Content | വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള സമർപ്പിതരെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പായുടെ ഫെബ്രുവരി മാസത്തെ പ്രാർത്ഥനാ നിയോഗം. സന്യാസിനി സഹോദരിമാരും, സമർപ്പിതരായ അൽമായ സ്ത്രീകളും കൂടാതെ സഭയെ മനസ്സിലാക്കാൻ കഴിയില്ലായെന്ന് പേപ്പല്‍ വീഡിയോ നെറ്റ്വര്‍ക്ക് തയാറാക്കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പ്രതിസന്ധികള്‍ക്ക് നടുവിലും മതബോധന അധ്യാപകർ, ദൈവശാസ്ത്രജ്ഞർ, ആത്മീയ വഴികാട്ടികൾ എന്നീ വിവിധ നിലകളിൽ തങ്ങളുടെ ശുശ്രൂഷയിലൂടെ ദൈവസ്നേഹത്തിന്റെയും അനുകമ്പയുടെയും സൗന്ദര്യം പ്രകടിപ്പിക്കുന്ന സന്യാസിനികൾക്ക് വേണ്ടി ഫ്രാൻസിസ് പാപ്പ പ്രാർത്ഥിച്ചു. തങ്ങളുടെ ജീവിതം ദൈവത്തിനായി സമർപ്പിച്ച സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിക്കാനും അവരുടെ ധീരതയ്ക്കും ദൗത്യത്തിനും അഭിനന്ദനം അറിയിക്കാനും പാപ്പ എല്ലാ കത്തോലിക്കരോടും അഭ്യർത്ഥിച്ചു.
ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും മനുഷ്യകടത്തുകാരാൽ അടിമകളാക്കപ്പെട്ട എല്ലാവരുമൊത്തു പ്രവർത്തിക്കാനും, സ്വാധീനം ചെലുത്താനും പ്രത്യേകിച്ച് ശക്തമായ സ്വാധീനം ചെലുത്താൻ അവരെ ഉദ്ബോധിപ്പിക്കുകയാണെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു. ചില സന്ദർഭങ്ങളിൽ, സഭയ്‌ക്കുള്ളിൽ പോലും, സന്യാസിനികളോടു ന്യായരഹിതമായി പെരുമാറുമ്പോഴും, അവർ വളരെയധികം സേവനം ചെയ്യുമ്പോഴും സഭയിലെ പുരുഷ വിഭാഗം അവരെ അടിമത്തത്തിലേക്ക് ഒതുക്കി കളയുന്നു. ഈ സമയങ്ങളിൽ പോരാടാൻ താൻ അവരെ ക്ഷണിക്കുന്നുവെന്നു പാപ്പ ഉദ്ബോധിപ്പിച്ചു.
ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, സമർപ്പിതര്‍ തളരരുതെന്ന് പാപ്പ പറഞ്ഞു. നിങ്ങൾ ചെയ്യുന്ന അപ്പസ്തോലിക പ്രവൃത്തികളിലൂടെ ദൈവത്തിന്റെ നന്മയെ നിങ്ങൾ തുടർന്നും അറിയിക്കണം. എന്നാൽ അത് എല്ലാറ്റിനുമുപരിയായി നിങ്ങളുടെ സമർപ്പണ സാക്ഷ്യത്തിലൂടെയായിരിക്കണമെന്നും പാപ്പ പറഞ്ഞു. സന്യാസിനി സമൂഹങ്ങളുടെ അദ്ധ്യക്ഷരുടെ അന്തർദേശിയ സംഘടനയുടെ (യുഐഎസ്ജി) സഹകരണത്തോടെയാണ് ഈ മാസത്തേക്കുള്ള പേപ്പല്‍ നിയോഗത്തിന്റെ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 630,000-ത്തിലധികം സന്യാസിനികളെ പ്രതിനിധീകരിക്കുന്ന 1,900-ലധികം സന്യാസിനി സഭകളെയാണ് സംഘടന പ്രതിനിധീകരിക്കുന്നത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|