Contents

Displaying 17991-18000 of 25095 results.
Content: 18368
Category: 18
Sub Category:
Heading: 5 ലക്ഷം സുകൃതജപം സമർപ്പണ പദ്ധതിക്ക് ചെറുപുഷ്പ മിഷൻ ലീഗ്
Content: പാലാരിവട്ടം: ചെറുപുഷ്പ മിഷൻ ലീഗ് പാറ്റിനം ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 5 ലക്ഷം സുകൃതജപം സമർപ്പണ പദ്ധതിക്ക് ആരംഭം കുറിച്ചു. സംസ്ഥാന രൂപത, മേഖല, ഭാരവാഹികളുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ രൂപതകളിലെ എല്ലാ മിഷൻലീഗ് അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ സംരംഭം നടത്തുന്നത്. ഇന്നലെ ആരംഭിച്ച സുകൃതജപം സമർപ്പണം 20ന് സമാപിക്കും. ഈ മെഴ്ചയിൽ ഓരോ അംഗങ്ങളും ചൊല്ലുന്ന സുകൃതജപങ്ങൾ ശേഖരിച്ച് 20ന് 75 ലക്ഷം സുകൃതജപങ്ങൾ സമർപ്പണം നടത്തും.
Image: /content_image/India/India-2022-02-14-07:53:55.jpg
Keywords: സുകൃത
Content: 18369
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണ ജൂബിലി ആഘോഷിച്ചു
Content: ചങ്ങനാശേരി മുന്‍ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണ ജൂബിലിയും പൗരോഹിത്യത്തിന്റെ അറുപതാം വാർഷികവും ചങ്ങനാശേരി അതിരൂപത കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. അതിരൂപതാ കേന്ദ്രത്തിലെ മാർ ജയിംസ് കാളാശേരി ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന സമ്മേളനത്തിൽ ആർച്ചബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹി ച്ചു. സീറോമലബാർ സഭയുടെ ഇന്നത്തെ വളർച്ചക്കു പിന്നിൽ മാർ ജോസഫ് പവ്വത്തിലിന്റെ സുവ്യക്ത നിലപാടുകളും ദർശനങ്ങളും മുഖ്യപങ്കു വഹിച്ചതായി മാർ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കല്‍, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ, ഡോ.സെബാസ്റ്റ്യൻ തെക്കഞ്ഞച്ചേരിൽ, മാർ തോമസ് തറയിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എം.പി. ജോബ് മൈക്കിൾ എംഎൽഎ, മുൻ എം.എൽ. എമാരായ കെ.സി ജോസഫ്, ഡോ കെ സി ജോസഫ്, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഡിജിപി ടോമിൻ ജെ തച്ചങ്കരി മുനിസിപ്പൽ ചെയർപേഴ്സൺ സന്ധ്യ മനോജ്, ഡോ. കുര്യാസ് കുമ്പളക്കുഴി, മാർ പവ്വത്തിലിന്റെ സഹോദരൻ ജോൺ പവ്വത്തിൽ എന്നിവർ പ്രസംഗിച്ചു. സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി റോമിൽ നിന്നു മാർ പവ്വത്തിലിനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു. കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, മാർ ജേക്കബ് മുരിക്കൻ, രാഷ്ട്രദീപിക മാനേ ജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻ കുന്നേൽ, ജോസ് കെ. മാണി എംപി, സ്പിന്നിംഗ് മിൽ ചെയർമാർ സണ്ണി തോമസ് എന്നിവർ ആർച്ച് ബിഷപ്സ് ഹൗസിലെത്തി മാർ പവ്വത്തിലിന് ആശംസകൾ നേർന്നു. വികാരി ജനറാൾമാരായ ജോൺ ജോസ ഫ് വാണിയപ്പുരക്കൽ, മോൺ തോമസ് പാടിയത്ത്, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, ഫാ.ജോൺ വടക്കേക്കളം എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2022-02-14-08:05:31.jpg
Keywords: പവ്വത്തി
Content: 18370
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരിശീലനം
Content: ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ്, അവസരം. ഓരോ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും, ജനസംഖ്യാനുപാതികമായിട്ടാണ് ,കോച്ചിംഗിന് അവസരമുണ്ടാകുക. നിലവിലെ സാഹചര്യത്തിൽ,വിദ്യാർത്ഥികൾക്ക് ഓൺലൈൻ രീതിയിലായിരിക്കും പരിശീലനം. ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള വിദ്യാർഥികളെ പരിശീലനത്തിന് പരിഗണിക്കും. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് മാർക്കിന്റെയും കുടുംബ വാർഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും.ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനൽ ചെയ്ത ഏഴ് സ്ഥാപനങ്ങൾ മുഖേനയാണ് ഓൺലൈൻ കോച്ചിംഗ് സംഘടിപ്പിക്കുന്നത്. #{blue->none->b->ആർക്കൊക്കെ അപേക്ഷിക്കാം. ‍}# സർക്കാർ/എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരോ, പഠനം പൂർത്തിയാക്കിയവരോ ആയിരിക്കണം അപേക്ഷകർ . കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുളളവരും ബിരുദാനന്തര ബിരുദ പരീക്ഷയിൽ 55% മാർക്ക് നേടിയ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായിരിക്കണം, വിദ്യാർത്ഥികൾ . #{blue->none->b->അപേക്ഷക്രമം ‍}# വെബ് സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച്, അതാതു പരിശീലന സ്ഥാപനങ്ങളിലേക്ക് നേ രിട്ടോ ഇമെയിൽ മുഖാന്തിരമോ അപേക്ഷ സമർപ്പിക്കണം. പരിശീലന സ്ഥാപനങ്ങളുടെ ലിസ്റ്റിനൊപ്പം അതാതു കേന്ദ്രങ്ങളിലെ കോഡിനേറ്ററുടെ ഫോൺ നമ്പർ നൽകിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഫെബ്രുവരി 20 ആണ്. അപേക്ഷിക്കുന്നതിനുള്ള ഫോം, താഴെക്കാണുന്ന ലിങ്കിൽ ഉണ്ട്. {{http://www.minoritywelfare.kerala.gov.in/pdfnewsflash/1644553782caion_ugc.pdf-> http://www.minoritywelfare.kerala.gov.in/pdfnewsflash/1644553782caion_ugc.pdf}} #{blue->none->b->അപേക്ഷ സമർപ്പണത്തിൽ അവശ്യം വേണ്ട കാര്യങ്ങൾ ‍}# 1.അപേക്ഷകന്റെ/ അപേക്ഷകയുടെ ഫോട്ടോ 2. SSLC സർട്ടിഫിക്കേറ്റിന്റെ പകർപ്പ് 3.ബിരുദാനന്തര ബിരുദ സർട്ടിഫിക്കേറ്റിന്റെ പകർപ്പ് #{blue->none->b->വിഷയങ്ങും അവക്കുള്ള പരിശീലന സ്ഥാപനങ്ങളും ‍}# 1.കണക്ക് a) Government Arts and Science College, Meenchantha ഫോൺ -9947217775 b)St.Albert's College- 9447603122 2. ലൈഫ് സയൻസ് a) Government Women's College, Thiruvananthapuram ഫോൺ -9495562197 b) PSMO College ഫോൺ-9897518527 3.ഫിസിക്കൽ സയൻസ് Government College, Madappilly ഫോൺ-9947695185 4. ഇംഗ്ലീഷ് Amal College of Advanced studies ഫോൺ-8921697896 5. ഇക്കണോമിക്സ് St.Pious Tenth College ഫോൺ-944673677 #{blue->none->b->വിശദ വിവരങ്ങൾക്ക് ‍}# www.minoritywelfare.kerala.gov.in ** #{blue->none->b->ഫോൺ: ‍}# 0471-2300524
Image: /content_image/India/India-2022-02-14-08:21:39.jpg
Keywords: ന്യൂനപക്ഷ
Content: 18371
Category: 1
Sub Category:
Heading: തുര്‍ക്കിയിലെ പുരാതന ക്രൈസ്തവ സന്യാസ ആശ്രമത്തില്‍ സര്‍ക്കാര്‍ ഒത്താശയോടെ ഡി‌ജെ പാർട്ടി: വ്യാപക പ്രതിഷേധം
Content: അങ്കാര: ഹാഗിയ സോഫിയ അടക്കമുള്ള അനേകം വിഷയങ്ങളില്‍ ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിച്ച തുർക്കിയില്‍ വീണ്ടും വിവാദം. പുരാതനമായ ഗ്രീക്ക് ഓർത്തഡോക്സ് സന്യാസ ആശ്രമത്തില്‍ ഡിസ്കോ ഡി‌ജെ പാർട്ടി സംഘടിപ്പിച്ചതിലാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. എഡി 386ൽ കരിങ്കടൽ തീരത്തെ ട്രാബ്സൻ പട്ടണത്തിൽ സ്ഥാപിക്കപ്പെട്ട പനാഗിയ സുമേല മഠത്തിലാണു അടുത്തിടെ വിവാദ സംഭവം നടന്നത്. തുർക്കി സർക്കാർ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയ ഇവിടേക്കു ടൂറിസ്റ്റുകളെ ആകർഷിക്കാന്‍ വേണ്ടി പുറത്തിറക്കിയ പരസ്യ വീഡിയോയിലാണ് ആരാധനാകേന്ദ്രത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സംഗീതവും നൃത്തവും നടന്നതായി വ്യക്തമായിരിക്കുന്നത്. കൊറിയോഗ്രാഫർമാർ, സംഗീതജ്ഞർ, ഡിജെ, നർത്തകർ എന്നിവരുൾപ്പെടെ മുപ്പത് പേരടങ്ങുന്ന ടീമാണ് ആശ്രമത്തിനുള്ളില്‍ ഷൂട്ടിംഗ് സംഘടിപ്പിച്ചത്. ഡിജെ പാർട്ടിയുടെ സംഘാടകർ പരിപാടിയ്ക്ക് സർക്കാരിന്റെ അനുമതി ഉണ്ടായിരുന്നുവെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആരാധനാകേന്ദ്രത്തെ അപമാനിച്ചതിൽ ഗ്രീക്ക് വിദേശകാര്യ മന്ത്രാലയവും എക്യുമെനിക്കൽ പാത്രിയർക്കീസ് ബെർത്തലോമിയോയും സർക്കാരിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. മലനിരകളിൽ സ്ഥാപിതമായ സന്യാസ ആശ്രമം പരിശുദ്ധ കന്യകാമാതാവിനു സമർപ്പിതമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുർക്കിക്കാർ അർമേനിയൻ ഗ്രീക്ക് വംശജരെ കൂട്ടക്കൊല ചെയ്യാൻ തുടങ്ങിയപ്പോഴാണു ആശ്രമം ഉപേക്ഷിക്കപ്പെട്ടത്. തുടർന്ന് നശിപ്പിക്കപ്പെട്ട മറ്റും കാലപ്പഴക്കം കൊണ്ടു ജീർണാവസ്ഥയിലായി. പുനരുദ്ധാരണത്തിനുശേഷം 2019ലാണു ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുത്തത്. എങ്കിലും വിശ്വാസികള്‍ ഇവിടെ തീര്‍ത്ഥാടനം നടത്താറുണ്ടായിരിന്നു. അതേസമയം സംഭവം വിവാദമായതോടെ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ​​ബാർത്തലോമിയോ ഒന്നാമൻ, സാംസ്കാരിക ടൂറിസം മന്ത്രി മെഹെമെത് നൂറി എർസോയെ ഫോണിൽ വിളിച്ച് ഇക്കാര്യത്തിൽ വ്യക്തത തേടി. സർക്കാർ വകുപ്പിന്റെ തന്നെ അനുമതിയോടെ സംഭവിച്ച ദുരുപയോഗത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ തിരിച്ചറിയുന്നതിനായി തുർക്കി സാംസ്കാരിക ടൂറിസം മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-14-10:28:09.jpg
Keywords: തുര്‍ക്കി
Content: 18372
Category: 1
Sub Category:
Heading: പ്രതികാര ചിന്തയില്ല, പക്ഷേ നീതി നടപ്പിലാക്കണം: വിയറ്റ്‌നാമില്‍ കൊല്ലപ്പെട്ട യുവ വൈദികന് നീതി തേടി വിശ്വാസികള്‍
Content: ഹോ ചി മിന്‍ സിറ്റി: കുമ്പസാരിപ്പിക്കുന്നതിനിടയില്‍ അക്രമിയുടെ കത്തിയാക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട വിയറ്റ്നാമിലെ യുവ കത്തോലിക്ക വൈദികന്‍ ഫാ. ജോസഫ് ട്രാന്‍ എന്‍ഗോക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി വിയറ്റ്‌നാമിലെ കത്തോലിക്കര്‍. പ്രതികാരമല്ല മറിച്ച് നിയമം നടപ്പിലായി കാണുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നു കൊല്ലപ്പെട്ട വൈദികന്‍ അംഗമായിരുന്ന ഡൊമിനിക്കന്‍ സഭയുടെ സുപ്പീരിയര്‍ പറഞ്ഞു. ഫാ. ജോസഫ് ട്രാന്‍ എന്‍ഗോയുടെ കല്ലറ ഇതിനോടകം തന്നെ കത്തോലിക്കരുടെ മാത്രമല്ല, ബുദ്ധമതക്കാരുടേയും, നിരീശ്വരവാദികളുടെ പോലും തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. വൈദികന്റെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും ഇപ്പോഴും വിയറ്റ്‌നാമിലെ കത്തോലിക്കര്‍ മോചിതരായിട്ടില്ല. അക്രമത്തെ അക്രമം കൊണ്ട് നേരിടരുതെന്ന ബൈബിള്‍ പ്രബോധനമനുസരിച്ച് കൊലപാതകിക്ക് മാപ്പ് നല്‍കുവാന്‍ പോലും വിയറ്റ്‌നാമിലെ കത്തോലിക്കര്‍ തയ്യാറാണെങ്കിലും, നീതി നടപ്പിലാവണമെന്നും, വൈദികന്‍ എന്തിനാണ് കൊല്ലപ്പെട്ടതെന്ന്‍ അറിയേണ്ടതുണ്ടെന്നും വിശ്വാസി സമൂഹം ഒന്നടങ്കം പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഡൊമിനിക്കന്‍ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ടോമാ അക്വിനോ ഗൂയെന്‍ ട്രുവോങ്ങ്, ഫാ. ജോസഫിന്റെ കുടുംബത്തെ കണ്ട് പിന്തുണ അറിയിക്കുകയും, കേസ് നടത്തുന്നതില്‍ കുടുംബാംഗങ്ങളെ സഹായിക്കുന്ന അഭിഭാഷക സംഘവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിക്കുന്നതിന് ഒരു പ്രതിനിധിയെ നിയോഗിക്കുവാനും ഡൊമിനിക്കന്‍ സഭക്കും, പ്രാദേശിക രൂപതക്കും പദ്ധതിയുണ്ട്. കൊലപാതകം സംബന്ധിച്ച് സുതാര്യമായ ഒരു അന്വേഷണമാണ് വേണ്ടതെന്നും, ഒരാളുടെ രക്തത്തിന് പകരം മറ്റൊരാളുടെ രക്തമോ പണമോ തങ്ങള്‍ക്കാവശ്യമില്ലെന്നും ഫാ. ടോമാ അക്വീനോ പ്രസ്താവിച്ചു. ജനുവരി 29 ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് മുന്‍പായി വിശ്വാസികളെ കുമ്പസാരിപ്പിക്കുന്നതിനിടയിലാണ് ഫാ. ജോസഫ് അക്രമിയുടെ കുത്തേറ്റ് മരിക്കുന്നത്. ജനുവരി 31-ന് ബിയന്‍ ഹോവായിലെ സെന്റ്‌ മാര്‍ട്ടിന്‍ ആശ്രമത്തില്‍ അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്തു. ഭൗതീകാവശേഷിപ്പുകള്‍ പ്രാദേശിക ഡൊമിനിക്കന്‍ ആശ്രമത്തിനുള്ളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. നിരീശ്വരവാദികള്‍ ഉള്‍പ്പെടെ വിവിധ മതങ്ങളില്‍ പെട്ട നിരവധി ആളുകളാണ് ഫാദര്‍ ജോസഫിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാനുമായി അദ്ദേഹത്തിന്റെ ശവക്കല്ലറയില്‍ എത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2022-02-14-14:26:07.jpg
Keywords: വൈദിക, വിയറ്റ്
Content: 18373
Category: 1
Sub Category:
Heading: ഉഗാണ്ടയിലെ അഭയാർത്ഥി പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യം: പുതിയ പദ്ധതികളുമായി ഈശോസഭ
Content: കംപാല: കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ അഭയാർത്ഥി പെൺകുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റവും, ശാക്തീകരണവും ലക്ഷ്യംവച്ചുകൊണ്ട് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ഈശോ സഭയുടെ സന്നദ്ധ വിഭാഗമായ ജെസ്യൂട്ട്സ് റെഫ്യൂജി സർവീസ്. അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമൂലം വിവിധ വിഷയങ്ങൾ പ്രത്യേകിച്ച് സയൻസ് വിഷയങ്ങൾ പഠിക്കാനുള്ള അവസരം പെൺകുട്ടികൾക്ക് ലഭിക്കുന്നില്ലെന്ന് ഫെബ്രുവരി പതിനൊന്നാം തീയതി വെള്ളിയാഴ്ച സംഘടന പ്രസ്താവിച്ചിരിന്നു. ഇതേ തുടർന്ന് പെൺകുട്ടികൾക്ക് വേണ്ടി സംഘടന മുൻകൈയെടുത്ത് വിവിധ സ്കൂളുകളിൽ ലബോട്ടറികൾ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. ദാരിദ്ര്യം, നേരത്തെ വിവാഹം കഴിക്കുന്ന പ്രവണത, ഗർഭധാരണം, വിവിധ സാമൂഹ്യ പ്രശ്നങ്ങൾ, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ കാരണങ്ങൾ മൂലമാണ് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാൻ സാധിക്കാത്തതെന്ന് സംഘടന ചൂണ്ടിക്കാട്ടി. ശാസ്ത്ര സാങ്കേതിക, എൻജിനീയറിംഗ്, ഗണിത, ശാസ്ത്ര ജോലി മേഖലകളിൽ ആ വിഷയങ്ങൾ പഠിക്കാത്തത് മൂലം പെൺകുട്ടികൾക്ക് ആൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഉദ്യോഗം ലഭിക്കുന്നത് വളരെ കുറവാണ്. അരുവ രൂപതയിലെ പജിറിൻയ അഭയാർത്ഥി മേഖലയിലെ വിദ്യാലയത്തിൽ കഴിഞ്ഞ വർഷം ലബോറട്ടറി നിർമ്മിച്ച് നൽകിയ കാര്യം സംഘടന എടുത്തു പറഞ്ഞു. രണ്ടു റൂമുകളുള്ള ലബോറട്ടറിയിൽ ഒരേസമയം 80 പേർക്ക് പരീക്ഷണങ്ങൾ നടത്താൻ സാധിക്കും. പരീക്ഷണങ്ങൾ നടത്താൻ സാധിക്കുന്നത് മൂലം സയൻസ് വിഷയങ്ങൾ കൂടുതൽ വ്യക്തമായി പഠിക്കാനുള്ള അവസരമാണ് പെണ്‍കുട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് സ്കൂളിലെ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയുളള ഇച്ചാ അഗസ്റ്റിൻ പറഞ്ഞു. തങ്ങളുടെ പ്രാർത്ഥനയുടെ ഫലമാണ് ലഭിച്ച ലബോറട്ടറിയെന്ന് പജിറിൻയ അഭയാർത്ഥി മേഖലയിലെ പ്രധാനധ്യാപകൻ ഒക്കോട്ട് മാത്യു തോമസ് പറഞ്ഞു. പരീക്ഷ കേന്ദ്ര നമ്പർ ലഭിക്കേണ്ടതിന് ലബോറട്ടറി ഒരു അത്യാവശ്യ സൗകര്യം ആയിരുന്നതിനാൽ, ഇപ്പോൾ ലബോറട്ടറി ലഭിച്ചതിനെത്തുടർന്ന് പരീക്ഷ കേന്ദ്ര നമ്പർ ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. 1980 നവംബർ 14നു ആരംഭം കുറിച്ച ജെസ്യൂട്ട്സ് റെഫ്യൂജി സർവീസ് അഭയാർത്ഥികൾക്കും ബലമായി കുടിയിറക്കപ്പെട്ടവർക്കും ഇടയില്‍ നിസ്തുല സേവനം തുടരുന്ന സംഘടനയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-14-20:57:17.jpg
Keywords: ജെസ്യൂ
Content: 18374
Category: 10
Sub Category:
Heading: ആശങ്ക ശക്തമാകുന്നതിനിടെ യുക്രൈയിനെ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥത്തിന് ഭരമേല്‍പ്പിച്ച് പാപ്പ
Content: റോം: യുദ്ധഭീതി ശക്തമാകുന്നതിനിടെ യുക്രെയിനെ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥത്തിന് ഭരമേല്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സന്ദേശം നല്‍കുന്നതിനിടെയാണ് പാപ്പ അതി ഗൗരവകരമായ പ്രതിസന്ധി കണക്കിലെടുത്ത് പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയിൽ യുക്രൈനെ ഭരമേൽപ്പിച്ചത്. റഷ്യ എപ്പോൾ വേണമെങ്കിലും യുക്രൈനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നതിനാൽ യുക്രെയ്‌നിലും പരിസരത്തും സമാധാനപരമായ പരിഹാരം തേടണമെന്ന് ഫ്രാൻസിസ് മാർപാപ്പ ലോക നേതാക്കളോട് അഭ്യർത്ഥിച്ചു. യുക്രെയ്‌നിൽ നിന്ന് പുറത്തുവരുന്ന വാർത്ത വളരെ ആശങ്കാജനകമാണെന്ന് മാർപാപ്പ പറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയ്ക്ക് പാപ്പ നിലവിലെ സാഹചര്യങ്ങളെ ഭരമേൽപ്പിച്ചു. സമാധാനം പുലരുവാന്‍ ഒരു നിമിഷം നിശബ്ദമായി പ്രാർത്ഥിക്കാൻ പാപ്പ സന്ദേശത്തിനിടെ ആഹ്വാനം ചെയ്തു. "യുക്രൈനിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ വളരെ ആശങ്കാജനകമാണ്. കന്യാമറിയത്തിന്റെ മദ്ധ്യസ്ഥതയ്ക്കും രാഷ്ട്രീയ നേതാക്കളുടെ മനസ്സാക്ഷിക്കും ഞാൻ ഭരമേൽപ്പിക്കുന്നു, സമാധാനത്തിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും. നമുക്ക് നിശബ്ദമായി പ്രാർത്ഥിക്കാം". പാപ്പ പറഞ്ഞു. #PrayTogether എന്ന ഹാഷ്ടാഗോടു കൂടി സമാനമായ സന്ദേശം പാപ്പ ട്വിറ്ററിലും പങ്കുവെച്ചിരിന്നു. അതേസമയം യുദ്ധഭീതി ശക്തമാകുന്നതിനിടെ കിഴക്കൻ യുക്രൈനിൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഡൊണെറ്റ്സ്ക് നഗരത്തിൽ നിന്ന് യുഎസ് പൗരന്മാരെ ഒഴിപ്പിച്ചു. യൂറോപ്പ് സുരക്ഷ – സഹകരണ സംഘടനയിലെ (ഒഎസ്‍സിഇ) യുഎസ്‍ ജീവനക്കാരെയാണു കവചിത വാഹനങ്ങളിൽ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയത്. പ്രശ്നത്തിനു നയതന്ത്ര പരിഹാരം മാത്രമേയുള്ളുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവർത്തിച്ചിരിന്നു. ഒരു ലക്ഷത്തിലേറെ റഷ്യൻ ഭടന്മാർ യുക്രൈന്‍ അതിർത്തികളിൽ നിലയുറപ്പിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-14-20:50:16.jpg
Keywords: പാപ്പ
Content: 18375
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുവാനുള്ള കേന്ദ്ര നടപടി സ്വാഗതാര്‍ഹം: ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ
Content: ചങ്ങനാശേരി: ദളിത് ക്രൈസ്തവരെയും ദളിത് മുസ്ലിംകളെയും പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തി അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ നടത്തുന്ന നീക്കം സ്വാഗതാർഹമാണെന്ന് ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ഫൊറോന കൗൺസിൽ സെക്രട്ടറിമാരുടെയും സം യുക്തയോഗം അഭിപ്രായപ്പെട്ടു. 1950 ഓഗസ്റ്റ് 10ന് പ്രഥമ ഇന്ത്യൻ പ്രസിഡന്റ് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലെ മൂന്നാം ഖണ്ഡികയിലെ പരാമർശം ആണ് ഹിന്ദുമതവിശ്വാ സികൾക്ക് മാത്രമായി പട്ടികജാതി സംവരണം പരിമിതപ്പെടുത്തിയത്. കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കത്തിലൂടെ ഭരണഘടനയുടെ മുഖമുദ്രയായ മതേതരത്വം ഉയർത്തിപ്പിടിക്കുവാൻ കഴിയുമെന്ന് യോഗം വിലയിരുത്തി. 2004 മുതൽ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിനു തടയിടുവാനുള്ള മാർഗമായി മൂന്നംഗസമിതി തീരുമാനം മാറരുതെന്നും അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ല ക്ഷ്യം വച്ചുള്ള പ്രഖ്യാപനം മാത്രമായി ഒതുങ്ങരുതെന്നും യോഗം ആവശ്യപ്പെട്ടു. ആർ ബിഷപ് മാർ ജോസഫ് പെരുന്തോട്ടം യോഗത്തിൽ അധ്യക്ഷത വഹിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, ആന്റണി മലയിൽ, ജയിംസ് ഇലവുങ്കൽ, റോയി കപ്പാങ്കൽ, ജോസുകുട്ടി കുട്ടംപേരൂർ, തങ്കച്ചൻ പൊൻമാങ്കൽ, സിബി മുക്കാടൻ, സെബാസ്റ്റ്യൻ പി.ജെ, എബിൻ അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-02-15-11:16:14.jpg
Keywords: ക്രൈ
Content: 18376
Category: 18
Sub Category:
Heading: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 25ന്
Content: കോട്ടയം: മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 25ന് ഓൺലൈനായി ചേരും. സംസ്ഥാനത്തുനിന്നുള്ള വിവിധ ഭദ്രാസനങ്ങളിലെ അസോസിയേഷൻ അംഗങ്ങൾക്ക് അതതു ഭദ്രാസന മെത്രാപ്പോലീത്താമാർ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് ആവശ്യമെങ്കിൽ ഓൺലൈനായി സമ്മേളിക്കാം. രജിസ്ട്രേഷനും വോട്ടിംഗും ഓൺലൈനിലൂടെ മാത്രമായിരിക്കും. 24ന് വൈകുന്നേരം അഞ്ചുമുതൽ 25ന് ഉച്ചയ്ക്ക് 12 വരെ http://www.mosc22.in/ എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്തും. 25ന് ഉച്ചക്ക് ഒന്നിനു യോഗം ആരംഭിക്കും എപ്പിസ്കോപ്പൽ സുന്നഹദോസ് അംഗങ്ങളും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ്പോൾസ് ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ ക്രമീകരിച്ചിട്ടുള്ള പ്രധാനവേദിയിൽ സമ്മേളിക്കും.
Image: /content_image/India/India-2022-02-15-11:20:02.jpg
Keywords: മലങ്കര
Content: 18377
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികള്‍ കോപ്റ്റിക് ക്രൈസ്തവരെ കഴുത്തറത്തു കൊലപ്പെടുത്തിയതിനു ഇന്നേക്ക് ഏഴു വര്‍ഷം
Content: കെയ്റോ: ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് ഏഴു വര്‍ഷം. 2015 ഫെബ്രുവരി 12 ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ 'ഡാബിക്'ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2018 ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്തു നിന്ന് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരാവിശഷ്ടങ്ങൾ കണ്ടെത്തി. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. മാർട്ടിൻ മോസ്ബാക്ക് എന്ന ജർമ്മൻ നോവലിസ്റ്റ് അടക്കം അനേകം പ്രമുഖര്‍ ക്രൈസ്തവരുടെ ജീവിതം പ്രമേയമാക്കി പുസ്തകങ്ങള്‍ പുറത്തിറക്കിയിരിന്നു. ഇതില്‍ മാർട്ടിൻ മോസ്ബാക്ക് , രക്തസാക്ഷിത്വം വരിച്ച 21 കോപ്റ്റിക് വിശ്വാസികളിൽ 13 പേർ ജീവിച്ചിരുന്ന ഈജിപ്തിലെ എൽ ഓർ എന്ന പട്ടണം സന്ദര്‍ശനം നടത്തിയിരിന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍, അവിടെ രക്തസാക്ഷികളുടെ മധ്യസ്ഥം വഴി ഒരുപാട് അത്ഭുതങ്ങൾ പ്രദേശത്ത് സംഭവിക്കുന്നതായും മനസിലാക്കിയിരിന്നു. ഇത് പുസ്തകത്തിലും പ്രമേയമായി. വർഷങ്ങൾക്ക് ശേഷവും ക്രൈസ്തവ വിശ്വാസത്തെ പ്രതി മരണം ഏറ്റുവാങ്ങിയ ചെറുപ്പക്കാർ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയ പ്രചോദനമാണ്. അതേസമയം ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ പുതുക്കുവാന്‍ ഈജിപ്തിലെ മിന്യാ രൂപതയില്‍ ഫെബ്രുവരി1നു ആരംഭിച്ച 15 ദിവസം നീണ്ട അനുസ്മരണ പരിപാടിയ്ക്കു ഇന്നു സമാപനമാകും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-15-12:05:10.jpg
Keywords: കോപ്റ്റി, ക്രൈസ്തവ