category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിമിനൽ സംഘടനകളെ അപലപിച്ച കൊളംബിയൻ മെത്രാന് തുടര്‍ച്ചയായ വധഭീഷണി
Contentബോനവെഞ്ചൂറ: ലാറ്റിന്‍ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ ബോനവെഞ്ചൂറയിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങൾ ജനങ്ങൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ അപലപിച്ചതിന്റെ പേരിൽ രൂപതാധ്യക്ഷനായ റൂബൻ ഡാരിയോ ജാറാമിലോയ്ക്ക് തുടര്‍ച്ചയായ വധഭീഷണി. നാഷണൽ കൺസീലിയേഷൻ കമ്മീഷന്റെ സെക്രട്ടറി ജനറൽ ഫാ. ഡാരിയോ എച്ചിവേറിയാണ് ഈ വിവരം പുറത്തുവിട്ടത്. ബോനവെഞ്ചൂറ തുറമുഖത്തെ ചില പ്രദേശങ്ങളിൽ മെത്രാന് കടന്നുചെല്ലാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഫാ. ഡാരിയോ വിശദീകരിച്ചു. തുറമുഖത്തെ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഗ്നിശമനസേനയുടെ ട്രക്കിൽ കയറി നിന്ന് നഗരത്തില്‍ വിശുദ്ധജലം തളിച്ചു പ്രാര്‍ത്ഥിച്ച് ശ്രദ്ധ നേടിയ മെത്രാനാണ് റൂബൻ ഡാരിയോ. നഗരത്തിൽ പൈശാചിക സാന്നിധ്യമുണ്ടെന്ന് അംഗീകരിച്ച് അതിനെ തുരത്താനാണ് സഭ ശ്രമിക്കുന്നതെന്ന് അദ്ദേഹം കഴിഞ്ഞ വര്‍ഷം പ്രസ്താവിച്ചിരിന്നു. ക്രിമിനൽ സംഘങ്ങളോട് അഭയാർത്ഥികൾക്കെതിരെയും, ജനങ്ങൾക്കെതിരെയും നടത്തിവരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവിടെ നടക്കുന്നത് സാധാരണ അക്രമം അല്ല, മറിച്ച് യുദ്ധമാണെന്ന് ബിഷപ്പ് റൂബൻ ഡാരിയോ ചൂണ്ടിക്കാട്ടി. നിരവധി തവണ സർക്കാരിനോട് അദ്ദേഹം സഹായം അഭ്യർഥിച്ചിരുന്നു. മയക്കുമരുന്ന് കടത്തിന് വേണ്ടിയും, തുറമുഖത്തേക്ക് എത്തുന്ന സാധനങ്ങളുടെ മേൽ ചുങ്കം ചുമത്താനുമാണ് ക്രിമിനൽ സംഘങ്ങൾ ഇവിടെ പോരാട്ടം നടത്തുന്നത്. അത്യാധുനിക തോക്ക് അടക്കമുള്ളവ ആയുധങ്ങൾ ഇവർ ഉപയോഗിക്കുന്നു. അക്രമ സംഭവങ്ങളെ തുടര്‍ന്നു നിരവധി കുടുംബങ്ങളാണ് പ്രദേശത്തുനിന്ന് ഇതിനോടകം പലായനം ചെയ്തിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-10 16:11:00
Keywordsകൊളംബി
Created Date2022-02-10 16:12:03