Contents
Displaying 17911-17920 of 25099 results.
Content:
18287
Category: 11
Sub Category:
Heading: പാക്കിസ്ഥാനില്‍ ആദ്യമായി വിശുദ്ധാരാമത്തിലേക്ക് ഇരുപതുകാരന്‍: ആകാശ് ബഷീർ ദൈവദാസ പദവിയില്‍
Content: ലാഹോര്‍: 2015ൽ പാക്കിസ്ഥാനിലെ കറാച്ചിയിലുളള സെന്റ് ജോൺസ് കത്തോലിക്കാ ദേവാലയത്തിൽ ചാവേർ ആക്രമണം നടത്താൻ വന്ന തീവ്രവാദിയെ സ്വജീവൻ പണയം വെച്ച് തടഞ്ഞുനിർത്തിയ ഇരുപത് വയസ്സുകാരൻ ആകാശ് ബഷീർ ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ജനുവരി 31 വിശുദ്ധ ഡോൺബോസ്കോയുടെ തിരുനാൾ ദിവസം കുർബാന അർപ്പിക്കുന്ന വേളയിൽ ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ ആണ് വത്തിക്കാന്റെ പ്രഖ്യാപനം അറിയിച്ചത്. ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെടുന്ന പാക്കിസ്ഥാനിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് ആകാശ് ബഷീറെന്ന് ലാഹോർ അതിരൂപതയിലെ വികാരി ജനറാൾ ഫാ. ഫ്രാൻസിസ് ഗുൽസാർ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. 2008-ലാണ് ആകാഷിന്റെ കുടുബം യൗഹാനാബാദില്‍ താമസമാക്കുന്നത്. 2013-ല്‍ പെഷവാറിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിനു ശേഷം തങ്ങളുടെ ദേവാലയത്തെ സംരക്ഷിക്കുന്നതിനുള്ള ആഗ്രഹം ആകാഷ് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. 2014-ലാണ് ദേവാലയത്തിന്റെ സംരക്ഷണ ചുമതലയുള്ള സന്നദ്ധ സേവകര്‍ക്കൊപ്പം ആകാഷും ചേരുന്നത്. പിറ്റേവര്‍ഷം യൗഹാനാബാദിലെ രണ്ടു ദേവാലയങ്ങളിലായുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും, എണ്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാവേറുകള്‍ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ചപ്പോള്‍ പ്രവേശന കവാടത്തില്‍ നിന്നിരുന്ന ആകാഷ് അവരെ തടയുന്നതിനിടയിലാണ് കൊല്ലപ്പെടുന്നത്. “ഞാന്‍ മരിക്കും, പക്ഷേ ഞാന്‍ നിങ്ങളെ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ സമ്മതിക്കുകയില്ല” എന്നതായിരുന്നു ആകാഷിന്റെ അവസാന വാക്കുകള്‍. ആകാഷിന്റെ മരണശേഷം അവന്റെ സഹോദരനായ അര്‍സലാന്‍ ദേവാലയത്തിന്റെ സുരക്ഷാ വളണ്ടിയറായി സേവനം ആരംഭിച്ചിരിന്നു. ആകാശിനെ ദൈവദാസ പദവിയിലേക്ക് ഉയർത്താൻ വത്തിക്കാൻ അനുമതി നൽകിയത് തങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമാണെന്ന് ആകാശിന്റെ പിതാവ് ബഷീർ ഇമ്മാനുവേൽ പറഞ്ഞു. പാകിസ്ഥാനിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തിയാണ് മകൻ പ്രതിനിധാനം ചെയ്യുന്നതെന്നും ബഷീർ ഇമ്മാനുവേൽ കൂട്ടിച്ചേർത്തു. പ്രഖ്യാപനത്തിനു പിന്നാലെ ലാഹോർ മുൻ ആർച്ച് ബിഷപ്പ് ലോറൻസ് സൽദാൻഹ ക്രൈസ്തവ സമൂഹത്തെ അഭിനന്ദിച്ചു. ആധുനിക രക്തസാക്ഷിയായ ആകാശ് യുവജനങ്ങൾക്ക് പ്രോത്സാഹനം ആകട്ടെ എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആശംസയായി പറഞ്ഞു. ആകാശ് രക്തസാക്ഷിയായതിന്റെ ഒന്നാം വാർഷികത്തിലാണ് ലാഹോർ അതിരൂപത നാമകരണ നടപടികൾ ആരംഭിക്കുന്നത്. വിശുദ്ധ പദവി പ്രഖ്യാപനത്തിലേക്കുള്ള ആദ്യത്തെ പടിയാണ് ദൈവദാസ പദവി പ്രഖ്യാപനം. ശേഷം ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ട ആളുടെ ജീവിതത്തെ പറ്റി പഠനം ആരംഭിക്കും. ഇതിന് പിന്നാലെയാണ് ധന്യൻ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടണമെങ്കിൽ വ്യക്തിയുടെ മധ്യസ്ഥതയിൽ എന്തെങ്കിലും അത്ഭുതം സംഭവിച്ചുവെന്ന് സഭ അംഗീകരിക്കുകയും വേണം. വിശുദ്ധാരാമത്തിലേക്കുള്ള ആകാശ് ബഷീറിന്റെ യാത്ര വേഗമാകാന്‍ പ്രാര്‍ത്ഥനയുമായി കഴിയുകയാണ് പാക്ക് ക്രൈസ്തവര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-02-11:48:49.jpg
Keywords: ചാവേര്‍, രക്തസാക്ഷി

18288
Category: 18
Sub Category:
Heading: സമര്‍പ്പിതരെ ലക്ഷ്യംവെച്ചുള്ള ദുഷ്പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി കത്തോലിക്ക സന്യാസിനികൾ
Content: കൊച്ചി: സന്യാസിനികളെ അവഹേളിച്ചുകൊണ്ട് നടത്തപ്പെട്ട ഫോട്ടോഷൂട്ടിനെതിരെയും, അപവാദങ്ങൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും, വ്യക്തികൾക്കെതിരെയും കെസിബിസി ഐക്യ-ജാഗ്രത കമ്മീഷൻ്റെ സമർപ്പിത കൂട്ടായ്മയായ വോയ്സ് ഓഫ് നൺസിന്റെ നേതൃത്വത്തിൽ കത്തോലിക്കാ സന്യാസിനികൾ കേരളത്തിലുടനീളം പരാതികൾ നല്കി. സ്ത്രീത്വത്തെയും ക്രൈസ്തവ വിശ്വാസത്തെയും, സന്ന്യാസ ജീവിതാന്തസിനെയും നിരന്തരം അപമാനിക്കുന്ന ഇത്തരം ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും, സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും വോയ്സ് ഓഫ് നൺസ് എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു. സന്യസ്തരെ സംരക്ഷിക്കാനെന്നപേരിൽ ചില രാഷ്ട്രീയ-മത സംഘടനകൾ രംഗത്ത് വരികയും, അവഹേളനാപരമായ അപവാദപ്രചാരണങ്ങൾ നിരന്തരം നടത്തുകയും ചെയ്യുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഇത്തരം ശ്രമങ്ങൾക്ക് പിന്നിലെ അസൂത്രണങ്ങളെകുറിച്ച് സമഗ്രമായി അന്വേഷിക്കാനും സത്വരനടപടികൾ സ്വീകരിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളോട് കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെ നേതൃത്വത്തിൽ ആവശ്യപ്പെടും. സ്ത്രീത്വ- മതവിശ്വാസ വിരുദ്ധ പരാമർശങ്ങൾ നടത്തിയവർക്കെതിരായി മുൻപ് കൊടുത്തിരുന്ന ചില പരാതികൾ അന്വേഷിക്കുന്നതിൽ പോലീസ് കാലതാമസം വരുത്തുന്നതിനാൽ കോടതിയെ സമീപിക്കും. മുഖ്യധാരാ ചാനലുകളിലെ ചർച്ചകളിൽ കത്തോലിക്കാ സഭയും സന്യസ്തരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബോധപൂർവ്വം തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്ന അവതാരകർക്കെതിരെയും, പാനലിസ്റ്റുകൾക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കാനും ഐക്യജാഗ്രത കമ്മീഷൻ മുൻകൈ എടുക്കുന്നതാണെന്നും കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.
Image: /content_image/India/India-2022-02-02-14:28:28.jpg
Keywords: സമര്‍പ്പി, സന്യാസ

18289
Category: 24
Sub Category:
Heading: നിങ്ങളുടെ നന്മയെ കേവലമൊരു ഫോട്ടോഷൂട്ടിലൂടെ തകർക്കാനാവില്ല...!
Content: ഈയടുത്ത നാളുകളിൽ സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് സന്യസ്തരെ തെരഞ്ഞുപിടിച്ച് അവഹേളിക്കുന്ന, അതിലുപരി പൊതു സമൂഹത്തിൽ ഇകഴ്ത്തുന്ന ശ്രമങ്ങൾ കൂടി വരുന്നതായി കാണുന്നു. ഈ ശ്രേണിയിൽ അവസാനത്തേതാണ്, കന്യാസ്ത്രീ വേഷത്തിൽ രണ്ടു സ്ത്രീകൾ പൊതുയിടത്തിൽ നടത്തിയ ഫോട്ടോ ഷൂട്ട്. പ്രണയാർദ്രതയോടെയും ലൈംഗിക ചുവയോടെയും ചിത്രീകരിച്ചിട്ടുളള ഈ പടമെടുപ്പിന്റെ ഉദ്ദേശ്യശുദ്ധി അതിനാൽ തന്നെ വ്യക്തം. സ്ത്രീത്വത്തെയും ക്രൈസ്തവ വിശ്വാസത്തെയും, അതിലുപരി അവർ തെരഞ്ഞെടുത്ത സന്യാസ ജീവിതാന്തസിനെയും ഇത്തരത്തിലുള്ള ആഖ്യാനത്തിലൂടെ അപമാനിക്കാനുള്ള ശ്രമത്തിനു പുറകിലുള്ള ആസൂത്രണത്തെ കാണാതെ പോകരുത്. പക്ഷേ ആ ആസൂത്രണത്തിനപ്പുറമുള്ള ഒരു കരുതലും പ്രവചനവും ക്രിസ്തുവും സഭയും അവർക്ക് കനിഞ്ഞു നൽകിയിട്ടുണ്ട്. സമർപ്പിതരെ പറ്റി ബെനഡിക്ട് പതിനാറാമൻ പാപ്പാ പറഞ്ഞത് എത്രയോ അർത്ഥവത്താണ് , "സമർപ്പിത ജീവിതം അർത്ഥമാക്കുന്നത് അവിഭക്ത ഹൃദയത്തോടെ യേശു ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ആഴത്തിലെ വേരുകളിലേക്ക് ഇറങ്ങുകയെന്നതും ഈ സ്നേഹത്തിന് ഉപരിയായി മറ്റൊരു സ്നേഹവും വെക്കാതിരിക്കുന്നതുമാണ്. അവർ (സമർപ്പിതർ) ലോകത്തെ ഉണർത്താൻ കഴിയുന്ന പുരുഷന്മാരും സ്ത്രീകളുമാണ്. സമർപ്പിത ജീവിതം തന്നെ ഒരു പ്രവചനമാണ്". അക്കാരണംകൊണ്ടു തന്നെയാണ്, സഹസ്രാബ്ദങ്ങളുടെ വെല്ലുവിളികളും പ്രതിസന്ധികളും പിന്നിട്ടിട്ടും സഭയും സന്യാസവും ഇപ്പോഴും സൂര്യശോഭയോടെ പ്രകാശം പരത്തുന്നത്. ആ പ്രകാശം കാണാൻ, പ്രകാശവർഷ ദൂരമൊന്നും സഞ്ചരിക്കണമെന്നില്ല. നമുക്കു ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മാത്രം മതി. കേരളത്തിന്റെ പ്രിയ എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരിയമ്മയുടെ ചോദ്യങ്ങളും അതിന് അവർ തന്നെ തീർക്കുന്ന ഉത്തരങ്ങളുടേയും അനുരണനങ്ങൾ ഇന്നും നമ്മുടെ അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്; ‘മഹാരോഗികള്‍ സേവനം തേടി വിളിക്കുമ്പോള്‍, അവരെ കിടത്തി ശുശ്രൂഷിക്കാനും തേച്ചുകഴുകുവാനും മലമൂത്രങ്ങള്‍ എടുക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും നമുക്ക് ഇടങ്ങളുണ്ടോ? മദര്‍ തെരേസയുടെയും മറ്റും സ്ഥാപനങ്ങളല്ലാതെ ....... മക്കള്‍ തള്ളിക്കളഞ്ഞവരും ദരിദ്രരും അവശരുമായ വൃദ്ധമാതാപിതാക്കള്‍ ഇടംതേടി വരുമ്പോള്‍ എങ്ങോട്ടു പറഞ്ഞയയ്ക്കണം? അച്ചന്മാരുടെ വൃദ്ധമന്ദിരങ്ങളിലേക്കല്ലാതെ?..... ‘ഭ്രാന്തു പിടിച്ചലയുന്ന, വീട്ടില്‍നിന്നും നാട്ടില്‍നിന്നും പുറന്തള്ളപ്പെട്ട, ഭാഗ്യദോഷികളെ നോക്കാന്‍ ആരുണ്ട്? ക്രിസ്തീയസ്ഥാപനങ്ങളല്ലാതെ?..... ‘അനാഥരായ കുട്ടികള്‍, പ്രത്യേകിച്ചു പെണ്‍കുട്ടികള്‍, മുന്നില്‍ വന്നു കൈനീട്ടുമ്പോള്‍, അവരെ കൈപിടിച്ചേല്പിക്കാന്‍ നമുക്ക് ആവശ്യത്തിനു സ്ഥാപനങ്ങളുണ്ടോ? കോണ്‍വെന്റുകള്‍ അല്ലാതെ?....... എയിഡ്‌സ് രോഗികള്‍ക്കും കുട്ടികള്‍ക്കും ഒരു ശരണ കേന്ദ്രമൊരുക്കാന്‍ നമക്കു കഴിഞ്ഞിട്ടുണ്ടോ? ബിഷപ്പ് തിരുമേനിമാര്‍ക്കും അച്ചന്മാര്‍ക്കുമല്ലാതെ?..... അംഗവൈകല്യമുള്ള കുട്ടികള്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും കണ്ണില്ലാത്തവര്‍ക്കുംവേണ്ടിയുള്ള സ്ഥാപനങ്ങള്‍ നമുക്കുണ്ടോ? ക്രിസ്ത്യാനികള്‍ക്കല്ലാതെ?...... ഈ ചോദ്യങ്ങളുടെ ആധികാരിക മറുപടിയാണ്, ഇവിടെ ജീവിക്കുന്ന സന്യസ്തർ .ഇവിടെ നിങ്ങൾ ആക്ഷേപ രൂപത്തിലൂടെ കൈ വെച്ചിരിക്കുന്നത് ഈശോയുടെ പ്രതിരൂപങ്ങളേയാണ്. അതുകൊണ്ട് തന്നെ നിങ്ങൾ ഒരിക്കലും ഭയക്കേണ്ടതില്ല.... ഇരുകൈകളും ഇരുകാലുകളുമായി നിങ്ങൾക്കീ സമൂഹത്തിൽ സ്വൈര്യമായി ജീവിക്കാം. ഭയലേശമില്ലാതെ നിങ്ങൾക്ക് കേരളത്തിൻ്റെ നിരത്തുകളിറങ്ങി നടക്കാം. കാരണം, ചെറിയ ക്ലാസ്സുകളിൽ നിങ്ങളിപ്പോൾ ഫോട്ടോ ഷൂട്ട് നടത്തി അപമാനിക്കുന്ന അതേ കന്യാസ്ത്രീകളാണ് , ഞങ്ങൾക്ക് ഈശോയെയും അവിടുത്തെ ക്ഷമയെയും പരിചയപെടുത്തി മനസ്സിലാക്കി തന്നത്. അതുകൊണ്ട് തന്ന ഒന്നു നിങ്ങൾക്കുറപ്പിക്കാം; ഞങ്ങളുടെ പ്രതിഷേധങ്ങളിലും പ്രതികരണങ്ങളിലും അവർ തന്നെ ഞങ്ങളെ പഠിപ്പിച്ച ക്ഷമയുടെ നെല്ലിപ്പലക നിങ്ങൾക്കു കാണാം. അതു പക്ഷേ, ഞങ്ങളുടെ കഴിവുകേടായും പരിമിതിയായും വ്യാഖ്യാനിച്ചുകളയരുത്. ((ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ സീറോ മലബാർ കുടുംബ കൂട്ടായ്മ സെക്രട്ടറിയും തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറുമാണ് )
Image: /content_image/SocialMedia/SocialMedia-2022-02-02-14:53:34.jpg
Keywords: സന്യാസ, സമര്‍

18290
Category: 18
Sub Category:
Heading: ഞായറാഴ്ച ആരാധനയില്‍ പങ്കുകൊള്ളാന്‍ സാഹചര്യം സൃഷ്ടിക്കണം: മുഖ്യമന്ത്രിക്ക് കെസിബിസിയുടെ കത്ത്
Content: കൊച്ചി: ഞായറാഴ്ച മാത്രം ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതുവഴി ക്രൈസ്തവരുടെ ആരാധനാ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നു മുഖ്യമന്ത്രിയെ അറിയിച്ച് കെസിബിസിയുടെ കത്ത്. സഭയുടെ പള്ളികള്‍ ആവശ്യമായ വലിപ്പമുള്ളവയായതുകൊണ്ട് പള്ളികളുടെ സ്ഥലസൗകര്യമനുസരിച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കുകൊള്ളാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നും കെസിബിസി കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ്-19 വ്യാപനത്തെ തടയുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കുംവേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കത്തോലിക്കാസഭയുടെ പിന്തുണ നേരത്തെ തന്നെ നല്‍കിയിരുന്നതുപോലെ തുടര്‍ന്നും നല്‍കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്.
Image: /content_image/India/India-2022-02-02-15:44:36.jpg
Keywords: കെസിബിസി

18291
Category: 1
Sub Category:
Heading: പരിസ്ഥിതിക്ക് നാശം വരുത്തുന്ന കമ്പനികളുടെ സംഭാവനകള്‍ വേണ്ട: തീരുമാനവുമായി ഫിലിപ്പീന്‍സ് സഭ
Content: മനില: ഖനനം പോലെ പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വ്യവസായിക മേഖലകളില്‍ നിന്നുള്ള സംഭാവനകള്‍ വേണ്ടെന്നും, സൃഷ്ടാവിനോടും, സൃഷ്ടിയോടും നന്മപുലര്‍ത്തുന്ന സാമ്പത്തിക ഉറവിടങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നുമുള്ള നിര്‍ണ്ണായക തീരുമാനവുമായി ഫിലിപ്പീന്‍സിലെ കത്തോലിക്ക മെത്രാന്മാര്‍. രണ്ടു ദിവസം നീണ്ട സമ്പൂര്‍ണ്ണ യോഗത്തിന് ശേഷം പാരിസ്ഥിതിയെ സംബന്ധിച്ച് ഫിലിപ്പീനോ മെത്രാന്‍സമിതി (സി.ബി.സി.പി) ഇക്കഴിഞ്ഞ ശനിയാഴ്ച അവതരിപ്പിച്ച അജപാലക നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. രാജ്യത്തെ എല്ലാ രൂപതകളിലും ഈ നയം പ്രാബല്യത്തില്‍ വരുത്തുമെന്നും, അജപാലകപരമായി പല കാര്യങ്ങള്‍ ചെയ്യുവാനുണ്ടെങ്കില്‍ പോലും പരിസ്ഥിതിയുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ദേശീയ മെത്രാന്‍ സമിതി പ്രസിഡന്റ് ബിഷപ്പ് പാബ്ലോ വര്‍ജീലിയോ ഡേവിഡ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിനാശകരമായ ഊര്‍ജ്ജോല്‍പ്പാദന മേഖലകളില്‍ നിക്ഷേപം നടത്തുന്ന കമ്പനികളില്‍ നിന്നും വിട്ടുനില്‍ക്കുവാനും മെത്രാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. ‘ലൗദാത്തോ സി’ എന്ന തന്റെ ചാക്രിക ലേഖനത്തിലൂടെ പാരിസ്ഥിതിക സംരക്ഷണത്തേക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഉള്‍കൊണ്ടാണ് ഈ തീരുമാനമെന്നു സി.ബി.സി.പി വൈസ് പ്രസിഡന്റ് മൈലോ ഹ്യൂബര്‍ട്ട് വെര്‍ഗാര പറഞ്ഞു. 2013-2021 കാലയളവിനിടയില്‍ ലോകത്തുണ്ടായ ഏറ്റവും വിനാശകരമായ ചില ട്രോപ്പിക്കല്‍ കൊടുങ്കാറ്റുകളുടെ ദുരിതമനുഭവിക്കുന്ന ഫിലിപ്പീന്‍സ് പോലെയുള്ള കാലാവസ്ഥാപരമായി ദുര്‍ബ്ബലമായ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ബിഷപ്പ് വെര്‍ഗാര ചൂണ്ടിക്കാട്ടി. ഖനന പദ്ധതികളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന കത്തോലിക്ക കമ്പനികളില്‍ നിന്നും യാതൊരു സംഭാവനകളും സ്വീകരിക്കേണ്ടതില്ലെന്ന് രണ്ടുവര്‍ഷം മുന്‍പ് തന്നെ ഫിലിപ്പീനോ മെത്രാന്‍ സമിതി തീരുമാനിച്ചതാണ്. വ്യാവസായികവും, സാമ്പത്തികവുമായ പ്രവര്‍ത്തനങ്ങളില്‍ കൊറോണ പകര്‍ച്ച വ്യാധി വരുത്തിയ തടസ്സം, ദശാബ്ദങ്ങളായുള്ള മലിനീകരണ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യവംശം തങ്ങളുടെ ജന്മഗൃഹമായ ഭൂമിക്ക് വരുത്തിയ ദോഷങ്ങളെകുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. കല്‍ക്കരി, ഫോസില്‍ ഗ്യാസ് തുടങ്ങിയ ഊര്‍ജ്ജ്വോല്‍പ്പാദന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കുള്ള ഫണ്ട് പരിമിതപ്പെടുത്തണമെന്ന് ബാംങ്കിംഗ് സ്ഥാപനങ്ങളോട് മെത്രാന്‍മാര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതിക്ക് ഹാനികരമായ മേഖലകളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും, കോര്‍പ്പറേഷനുകളില്‍ നിന്നും 2025-ഓടെ തങ്ങളുടെ മൂലധനവും, നിക്ഷേപങ്ങളും പൂര്‍ണ്ണമായും പിന്‍വലിക്കുവാനാണ് മെത്രാന്‍ സമിതിയുടെ തീരുമാനം.
Image: /content_image/News/News-2022-02-02-16:20:15.jpg
Keywords: ഫിലിപ്പീ

18292
Category: 1
Sub Category:
Heading: മോൺ. തോമസ് ജെ നെറ്റോ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത
Content: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി വെരി. റെവ. മോൺ. തോമസ് ജെ നെറ്റോയെ പരി. ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇന്ന് വൈകുന്നേരം 4 മണിക്ക് സെന്‍റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽവച്ച് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം പിതാവ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതേ സമയം റോമിലും വെരി. റെവ. മോൺ. തോമസ് ജെ നെറ്റോയെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായിട്ടുള്ള പ്രഖ്യാപനവും നടന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ സൂസൈ പാക്യം പിതാവിന്റെ 32- മത് മെത്രാഭിഷേക വാർഷികത്തോട് അനുബന്ധിച്ച് നടന്ന കൃതജ്ഞത ദിവ്യബലിയിലാണ് നിയമനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. കർദ്ദിനാൾ മാർ ബസേലിയോസ് ക്‌ളീമിസ്, കൊല്ലം രൂപത മെത്രാൻ പോൾ ആന്റണി മുല്ലശ്ശേരി, പുനലൂർ മെത്രാൻ സിൽവസ്റ്റർ പൊന്നുമുത്തൻ, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ, വികാരി ജനറൽ മോൺ. സി. ജോസഫ്, രൂപത വൈദികർ, സിനഡ് അംഗങ്ങൾ എന്നിവർ ദിവ്യബലിയിൽ പങ്കെടുത്തു. 1964 നു ജെസയ്യൻ നെറ്റോയുടെയും ഇസബെല്ലാ നെറ്റോയുടെയും മകനായി ജനിച്ച ഫാ. തോമസ് നെറ്റോ 1989 ൽ വൈദീകനായി അഭിഷിക്തനായി. മുപ്പത്തിരണ്ട് വർഷമായി അതിരൂപതയുടെ വിവിധ അജപാലന ശുശ്രൂഷാ രംഗത്തു അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-02-17:56:52.jpg
Keywords: തിരുവനന്ത

18293
Category: 1
Sub Category:
Heading: ആഗോള സമർപ്പിതരെ സമര്‍പ്പിച്ച് പാപ്പയുടെ ഫെബ്രുവരി മാസത്തെ പ്രാർത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള സമർപ്പിതരെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പായുടെ ഫെബ്രുവരി മാസത്തെ പ്രാർത്ഥനാ നിയോഗം. സന്യാസിനി സഹോദരിമാരും, സമർപ്പിതരായ അൽമായ സ്ത്രീകളും കൂടാതെ സഭയെ മനസ്സിലാക്കാൻ കഴിയില്ലായെന്ന് പേപ്പല്‍ വീഡിയോ നെറ്റ്വര്‍ക്ക് തയാറാക്കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പ്രതിസന്ധികള്‍ക്ക് നടുവിലും മതബോധന അധ്യാപകർ, ദൈവശാസ്ത്രജ്ഞർ, ആത്മീയ വഴികാട്ടികൾ എന്നീ വിവിധ നിലകളിൽ തങ്ങളുടെ ശുശ്രൂഷയിലൂടെ ദൈവസ്നേഹത്തിന്റെയും അനുകമ്പയുടെയും സൗന്ദര്യം പ്രകടിപ്പിക്കുന്ന സന്യാസിനികൾക്ക് വേണ്ടി ഫ്രാൻസിസ് പാപ്പ പ്രാർത്ഥിച്ചു. തങ്ങളുടെ ജീവിതം ദൈവത്തിനായി സമർപ്പിച്ച സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിക്കാനും അവരുടെ ധീരതയ്ക്കും ദൗത്യത്തിനും അഭിനന്ദനം അറിയിക്കാനും പാപ്പ എല്ലാ കത്തോലിക്കരോടും അഭ്യർത്ഥിച്ചു. ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും മനുഷ്യകടത്തുകാരാൽ അടിമകളാക്കപ്പെട്ട എല്ലാവരുമൊത്തു പ്രവർത്തിക്കാനും, സ്വാധീനം ചെലുത്താനും പ്രത്യേകിച്ച് ശക്തമായ സ്വാധീനം ചെലുത്താൻ അവരെ ഉദ്ബോധിപ്പിക്കുകയാണെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു. ചില സന്ദർഭങ്ങളിൽ, സഭയ്‌ക്കുള്ളിൽ പോലും, സന്യാസിനികളോടു ന്യായരഹിതമായി പെരുമാറുമ്പോഴും, അവർ വളരെയധികം സേവനം ചെയ്യുമ്പോഴും സഭയിലെ പുരുഷ വിഭാഗം അവരെ അടിമത്തത്തിലേക്ക് ഒതുക്കി കളയുന്നു. ഈ സമയങ്ങളിൽ പോരാടാൻ താൻ അവരെ ക്ഷണിക്കുന്നുവെന്നു പാപ്പ ഉദ്ബോധിപ്പിച്ചു. ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, സമർപ്പിതര്‍ തളരരുതെന്ന് പാപ്പ പറഞ്ഞു. നിങ്ങൾ ചെയ്യുന്ന അപ്പസ്തോലിക പ്രവൃത്തികളിലൂടെ ദൈവത്തിന്റെ നന്മയെ നിങ്ങൾ തുടർന്നും അറിയിക്കണം. എന്നാൽ അത് എല്ലാറ്റിനുമുപരിയായി നിങ്ങളുടെ സമർപ്പണ സാക്ഷ്യത്തിലൂടെയായിരിക്കണമെന്നും പാപ്പ പറഞ്ഞു. സന്യാസിനി സമൂഹങ്ങളുടെ അദ്ധ്യക്ഷരുടെ അന്തർദേശിയ സംഘടനയുടെ (യുഐഎസ്ജി) സഹകരണത്തോടെയാണ് ഈ മാസത്തേക്കുള്ള പേപ്പല്‍ നിയോഗത്തിന്റെ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 630,000-ത്തിലധികം സന്യാസിനികളെ പ്രതിനിധീകരിക്കുന്ന 1,900-ലധികം സന്യാസിനി സഭകളെയാണ് സംഘടന പ്രതിനിധീകരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-02-20:00:05.jpg
Keywords: പാപ്പ, കന്യാ

18294
Category: 1
Sub Category:
Heading: അജഗണത്തിന് മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച സൂസപാക്യം പിതാവിന് ഇനി വിശ്രമ ജീവിതം
Content: തിരുവനന്തപുരം: കടൽ കലിതുള്ളി തീരമടിച്ചു തകർത്തപ്പോഴും മദ്യം മാരക വിപത്തായി കുടുംബങ്ങളെ വേട്ടയാടിയപ്പോഴും ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചപ്പോഴും പ്രളയത്തിരകൾ അനേകരുടെ ജീവിതങ്ങളില്‍ മുറിവേല്‍പ്പിച്ചപ്പോഴും അവകാശസംരക്ഷണ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം പിതാവിന് ഇനി വിശ്രമ ജീവിതം. ഇന്നലെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു പിന്‍ഗാമിയായ മോൺ. തോമസ് ജെ നെറ്റോയ്ക്കു പദവി കൈമാറിയതോടെ മൂന്നു പതിറ്റാണ്ടിലേറെയുള്ള വലിയ ഉത്തരവാദിത്വം മഹത്തരമാക്കി നിര്‍വ്വഹിച്ച പിതാവിന്റെ നിസ്തുല സേവനത്തിന്റെ ഓര്‍മ്മകളിലാണ് വിശ്വാസി സമൂഹം. തമിഴ്‌നാട്ടിലെ തീരദേശ ഗ്രാമമായ മാര്‍ത്താണ്ഡം തുറയില്‍ ഇല്ലായ്മകളുടെ ഇടയില്‍ മത്സ്യത്തൊഴിലാളിയായ മരിയ കലിസ്റ്റസിന്റെയും വീട്ടമ്മയായ ത്രേസ്യാമ്മയുടെയും മകനായി പിറന്ന സൂസപാക്യത്തേക്കുറിച്ചു ദൈവത്തിനു വലിയ പദ്ധതികളുണ്ടായിരുന്നു. 1958-ല്‍ സ്‌കൂള്‍ പഠനം കഴിഞ്ഞ് സെമിനാരിയില്‍ ചേര്‍ന്ന സൂസപാക്യം 1969 ഡിസംബര്‍ 20 ന് അദ്ദേഹം ബിഷപ്പ് ഡോ. പീറ്റര്‍ ബര്‍ണാര്‍ഡ് പെരേരയില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. ലാളിത്യവും എളിമയും അനുസരണാശീലവും കൈമുതലാക്കിയ എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ വൈദികനായിരുന്നു അദ്ദേഹം. എന്നാല്‍, ദൈവം അദ്ദേഹത്തെ കൈപിടിച്ചു നടത്തിയത് വലിയ ഉത്തരവാദിത്തങ്ങളിലേക്കായിരുന്നു. പൗരോഹിത്യ ജീവിതം ഇരുപതാണ്ടായപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1989 ഡിസംബര്‍ രണ്ടിന് ഫാ. സൂസപാക്യത്തെ തിരുവനന്തപുരം രൂപതയുടെ പിന്തുടര്‍ച്ചാവകാശത്തോടു കൂടിയ സഹായ മെത്രാനായി നിയമിച്ചു. 1990 ഫെബ്രുവരി രണ്ടിന് ബിഷപ്പായി അഭിഷിക്തനായി. അടുത്ത വര്‍ഷം ജനുവരി 31 ന് രൂപതയുടെ സ്വതന്ത്ര ചുമതലയുള്ള ബിഷപ്പായി. 2004 ജൂണ്‍ 17 ന് തിരുവനന്തപുരം രൂപതയെ അതിരൂപതയായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 23 ന് തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ അദ്ദേഹം കര്‍ക്കശമായ നിലപാടെടുത്തത് ആശ്വാസമായത് ആയിരക്കണക്കിനു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ്. ഒരു കാലത്ത് വ്യാജവാറ്റിന്റെ കേന്ദ്രമായിരുന്ന തീരപ്രദേശമായ പൊഴിയൂരിനെ വ്യാജവാറ്റ് വിമുക്തമാക്കിയത് ഡോ. സൂസപാക്യം ഒരാളുടെ ഇടപെടല്‍ വഴി മാത്രമാണ്. ഭരണസംവിധാനങ്ങള്‍ പോലും അടുക്കാന്‍ ഭയപ്പെട്ടു നിന്നിരുന്ന മേഖലയിലേക്ക് സ്‌നേഹത്തിന്റെ ഭാഷയില്‍ സൗമ്യമായ വാക്കുകളുമായി അദ്ദേഹം ചെന്ന്‍ ഇടപെടലുകള്‍ നടത്തി. ഓഖി ചുഴലിക്കാറ്റ് ആഞ്ഞു വീശിയപ്പോള്‍ തീരദേശത്ത് ആശ്വാസവുമായി ഓടിയെത്തിയത് തീരവാസികളുടെ പ്രിയപ്പെട്ട ഈ ആര്‍ച്ച്ബിഷപ്പായിരുന്നു. സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ പടുകൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച അദ്ദേഹം സ്വന്തം നിലയില്‍ ദുരന്തബാധിതര്‍ക്കായി പാക്കേജും പ്രഖ്യാപിച്ചു. ഇന്നും ആ പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ഓഖി ബാധിതര്‍ക്കു ലഭിച്ചു വരുന്നു. ഏറ്റവുമൊടുവില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വന്നപ്പോഴും തുറമുഖം തീരത്തു വരുത്തുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചു പഠനം നടത്തി അതു പുറത്തു വിട്ടു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച ശേഷമായിരിക്കണം വിഴിഞ്ഞത്തു തുറമുഖ നിര്‍മാണം തുടങ്ങേണ്ടതെന്ന അദ്ദേഹത്തിന്റെ നിലപാടാണ് ഈ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കുറച്ചെങ്കിലും നീതി ലഭിക്കാന്‍ സഹായകമായത്. ലാളിത്യവും സൗമ്യഭാവവും മുഖമുദ്രയായ വ്യക്തിത്വമെന്ന വിശേഷണമാണ് ഡോ. സൂസപാക്യത്തിന് എക്കാലവും ലഭിച്ചിട്ടുള്ളത്. എന്നാല്‍ ആ സൗമ്യത വിശ്വാസസംബന്ധമായ കാര്യങ്ങളിൽ ദൃഢനിലപാടുകളുടുക്കുന്നതിന് ഒരിയ്ക്കലും തന്നെ തടസ്സമായില്ല. അവകാശങ്ങൾക്കുവേണ്ടി പ്രക്ഷോഭം നയിക്കുന്ന മുന്നണിപ്പോരാളി പ്രവര്‍ത്തിച്ച അദ്ദേഹം നേതൃത്വം നല്‍കിയ മദ്യനിരോധന സമരങ്ങൾ, നന്ദൻ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാനുള്ള പ്രക്ഷോഭങ്ങൾ, ന്യൂനപക്ഷ അവകാശ സംരക്ഷണ കൺവൻഷനുകൾ, സുനാമി ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെതിരെയുള്ള പ്രതിഷേധം, വിഴിഞ്ഞം പുന്തുറ കലാപത്തെ തുടർന്നു നീതി ലഭ്യമാക്കാനുള്ള സമരങ്ങൾ, സംസ്ഥാനത്തെ മുഴുവൻ ലത്തീൻ കത്തോലിക്കരെയും ഏകോപിപ്പിച്ച് നയിച്ച ജനജാഗരണ ജാഥ തുടങ്ങിയവ പ്രക്ഷോഭ പരിപാടികളിൽ ചിലതു മാത്രം. കടൽ കലിതുള്ളി തീരത്തെ വേട്ടയാടിയപ്പോഴും ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചപ്പോഴും പ്രളയത്തിരകൾ ജീവിതം .ചോദ്യ ചിഹ്നമാക്കിയപ്പോഴും സാന്ത്വനമേകാനും സമചിത്തത വീണ്ടെടുക്കാനും ദൈവദൂതനെപ്പോലെയെത്തിയ അദ്ദേഹത്തിന്റെ വരവ് തീരദേശ ജനതയ്ക്ക് ഇന്നും വലിയ ആവേശമാണ്. വിരമിക്കൽ പ്രായമായ 75 വയസ്സ് തികഞ്ഞ അവസരത്തിൽ വിരമിക്കാനുള്ള സന്നദ്ധത അദ്ദേഹം നേരത്തെ അറിയിച്ചിരിന്നു. ഇതേ തുടര്‍ന്നു താൽക്കാലികമായി ചുമതല സഹായമെത്രാനെ ഏൽപ്പിച്ചിരിക്കുകയായിരിന്നു. പുതിയ മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തതോടെ ചുമതലകളില്‍ നിന്ന്‍ ഔദ്യോഗികമായി വിരമിച്ചിരിക്കുന്ന സൂസപാക്യം പിതാവിനെ നന്ദിയോടെ നമ്മുക്ക് പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാം. ഒപ്പം നിയുക്ത മെത്രാപ്പോലീത്ത റവ. മോൺ. തോമസ് ജെ നെറ്റോയെയുടെ ഇടയ ദൌത്യത്തിന്റെ വിജയത്തിനായും നമ്മുക്ക് പ്രാര്‍ത്ഥിക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-03-10:16:00.jpg
Keywords: സൂസപാ

18296
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സ്കൂളുകൾക്കുളള സാമ്പത്തിക സഹായം ഇരട്ടിയാക്കും: ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍
Content: പാരീസ്: പശ്ചിമേഷ്യയിലെ സ്കൂളുകൾക്ക് നൽകിവരുന്ന സാമ്പത്തിക സഹായം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. എലിസി പാലസ് എന്ന ഔദ്യോഗിക വസതിയിൽ പശ്ചിമേഷ്യയിലെ ക്രൈസ്തവരെ സഹായിക്കുന്ന വിവിധ സംഘടനകളുടെ നൂറ്റിയന്‍പതോളം പ്രതിനിധികളുമായി ഫെബ്രുവരി ഒന്നാം തീയതി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇമ്മാനുവൽ മാക്രോൺ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ് റിച്ചാർഡ് പോൾ ഗല്ലാഘര്‍ ഫ്രാൻസിൽ സന്ദർശനം നടത്തുന്നുണ്ട്. </p> <blockquote class="twitter-tweet"><p lang="fr" dir="ltr">Parce qu'elles contribuent à la francophonie, à la construction d'un avenir pour les enfants, à l'amitié entre nos peuples et nos pays, nous doublons notre contribution en faveur des écoles chrétiennes du Moyen-Orient. <a href="https://t.co/JKQRrraBp4">pic.twitter.com/JKQRrraBp4</a></p>— Emmanuel Macron (@EmmanuelMacron) <a href="https://twitter.com/EmmanuelMacron/status/1488602049885261824?ref_src=twsrc%5Etfw">February 1, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പശ്ചിമേഷ്യയിലെ ക്രൈസ്തവ വിദ്യാലയങ്ങൾക്ക് സാമ്പത്തിക സഹായം വിതരണം ചെയ്യുന്ന എൽ ഓവ്റേ ഡി ഒറിയന്റ് സംഘടനയുടെ അധ്യക്ഷൻ മോൺസിഞ്ഞോർ പാസ്ക്കൽ ഹോൾനിച്ചിന് ലീജിയൻ ഓഫ് ഹോണർ ബഹുമതി നൽകി ചടങ്ങിൽ ആദരിച്ചു. സംഘടനയും, ഫ്രഞ്ച് സർക്കാരും ചേർന്ന് നേരത്തെ രണ്ട് മില്യൻ യൂറോയാണ് ക്രൈസ്തവർക്ക് സാമ്പത്തികസഹായം നൽകിയിരുന്നത്. ഇത് നാലു മില്യൻ യൂറോയിലേക്ക് വർദ്ധിപ്പിക്കും. പൗരസ്ത്യ ക്രൈസ്തവരെ സഹായിക്കുന്നത് ചരിത്രപരമായ ഒരു മതേതര ദൗത്യം ആണെന്നു ഇമ്മാനുവൽ മാക്രോൺ തന്റെ പ്രസംഗത്തിൽ പ്രസ്താവിച്ചു. പ്രശ്നബാധിത മേഖലകളിലെ ചരിത്ര നിർമ്മിതികളുടെ സംരക്ഷണത്തിനായി 2017 യുഎഇയുമായി ചേർന്ന് സംയുക്തമായി തുടങ്ങിയ കൂട്ടായ്മയുടെ പ്രവർത്തനത്തിന് 30 മില്യൺ യൂറോ നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു. അതേസമയം ഫ്രഞ്ച് പ്രസിഡൻഷ്യൽ ഇലക്ഷൻ അടുത്തുവരുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ നേതാക്കൾ നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-03-13:01:38.jpg
Keywords: ഫ്രഞ്ച, മാക്രോ

18297
Category: 18
Sub Category:
Heading: കുട്ടികള്‍ക്ക് വേണ്ടി സെഹിയോന്‍ യുകെ ഒരുക്കുന്ന മലയാളത്തിലുള്ള ഓണ്‍ലൈന്‍ ധ്യാനം ഫെബ്രുവരി 5,6 തീയതികളില്‍
Content: സെഹിയോന്‍ യുകെ മിനിസ്ട്രീസ് കുട്ടികള്‍ക്ക് വേണ്ടി ഒരുക്കുന്ന മലയാളത്തിലുള്ള ഓണ്‍ലൈന്‍ ധ്യാനം ഫെബ്രുവരി 5, 6 തീയതികളില്‍ നടക്കും. 9-12 വരെ വയസ്സു പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി ശനിയാഴ്ചയും (05/02/2022) 13-17 വയസ്സു പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി ഞായറാഴ്ചയുമാണ് (06/02/2022) ഒന്നര മണിക്കൂറുള്ള ധ്യാനം ഒരുക്കുന്നത്. ഇരു ദിവസങ്ങളിലും ഇന്ത്യന്‍ സമയം വൈകീട്ട് 6 മുതല്‍ 7:30 വരെയാണ് ധ്യാനം നടക്കുക. Zoom id, Passcode എന്നിവയും വിവിധ രാജ്യങ്ങളിലെ സമയക്രമവും താഴെ നല്കുന്നു. ** 6:00 to 7:30 (India) ** 12:30 to 2:00 pm (U.K) ** 4:30 to 6:00 pm (Middle East) ** 10:30 to 12:00 (AEST) #{blue->none->b-> ശനിയാഴ്ചത്തെ ധ്യാനം Zoom ID/ Passcode }# ZOOM ID: 87959646054 Pass Code: 501 #{blue->none->b-> ഞായറാഴ്ചത്തെ ധ്യാനം Zoom ID/ Passcode }# ZOOM ID: 83784084235 Pass Code: 501
Image: /content_image/India/India-2022-02-03-13:29:25.jpg
Keywords: സെഹിയോ