category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപുനരുത്ഥാനത്തിലുള്ള വിശ്വാസത്തിനു മാത്രമേ മരണത്തിന്റെ അഗാധ ഗർത്തത്തെ നേരിടാൻ കഴിയൂ: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: പുനരുത്ഥാനത്തിലുള്ള വിശ്വാസത്തിനു മാത്രമേ മരണത്തിന്റെ അഗാധഗർത്തത്തെ നേരിടാൻ കഴിയൂവെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്ന്‍ ഫെബ്രുവരി 9 ബുധനാഴ്ച (09/02/22) വത്തിക്കാനിൽ അനുവദിച്ച, പ്രതിവാര പൊതുദര്‍ശനത്തിന്റെ ഭാഗമായി പോൾ ആറാമൻ ഹാളില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തു രഹസ്യത്താൽ പ്രകാശിതമായ മരണത്തെക്കുറിച്ചുള്ള ചിന്ത, ജീവിതം മുഴുവനെയും പുതിയ കണ്ണുകളോടെ നോക്കാൻ നമ്മെ സഹായിക്കുന്നുവെന്നും ഒരു ശവവാഹനത്തിനു പിന്നാലെ ഒരു ചരക്കുവണ്ടി പോകുന്നത് താന്‍ കണ്ടിട്ടില്ലായെന്നും ഒരു ദിവസം നമ്മൾ മരിക്കുമെങ്കിൽ സംഭരിച്ചുകൂട്ടുന്നതിൽ അർത്ഥമില്ലായെന്നും പാപ്പ പറഞ്ഞു. നാം സ്വരൂപിക്കേണ്ടത് ഉപവിയാണ്, പങ്കുവെക്കാനുള്ള കഴിവാണ്, മറ്റുള്ളവരുടെ ആവശ്യങ്ങളോട് നിസ്സംഗത പാലിക്കാതിരിക്കേണ്ടതാണ്. അല്ലെങ്കിൽ, ഒരു ദിവസം നാം മരിക്കുമെങ്കിൽ ഒരു സഹോദരനോടോ, ഒരു സഹോദരിയോടോ, ഒരു സുഹൃത്തിനോടോ, ഒരു ബന്ധുവിനോടോ, അല്ലെങ്കിൽ വിശ്വാസത്തിൽ സഹോദരനോ സഹോദരിയോ ആയ വ്യക്തിയോടോ കലഹിക്കുന്നതിന് എന്ത് അർത്ഥമാണുള്ളത്? മരണത്തിനു മുന്നിൽ, നിരവധി പ്രശ്നങ്ങൾ ചെറുതായിത്തീരുന്നു. അനുരഞ്ജിതരായി, പകയും കുറ്റബോധവുമില്ലാതെ മരിക്കുന്നതാണ് നല്ലത്! മരണം ഒരു കള്ളനെപ്പോലെയാണ് വരുന്നതെന്ന് സുവിശേഷം നമ്മോട് പറയുന്നുവെന്നും പാപ്പ പറഞ്ഞു. നാം മരണത്തോടടുക്കുന്നവർക്ക് തുണയാകണം, എന്നാൽ മരണത്തിന് കാരണമാകുകയോ സഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് (Assisted Suicide) സഹായമേകുകയോ ചെയ്യരുത്. എല്ലാവരുടെയും പരിചരണത്തിനും ചികിത്സയ്ക്കുമുള്ള അവകാശത്തിന് എല്ലായ്പ്പോഴും സവിശേഷ പ്രധാന്യം നല്കണം എന്ന് ഞാൻ ഓർമ്മിപ്പിക്കുകയാണ്. ആകയാൽ ഏറ്റവും ദുർബ്ബലരെ, പ്രത്യേകിച്ച് പ്രായമായവരെയും രോഗികളെയും ഒരിക്കലും തള്ളിക്കളയരുത്. വാസ്തവത്തിൽ,മരണമല്ല മറിച്ച് ജീവൻ ആണ് അവകാശം. ജീവൻ സ്വീകരിക്കപ്പെടണം, അതിനെ കൈകാര്യം ചെയ്യരുത്. ഈ ധാർമ്മിക തത്വം ക്രിസ്ത്യാനികൾക്കോ ​​വിശ്വാസികൾക്കോ ​​മാത്രമല്ല, എല്ലാവർക്കും ബാധകമാണ്. വൃദ്ധജനം ഒരു നിധിയാണെന്നും പാപ്പ പറഞ്ഞു. ചില സമൂഹങ്ങളിൽ വൃദ്ധജനങ്ങൾക്ക് സാമ്പത്തികമാർഗ്ഗമില്ലാത്തതിനാൽ, അവർക്ക് മതിയായ മരുന്ന് നൽകുന്നില്ല, ഇത് മനുഷ്യത്വരഹിതമാണ്: ഇത് അവരെ സഹായിക്കുകയല്ല, അവരെ കൂടുതൽ വേഗത്തിൽ മരണത്തിലേക്ക് തള്ളിവിടുകയാണ്. ഇത് മാനുഷികമോ ക്രൈസ്തവികമോ അല്ല. പ്രായമായവരെ നരകുലത്തിന്റെ നിധിയായി കണക്കാക്കണം: അവരാണ് നമ്മുടെ ജ്ഞാനം. അവർ സംസാരിക്കുന്നില്ലെങ്കിലും അവർ ബോധം നഷ്ടപ്പെട്ടവരാണെങ്കിലും പോലും അവർ മാനവ ജ്ഞാനത്തിന്റെ പ്രതീകമാണ്. നമുക്കുമുമ്പേ വഴി നടന്നവരാണ്, എത്രയോ മനോഹരങ്ങളും, ഒത്തിരി ഓർമ്മകളും, ജ്ഞാനവും സമ്മാനിച്ചവരാണവർ. പ്രായമായവരെ ഒറ്റപ്പെടുത്തരുത്, പ്രായമായ ഒരാളെ തഴുകുന്നത് ഒരു കുട്ടിയെ ലാളിക്കുന്ന അതേ പ്രതീക്ഷയാണെന്നും പാപ്പ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-09 19:50:00
Keywordsപാപ്പ
Created Date2022-02-09 19:50:59