category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രതിരോധ വാക്സിന്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനം: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: കോവിഡ് മഹാമാരിയെക്കുറിച്ചും, പ്രതിരോധ മരുന്നുകളെ കുറിച്ചുമുള്ള തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നു ഫ്രാന്‍സിസ് പാപ്പ. ഇത് ഭയത്തെ അടിസ്ഥാനമാക്കിയുള്ള യാഥാര്‍ത്ഥ്യത്തിന്റെ വളച്ചൊടിക്കലാണെന്നു വ്യാജവാർത്തകളുടെ നിജസ്ഥിതി കണ്ടെത്തുന്നതിനായി കത്തോലിക്ക മാധ്യമപ്രവർത്തകർ രൂപീകരിച്ച മാധ്യമശൃംഖലയുമായി സംവദിക്കവേ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. സത്യത്തെ അന്വേഷിക്കുകയും വ്യക്തികളെ ബഹുമാനിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വപരമായ മാധ്യമപ്രവര്‍ത്തനം നടത്തുവാന്‍ പാപ്പ ആഹ്വാനം ചെയ്തു. ശരിയായ അറിവ് ലഭിക്കേണ്ടതും, വ്യാജവാര്‍ത്തകള്‍ക്ക് പകരം ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുക എന്നതും ഒരു മനുഷ്യാവകാശം തന്നെയാണ്. ഇക്കാലത്ത് ശരിയായ വിവരങ്ങള്‍ കിട്ടുക അപൂര്‍വ്വമായി മാത്രമാണ്. കൊറോണ പകര്‍ച്ചവ്യാധി സംബന്ധിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ടെന്നും, ആഗോള സമൂഹത്തെ ഇത്തരം തെറ്റായ വിവരങ്ങള്‍ ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധി സംബന്ധിച്ച ഗൂഡാലോചന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരെ ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സത്യം എന്താണെന്ന് മനസ്സിലാക്കുന്നതിന് സഹായിക്കണമെന്ന്‍ പാപ്പ കത്തോലിക്ക മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ ആരോഗ്യപരിപാലനം ഓരോരുത്തരുടെയും ധാര്‍മ്മിക കടമയാണെന്ന കാര്യവും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പയും, മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനും ഫൈസര്‍-ബയോഎന്‍ടെക് വാക്സിന്‍ സ്വീകരിച്ചവരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-31 17:48:00
Keywordsവാക്സി
Created Date2022-01-31 17:48:22