറ്റ്സ്ജറാൾഡ് വലിയ സംഭാവനകള്‍ നല്‍കിയിരിന്നു. ആഫ്രിക്കയെ സുവിശേഷവത്കരിക്കാൻ വേണ്ടി ഫ്രഞ്ച് കർദ്ദിനാൾ ചാൾസ് ലവിഗിരി 1868ൽ ആരംഭിച്ച സൊസൈറ്റി ഓഫ് അപ്പസ്തോലിക ലൈഫ് എന്ന സംഘടനയിലെ അംഗമാണ് കർദ്ദിനാൾ മൈക്കിൾ ഫിറ്റ്സ്ജറാൾഡ്. തനിക്ക് കിട്ടിയ ബഹുമതി തനിക്ക് പരിശീലനം നൽകിയ സംഘടനയ്ക്കും, ആഫ്രിക്കയിൽ സേവനം ചെയ്യുന്ന മിഷ്ണറിമാർക്കും അവകാശപ്പെട്ടതാണെന്ന് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് അദ്ദേഹം പറഞ്ഞു. വത്തിക്കാനിൽ വിവിധ ചുമതലകളിൽ തനിക്ക് കിട്ടിയ പരിശീലനം ഉപയോഗപ്പെടുത്താൻ സാധിച്ച കാര്യവും അദ്ദേഹം സ്മരിച്ചു. ഓഫീസർ പദവി കൂടാതെ, കമാൻഡർ, മെമ്പർ, നൈറ്റ്ഹുഡ് പദവികളും എലിസബത്ത് രാജ്ഞി നൽകാറുണ്ട്. കർദ്ദിനാൾ ഫിറ്റ്സ്ജറാൾഡിനെ കൂടാതെ കഴിഞ്ഞദിവസം ബഹുമതി ലഭിച്ച കത്തോലിക്കരിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഉൾപ്പെടുന്നു. നൈറ്റ് കംപാനിയൻ ഓഫ് ദ മോസ്റ്റ് നോബൽ ഓർഡർ ഓഫ് ദ കാർട്ടർ എന്ന നൈറ്റ്ഹുഡ് പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്. 1999ൽ മുൻ വെസ്റ്റ് മിനിസ്റ്റർ ആർച്ച് ബിഷപ്പ് ആയിരുന്ന കർദ്ദിനാൾ ബേസിൽ ഹ്യൂമിന് ഓർഡർ ഓഫ് മെറിറ്റ് പദവി നൽകി എലിസബത്ത് രാജ്ഞി ആദരിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-05 10:20:00
Keywordsഉന്നത, ബഹുമതി
Created Date2022-01-05 10:21:31