Contents

Displaying 17931-17940 of 25098 results.
Content: 18308
Category: 1
Sub Category:
Heading: ചരിത്രം കുറിച്ച ഫ്രാന്‍സിസ് പാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന് മൂന്നാണ്ട്
Content: റോം: ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് സന്ദര്‍ശിക്കുന്ന പാപ്പ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പ നടത്തിയ യു‌എ‌ഇ സന്ദര്‍ശനത്തിന് മൂന്നു വര്‍ഷം. 2019 ഫെബ്രുവരി മൂന്നിനാണ് റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക പേപ്പല്‍ വിമാനത്തില്‍ ഫ്രാന്‍സിസ് പാപ്പ അറബ് മണ്ണിലേക്ക് യാത്ര തിരിച്ചത്. അബുദാബിയിലെ അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ പാപ്പയ്ക്ക് രാജകീയമായ വരവേല്‍പ്പാണ് ഭരണകൂടം നല്‍കിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടക്കം പ്രമുഖ രാജകുടുംബാംഗങ്ങൾ വിമാനത്താവളത്തില്‍ എത്തിയിരിന്നു. ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കമായത് പിറ്റേന്നാണ്. ഫെബ്രുവരി 4. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ പാപ്പയ്ക്ക് സൈനിക ആദരവോടെ ഔദ്യോഗിക സ്വീകരണം നല്‍കി. പിന്നീട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാനുമായി ചര്‍ച്ച നടന്നു. അന്ന്‍ വൈകുന്നേരം അബുദാബി ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ സന്ദേശം നല്‍കി. സമാധാനത്തിലും സഹിഷ്ണുതയിലും ലോകം നീങ്ങുവാനുള്ള ആഹ്വാനമാണ് സന്ദേശത്തില്‍ പ്രതിഫലിച്ചത്. അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശനവും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ചയും ഈ ദിവസം നടന്നു. ഗള്‍ഫ് മലയാളികള്‍ അടക്കം പതിനായിരകണക്കിന് ക്രൈസ്തവര്‍ കാത്തിരിന്ന ദിവസമായിരിന്നു പിറ്റേദിവസം. രാവിലെ പത്തു മണിയോട് കൂടി അബുദാബി കത്തീഡ്രല്‍ പള്ളി മാര്‍പാപ്പ സന്ദര്‍ശിച്ചു. വിവിധ രോഗങ്ങളാല്‍ കഷ്ട്ടപ്പെടുന്നവര്‍ക്ക് പാപ്പ തന്റെ സ്നേഹവും പ്രാര്‍ത്ഥനയും കൈമാറി. തുടര്‍ന്നു അബുദാബി സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സമൂഹ ദിവ്യബലിയില്‍ ഒന്നരലക്ഷത്തോളം വിശ്വാസികളാണ് പങ്കുചേര്‍ന്നത്. ഒടുവില്‍ അന്ന്‍ വൈകുന്നേരത്തോടെ പാപ്പ അറബ് മണ്ണിനോട് യാത്ര പറഞ്ഞു വത്തിക്കാനിലേക്ക് മടങ്ങുമ്പോള്‍ ഗള്‍ഫ് മേഖലയിലെ പത്തു ലക്ഷത്തോളം കത്തോലിക്കര്‍ക്ക് കൈവശം ഉണ്ടായിരിന്നത് വിലമതിക്കാനാവാത്ത ഓര്‍മ്മകളായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-04-18:19:10.jpg
Keywords: യു‌എ‌ഇ
Content: 18309
Category: 1
Sub Category:
Heading: കോംഗോയില്‍ യുവ വൈദികന്‍ കൊല്ലപ്പെട്ടു: നവനാള്‍ നൊവേനയ്ക്കു ആഹ്വാനവുമായി ബിഷപ്പ്
Content: ബ്രാസവില്ലെ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം മടങ്ങിയ യുവവൈദികന്‍ കൊല്ലപ്പെട്ടു. 36 വയസ്സുള്ള ഫാ. റിച്ചാർഡ് മസിവി കസെറെക്കയാണ്, കന്യാബയോംഗയിൽ സമര്‍പ്പിത ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്, തന്റെ ഇടവകയായ സെന്റ് മൈക്കൽ ദി ആർക്കഞ്ചലിലേക്ക് കാറില്‍ മടങ്ങുന്നതിനിടെ വടക്കുകിഴക്കൻ പ്രദേശമായ ലുബെറോയിൽവെച്ച് ആയുധധാരികളാൽ കൊല്ലപ്പെട്ടത്. വൈദികന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ബ്യൂട്ടേംബോ-ബെനിയിലെ ബിഷപ്പ് മെൽചിസെഡെക് സികുലി പലുകു എസിഐ ആഫ്രിക്കയ്ക്ക് അയച്ച പ്രസ്താവനയിൽ പറഞ്ഞു. അയൽരാജ്യമായ ഉഗാണ്ടയിൽ നിന്നുള്ള ഐഎസുമായി ബന്ധമുള്ള വിമത സംഘം അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സാണ് ആക്രമണത്തിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. മേഖലയിൽ നടന്ന ഭീകരാക്രമണങ്ങളെ ബിഷപ്പ് പലുകു അപലപിച്ചു. സായുധ സംഘങ്ങൾ സ്കൂളുകളും ആശുപത്രികളും നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ കൊല്ലപ്പെടാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ലായെന്നും ആശുപത്രി കിടക്കയിൽ കിടന്ന് രോഗികളെ പോലും അക്രമികള്‍ കൊല്ലുകയാണെന്നും ബിഷപ്പ് പറഞ്ഞു. അതേസമയം വൈദികന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ബിഷപ്പ് രൂപതയില്‍ നവനാള്‍ നൊവേന പ്രഖ്യാപിച്ചു. ഫാ. റിച്ചാർഡ് മസിവിയുടെ ആത്മാവിനെ ദൈവകരുണയ്ക്കായി സമര്‍പ്പിക്കുക എന്ന നിയോഗത്തോടെ ഇന്നലെ ഫെബ്രുവരി 3നു ആരംഭിച്ച നൊവേന ഫെബ്രുവരി 11 വരെ നീളും. ഓർഡർ ഓഫ് ക്ലറിക്സ് റെഗുലർ മൈനര്‍ സമൂഹാംഗമാണ് അന്തരിച്ച ഫാ. റിച്ചാർഡ്. 2019 ഫെബ്രുവരിയിലാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. 2021 ഒക്‌ടോബർ മുതൽ അദ്ദേഹം വിശുദ്ധ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു വരികയായിരിന്നു. ഓർഡർ ഓഫ് ക്ലറിക്സ് റെഗുലർ മൈനറിന്റെ സുപ്പീരിയർ ജനറൽ ഫാ. തിയോഡോറോ കാലാവ് കൊലപാതകത്തെ അപലപിച്ചു. ക്രൂര കൊലപാതകത്തെ അപലപിക്കുകയാണെന്നും അർഹമായ നീതി ഉടൻ ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും ഫാ. തിയോഡോറോ പറഞ്ഞു. ക്രൂരമായ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കു സ്ഥിരം വേദിയായി ആഫ്രിക്ക ഭൂഖണ്ഡം മാറി കഴിഞ്ഞിരിക്കുകയാണ്. ഓരോ ദിവസവും വൈദികര്‍ക്കും സന്യസ്തര്‍ക്കും ക്രൈസ്തവര്‍ക്കും നേരെ അനേകം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-04-21:45:48.jpg
Keywords: കോംഗോ
Content: 18310
Category: 18
Sub Category:
Heading: കോട്ടയം ബൈബിൾ കൺവെൻഷൻ 23 മുതൽ 27 വരെ
Content: കോട്ടയം: കോട്ടയം കാത്തലിക് മൂവ്മെന്റിന്റെയും കോട്ടയം കരിസ്മാറ്റിക് സോണിന്റെയും സംയുക്താഭിമുഖ്യത്തിൽ 23 മുതൽ 27 വരെ കോട്ടയം ബൈബിൾ കൺവൻഷൻ നടത്തും. നാഗമ്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പു തീർഥാടന കേന്ദ്രത്തിൽ വൈകുന്നേരം നാലു മുതൽ രാത്രി എട്ടുവരെയാണു കൺവൻഷൻ, ബ്രദർ സന്തോഷ് കരുമാത്ര നേതൃത്വം നൽകും. പ്രഭാഷണങ്ങൾ, ജപമാല, പ്രെയ്സ് ആൻഡ് വർഷിപ്പ്, കുമ്പസാരം, വിശുദ്ധ കുർബാന, ആരാധനയുമുണ്ടായിരിക്കും. മോൺ.ഡോ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ വിദ്യാർഥികൾക്കുള്ള പരീക്ഷ ഒരുക്ക ധ്യാനം ഓൺലൈനായും വിശുദ്ധ കുർ ബാനയും ക്രമീകരിച്ചിട്ടുണ്ട്. 24 മുതൽ 28 വരെ തലേദിവസത്തെ കൺവൻഷന്റെ ഓൺലൈൻ സംപ്രേക്ഷണം രാവിലെ 11 മുതൽ 1.30 വരെ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. കൺവൻഷന്റെ ഓഫീസ് ഉദ്ഘാടനം പുത്തനങ്ങാടി മലങ്കര കത്തോലിക്കാ പാസ്റ്ററൽ സെന്ററായ സ്നേഹഭവനിൽ കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം നിർവഹിച്ചു. മോൺ. ഡോ. ജോസ് നവസ്, റവ. ഡോ. ഫിലിപ്പ് നെൽപറ സിൽ, ഫാ. വർഗീസ് പള്ളിയ്ക്കൽ, ഫാ. സെബാസ്റ്റ്യൻ മണപ്പാട്ടുപറമ്പിൽ, ഫാ. സേവ്യർ മാമ്മൂട്ടിൽ, സിസ്റ്റർ ലില്ലി ജോസ് എംഎൽസി, സിസ്റ്റർ ചൈതന്യ, സിസ്റ്റർ കുസുമം, കെ.സി. ജോയി, ആന്റണി ഫ്രാൻസിസ് സിറിയക് ഫിലിപ് തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2022-02-05-10:36:36.jpg
Keywords: കരിസ്മാ
Content: 18311
Category: 18
Sub Category:
Heading: തിരുവനന്തപുരം നിയുക്ത ആർച്ച് ബിഷപ്പിനു ആശംസകളുമായി നേതാക്കള്‍
Content: തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ മന്ത്രി റോഷി അഗസ്റ്റിൻ സഭാ ആസ്ഥാനത്ത് സന്ദർശിച്ചു.ഡോ. എം. സൂസപാക്യത്തിന്റെ പിൻഗാമിയായി ചുമതലയേറ്റെടുത്ത അദ്ദേഹത്തിന് ലത്തീൻ കത്തോലിക്ക വിഭാഗത്തിന്റെ ആത്മീയ ഭൗതിക കാര്യങ്ങളിൽ നേതൃത്വം നൽകി മുന്നോട്ടു നയിക്കാൻ കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു. ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ.വി.പി. സുഹൈബ് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ ആർച്ച് ബിഷപിനെ സന്ദർശിച്ച് ആശംസകൾ നേർന്നു. മതസൗഹാർദ്ധത്തിനും ഐക്യത്തിനും ഒരുമിച്ച് പ്രവർത്തിക്കുവാൻ ആത്മീയ നേതാക്കൾ തീരുമാനിച്ചു.
Image: /content_image/India/India-2022-02-05-10:48:32.jpg
Keywords: തിരുവനന്തപുരം
Content: 18312
Category: 18
Sub Category:
Heading: തിരുവനന്തപുരത്തു വാഹനാപകടം: കന്യാസ്ത്രീ മരിച്ചു
Content: തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരു സന്യാസിനി മരിച്ചു. സിസ്റ്റർ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്. തിരുവനന്തപുരം പോങ്ങുംമൂട് പ്രവർത്തിക്കുന്ന ഡോട്ടേഴ്സ് ഓഫ് മേരി സന്യാസ സമൂഹാംഗമാണ്. പുലർച്ചെ 4.15ന് സംസ്ഥാന പാതയിൽ പിരപ്പൻകോട് സെൻറ് ജോൺസ് ആശുപത്രിയ്ക്ക് സമീപത്തായിന്നു അപകടം. കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഫാ. അരുൺ (40), സിസ്റ്റർ എയ്ഞ്ചൽ മേരി (85), സിസ്റ്റർ ലിസിയ (38) സിസ്റ്റർ അനുപമ (38) എന്നിവർക്കാണ് പരിക്കേറ്റത്. തൃശ്ശൂരിൽ നിന്നും നെടുമങ്ങാട്ടേയ്ക്കു വരുന്നതിനിടയിൽ പിരപ്പൻകോട് വച്ചാണ് അപകടം ഉണ്ടായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-02-05-11:01:46.jpg
Keywords: അപകട
Content: 18313
Category: 10
Sub Category:
Heading: ആംഗ്ലിക്കന്‍ മെത്രാന്മാരുടെ കത്തോലിക്ക സഭയിലേക്കുള്ള ചേക്കേറല്‍ തുടരുന്നു: ചെസ്റ്റര്‍ മുന്‍ മെത്രാന്‍ കത്തോലിക്ക സഭയിൽ
Content: ലണ്ടന്‍: ബ്രിട്ടനിലെ ചെസ്റ്ററിലുളള ആംഗ്ലിക്കൻ രൂപതയുടെ മുൻ മെത്രാൻ പീറ്റർ ഫോർസ്റ്റർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 'ചർച്ച് ടൈംസ്' എന്ന സ്വതന്ത്ര ആംഗ്ലിക്കൻ മാധ്യമമാണ് ഇന്നലെ ഫെബ്രുവരി നാലാം തീയതി വാർത്ത റിപ്പോർട്ട് ചെയ്തത്. രണ്ടുവർഷം മുമ്പ് സ്ഥിരമായി പീറ്റർ ഫോർസ്റ്റർ 'ചർച്ച് ടൈംസി'ന് വേണ്ടി എഴുതിയിരുന്നു. 22 വർഷത്തോളം ചെസ്റ്റർ രൂപതയെ നയിച്ച അദ്ദേഹം, ഏറ്റവും കൂടുതൽ കാലം ചുമതല വഹിച്ച ആംഗ്ലിക്കൻ മെത്രാനാണ്. 273 ഇടവകകൾ രൂപതയുടെ കീഴിൽ ഉണ്ടായിരുന്നു. 2019 സെപ്റ്റംബർ മാസം അറുപത്തിയൊന്‍പതാം വയസ്സിൽ രാജിവെച്ചതിനു ശേഷം ഭാര്യയോടൊപ്പം പീറ്റർ ഫോർസ്റ്റർ സ്കോട്ട്‌ലൻഡിലേക്ക് താമസം മാറ്റി. സ്കോട്ട്ലൻഡിലെ കത്തോലിക്ക സഭ കഴിഞ്ഞവർഷം ഒടുവിലാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തോലിക്ക സഭയിലേക്കു കഴിഞ്ഞ വർഷം കടന്നു വന്ന മൂന്നാമത്തെ ആംഗ്ലിക്കൻ മെത്രാനാണ് പീറ്റർ ഫോർസ്റ്റർ. റോച്ചസ്റ്റർ രൂപതയുടെ മുൻ മെത്രാൻ മൈക്കിൾ നാസർ അലി സെപ്റ്റംബർ മാസം കത്തോലിക്കാ സഭയിലേയ്ക്ക് കടന്നുവന്നിരുന്നു. ഒക്ടോബർ മുപ്പതാം തീയതി അദ്ദേഹം പൗരോഹിത്യവും സ്വീകരിച്ചു. കൂടാതെ എപ്സ്ഫ്ലീറ്റ് രൂപതയുടെ അധ്യക്ഷന്‍ ജോനാഥൻ ഗുഡ്ഓൾ കത്തോലിക്ക സഭയിലേക്ക് പ്രവേശിക്കാൻ സെപ്റ്റംബർ മാസം രാജിവെച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇംഗ്ലീഷ് ആംഗ്ലിക്കൻ - റോമൻ കാത്തലിക്ക് കമ്മറ്റി അംഗം കൂടിയായിരുന്നു പീറ്റർ ഫോർസ്റ്റർ. ആംഗ്ലിക്കൻ സഭ സ്ത്രീകളെ മെത്രാൻ പദവിയിലേക്ക് ഉയർത്തുന്നത് മറ്റു സഭകളുമായുള്ള എക്യുമെനിക്കൽ ചർച്ചകളിൽ വിള്ളൽ വീഴ്ത്തുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2013ൽ സ്വവർഗ്ഗ വിവാഹം ഇംഗ്ലണ്ടിലും, വെയിൽസിലും നിയമവിധേയമാക്കാനുളള ബില്ലിന്മേൽ ഉള്ള ചർച്ച പ്രഭുസഭയിൽ നടന്നപ്പോൾ ആംഗ്ലിക്കൻ സഭയുടെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹം ബില്ലിനെ ശക്തമായി എതിർത്തിരുന്നു. കത്തോലിക്ക സഭയിൽ നിന്ന് പതിനാറാം നൂറ്റാണ്ടിൽ വേർപെട്ടുപോയ ആംഗ്ലിക്കൻ സഭയുടെ നേതൃത്വം ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയിലാണ് ഇപ്പോൾ നിക്ഷിപ്തമായിരിക്കുന്നത്.
Image: /content_image/News/News-2022-02-05-12:31:59.jpg
Keywords: ആംഗ്ലി
Content: 18314
Category: 1
Sub Category:
Heading: കാമറൂണ്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 2,00,000 ഡോളര്‍ സമ്മാനിച്ച് ആഫ്രിക്കയിലെ ശതകോടീശ്വരന്‍
Content: യോണ്ടേ: ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന് നേതൃത്വം നല്‍കുന്ന ദക്ഷിണാഫ്രിക്കന്‍ ശതകോടീശ്വരനായ പാട്രിസ് മോട്ട്സെപെ കാമറൂണ്‍ മെത്രാന്‍ സമിതിക്ക് രണ്ടു ലക്ഷം അമേരിക്കന്‍ ഡോളര്‍ സംഭാവനയായി നല്‍കി. ജനുവരി 16 ഞായറാഴ്ച യോണ്ടയിലെ സെന്റ്‌ ജോസഫ് ഇടവക ദേവാലയത്തിലെ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമാണ് മോട്ട്സെപെ സംഭാവന കൈമാറിയത്. താനൊരു ക്രൈസ്തവനാണെന്നും ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും, പരിശീലനത്തിലും തനിക്ക് അഭിമാനമുണ്ടെന്നും സംഭാവന കൈമാറിയ ശേഷം അറുപതുകാരനായ പാട്രിസ് മോട്ട്സെപെ പറഞ്ഞു. ‘ഓള്‍ ആഫ്രിക്ക കപ്പ്‌ ഓഫ് നേഷന്‍സ്’ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ടാണ് മോട്ട്സെപ്പെ കാമറൂണില്‍ എത്തിയത്. യാവുണ്ട മെത്രാപ്പോലീത്ത ജീന്‍ എംബാര്‍ഗ വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ മോട്ട്സെപ്പെ കത്തോലിക്ക സ്ഥാപനങ്ങളില്‍ താന്‍ പഠിച്ചപ്പോഴുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. കത്തോലിക്കാ വൈദികര്‍ നല്‍കിയ മെച്ചപ്പെട്ട വിദ്യാഭ്യാസവും പരിശീലനവും ഒരു നല്ല മനുഷ്യനായി തീരുവാന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും മോട്ട്സെപ്പെ പറഞ്ഞു. ഫുട്ബോള്‍ കമ്പക്കാരനും, ആഫ്രിക്കയിലെ ഏറ്റവും സമ്പന്നനായ ബിസിനസുകാരില്‍ ഒരാളുമായ മോട്സെപ്പെ നല്‍കിയ സംഭാവന കാമറൂണ്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരിക്കും ഉപയോഗിക്കുക. \#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-05-13:20:39.jpg
Keywords: കാമ
Content: 18315
Category: 1
Sub Category:
Heading: ഇറാഖി സഭയുടെ ‘നിനവേ ഫാസ്റ്റ്’ ഫെബ്രുവരി 7 മുതല്‍: മുഖ്യ പ്രമേയം വിവരിച്ച് പാത്രിയാര്‍ക്കീസ് സാകോ
Content: മൊസൂള്‍: ഒരു പ്രത്യേക വംശത്തിനോ, അല്ലെങ്കില്‍ പ്രത്യേക സന്‍മാര്‍ഗ്ഗ വിഭാഗങ്ങള്‍ക്കോ വേണ്ടി മാത്രം ഉള്ളതല്ല ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന മോക്ഷമെന്ന് ഇറാഖി കല്‍ദായ സഭാതലവന്‍ പാത്രിയാര്‍ക്കീസ് സാകോ. ഫെബ്രുവരി 7 മുതല്‍ ഫെബ്രുവരി 9 വരെ ഇറാഖി കല്‍ദായ സഭ ആചരിക്കുന്ന ‘നിനവേ ഫാസ്റ്റ്’ന് വേണ്ടിയുള്ള പ്രമേയത്തേക്കുറിച്ച് വിവരിക്കുകയായിരുന്നു അദ്ദേഹം. അനുതപിക്കുന്ന ആര്‍ക്ക് വേണമെങ്കിലും ദൈവത്തിന്റെ കാരുണ്യം നേടാമെന്നതാണ് പ്രമേയത്തിന്റെ കാതലെന്നു പാത്രിയാര്‍ക്കീസ് സാകോ പറഞ്ഞു. കല്‍ദായ സഭാ പാരമ്പര്യത്തില്‍പ്പെട്ട ‘നിനവേ ഫാസ്റ്റ്’ (ബൗതാ ഡി’നിനവേ) മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസ ആചാരമാണ്. ഈ ദിവസങ്ങളില്‍ കല്‍ദായ വിശ്വാസികള്‍ അര്‍ദ്ധരാത്രി മുതല്‍ അടുത്ത ദിവസം ഉച്ചവരെ ഭക്ഷണവും വെള്ളവും ഒഴിവാക്കും. മാംസ്യ ഭക്ഷണവും ഈ ദിവസങ്ങളില്‍ വര്‍ജ്ജിക്കും. പുരാതനകാലത്ത്‌ തിന്മയില്‍ മുങ്ങിക്കുളിച്ചിരുന്ന നിനവേ വാസികളോട് യോനാ പ്രവാചകനാണ് ഉപവാസം ആചരിക്കുവാന്‍ ആവശ്യപ്പെട്ടതെന്നാണ് വിശുദ്ധ ഗ്രന്ഥ പാരമ്പര്യം. നിനവേയിലെ ജനങ്ങള്‍ ഉപവാസത്തിലൂടെ അനുതപിച്ച് ദൈവകാരുണ്യം നേടുകയായിരുന്നു. ദൈവജനം എന്ന് കരുതുന്നവരേക്കാള്‍ വിജാതീയരാണ് കൂടുതലായും അനുതപിക്കുകയും മാനസാന്തരപ്പെട്ടു പരിവര്‍ത്തനം ചെയ്യുകയും ചെയ്തതെന്ന് യോനാ പ്രവാചകന്റെ സംഭവകഥ നല്‍കുന്ന പാഠമെന്നും പാത്രിയാര്‍ക്കീസ് പറഞ്ഞു. യോനാ പ്രവാചകന്‍ പുരാതന ക്രൈസ്തവര്‍ക്ക് നല്‍കിയ സന്ദേശമാണിതെങ്കിലും ഇന്നത്തെ തലമുറയേ സംബന്ധിച്ചും ഈ സന്ദേശം പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രത്തിന്റെ സുരക്ഷക്കും സമാധാനത്തിനും, കൊറോണ പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കല്‍ദായ സഭയില്‍ മാമ്മോദീസ സ്വീകരിച്ചവരെല്ലാം നിനവേ ഉപവാസം ആചരിക്കണമെന്ന് സമീപ വര്‍ഷങ്ങളില്‍ പാത്രിയാര്‍ക്കീസ് സാകോ ആവശ്യപ്പെട്ടു വരുന്നുണ്ട്. ‘ബ’വുത’ എന്ന വാക്ക് ‘അപേക്ഷ’യേയാണ് സൂചിപ്പിക്കുന്നത്. മെസപ്പെട്ടോമിയന്‍ മേഖലയില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ കോവിഡ് 19 സമാനമായ ഒരു പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ 570-581 കാലയളവില്‍ പാത്രിയാര്‍ക്ക് എസെക്കിയേലും ഒരു ഉപവാസം ആചരിക്കുവാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
Image: /content_image/News/News-2022-02-05-21:38:08.jpg
Keywords: കല്‍ദായ, ഇറാഖ
Content: 18316
Category: 1
Sub Category:
Heading: പ്രതിസന്ധികളുടെ ഇടയില്‍ ലെബനോന്‍ സന്ദര്‍ശിച്ച് വത്തിക്കാന്‍റെ വിദേശ കാര്യാലയ മേധാവി
Content: ബെയ്റൂട്ട്: സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയില്‍ ലെബനോനിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വത്തിക്കാൻറെ വിദേശ കാര്യാലയ മേധാവി ലെബനൻ സന്ദർശിച്ചു. ലെബനോനിലെ ജനങ്ങളോടു പാപ്പായ്ക്കും പരിശുദ്ധസിംഹാസനത്തിനുമുള്ള സാമീപ്യത്തിൻറെയും ഐക്യദാർഢ്യത്തിൻറെയും അടയാളമായിരുന്നു, ആര്‍ച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറിന്റെ സന്ദർശനം. ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയത്. രാജ്യത്തിനേറ്റ മുറിവുകൾ സൗഖ്യമാക്കുകയും പിരിമുറുക്കങ്ങൾക്ക് അയവുവരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജനതയ്ക്കിടയിൽ ഒരു ദേശീയ സംവാദത്തിൽ സജീവ പങ്കാളിയാകാനുള്ള വത്തിക്കാൻറെ സന്നദ്ധത ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ അറിയിച്ചു. ലെബനോനെ മുങ്ങിത്താഴാൻ അനുവദിക്കരുതെന്നും മറിച്ച്, ഉയിർത്തെഴുന്നേല്ക്കാൻ ക്രിയാത്മക നടപടികളിലൂടെ സഹായിക്കണമെന്ന് ഇക്കഴിഞ്ഞ ജനുവരി 10-ന് നയതന്ത്രപ്രതിനിധികളോടുള്ള പ്രഭാഷണത്തിൽ പാപ്പ നടത്തിയ അഭ്യർത്ഥന ആർച്ചുബിഷപ്പ് ആവർത്തിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈ നാലിനു ലെബനീസ് തലസ്ഥാനത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 2750 കിലോഗ്രാം അമോണിയം നൈട്രേറ്റിനു തീപിടിച്ചുണ്ടായ മഹാസ്‌ഫോടനത്തില്‍ ഇരുന്നൂറിലധികം പേരാണു കൊല്ലപ്പെട്ടത്. മൂന്നു ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായി. കടുത്ത സാമ്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്നതിനിടെയിലായിരിന്നു സ്ഫോടനം. വലിയ ക്രൈസ്തവ ചരിത്രമുള്ള പശ്ചിമേഷ്യൻ രാജ്യമാണ് ലെബനോൻ. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന നിരവധി പട്ടണങ്ങൾ ലെബനോനിലുണ്ട്. എഴുപതോളം തവണ ലെബനോൻ എന്ന പദം ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്തെ പടുത്തുയർത്തിയതിൽ ക്രൈസ്തവർ വലിയ പങ്കാണ് വഹിച്ചത്. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്നു ക്രൈസ്തവ സമൂഹം നാല്‍പ്പതു ശതമാനം മാത്രമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-06-10:42:33.jpg
Keywords: ലെബനോ
Content: 18317
Category: 1
Sub Category:
Heading: വിധവയായ റിഫാത്തും കുടുംബവും പാക്കിസ്ഥാനിൽ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങളുടെ ഒടുവിലത്തെ ഇര
Content: ലാഹോര്‍: ക്രൈസ്തവ വിരുദ്ധതയുടെ പേരിൽ പേരുകേട്ട പാക്കിസ്ഥാനില്‍ റിഫാത്ത് റാണി എന്ന വിധവയായ ഒരു ക്രൈസ്തവ സ്ത്രീ നേരിട്ട അതിക്രമവും നിയമ നിഷേധവും ചര്‍ച്ചയാകുന്നു. ഫൈസലാബാദിലെ കാർഷിക സർവ്വകലാശാലയിൽ കെയർ ടേക്കറായി ജോലിചെയ്യുന്ന റിഫാത്ത് റാണി നേരിടുന്ന വെല്ലുവിളിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏതാനും നാളുകൾക്കു മുന്‍പ് ഭർത്താവ് മരിച്ചതിന് ശേഷം 6 അംഗങ്ങളുള്ള കുടുംബത്തിന്റെ ചുമതല മുഴുവൻ അവർക്ക് ഏറ്റെടുക്കേണ്ടിവന്നു. സാമ്പത്തിക പ്രതിസന്ധിക്ക് അല്പം ആശ്വാസമാകുമെന്ന നിലയിൽ വൈദ്യുതി പങ്കുവെക്കാനായി ഇതിനിടയിൽ റിഫാത്ത് സമീപത്ത് താമസിക്കുന്ന അക്ബർ അലിയുമായി ധാരണയിലെത്തി. എന്നാൽ വൈദ്യുതി ബില്ല് വന്നപ്പോൾ അലി കാലുമാറി. മുഴുവൻ തുകയും റിഫാത്ത് റാണി നൽകണമെന്ന് അയാൾ പറഞ്ഞു. കൂടുതൽ പണം ആവശ്യപ്പെട്ട് റിഫാത്തിന്റെ മകളായ ഇറാമിനെ അലി ശല്യപ്പെടുത്താൻ ആരംഭിച്ചപ്പോൾ ഹാരൂൺ മാസിഹ് എന്ന അവരുടെ മകൻ പോലീസിൽ പരാതി നൽകി. പോലീസ് അലിയെയും, ഹാരൂണിനെയും കസ്റ്റഡിയിലെടുത്ത് 10 ദിവസം ജയിലിലടച്ചു. പുറത്തിറങ്ങിയതിനു ശേഷം വൈദ്യുതി ബില്ല് പകുതിവെച്ച് നൽകാൻ ഇരുകൂട്ടരും സന്നദ്ധത അറിയിച്ചെങ്കിലും, കുറച്ചു ദിവസങ്ങൾ പിന്നിട്ടതിന് ശേഷം കാര്യങ്ങൾ കൂടുതൽ വഷളായി. റിഫാത്തിന്റെ മകനും, മരുമകനും ചേർന്ന് തന്റെ മകളെ പീഡിപ്പിച്ചുവെന്ന വ്യാജ ആരോപണവുമായി അലി രംഗത്തുവരികയും, ഇവരുടെ കുടുംബത്തിലെ ഒരംഗത്തെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. റിഫാത്തിന്റെ കുടുംബാംഗങ്ങൾ വീടിന്റെ ഉള്ളിൽ ആയിരുന്ന സമയത്ത് പുറത്തുനിന്ന് വീട് അഗ്നിക്കിരയാക്കാനും അലി ശ്രമം നടത്തി. ഇതിനിടയിൽ നിരവധി തവണ പോലീസിനെ ക്രൈസ്തവ കുടുംബം സമീപിച്ചെങ്കിലും അവർ യാതൊരു നടപടിയും സ്വീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഒടുവില്‍ അവർ, 'ഹ്യൂമൻ റൈറ്റ്സ് ഫോക്കസ് പാകിസ്ഥാൻ' എന്ന സംഘടനയെ പരാതിയുമായി സമീപിക്കുകയായിരിന്നു. വീട് അഗ്നിക്കിരയാക്കാൻ അലി ശ്രമിച്ചതിന്റെ പിറ്റേ ദിവസം, അതായത് ഡിസംബർ 28നു സംഘടനയുടെ സമ്മര്‍ദ്ധത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫെബ്രുവരി രണ്ടാം തീയതി കോടതി കേസിൽ വാദം കേൾക്കേണ്ടത് ആയിരുന്നെങ്കിലും, അലി അഭിഭാഷകനുമായിട്ടല്ല വന്നതെന്ന കാരണം ചൂണ്ടിക്കാട്ടി വാദം മാറ്റിവെച്ചിരിക്കുകയാണ്. എല്ലാവർക്കും ഒരേപോലെ നീതി ലഭിക്കേണ്ടതിനുവേണ്ടി ഇപ്പോഴത്തെ നിയമങ്ങൾ പൊളിച്ചെഴുതാനുള്ള സമയം അതിക്രമിച്ചുവെന്ന് ഹ്യൂമൻ റൈറ്റ്സ് ഫോക്കസ് പാകിസ്ഥാന്റെ അധ്യക്ഷൻ നവീൻ വാൾട്ടർ പ്രതികരിച്ചു. അലിയുടെ മകളെ പീഡിപ്പിച്ചുവെന്ന .വ്യാജ ആരോപണം നിലനിൽക്കുന്നതിനാൽ റിഫാത്തിന്റെ മകനും, മരുമകനും ഇപ്പോൾ കോടതി നടപടിയെ നേരിടുകയാണ്. എന്നാൽ പ്രതികാരത്തിന്റെ ഭാഗമായാണ് അലി ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചതെന്നു ഈ ക്രൈസ്തവ കുടുംബം ആവര്‍ത്തിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-06-15:56:50.jpg
Keywords: ലാഹോ, പാക്കി