Contents
Displaying 17901-17910 of 25099 results.
Content:
18277
Category: 18
Sub Category:
Heading: കെയ്റോസ് ബഡ്സ് മാസിക രണ്ടാം വർഷത്തിലേക്ക്
Content: കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന കുട്ടികൾക്കായുള്ള ബഡ്സ് മാസിക വിജയകരമായ രണ്ടാം വർഷത്തിലേക്ക്. കളികളിലൂടെയും രസകരമായ ആക്ടിവിറ്റികളിലൂടെയും കുട്ടികളുടെ മാനസികവും ശാരീരികവുമായ പ്രവർത്തനങ്ങളെ വളർത്തുകയും സ്വഭാവ രൂപീകരണത്തിനു സഹായിക്കുകയും ചെയ്യുന്ന ബഡ്സ് മാസിക കുട്ടികൾക്കും മാതാപിതാക്കൾക്കും ഏറെ പ്രിയങ്കരമായി തീർന്നിരിക്കുകയാണ്. കേരളത്തിലങ്ങോളമിങ്ങോളവും വിവിധ രാജ്യങ്ങളിലേക്കും കടന്നുചെല്ലുന്ന ബഡ്സ് മാസിക കുട്ടികളുടെ വളർച്ചയിൽ അനിവാര്യമായ ഘടക മാണെന്നാണ് നിരവധി മാതാപിതാക്കളുടെയും കുട്ടികളുടെയും അനുഭവങ്ങളും പ്രതികരണങ്ങളും പറയുന്നത്. മൂന്ന് വയസ്സു മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾക്കായി ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന ഈ മാസിക ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നതിനാൽ തന്നെ മലയാളം ഉൾപ്പെടെ മറ്റു ഭാഷകളിലേക്കും ബഡ്സ് മാസിക വേണമെന്നുള്ള ആവശ്യം ഉയർന്നിരിക്കുകയാണ്. പരസ്യങ്ങൾ ഒന്നുമില്ലാതെ ഇറങ്ങുന്ന ബഡ്സ് മാസിക മറ്റു ഭാഷകളിലേക്കും പ്രസിദ്ധീകരിക്കാൻ ആകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷയെന്ന് കെയ്റോസ് മീഡിയ അറിയിച്ചു കുട്ടികൾക്കായുള്ള ഈ മാസികയെ അടുത്തറിയാനും വായിക്കാനും സ്വന്തമാക്കാനും സന്ദർശിക്കുക: {{ https://www.jykairosmedia.org/kairosbuds-> https://www.jykairosmedia.org/kairosbud}} *For bulk orders* to your region/zone/parish/school, please contact: Circulation Coordinator at +91 6238 279 115(WhatsApp)
Image: /content_image/News/News-2022-01-31-13:23:22.jpg
Keywords: കെയ്റോ

18278
Category: 1
Sub Category:
Heading: ഭ്രൂണഹത്യ ക്ലിനിക്കിനു മുന്നിൽ ജപമാല ചൊല്ലിയതിന് സസ്‌പെന്‍ഷന്‍ ലഭിച്ച പോലീസുകാരന് നഷ്ടപരിഹാരം
Content: കെന്റക്കി; അമേരിക്കയിലെ കെന്റക്കിയിലുളള ലൂയിസ് വില്ല നഗരത്തിൽ സ്ഥിതിചെയ്യുന്ന ഭ്രൂണഹത്യ ക്ലിനിക്കിനു മുന്നിൽ നിന്ന് ജപമാല ചൊല്ലി പ്രാർത്ഥിച്ചതിന്റെ പേരിൽ സസ്പെൻഷൻ ലഭിച്ച മാത്യു ഷ്റെങർ എന്ന പോലീസുകാരന് ഒടുവില്‍ നീതി. പോലീസുകാരന് നഷ്ടപരിഹാരമായി 75,000 ഡോളർ നൽകണമെന്ന് കോടതി നഗരസഭയോട് ആവശ്യപ്പെട്ടു. ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് എന്ന പ്രോലൈഫ് ക്യാമ്പയിന്റെ ഭാഗമായാണ് കഴിഞ്ഞവർഷം ഫെബ്രുവരി മാസം ഇരുപതാം തീയതി മാത്യുവും, പിതാവും ഇഎംഡബ്ലിയു വുമൺസ് സർജിക്കൽ സെന്റർ എന്ന ക്ലിനിക്കിനു മുന്നിൽ പ്രാർത്ഥിക്കാനായി എത്തിയത്. ഇത് അദ്ദേഹത്തിന്റെ ജോലിസമയം അല്ലായിരുന്നുവെങ്കില്‍ കൂടി 13 വർഷത്തെ സര്‍വ്വീസുള്ള മാത്യു ഷ്റെങറിന് സസ്പെൻഷൻ ലഭിക്കുകയായിരിന്നു. അദ്ദേഹം പ്രാർത്ഥിച്ച സമയത്ത് ഔദ്യോഗിക യൂണിഫോം ധരിച്ചിരുന്നുവെന്നത് ചൂണ്ടിക്കാട്ടി ആശങ്ക അറിയിച്ചുവെങ്കിലും, മാത്യു യൂണിഫോം മറച്ചിരുന്നുവെന്ന കാര്യം അവർ അംഗീകരിച്ചു. 45 മിനിറ്റോളമാണ് മാത്യുവും, പിതാവും അന്ന് പ്രാർത്ഥിച്ചത്. സസ്പെൻഷനെ തുടർന്ന് ഒക്ടോബറിൽ നഗരത്തിലെ മേയർ, പോലീസ് മേധാവി എന്നിവർക്കെതിരെയും, പോലീസ് ഡിപ്പാർട്ട്മെന്റിനെതിരെയും മാത്യു ഷ്റെങർ നിയമ നടപടി ആരംഭിക്കുകയായിരിന്നു. തോമസ് മൂർ സൊസൈറ്റി എന്ന സംഘടനയാണ് അദ്ദേഹത്തിനു വേണ്ടി കേസ് നടത്തിയത്. നഗരസഭയുടെ നടപടി ഒരു പോലീസുകാരന്റെ ഭരണഘടന അവകാശം ലംഘിക്കുന്നതാണെന്നു മാത്യുവിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ പറഞ്ഞു. പ്രതിഷേധ പ്രകടനത്തിലല്ല, മറിച്ച് പ്രാർത്ഥനയിലാണ് പോലീസ് ഉദ്യോഗസ്ഥൻ പങ്കെടുത്തതെന്ന് അറ്റോണി ജനറൽ ചൂണ്ടിക്കാട്ടി. നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥർ ഇതിന് മുമ്പ് രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ യൂണിഫോം ധരിച്ച് തന്നെ പങ്കെടുത്തതിന്റെ പേരിൽ യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും, അതിനാൽ മാത്യുവിനു സസ്പെൻഷൻ നൽകിയ നടപടി ഇരട്ടത്താപ്പ് സമീപനമാണെന്നും അറ്റോണി ജനറൽ പറഞ്ഞു. കേസില്‍ പോലീസുകാരന് പിന്തുണയുമായി നിരവധി ക്രൈസ്തവര്‍ രംഗത്ത് വന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-31-15:57:06.jpg
Keywords: ജപമാല

18279
Category: 1
Sub Category:
Heading: പ്രതിരോധ വാക്സിന്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കോവിഡ് മഹാമാരിയെക്കുറിച്ചും, പ്രതിരോധ മരുന്നുകളെ കുറിച്ചുമുള്ള തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നു ഫ്രാന്‍സിസ് പാപ്പ. ഇത് ഭയത്തെ അടിസ്ഥാനമാക്കിയുള്ള യാഥാര്‍ത്ഥ്യത്തിന്റെ വളച്ചൊടിക്കലാണെന്നു വ്യാജവാർത്തകളുടെ നിജസ്ഥിതി കണ്ടെത്തുന്നതിനായി കത്തോലിക്ക മാധ്യമപ്രവർത്തകർ രൂപീകരിച്ച മാധ്യമശൃംഖലയുമായി സംവദിക്കവേ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. സത്യത്തെ അന്വേഷിക്കുകയും വ്യക്തികളെ ബഹുമാനിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വപരമായ മാധ്യമപ്രവര്‍ത്തനം നടത്തുവാന്‍ പാപ്പ ആഹ്വാനം ചെയ്തു. ശരിയായ അറിവ് ലഭിക്കേണ്ടതും, വ്യാജവാര്‍ത്തകള്‍ക്ക് പകരം ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുക എന്നതും ഒരു മനുഷ്യാവകാശം തന്നെയാണ്. ഇക്കാലത്ത് ശരിയായ വിവരങ്ങള്‍ കിട്ടുക അപൂര്‍വ്വമായി മാത്രമാണ്. കൊറോണ പകര്‍ച്ചവ്യാധി സംബന്ധിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ടെന്നും, ആഗോള സമൂഹത്തെ ഇത്തരം തെറ്റായ വിവരങ്ങള്‍ ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധി സംബന്ധിച്ച ഗൂഡാലോചന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരെ ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സത്യം എന്താണെന്ന് മനസ്സിലാക്കുന്നതിന് സഹായിക്കണമെന്ന്‍ പാപ്പ കത്തോലിക്ക മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ ആരോഗ്യപരിപാലനം ഓരോരുത്തരുടെയും ധാര്‍മ്മിക കടമയാണെന്ന കാര്യവും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പയും, മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനും ഫൈസര്‍-ബയോഎന്‍ടെക് വാക്സിന്‍ സ്വീകരിച്ചവരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-01-31-17:48:22.jpg
Keywords: വാക്സി

18280
Category: 1
Sub Category:
Heading: ക്രിസ്തീയ ധാര്‍മ്മികതയ്ക്ക് വേണ്ടി സ്വരമുയര്‍ത്തിയതിന്റെ പേരില്‍ കോടതി വിചാരണ നേരിട്ട് ഫിന്‍ലന്‍ഡിലെ നേതാക്കള്‍
Content: ഹെല്‍സിങ്കി: ലൈംഗീകത, വിവാഹം എന്നിവയെക്കുറിച്ചുള്ള ബൈബിള്‍ വചനങ്ങള്‍ പരാമര്‍ശിച്ചതിന് യൂറോപ്പ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡില്‍ ക്രിസ്ത്യന്‍ നേതാക്കള്‍ കോടതി വിചാരണക്കിരയായതിനെ തുടര്‍ന്നു വിവാദം കനക്കുന്നു. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പാര്‍ലമെന്റംഗവും, മുന്‍ ആഭ്യന്തര മന്ത്രിയുമായ പൈവി റസാനെനും, ലൂഥറന്‍ ബിഷപ്പ് ജഹാന പൊഹ്ജോളയുമാണ് ജനുവരി 24-ന് ഹെല്‍സിങ്കിയിലെ കോടതിയില്‍ വിചാരണ നേരിട്ടത്. അടിസ്ഥാനപരമായി ഫിന്നിഷ് കോടതി ബൈബിളിനെയാണ് വിചാരണ ചെയ്തതെന്നു ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം ഇന്റര്‍നാഷണലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ പോള്‍ കോള്‍മാന്‍ പറഞ്ഞു. ബൈബിള്‍ വാക്യങ്ങളെ ‘വിദ്വേഷ പ്രസംഗം’ എന്നാണ് വാദിഭാഗം കോടതിയില്‍ വിശേഷിപ്പിച്ചത്. 2004-ല്‍ റസാനെന്‍ എഴുതി പൊഹ്ജോള പ്രസിദ്ധീകരിച്ച ‘ദൈവം സൃഷ്ടിച്ച പുരുഷനും സ്ത്രീയും’ എന്ന ലഘുലേഖയാണ് കേസിന് ആധാരം. ഇതിനുമുന്‍പ് ഫിന്‍ലന്‍ഡിലെ ഒരു കോടതിയും ബൈബിള്‍ പരാമര്‍ശം നടത്തുന്നത് കുറ്റകരമാണെന്നു പറഞ്ഞിട്ടില്ല. എന്നാല്‍ കോടതി മുറിയില്‍ വെച്ച് തന്നെ വചന പ്രഘോഷണം നടത്തുന്നതിനുള്ള അവസരമാക്കി വിചാരണയെ ഇരു ക്രിസ്ത്യന്‍ നേതാക്കളും മാറ്റുകയായിരുന്നുവെന്നു ‘ദി ഫെഡറലിസ്റ്റ്’ എന്ന അമേരിക്കന്‍ ഓണ്‍ലൈന്‍ മാഗസിനോട് കോള്‍മാന്‍ പറഞ്ഞു. വിചാരണക്കിടയില്‍ ഇത്ര ഉച്ചത്തില്‍ കോടതിയില്‍ ബൈബിള്‍ വായിച്ച് കേട്ടിട്ടില്ലെന്ന്‍ അറ്റോര്‍ണികള്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിചാരണയുടെ ഒരവസരത്തില്‍ ഫിന്നിഷ് നിയമങ്ങളെ അനുസരിക്കണമോ? അതോ ബൈബിളിനെ അനുസരിക്കണമോ? എന്നുവരെ വാദിഭാഗം ചോദിച്ചതായും, ആധുനികകാലത്തെ മതവിരുദ്ധ വിചാരണയായിരുന്നു ഫിന്നിഷ് കോടതിയില്‍ കണ്ടതെന്നും കോള്‍മാന്‍ പറഞ്ഞു. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഐക്യത്തെയാണ് ക്രിസ്ത്യാനികള്‍ വിവാഹമായി പരിഗണിക്കുന്നതെന്നും ഈ പരിധിക്കകത്തുള്ള ലൈംഗീക ബന്ധങ്ങളെയാണ് ധാര്‍മ്മികമായി ശരിയായി കണക്കാക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. യേശുവിന്റെ രക്ഷാകരമായ സുവിശേഷമാണ് ബൈബിളിലൂടെ നമുക്ക് നല്കപ്പെട്ടിരിക്കുന്നതെന്നു കോടതി മുറിക്ക് പുറത്തുവെച്ച് റസാനെന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകമെമ്പാടുമുള്ള വിവിധ ക്രൈസ്തവ സമൂഹങ്ങളും, അമേരിക്കന്‍ നിയമസാമാജികരും, അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളും ഫിന്നിഷ് കോടതിനടപടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. മതസ്വാതന്ത്ര്യം സംബന്ധിച്ച ഫിന്‍ലന്‍ഡിന്റെ പ്രതിജ്ഞാബദ്ധതയെ ചോദ്യം ചെയ്തുകൊണ്ട് യു.എസ് ഹൗസ് പ്രതിനിധികള്‍ ഫിന്നിഷ് സര്‍ക്കാരിന് കത്തയച്ചിരിന്നു. വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനത്തില്‍ സ്വവർഗാനുരാഗം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ രംഗത്തു വന്ന നേതാവാണ് പൈവി. ഇവരുടെ വിചാരണ ഫെബ്രുവരി 14നു പുനഃരാരംഭിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-01-31-20:23:08.jpg
Keywords: ഫിന്‍ലാ

18281
Category: 1
Sub Category:
Heading: ദരിദ്രരായ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുന്ന കത്തോലിക്ക സന്യാസിനികൾക്ക് ധനസഹായവുമായി കെനിയൻ പ്രസിഡന്റ്
Content: നെയ്റോബി: കിഴക്കൻ ആഫ്രിക്കൻ പ്രവിശ്യയിൽ പ്രവർത്തനമാരംഭിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മിജികെണ്ട വംശജരായ ദരിദ്രരായ വിദ്യാർത്ഥികൾക്കുവേണ്ടി പുതിയ സ്കൂൾ തുറക്കാൻ പദ്ധതിയിടുന്ന കത്തോലിക്ക സന്യാസിനികൾക്ക് ധനസഹായം പ്രഖ്യാപിച്ച് കെനിയൻ പ്രസിഡന്റ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ ബ്ലസ്ഡ് വെർജിൻ മേരി സന്യാസിനി സഭയിലെ സന്യസ്തർക്ക് 10 മില്യണ്‍ കെനിയന്‍ ഷില്ലിംഗ് (87,680 ഡോളർ) ധനസഹായമാണ് കെനിയൻ പ്രസിഡന്റ് ഉഹുരു കെനിയാറ്റ കൈമാറിയിരിക്കുന്നത്. മോംബാസ അതിരൂപതയിലെ കിലിഫി കൗണ്ടിയിലാണ് പുതിയ വിദ്യാലയം ആരംഭിക്കാൻ ലോറേറ്റോ സിസ്റ്റേഴ്സ് എന്ന പേരിൽ കൂടി അറിയപ്പെടുന്ന സന്യാസിനികൾ പദ്ധതിയിടുന്നത്. ജനുവരി 29 ശനിയാഴ്ചയാണ് നൂറാം വാർഷികാഘോഷം നടന്നത്. രാഷ്ട്രത്തലവനെ പ്രതിനിധീകരിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത പബ്ലിക് സർവീസ് തലവൻ ജോസഫ് കിൻയുവ വിദ്യാലയത്തിന് പ്രസിഡന്റിന്റെ പിന്തുണ ഔദ്യോഗികമായി അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പറഞ്ഞിരിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന, മികച്ച വിദ്യാഭ്യാസം നൽകുന്ന സന്യസ്തരെ ഉഹുരു കെനിയാറ്റ അഭിനന്ദിച്ചു. നൂറു വർഷമായി സാന്നിധ്യം നിലനിർത്താൻ സാധിക്കുന്നത് ചെറിയൊരു കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവമക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ സർക്കാരിനൊപ്പം, സഭയും ചേർന്ന് പ്രവർത്തിക്കുമെന്ന പ്രത്യാശ രാഷ്ട്രതലവൻ പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയം വിദ്യാലയം ആരംഭിക്കാൻ എല്ലാ പിന്തുണയുമായി ലോറേറ്റോ സിസ്റ്റേഴ്സിനൊപ്പമുണ്ട്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട പ്രദേശത്ത് വിദ്യാഭ്യാസത്തിലൂടെ പെൺകുട്ടികളെ ശാക്തീകരിക്കാനാണ് സന്യാസിനികൾ ശ്രമിക്കുന്നതെന്ന് ആറ് പതിറ്റാണ്ടോളം കെനിയയിൽ സേവനം ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ ബ്ലസ്ഡ് വെർജിൻ മേരി സന്യാസിനി സഭയിലെ അംഗമായ സിസ്റ്റർ കൈത്രയോന കെല്ലി എസിഐ ആഫ്രിക്ക എന്ന മാധ്യമത്തോട് പറഞ്ഞു. അതിരൂപതയുടെ മെത്രാനായ മാർട്ടിൻ കിവുവ മോസോണ്ടെ അർപ്പിച്ച വിശുദ്ധ കുർബാനയോടു കൂടിയാണ് ജനുവരി 29ലെ ചടങ്ങുകൾക്ക് തുടക്കമായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-02-01-12:39:43.jpg
Keywords: കെനിയ

18282
Category: 18
Sub Category:
Heading: ക്രൈസ്തവരുടെ പ്രതിഷേധം വിഫലം: ഞായറാഴ്ച നിയന്ത്രണങ്ങൾ തുടരും
Content: തിരുവനന്തപുരം: ക്രൈസ്തവര്‍ പരിപാവനമായി കണക്കാക്കുന്ന ഞായറാഴ്ചയിലെ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നു ഉയര്‍ത്തിയ പ്രതിഷേധം വിഫലമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തില്‍ അടുത്ത ഞായറാഴ്ചയും നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചു. അത്യാവശ്യ യാത്രകൾക്കു മാത്രമാണ് ഞായഴ്ച അനുമതിയുള്ളത്. ഇതിനായി യാത്രയുടെ ആവശ്യം തെളിയിക്കുന്ന രേഖകളോ സ്വയം തയാറാക്കിയ സാക്ഷ്യപത്രമോ കൈയിൽ കരുതണം. ക്രൈസ്തവരുടെ ആരാധന സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചുക്കൊണ്ട് ഞായറാഴ്ചയുള്ള നിര്‍ബന്ധിത ലോക്ക് ഡൌണിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. വാക്സിനേഷനുവേണ്ടിയും ആശുപത്രിയിൽ ചികിത്സയ്ക്കായി പോകുന്നതിനും വിലക്കില്ല. ദീർഘദൂര ബസുകളും ട്രെയിനുകളും മാത്രമാകും സർവീസ് നടത്തുക. എന്നുവരെയാണ് ഞായറാഴ്ച നിയന്ത്രണം എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. അടുത്ത അവലോകന യോഗത്തിനു ശേഷമേ നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. സ്കൂൾ, കോളേജ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുകയും ഞായറാഴ്ച മാത്രം ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിലെ യുക്തിയില്ലാത്ത നയത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ക്രൈസ്തവർക്ക് ഞായറാഴ്ചകളിൽ മതപരമായ ചടങ്ങുകൾ നടത്തുന്നതിനായി ദേവാലയങ്ങളിൽ ഒത്തുകൂടി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മതപരമായ ചടങ്ങുകൾ നടത്താൻ സർക്കാർ അനുമതി നൽകണമെന്നു ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകള്‍ രംഗത്ത് വന്നിരിന്നു.
Image: /content_image/India/India-2022-02-01-14:03:48.jpg
Keywords: നിയന്ത്രണ

18283
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ സുവിശേഷ പ്രഘോഷകന്റെ കൊലപാതകം: പ്രതിഷേധം കനക്കുന്നു
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ വടക്ക്പടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ക്രിസ്ത്യന്‍ സുവിശേഷ പ്രഘോഷകനെ വെടിവെച്ച് കൊലപ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധത്തിന്റെ അലയൊലികള്‍ ശക്തമാകുന്നു. ക്രൂരമായ കൊലപാതകത്തെ കടുത്ത ഭാഷയില്‍ അപലപിച്ചുകൊണ്ട് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാകിസ്ഥാന്‍’ (എച്ച്.ആര്‍.എഫ്.പി) രംഗത്ത് വന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന പാസ്റ്റര്‍ വില്ല്യം സിറാജിനെ വെടിവെച്ച് കൊലപ്പെടുത്തുകയും മറ്റൊരു വചനപ്രഘോഷകനെ പരിക്കേല്‍പ്പിക്കുകയും ചെയ്തത്. വില്ല്യം സിറാജിനെ ലക്ഷ്യമിട്ടുള്ള ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണമായിരുന്നു ഇതെന്നു എച്ച്.ആര്‍.എഫ്.പി പ്രസിഡന്റ് നവീദ് വാള്‍ട്ടര്‍ പ്രസ്താവിച്ചു. രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് ക്രൈസ്തവരുടെ സുരക്ഷക്കായി സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് ആരോപിച്ച വാള്‍ട്ടര്‍, കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ പാര്‍ലമെന്റ് റിപ്പോര്‍ട്ട് ചെയ്തതുപോലെ ക്രൈസ്തവരും, സിഖുകാരും, ഹിന്ദുക്കളും ഉള്‍പ്പെടുന്ന പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്ന അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനുതകുന്ന പ്രായോഗിക നടപടികള്‍ കൈകൊള്ളണമെന്ന് സര്‍ക്കാരിനോട് വാള്‍ട്ടര്‍ അഭ്യര്‍ത്ഥിച്ചു. മദീന പോലത്തെ ഒരു സ്ഥലമാക്കി പാകിസ്ഥാനെ മാറ്റുമെന്ന്‍ സര്‍ക്കാര്‍ പറയുമ്പോള്‍ പാക്കിസ്ഥാനെ സമ്പൂര്‍ണ്ണ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനോടുള്ള സര്‍ക്കാരിന്റെ അനുഭാവപൂര്‍വ്വമായ സമീപനത്തേയാണ് അത് സൂചിപ്പിക്കുന്നതെന്നും എച്ച്.ആര്‍.എഫ്.പി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അക്രമികളേയും അവര്‍ക്ക് പ്രേരണ നല്‍കിയവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വാള്‍ട്ടറിന്റെ പ്രസ്താവന അവസാനിക്കുന്നത്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാജ മതനിന്ദയുടെ പേരില്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ഒരു ക്രൈസ്തവനെ സമീപകാലത്ത് വധശിക്ഷക്ക് വിധിച്ച കോടതിനടപടിക്കെതിരെയുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-01-16:06:45.jpg
Keywords: പാക്കി

18284
Category: 1
Sub Category:
Heading: ക്രൈസ്തവരെ ക്രൂരമായി കൊന്നൊടുക്കിയ ആഫ്രിക്കയിലെ 'മോസ്റ്റ് വാണ്ടഡ്' തീവ്രവാദി അറസ്റ്റില്‍
Content: നെയ്റോബി: ക്രൈസ്തവരെ ക്രൂരമായി കൊന്നൊടുക്കിയ, കെനിയന്‍ സര്‍ക്കാര്‍ 88,000 ഡോളര്‍ വിലയിട്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദി കോംഗോയില്‍ അറസ്റ്റില്‍. ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ചോട്ടാര, തുര്‍ക്കി സലിം എന്നീ പേരുകളില്‍ അറിയപ്പെടുന്ന റഷീദ് മൊഹമ്മദ് സലിമിനേയും കൂടെയുള്ള രണ്ടുപേരേയും യുവാക്കള്‍ പിടികൂടി കോംഗോ സുരക്ഷാ ഏജന്‍സിക്ക് കൈമാറുകയായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലാണ് സലിം കെനിയന്‍ തീവ്രവാദ വിരുദ്ധ പോലീസിന്റെ നോട്ടപ്പുള്ളിയാകുന്നത്. കോംഗോയിലെ ബെനിയില്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആളാണ് സലിമെന്ന് അന്താരാഷ്‌ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉഗാണ്ട ആസ്ഥാനമായുള്ള തീവ്രവാദ സ്വഭാവമുള്ള ഇസ്ലാമിക പോരാളി സംഘടനയായ ‘അലയ്ഡ് ഡെമോക്രാറ്റിക് ഫോഴ്സസ്’ (എ.ഡി.എഫ്) കമാന്‍ഡറായ സലിം, ക്രിസ്ത്യാനികളുടെയും, പോലീസിന്റേയും കഴുത്തറക്കുന്നതിന്റെ ചിത്രങ്ങളും ലഘു വീഡിയോകളും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന്‍ കോംഗോ സുരക്ഷാ പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ‘ഐ.സി.സി’യോട് വെളിപ്പെടുത്തി. സമീപ വര്‍ഷങ്ങളില്‍ എ.ഡി.എഫ് കോംഗോയിലെ നോര്‍ഡ് കിവു, ഇടുരി പ്രവിശ്യകളില്‍ നടത്തിയ നിഷ്ടൂരമായ ആക്രമണങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പതിനായിരകണക്കിന് പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 30-ന് കോംഗോയും ഉഗാണ്ടയും എ.ഡി.എഫ് നെതിരെ ഒരു സംയുക്ത ഓപ്പറേഷന് തുടക്കം കുറിച്ചിരുന്നു. എ.ഡി.എഫ് ഇല്ലാതാകുന്നത് വരെ തങ്ങളുടെ സൈനികര്‍ കോംഗോയില്‍ തുടരുമെന്ന് കഴിഞ്ഞ മാസമാണ് ഉഗാണ്ട പ്രഖ്യാപിച്ചത്. ‘എ.ഡി.എഫ്’ന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് താന്‍ കോംഗോ സൈനികന്‍ ഉള്‍പ്പെടെയുള്ളവരെ കൊല ചെയ്തതെന്ന് സലിം പറഞ്ഞതായി ‘ഐ.സി.സി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെനിയയിലെ മൊംബാസയിലെ പ്രശസ്തമായ മോസ്കില്‍ വെച്ചാണ് സലിം തീവ്രവാദവുമായി ബന്ധപ്പെടുന്നത്. ഇയാള്‍ യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തതായും, ഇസ്ലാമിക് സ്റ്റേറ്റിന്റെ മൊസാംബിക് ഉപരോധത്തില്‍ പങ്കെടുത്തതായും സംശയിക്കപ്പെടുന്നുണ്ട്. സലീമിനെ കോംഗോ കെനിയക്ക് കൈമാറുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-02-01-18:55:39.jpg
Keywords: :കെനിയ

18285
Category: 1
Sub Category:
Heading: അര്‍ജന്‍റീനയില്‍ മോഷണം പോയ കുസ്തോതി കണ്ടെത്തിയെങ്കിലും തിരുവോസ്തിയില്ല: വിശ്വാസികള്‍ക്ക് ആശങ്ക
Content: ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയിലെ ന്യൂസ്ട്ര സെനോറ ഡി ലാ മെർസെഡ് ഇടവകയിൽ നിന്ന് മോഷണം പോയ കുസ്തോതി കണ്ടെത്തിയെങ്കിലും ഇതില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തി നഷ്ട്ടപ്പെട്ടു. ജനുവരി 16 ന്, വിക്ടോറിക്കയിലെ പള്ളിയിൽ നിന്നാണ് സക്രാരി മോഷണം പോയത്. ഇപ്പോള്‍ കുസ്തോതി കണ്ടെത്തിയെങ്കിലും അതില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തി നഷ്ട്ടമായതിന്റെ കടുത്ത ദുഃഖത്തിലാണ് സാന്താ റോസ രൂപതാനേതൃത്വം. വിശ്വാസികളായ നമുക്ക് ഏറ്റവും വിലയേറിയതാണ് മോഷ്ട്ടിക്കപ്പെട്ടതെന്നും ഇത് നമ്മെ ഒരുപാട് വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നുവെന്ന് രൂപത പ്രസ്താവിച്ചു. നിർഭാഗ്യകരമായ സംഭവത്തെ ദുഃഖത്തോടെ നോക്കികാണുകയാണെന്ന് ജനുവരി 28-ന് പുറത്തിറക്കിയ ഹ്രസ്വ സന്ദേശത്തിൽ ഇടവക വികാരി ഫാ. ജുവാൻ അവേർസ പ്രസ്താവിച്ചു. 43, 31 വയസ്സുള്ള രണ്ടുപേരാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാഴ്ത്തപ്പെട്ട തിരുവോസ്തി കണ്ടെത്താന്‍ കഴിയാത്തതാണ് ഏവരെയും ആശങ്കയിലാഴ്ത്തുന്നത്. അതേസമയം മോഷണത്തിനുള്ള പ്രേരണ ആഭിചാര ആവശ്യങ്ങൾക്കാണെന്ന ആരോപണം പോലീസ് തള്ളിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ക്രൈസ്തവര്‍ക്ക് ആശങ്കയേറുകയാണ്. വിശുദ്ധ കുര്‍ബാന പൈശാചിക കൃത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമോയെന്ന ആശങ്കയാണ് വിശ്വാസി സമൂഹം പങ്കുവെയ്ക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-02-01-21:37:50.jpg
Keywords: തിരുവോസ്തി

18286
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേക രജത ജൂബിലി ഇന്ന്
Content: കൊച്ചി: സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്‍റെ മെത്രാഭിഷേക രജത ജൂബിലി ഇന്ന്‍. സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്‍റ് തോമസിലെ ചാപ്പലില്‍ ഇന്നു ഫെബ്രുവരി 02 ന് രാവിലെ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലും കര്‍ദ്ദിനാളും ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ചങ്ങനാശ്ശേരി അതിരൂപത ആരംഭിച്ച തക്കല മിഷനിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന്‍റെ ഭാഗമായി 1996 ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തക്കല രൂപത സ്ഥാപിച്ചപ്പോള്‍ പുതിയ രൂപതയുടെ മെത്രാനായി നിയമിച്ചതു ചങ്ങനാശ്ശേരി അതിരൂപതയുടെ അന്നത്തെ വികാരി ജനറാളായിരുന്ന ഫാ. ജോര്‍ജ് ആലഞ്ചേരിയെയാണ്. 1997 ഫെബ്രുവരി 2-ാം തീയ്യതി മാര്‍ ജോസഫ് പൗവ്വത്തില്‍ മെത്രാപ്പോലീത്തായില്‍ നിന്നു മെത്രാന്‍ പട്ടം സ്വീകരിച്ചു. സ്ഥാനാരോഹണ കര്‍മ്മത്തിനു നേതൃത്വം നല്‍കിയത് മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവായിരുന്നു. തമിഴ് ഭാഷ പഠിച്ചു തമിഴ് മക്കളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു പുതിയ രൂപതയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി പതിനാലുവര്‍ഷം തക്കലയില്‍ ഇടയശുശ്രൂഷ ചെയ്തു. വര്‍ക്കി വിതയത്തില്‍ പിതാവ് കാലം ചെയ്തതിനെ തുടര്‍ന്നു സമ്മേളിച്ച സീറോമലബാര്‍സഭയുടെ മെത്രാന്‍ സിനഡ് സീറോമലബാര്‍സഭയെ നയിക്കാനുള്ള നിയോഗം ഭരമേല്‍പ്പിച്ചതു തക്കലയുടെ ബിഷപ്പായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആയിരുന്നു. 2011 മെയ് 29 ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമേറ്റടുത്തു. പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2012 ഫെബ്രുവരി 18ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കുയര്‍ത്തി. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്ത കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ പങ്കെടുത്തു. മെത്രാന്‍പട്ട സ്വീകരണത്തിന്‍റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേയ്ക്കു പ്രവേശിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കേരള ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ എന്നീ നിലകളിലും കേരളസഭയില്‍ നേതൃത്വം നല്‍കിവരുന്നു.
Image: /content_image/India/India-2022-02-02-10:41:08.jpg
Keywords: :ആലഞ്ചേരി