Content | കെന്റക്കി; അമേരിക്കയിലെ കെന്റക്കിയിലുളള ലൂയിസ് വില്ല നഗരത്തിൽ സ്ഥിതിചെയ്യുന്ന ഭ്രൂണഹത്യ ക്ലിനിക്കിനു മുന്നിൽ നിന്ന് ജപമാല ചൊല്ലി പ്രാർത്ഥിച്ചതിന്റെ പേരിൽ സസ്പെൻഷൻ ലഭിച്ച മാത്യു ഷ്റെങർ എന്ന പോലീസുകാരന് ഒടുവില്‍ നീതി. പോലീസുകാരന് നഷ്ടപരിഹാരമായി 75,000 ഡോളർ നൽകണമെന്ന് കോടതി നഗരസഭയോട് ആവശ്യപ്പെട്ടു. ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് എന്ന പ്രോലൈഫ് ക്യാമ്പയിന്റെ ഭാഗമായാണ് കഴിഞ്ഞവർഷം ഫെബ്രുവരി മാസം ഇരുപതാം തീയതി മാത്യുവും, പിതാവും ഇഎംഡബ്ലിയു വുമൺസ് സർജിക്കൽ സെന്റർ എന്ന ക്ലിനിക്കിനു മുന്നിൽ പ്രാർത്ഥിക്കാനായി എത്തിയത്.
ഇത് അദ്ദേഹത്തിന്റെ ജോലിസമയം അല്ലായിരുന്നുവെങ്കില്‍ കൂടി 13 വർഷത്തെ സര്‍വ്വീസുള്ള മാത്യു ഷ്റെങറിന് സസ്പെൻഷൻ ലഭിക്കുകയായിരിന്നു. അദ്ദേഹം പ്രാർത്ഥിച്ച സമയത്ത് ഔദ്യോഗിക യൂണിഫോം ധരിച്ചിരുന്നുവെന്നത് ചൂണ്ടിക്കാട്ടി ആശങ്ക അറിയിച്ചുവെങ്കിലും, മാത്യു യൂണിഫോം മറച്ചിരുന്നുവെന്ന കാര്യം അവർ അംഗീകരിച്ചു. 45 മിനിറ്റോളമാണ് മാത്യുവും, പിതാവും അന്ന് പ്രാർത്ഥിച്ചത്. സസ്പെൻഷനെ തുടർന്ന് ഒക്ടോബറിൽ നഗരത്തിലെ മേയർ, പോലീസ് മേധാവി എന്നിവർക്കെതിരെയും, പോലീസ് ഡിപ്പാർട്ട്മെന്റിനെതിരെയും മാത്യു ഷ്റെങർ നിയമ നടപടി ആരംഭിക്കുകയായിരിന്നു.
തോമസ് മൂർ സൊസൈറ്റി എന്ന സംഘടനയാണ് അദ്ദേഹത്തിനു വേണ്ടി കേസ് നടത്തിയത്.
നഗരസഭയുടെ നടപടി ഒരു പോലീസുകാരന്റെ ഭരണഘടന അവകാശം ലംഘിക്കുന്നതാണെന്നു മാത്യുവിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ പറഞ്ഞു. പ്രതിഷേധ പ്രകടനത്തിലല്ല, മറിച്ച് പ്രാർത്ഥനയിലാണ് പോലീസ് ഉദ്യോഗസ്ഥൻ പങ്കെടുത്തതെന്ന് അറ്റോണി ജനറൽ ചൂണ്ടിക്കാട്ടി. നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥർ ഇതിന് മുമ്പ് രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ യൂണിഫോം ധരിച്ച് തന്നെ പങ്കെടുത്തതിന്റെ പേരിൽ യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും, അതിനാൽ മാത്യുവിനു സസ്പെൻഷൻ നൽകിയ നടപടി ഇരട്ടത്താപ്പ് സമീപനമാണെന്നും അറ്റോണി ജനറൽ പറഞ്ഞു. കേസില്‍ പോലീസുകാരന് പിന്തുണയുമായി നിരവധി ക്രൈസ്തവര്‍ രംഗത്ത് വന്നിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|