Contents

Displaying 17961-17970 of 25098 results.
Content: 18338
Category: 1
Sub Category:
Heading: ബൊക്കോ ഹറാം തീവ്രവാദികളുടെ വെല്ലുവിളികള്‍ക്കിടയില്‍ ജീവിതം ദുഷ്‌കരം: വേദന പങ്കുവെച്ച് കാമറൂൺ മെത്രാൻ
Content: യെഗോവുവ (കാമറൂണ്‍): ബൊക്കോഹറാം തീവ്രവാദ സംഘടനയുടെ ഏറ്റവും വലിയ സ്വാധീന മേഖലയായി തന്റെ രൂപത ഉൾപ്പെടുന്ന പ്രദേശം മാറിയിരിക്കുകയാണെന്നും ഇതിനെത്തുടർന്ന് ഇപ്പോൾ ജീവിതം ദുഷ്കരമാണെന്നും ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ യെഗോവുവ രൂപതാധ്യക്ഷന്‍ ബെർത്തലീമി ഹൂർഗോ. ചാഡ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഉത്തര മേഖലയിൽ ദാരിദ്ര്യാവസ്ഥ വർദ്ധിക്കാൻ കാരണം തീവ്രവാദികളാണെന്നും എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് നൽകിയ അഭിമുഖത്തിൽ ബിഷപ്പ് വിവരിച്ചു. ഇവിടെ ബൊക്കോഹറാം തീവ്രവാദികൾ ഒരു കാലിഫൈറ്റ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് നൽകിവരുന്ന സഹായം ഇല്ലായിരുന്നുവെങ്കിൽ വൈദികരുടെ പ്രവർത്തനവും, സെമിനാരി വിദ്യാർത്ഥികളുടെ പഠനവും ബുദ്ധിമുട്ടിൽ ആകുമായിരുന്നുവെന്ന് യെഗോവുവ രൂപതയുടെ മെത്രാൻ ചൂണ്ടിക്കാട്ടി. സെമിനാരി വിദ്യാർത്ഥികളെ പഠിപ്പിക്കാനുളള സാമ്പത്തികശേഷി വിശ്വാസികൾക്കില്ല. വൈദികർക്ക് ഇടവകകൾ സന്ദർശിക്കാനോ, വസ്ത്രം വാങ്ങാനോ വേണ്ടിയുള്ള പണം പോലും കണ്ടെത്താൻ സാധിക്കാറില്ല. കത്തോലിക്ക സംഘടനയിലൂടെ സഹായം നൽകുന്ന എല്ലാ ആളുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു. 2009ലാണ് ബൊക്കോ ഹറം മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ മാത്രമല്ല സാധാരണക്കാരായ ജനങ്ങളെയും, പ്രത്യേകിച്ച് ക്രൈസ്തവരെയും തീവ്രവാദികൾ ലക്ഷ്യംവക്കുകയാണ്. ആൺകുട്ടികളെയും, പെൺകുട്ടികളെയും അവർ തട്ടിക്കൊണ്ടുപോകുന്നു. ഏറ്റവും ഭീഷണി ഉയർത്തുന്ന തീവ്രവാദി സംഘടനകളുടെ പട്ടികയിലാണ് എയിഡ്ടു ദി ചർച്ച് ഇൻ നീഡ് ബൊക്കോ ഹറാമിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. തീവ്രവാദികൾ ഇപ്പോൾ തങ്ങളുടെ പ്രവർത്തനം നൈജീരിയയിൽ നിന്ന് പശ്ചിമ ആഫ്രിക്കയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-09-17:31:22.jpg
Keywords: കാമറൂ
Content: 18339
Category: 10
Sub Category:
Heading: പുനരുത്ഥാനത്തിലുള്ള വിശ്വാസത്തിനു മാത്രമേ മരണത്തിന്റെ അഗാധ ഗർത്തത്തെ നേരിടാൻ കഴിയൂ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പുനരുത്ഥാനത്തിലുള്ള വിശ്വാസത്തിനു മാത്രമേ മരണത്തിന്റെ അഗാധഗർത്തത്തെ നേരിടാൻ കഴിയൂവെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്ന്‍ ഫെബ്രുവരി 9 ബുധനാഴ്ച (09/02/22) വത്തിക്കാനിൽ അനുവദിച്ച, പ്രതിവാര പൊതുദര്‍ശനത്തിന്റെ ഭാഗമായി പോൾ ആറാമൻ ഹാളില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തു രഹസ്യത്താൽ പ്രകാശിതമായ മരണത്തെക്കുറിച്ചുള്ള ചിന്ത, ജീവിതം മുഴുവനെയും പുതിയ കണ്ണുകളോടെ നോക്കാൻ നമ്മെ സഹായിക്കുന്നുവെന്നും ഒരു ശവവാഹനത്തിനു പിന്നാലെ ഒരു ചരക്കുവണ്ടി പോകുന്നത് താന്‍ കണ്ടിട്ടില്ലായെന്നും ഒരു ദിവസം നമ്മൾ മരിക്കുമെങ്കിൽ സംഭരിച്ചുകൂട്ടുന്നതിൽ അർത്ഥമില്ലായെന്നും പാപ്പ പറഞ്ഞു. നാം സ്വരൂപിക്കേണ്ടത് ഉപവിയാണ്, പങ്കുവെക്കാനുള്ള കഴിവാണ്, മറ്റുള്ളവരുടെ ആവശ്യങ്ങളോട് നിസ്സംഗത പാലിക്കാതിരിക്കേണ്ടതാണ്. അല്ലെങ്കിൽ, ഒരു ദിവസം നാം മരിക്കുമെങ്കിൽ ഒരു സഹോദരനോടോ, ഒരു സഹോദരിയോടോ, ഒരു സുഹൃത്തിനോടോ, ഒരു ബന്ധുവിനോടോ, അല്ലെങ്കിൽ വിശ്വാസത്തിൽ സഹോദരനോ സഹോദരിയോ ആയ വ്യക്തിയോടോ കലഹിക്കുന്നതിന് എന്ത് അർത്ഥമാണുള്ളത്? മരണത്തിനു മുന്നിൽ, നിരവധി പ്രശ്നങ്ങൾ ചെറുതായിത്തീരുന്നു. അനുരഞ്ജിതരായി, പകയും കുറ്റബോധവുമില്ലാതെ മരിക്കുന്നതാണ് നല്ലത്! മരണം ഒരു കള്ളനെപ്പോലെയാണ് വരുന്നതെന്ന് സുവിശേഷം നമ്മോട് പറയുന്നുവെന്നും പാപ്പ പറഞ്ഞു. നാം മരണത്തോടടുക്കുന്നവർക്ക് തുണയാകണം, എന്നാൽ മരണത്തിന് കാരണമാകുകയോ സഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് (Assisted Suicide) സഹായമേകുകയോ ചെയ്യരുത്. എല്ലാവരുടെയും പരിചരണത്തിനും ചികിത്സയ്ക്കുമുള്ള അവകാശത്തിന് എല്ലായ്പ്പോഴും സവിശേഷ പ്രധാന്യം നല്കണം എന്ന് ഞാൻ ഓർമ്മിപ്പിക്കുകയാണ്. ആകയാൽ ഏറ്റവും ദുർബ്ബലരെ, പ്രത്യേകിച്ച് പ്രായമായവരെയും രോഗികളെയും ഒരിക്കലും തള്ളിക്കളയരുത്. വാസ്തവത്തിൽ,മരണമല്ല മറിച്ച് ജീവൻ ആണ് അവകാശം. ജീവൻ സ്വീകരിക്കപ്പെടണം, അതിനെ കൈകാര്യം ചെയ്യരുത്. ഈ ധാർമ്മിക തത്വം ക്രിസ്ത്യാനികൾക്കോ ​​വിശ്വാസികൾക്കോ ​​മാത്രമല്ല, എല്ലാവർക്കും ബാധകമാണ്. വൃദ്ധജനം ഒരു നിധിയാണെന്നും പാപ്പ പറഞ്ഞു. ചില സമൂഹങ്ങളിൽ വൃദ്ധജനങ്ങൾക്ക് സാമ്പത്തികമാർഗ്ഗമില്ലാത്തതിനാൽ, അവർക്ക് മതിയായ മരുന്ന് നൽകുന്നില്ല, ഇത് മനുഷ്യത്വരഹിതമാണ്: ഇത് അവരെ സഹായിക്കുകയല്ല, അവരെ കൂടുതൽ വേഗത്തിൽ മരണത്തിലേക്ക് തള്ളിവിടുകയാണ്. ഇത് മാനുഷികമോ ക്രൈസ്തവികമോ അല്ല. പ്രായമായവരെ നരകുലത്തിന്റെ നിധിയായി കണക്കാക്കണം: അവരാണ് നമ്മുടെ ജ്ഞാനം. അവർ സംസാരിക്കുന്നില്ലെങ്കിലും അവർ ബോധം നഷ്ടപ്പെട്ടവരാണെങ്കിലും പോലും അവർ മാനവ ജ്ഞാനത്തിന്റെ പ്രതീകമാണ്. നമുക്കുമുമ്പേ വഴി നടന്നവരാണ്, എത്രയോ മനോഹരങ്ങളും, ഒത്തിരി ഓർമ്മകളും, ജ്ഞാനവും സമ്മാനിച്ചവരാണവർ. പ്രായമായവരെ ഒറ്റപ്പെടുത്തരുത്, പ്രായമായ ഒരാളെ തഴുകുന്നത് ഒരു കുട്ടിയെ ലാളിക്കുന്ന അതേ പ്രതീക്ഷയാണെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2022-02-09-19:50:59.jpg
Keywords: പാപ്പ
Content: 18340
Category: 11
Sub Category:
Heading: ക്രിസ്തീയ ധാര്‍മ്മികത മുറുകെ പിടിച്ചതിന് ജോലിയിൽ നിന്ന് പുറത്താക്കി: നിയമ പോരാട്ടത്തിന് ടെക്സാസിലെ നേഴ്സ്
Content: ടെക്സാസ്: ഗർഭനിരോധനം അടക്കമുള്ള ക്രൈസ്തവ വിരുദ്ധമായ കാര്യങ്ങൾക്ക് കൂട്ടു നിൽക്കാത്തതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചു വിടൽ നടപടി നേരിട്ട റോബിൻ സ്ട്രാഡർ എന്ന ക്രൈസ്തവ വിശ്വാസിയായ നേഴ്സ് നിയമ പോരാട്ടത്തിന്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ടെക്സാസിലെ സിവിഎസ് ഫാർമസിക്കെതിരെ പരാതിയുമായി യുഎസ് ഇക്വൽ എംപ്ലോയ്മെന്റ് ഓപ്പർച്യൂണിറ്റി കമ്മീഷനെ സമീപിച്ചു. 2015ൽ ജോലിക്ക് എടുത്തപ്പോൾ ഫാർമസിയിൽ എത്തുന്നവർക്ക് ഗർഭനിരോധനവുമായി ബന്ധപ്പെട്ട ജോലി കാര്യങ്ങൾ ചെയ്ത് കൊടുക്കേണ്ടതില്ലെന്ന് മതവിശ്വാസത്തെ മാനിച്ച് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ 2021ൽ മതത്തിന്റെ പേരിലുള്ള ഇളവുകൾ ജോലിക്കാർക്ക് നൽകേണ്ടതില്ലെന്ന് ഫാർമസി തീരുമാനിക്കുകയും റോബിനെ പിരിച്ചുവിടുകയും ചെയ്തു. ഇതിനുമുമ്പ് മത വിശ്വാസം മാറ്റി വെക്കാൻ മാനേജർ അവരോട് ആവശ്യപ്പെട്ടിരുന്നു. താൻ ഒരു ക്രൈസ്തവ വിശ്വാസിയാണെന്നും എല്ലാ മനുഷ്യജീവനും ദൈവത്തിന്റെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും, അത് സംരക്ഷിക്കപ്പെടണമെന്നു താൻ വിശ്വസിക്കുന്നുവെന്നുമായിരിന്നു അവരുടെ പ്രതികരണം. ഇക്കാരണത്താൽ ഭ്രൂണഹത്യയ്ക്കോ, ഒരു ഭ്രൂണത്തിന് രൂപം നൽകുന്നത് തടയുന്ന ഗർഭനിരോധനത്തിനോ കൂട്ട് നിൽക്കാൻ സാധിക്കില്ലെന്ന് 72 വയസ്സുള്ള റോബിൻ സ്ട്രാഡർ നൽകിയ പരാതിയിൽ പറയുന്നു. റോബിനെ പോലുള്ള വിശ്വാസികളായ അമേരിക്കക്കാരെ ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് റോബിന് വേണ്ടി കേസ് നടത്തുന്ന ടെക്സാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്രിസ്റ്റെൻ പ്രാറ്റ് പറഞ്ഞു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ കൂടുതൽ ജോലിക്കാരെ ആവശ്യമുള്ള സമയത്ത് ആ മേഖലയിൽ പ്രവർത്തിക്കുന്നവരോട് വിശ്വാസവും, ജോലിയും മുൻപിൽവെച്ച് അതിൽ ഏതെങ്കിലും തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നത് ശരിയായ കാര്യമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വിരളമായ ചില അവസരങ്ങളിൽ ഗർഭ നിരോധനത്തിന് വേണ്ടി ആവശ്യപ്പെട്ട ആളുകളെ മറ്റൊരു നേഴ്സിന്റെ അടുത്തേയ്ക്കോ, സമീപത്തു തന്നെയുള്ള കമ്പനിയുടെ തന്നെ മറ്റൊരു ക്ലിനിക്കിലേക്കോ റോബിന് പറഞ്ഞു വിടേണ്ടി വന്നിട്ടുണ്ടെന്നും ക്രിസ്റ്റെൻ പ്രാറ്റ് വിശദീകരിച്ചു. മത ഇളവുകൾ നൽകാൻ വിസമ്മതിച്ചതും, ഇതിന്റെ പേരിൽ പിരിച്ചുവിട്ടതുമെല്ലാം സിവിൽ അവകാശ നിയമത്തിന് വിരുദ്ധമാണെന്നും ക്രിസ്റ്റെൻ പ്രാറ്റ് പറയുന്നു. മതവിശ്വാസികൾക്ക് ഇക്കാര്യത്തിൽ സ്ഥാപനങ്ങൾ ഇളവ് നൽകരുതെന്ന് ഭ്രൂണഹത്യ, ഗർഭനിരോധന അനുകൂലികൾ ഏറെനാളായി ആവശ്യപ്പെട്ടുവരുന്ന കാര്യമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-09-21:00:22.jpg
Keywords: ക്രിസ്തീയ
Content: 18341
Category: 13
Sub Category:
Heading: അശരണരുടെ കണ്ണീരൊപ്പാൻ സിസ്റ്റര്‍ ലൂസി കുര്യന്‍ തുടക്കം കുറിച്ച 'മാഹേര്‍' സിൽവർ ജൂബിലി നിറവില്‍
Content: മുംബൈ: ചൂഷണങ്ങൾക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയമായ 'മാഹേര്‍' സംഘടനക്ക് 25 വര്‍ഷം. 1997ൽ സിസ്റ്റർ ലൂസി കുര്യൻ എന്ന മലയാളി സന്യാസിനിയാണ് മാഹേറിന്റെ ആദ്യത്തെ ഭവനം ആരംഭിക്കുന്നത്. ആരാരും കൈത്താങ്ങില്ലാത്ത സ്ത്രീകൾക്കും, കുഞ്ഞുങ്ങള്‍ക്കും, പുരുഷന്മാർക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടന ഫെബ്രുവരി രണ്ടാം തീയതിയാണ് 25 വർഷം പൂർത്തീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സാന്നിധ്യമുള്ള മാഹേറിന്റെ മറാത്തി ഭാഷയിലെ അർത്ഥം 'എന്റെ അമ്മയുടെ ഭവനം' എന്നാണ്. കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് തന്നെ വിവിധ സ്ഥലങ്ങളിൽ ആഘോഷപരിപാടികൾ നടന്നു. റിപ്പബ്ലിക് ദിനത്തിൽ പൂനയിലെ 'വധു'വിലാണ് ആദ്യത്തെ പരിപാടി അരങ്ങേറിയത്. ഫെബ്രുവരി അഞ്ചാം തീയതിയും ചിലയിടങ്ങളിൽ ആഘോഷം നടന്നു. ഗ്രാമ പ്രദേശമായ 'വധു'വിൽ 1997ലാണ് സിസ്റ്റർ ലൂസി കുര്യൻ മാഹറിന്റെ ആദ്യത്തെ ഭവനം ആരംഭിക്കുന്നത്. ഒരാൾ തന്റെ ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊല്ലുന്നതിന് സാക്ഷ്യംവഹിക്കാൻ ഇട വന്നതാണ് ഇങ്ങനെ ഒരു ഉദ്യമം ആരംഭിക്കാൻ സിസ്റ്റർ ലൂസിയെ പ്രേരിപ്പിച്ചത്. സാവകാശം കുട്ടികളിലേക്കും, പുരുഷന്മാരിലേയ്ക്കും പ്രവർത്തനമേഖല സംഘടന വ്യാപിപ്പിച്ചു. 24 കർമപരിപാടികളാണ് ദരിദ്രരിൽ ദരിദ്രരായവരിലേക്ക് ഇറങ്ങിച്ചെല്ലാൻ മാഹേർ ഇതിനോടകം ആവിഷ്കരിച്ചിരിക്കുന്നത്. ഇപ്പോൾ 98 കുട്ടികൾക്കും, 572 സ്ത്രീകൾക്കും, പുരുഷന്മാർക്കും വിവിധ തലങ്ങളിലെ കേന്ദ്രങ്ങളിൽ മതസംഘടനകളുടെയും, ഗ്രാമങ്ങളിലെ പ്രസ്ഥാനങ്ങളുടേയും സഹായത്തോടെ മാഹേർ അഭയം നൽകുന്നു. 25 വർഷത്തിനിടെ അയ്യായിരത്തോളം കുട്ടികൾക്കും, 5900 സ്ത്രീകൾക്കും, 492 പുരുഷന്മാർക്കും സംഘടന അഭയം നൽകിയിട്ടുണ്ട്. കാൽനൂറ്റാണ്ടായി അനേകം നിരാലംബര്‍ക്കു സഹായം നൽകാൻ സാധിക്കുന്നതിൽ സിസ്റ്റർ ലൂസി സന്തോഷവതിയാണ്. ഇന്ത്യയിൽ നിന്നും, വിദേശത്ത് നിന്നും നല്ല ഉദ്ദേശത്തോടെ ലഭിക്കുന്ന സാമ്പത്തിക സഹായം ഉപയോഗിച്ചാണ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നതെന്ന് സിസ്റ്റർ ലൂസി മാറ്റേഴ്സ് ഇന്ത്യ എന്ന മാധ്യമത്തോട് പറഞ്ഞു. ആദ്യം സംഘടന തുടങ്ങാൻ തീരുമാനം എടുത്തപ്പോൾ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് തന്റെ ഉള്ളിലുള്ള ശക്തി മനസ്സിലാക്കാൻ സാധിച്ചുവെന്ന് സിസ്റ്റർ സ്മരിച്ചു. ദുർബലത അനുഭവപ്പെട്ടപ്പോൾ എല്ലാം ദൈവത്തിന് തന്റെ ആഗ്രഹം സമർപ്പിക്കുകയായിരുന്നു. പാദങ്ങൾ ശരിയായ വഴിയിലൂടെ നയിക്കണമെന്ന് കർത്താവിനോട് യാചിച്ചു. സന്നദ്ധ പ്രവർത്തനം ചെയ്യാൻ താല്പര്യമുള്ള നിരവധി ആളുകളുടെ സഹായം മറാത്തിയും, ഹിന്ദി ഭാഷയും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന സിസ്റ്റർ ലൂസിക്ക് ലഭിച്ചു. ഒരു അമ്മ എന്ന നിലയിലുള്ള സേവനം ചെയ്യാനാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ലൂസി കുര്യൻ ഉറച്ചു വിശ്വസിക്കുന്നു. അന്താരാഷ്ട്ര തലത്തിലും, ദേശീയതലത്തിലും നിരവധി പ്രമുഖരാണ് സംഘടനയുടെ പ്രവർത്തനത്തിന് പ്രോത്സാഹനവുമായി രംഗത്ത് വന്നിട്ടുള്ളത്. അനേകം അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള സിസ്റ്റര്‍ ലൂസി ഫ്രാന്‍സിസ് പാപ്പയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായും കൂടിക്കാഴ്ച നടത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-10-10:31:18.jpeg
Keywords: സിസ്റ്റര്‍ ലൂസി
Content: 18342
Category: 1
Sub Category:
Heading: ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി പരമോന്നത നീതിപീഠ തലപ്പത്ത് ക്രൈസ്തവ വിശ്വാസി
Content: കെയ്റോ: ഈജിപ്തിലെ പരമോന്നത ഭരണഘടന നീതിപീഠത്തിന്റെ തലപ്പത്ത് ചരിത്രത്തില്‍ ഇതാദ്യമായി ഒരു കോപ്റ്റിക് ക്രൈസ്തവന്‍. ഇന്നലെയാണ് കോപ്റ്റിക് ക്രൈസ്തവനും അറുപത്തിയഞ്ചുകാരനുമായ ജഡ്ജി ബൗലോസ് ഫാഹ്മി ഈജിപ്ത് ഭരണഘടനാ നീതിപീഠത്തിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ജഡ്ജ് മാരെയി അമര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ്‌ ഫാഹ്മിയെ ഭരണഘടനാ നീതിപീഠത്തിന്റെ പുതിയ പ്രസിഡന്റായി നിയമിച്ചു കൊണ്ട് ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസി ഉത്തരവിട്ടത്. ഈജിപ്ത് ഭരണഘടന നീതിപീഠത്തിന്റെ ഉന്നത പദവിയിലെത്തുന്ന ആദ്യത്തെ ക്രൈസ്തവ വിശ്വാസിയാണ് ബൗലോസ് ഫാഹ്മി. 1978-ല്‍ പബ്ലിക് പ്രോസിക്യൂട്ടേഴ്സ് ഓഫീസില്‍ നിയമിതനായ അദ്ദേഹം കോടതിയിലെ സീനിയോരിറ്റി അനുസരിച്ച് നിലവില്‍ നാലാം സ്ഥാനത്താണ് ഉള്ളത്.1997-ല്‍ അപ്പീല്‍ കോടതി ജഡ്ജ് ആയി നിയമിതനായ ഫാഹ്മി 2001-ല്‍ അപ്പീല്‍ കോടതിയുടെ തലവനായി ഉയര്‍ത്തപ്പെട്ടു. 2014-ലാണ് ഫാഹ്മി അദ്ദേഹം പരമോന്നത ഭരണഘടനാ കോടതിയുടെ ജഡ്ജിയാ യി നിയമിതനാകുന്നത്. നിയമവുമായി ബന്ധപ്പെട്ട ഗവേഷണ സ്വഭാവമുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഫാഹ്മി. നിരവധി സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും. സ്ഥാപനങ്ങളിലും ഉപദേശക പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2014-ല്‍ പ്രാബല്യത്തില്‍ വന്ന നിലവിലെ ഈജിപ്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 2 അനുസരിച്ച് ഇസ്ലാമിക ശരിയത്തില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങളാണ് നിയമനിര്‍മ്മാണത്തിന്റെ പ്രധാന ഉറവിടം. ഈജിപ്ത്യന്‍ നിയമനിര്‍മ്മാണത്തിലെ കാര്‍ക്കശ്യമായ ഇസ്ലാമികവല്‍ക്കരണത്തിനെതിരെ നിലകൊണ്ട പ്രധാന സ്ഥാപനങ്ങളിലൊന്നാണ് സുപ്രീം കോടതി. ഈജിപ്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉന്നത പദവികളില്‍ ക്രൈസ്തവര്‍ക്ക് കൂടി അവസരം നല്‍കുന്നതിനുള്ള ഈജിപ്ത്യന്‍ പ്രസിഡന്റ് അല്‍-സിസിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നു പുതിയ നിയമനത്തെക്കുറിച്ച് ഈജിപ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുപുറമേ, ഈജിപ്തിലെ ക്രിസ്ത്യന്‍ സമൂഹം വളരെക്കാലമായി കാത്തിരുന്ന ക്രിസ്ത്യന്‍ പൗരന്‍മാരുടെ വ്യക്തിത്വ പദവി സംബന്ധിച്ച പുതിയ നിയമത്തിന് അംഗീകാരം നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് ഈജിപ്ത്യന്‍ പാര്‍ലമെന്റ്. 2014-ലാണ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതെങ്കിലും ഇതിന്റെ കരടുരൂപം തയ്യാറാക്കുന്ന നടപടികള്‍ വൈകുകയായിരുന്നു. അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ സ്വതന്ത്ര ഭരണഘടനാ നീതിന്യായ സംവിധാനമാണ് പരമോന്നത ഭരണഘടന കോടതി. പ്രസിഡന്റ് ഗാമല്‍ അബ്ദ് എല്‍ നാസര്‍ സ്ഥാപിച്ച സുപ്രീം കോടതിക്ക് പകരമായി 1979-ലാണ് പരമോന്നത ഭരണഘടനാ കോടതി നിലവില്‍ വരുന്നത്. ഈജിപ്തിലെ ഉദ്യോഗസ്ഥ വൃന്ദം നടപ്പിലാക്കുന്ന നിയമങ്ങളുടേയും, ഉത്തരവുകളുടേയും ഭരണഘടനാ പരമായ സാധുത വിലയിരുത്തകയാണ് ഈ കോടതിയുടെ പ്രധാന കര്‍ത്തവ്യം. നിയമപരമായ തര്‍ക്കങ്ങളിലെ അവസാന വാക്ക് കൂടിയാണ് പരമോന്നത ഭരണഘടനാ കോടതി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-10-14:30:49.jpg
Keywords: ഈജിപ്
Content: 18343

Image: /content_image/News/News-2022-02-10-14:31:47.jpg
Keywords: ഈജിപ്
Content: 18344
Category: 1
Sub Category:
Heading: ക്രിമിനൽ സംഘടനകളെ അപലപിച്ച കൊളംബിയൻ മെത്രാന് തുടര്‍ച്ചയായ വധഭീഷണി
Content: ബോനവെഞ്ചൂറ: ലാറ്റിന്‍ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ ബോനവെഞ്ചൂറയിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങൾ ജനങ്ങൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ അപലപിച്ചതിന്റെ പേരിൽ രൂപതാധ്യക്ഷനായ റൂബൻ ഡാരിയോ ജാറാമിലോയ്ക്ക് തുടര്‍ച്ചയായ വധഭീഷണി. നാഷണൽ കൺസീലിയേഷൻ കമ്മീഷന്റെ സെക്രട്ടറി ജനറൽ ഫാ. ഡാരിയോ എച്ചിവേറിയാണ് ഈ വിവരം പുറത്തുവിട്ടത്. ബോനവെഞ്ചൂറ തുറമുഖത്തെ ചില പ്രദേശങ്ങളിൽ മെത്രാന് കടന്നുചെല്ലാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഫാ. ഡാരിയോ വിശദീകരിച്ചു. തുറമുഖത്തെ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഗ്നിശമനസേനയുടെ ട്രക്കിൽ കയറി നിന്ന് നഗരത്തില്‍ വിശുദ്ധജലം തളിച്ചു പ്രാര്‍ത്ഥിച്ച് ശ്രദ്ധ നേടിയ മെത്രാനാണ് റൂബൻ ഡാരിയോ. നഗരത്തിൽ പൈശാചിക സാന്നിധ്യമുണ്ടെന്ന് അംഗീകരിച്ച് അതിനെ തുരത്താനാണ് സഭ ശ്രമിക്കുന്നതെന്ന് അദ്ദേഹം കഴിഞ്ഞ വര്‍ഷം പ്രസ്താവിച്ചിരിന്നു. ക്രിമിനൽ സംഘങ്ങളോട് അഭയാർത്ഥികൾക്കെതിരെയും, ജനങ്ങൾക്കെതിരെയും നടത്തിവരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവിടെ നടക്കുന്നത് സാധാരണ അക്രമം അല്ല, മറിച്ച് യുദ്ധമാണെന്ന് ബിഷപ്പ് റൂബൻ ഡാരിയോ ചൂണ്ടിക്കാട്ടി. നിരവധി തവണ സർക്കാരിനോട് അദ്ദേഹം സഹായം അഭ്യർഥിച്ചിരുന്നു. മയക്കുമരുന്ന് കടത്തിന് വേണ്ടിയും, തുറമുഖത്തേക്ക് എത്തുന്ന സാധനങ്ങളുടെ മേൽ ചുങ്കം ചുമത്താനുമാണ് ക്രിമിനൽ സംഘങ്ങൾ ഇവിടെ പോരാട്ടം നടത്തുന്നത്. അത്യാധുനിക തോക്ക് അടക്കമുള്ളവ ആയുധങ്ങൾ ഇവർ ഉപയോഗിക്കുന്നു. അക്രമ സംഭവങ്ങളെ തുടര്‍ന്നു നിരവധി കുടുംബങ്ങളാണ് പ്രദേശത്തുനിന്ന് ഇതിനോടകം പലായനം ചെയ്തിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-10-16:12:03.jpg
Keywords: കൊളംബി
Content: 18345
Category: 18
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ ആക്രമണം: പിസിഐ കേരള എംപിമാർക്ക് നിവേദനം നൽകി
Content: കൊച്ചി: രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു വേണ്ടി പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കേരള എംപിമാർക്ക് നിവേദനം നൽകി. രാജ്യത്ത് ക്രൈസ്തവരും മിഷ്ണറിമാരും ക്രിസ്ത്യൻ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വലിയ ആക്രമണങ്ങൾ നേരിടുകയാണ്. പ്രത്യേകിച്ച് ഛത്തീസ്ഗഡ്, ഹരിയാന, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ആരാധനാലയങ്ങൾ തീ വച്ച് നശിപ്പിച്ചും മിഷനറിമാരെ ശാരീരികമായി മർദ്ദിച്ചും ആയുധങ്ങൾ ഉപയോഗിച്ച് മുറിവേല്പിച്ചും ഭീഷണിപ്പെടുത്തുകയാണെന്ന് സംഘടന പ്രസ്താവിച്ചു. മിഷ്ണറിമാരെ കള്ളക്കേസിൽ കുടുക്കിയും ജാമ്യം ഇല്ലാത്ത വകുപ്പ് ചുമത്തി ജയിലിൽ അടച്ചും പീഡിപ്പിക്കുകയാണ്. മതപരിവർത്തന നിരോധന നിയമങ്ങൾ പോലെയുള്ള കരിനിയമങ്ങൾ നടപ്പിലാക്കിയും UAPA ചുമത്തിയും സുവിശേഷ പ്രവർത്തകരെ പീഡിപ്പിക്കുകയാണ്. സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയും ഫണ്ടുകൾ മരവിപ്പിച്ചും വിദ്യാഭ്യാസ - ആരോഗ്യ മേഖലയിലെ സേവനപ്രവർത്തനങ്ങളെ ഇല്ലാതാക്കുകയാണ്. ജാമ്യം ലഭിക്കാതെ ഇന്നും മധ്യപ്രദേശ്, ഉത്തർപ്രദേശ് ജയിലുകളിൽ പാസ്റ്ററന്മാർ/ വൈദികർ കിടപ്പുണ്ട്. നോട്ടീസ് പോലും നൽകാതെ കർണാടകയിൽ അടക്കം സഭാഹാളുകൾ അടച്ചു പൂട്ടുകയാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ നിയമത്തിൻ്റെ മുന്നിൽ എത്തിച്ച് ക്രൈസ്തവർക്കും മിഷനറിമാർക്കും നീതി ലഭ്യമാക്കണമെന്നും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പട്ടുകൊണ്ടാണ് പിസിഐ നിവേദനം നൽകിയത്. ഈ വിഷയം അടിയന്തിര സ്വഭാവത്തോടെ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും പാർലമെൻ്റിൽ നോട്ടീസ് നൽകി ഉന്നയിക്കണമെന്നും പിസിഐ ആവശ്യപ്പെട്ടു. എംപിമാരായ അഡ്വ. എ എം ആരിഫ്, ഡോ. ശശി തരൂർ, എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ആൻ്റോ ആൻ്റണി, തോമസ് ചാഴിക്കടൻ,അഡ്വ.ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, കെ. സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, ജോസ് കെ മാണി, അൽഫോൺസ് കണ്ണന്താനം എന്നിവർക്കാണ് പരാതി നൽകിയത്. രാജ്യത്തുടനീളം മതന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളിൽ പിസിഐ കടുത്ത ആശങ്ക രേഖപ്പെടുത്തി. വർക്കിങ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു. പാസ്റ്റർന്മാരയ ജിജി ചാക്കോ, തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, അനീഷ് കൊല്ലങ്കോട്, രാജീവ് ജോൺ, ബിനോയ് ചാക്കോ, അനീഷ് എം ഐപ്പ്, ഏബ്രഹാം ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-02-10-16:19:39.jpg
Keywords: പെന്ത
Content: 18346
Category: 1
Sub Category:
Heading: ലൂര്‍ദ്ദ് ദേവാലയത്തിലെ ഗ്രോട്ടോ തീര്‍ത്ഥാടകര്‍ക്കായി നാളെ തുറക്കും
Content: ലൂര്‍ദ്ദ്, ഫ്രാന്‍സ്: ദൈവമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തമായ ഫ്രാന്‍സിലെ ലൂര്‍ദ്ദ് ദേവാലയത്തിലെ പ്രശസ്തമായ ഗ്രോട്ടോ തീര്‍ത്ഥാടകര്‍ക്കായി വീണ്ടും തുറക്കുന്നു. കൊറോണ പകര്‍ച്ചവ്യാധി കാരണം രണ്ടു വര്‍ഷക്കാലമായി തീര്‍ത്ഥാടകര്‍ക്ക് ഗ്രോട്ടോയില്‍ പ്രവേശനമില്ലായിരുന്നു. നാളെ ഫെബ്രുവരി 11-ന് ഉച്ചകഴിഞ്ഞത്തെ ത്രികാല ജപ പ്രാര്‍ത്ഥനയോടെയാണ് ഗ്രോട്ടോ തീര്‍ത്ഥാടകര്‍ക്കായി വീണ്ടും തുറക്കുന്നത്. ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനം, മുപ്പതാമത് ലോക രോഗീ ദിനം എന്നീ പ്രത്യേകതകള്‍ കൂടി ഈ ദിവസത്തിനുണ്ട്. മാതാവിന്റെ പാദങ്ങള്‍ക്ക് കീഴെ മാസാബിയല്ലേ പാറ തുരന്നുണ്ടാക്കിയ തുരങ്കത്തിലൂടെ ഗ്രോട്ടോയുടെ ഉള്ളില്‍ പ്രവേശിക്കുവാനും അവിടെ പ്രാര്‍ത്ഥിക്കുവാനും വിശ്വാസികള്‍ക്ക് വീണ്ടും അവസരം കൈവന്നിരിക്കുകയാണെന്നു ലൂര്‍ദ്ദ് ദേവാലയം പത്രപ്രസ്താവനയില്‍ അറിയിച്ചു. 1858 ഫെബ്രുവരി 11-നു വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. ലൂര്‍ദ്ദിലെ (ഹൗട്സ്-പൈറെനീസ്) മാസാബിയല്ലെ വനത്തിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിറക് തേടി എത്തിയതായിരുന്നു ബെര്‍ണാഡെറ്റെ. ഇന്നത്തെ ഗ്രോട്ടോയുടെ മുകള്‍ ഭാഗത്തായി തൂവെള്ള വസ്ത്രം ധരിച്ച അതിമനോഹരിയായ സ്ത്രീയുടെ രൂപത്തിലായിരുന്നു ദൈവമാതാവിന്റെ പ്രത്യക്ഷീകരണം. 18 പ്രാവശ്യത്തോളം ബെര്‍ണാഡെറ്റെക്ക് മാതാവിന്റെ ദര്‍ശന ഭാഗ്യം ലഭിച്ചു. പിന്നീട് പല തവണ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ദേവാലയം ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. പകര്‍ച്ചവ്യാധിക്ക് മുന്‍പ് പ്രതിവര്‍ഷം ഏതാണ്ട് 35 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-10-20:06:13.jpg
Keywords: ലൂര്‍ദ
Content: 18347
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ മാൾട്ട സന്ദർശനം ഏപ്രിലിൽ
Content: റോം: ഫ്രാൻസിസ് പാപ്പയുടെ മാൾട്ടാ സന്ദർശനം ഏപ്രിൽ 2-3 തീയതികളിൽ നടക്കുമെന്ന് വത്തിക്കാന്‍. പരിശുദ്ധ സിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ, പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. 2020 മെയ് 31 ന് മാർപ്പാപ്പ ആദ്യം മാൾട്ട സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു, എന്നാൽ കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യം കാരണം അപ്പസ്തോലിക യാത്ര മാറ്റിവെക്കുകയായിരിന്നു. മാൾട്ടയുടെ പ്രസിഡന്‍റിന്റെയും അധികാരികളുടെയും പ്രാദേശിക സഭയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ രാജ്യത്തെത്തുക. ല വല്ലേത്ത, റബാത്ത്, ഫ്ലൊറിയാന, ഗോത്സൊ ദ്വീപ് എന്നിവിടങ്ങളിലാണ് പാപ്പ സന്ദര്‍ശനം നടത്തുക. ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയാറാം വിദേശ അപ്പസ്തോലിക പര്യടനമായിരിക്കും ഇത്. രണ്ട് മുൻ മാർപാപ്പമാർ മാൾട്ടയിൽ അപ്പസ്തോലിക സന്ദർശനം നടത്തിയിട്ടുണ്ട്: 1990-ലും 2001-ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മാൾട്ട സന്ദർശിച്ചു. 2010-ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയും രാജ്യം സന്ദർശിച്ചു. യൂറോപ്പില്‍ ഇറ്റലിക്കടുത്തുള്ള ഒരു കൊച്ച് ദ്വീപ് രാജ്യമാണ് മാള്‍ട്ട. അടുത്ത കാലത്തായി മലയാളികള്‍ ഉള്‍പ്പെടെ ധാരാളം ഇന്ത്യക്കാര്‍ ജോലിയ്ക്കായി ചേക്കേറുന്ന രാജ്യം കൂടിയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-10-21:58:22.jpg
Keywords: പാപ്പ