Content | ഡബ്ലിന്‍: അയർലണ്ടിന്റെ സ്വർഗ്ഗീയ മധ്യസ്ഥയായ വിശുദ്ധ ബ്രിജിഡ് പുണ്യവതിയുടെ തിരുനാൾ ദിവസമായ ഫെബ്രുവരി ഒന്നാം തീയതി പൊതുഅവധിയായി പ്രഖ്യാപിച്ച് ഐറിഷ് സർക്കാർ. കൊറോണവൈറസ് പ്രതിരോധപ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ വേണ്ടി ഒരു അവധി ദിവസം പ്രഖ്യാപിക്കാൻ വേണ്ടിയുള്ള ചർച്ചകൾ സർക്കാർതലത്തിൽ പുരോഗമിക്കവേയാണ് അയർലണ്ടിലെ സഭയ്ക്ക് ആനന്ദം പകരുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. കിൽഡേർ ആൻഡ് ലേയ്ലിൻ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡെന്നിസ് നൽട്ടി ഏറെക്കാലമായി ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു.
കിൽഡേർ രൂപതയിലാണ് വിശുദ്ധ ബ്രിജിഡ് ഏറ്റവും വലിയ സന്യാസ ഭവനം സ്ഥാപിക്കുന്നത്. സർക്കാർ തീരുമാനത്തിൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് പദവി വഹിക്കുന്ന മാർട്ടിൻ ഹേയ്ഡൻ സന്തോഷം പ്രകടിപ്പിച്ചു. ആദ്യമായിട്ടാണ് ഒരു വനിതയുടെ ബഹുമാനാർത്ഥം പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2024ൽ വിശുദ്ധ മരണമടഞ്ഞതിന്റെ ആയിരത്തിഅഞ്ഞൂറാമത് വാർഷികമാണ്. ഇതിൻറെ മുന്നോടിയായാണ് പ്രഖ്യാപനം വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
{{വിശുദ്ധയുടെ ജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/714}}
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|