category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഉഗാണ്ടയിലെ അഭയാർത്ഥി പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യം: പുതിയ പദ്ധതികളുമായി ഈശോസഭ
Contentകംപാല: കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ അഭയാർത്ഥി പെൺകുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റവും, ശാക്തീകരണവും ലക്ഷ്യംവച്ചുകൊണ്ട് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ഈശോ സഭയുടെ സന്നദ്ധ വിഭാഗമായ ജെസ്യൂട്ട്സ് റെഫ്യൂജി സർവീസ്. അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമൂലം വിവിധ വിഷയങ്ങൾ പ്രത്യേകിച്ച് സയൻസ് വിഷയങ്ങൾ പഠിക്കാനുള്ള അവസരം പെൺകുട്ടികൾക്ക് ലഭിക്കുന്നില്ലെന്ന് ഫെബ്രുവരി പതിനൊന്നാം തീയതി വെള്ളിയാഴ്ച സംഘടന പ്രസ്താവിച്ചിരിന്നു. ഇതേ തുടർന്ന് പെൺകുട്ടികൾക്ക് വേണ്ടി സംഘടന മുൻകൈയെടുത്ത് വിവിധ സ്കൂളുകളിൽ ലബോട്ടറികൾ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. ദാരിദ്ര്യം, നേരത്തെ വിവാഹം കഴിക്കുന്ന പ്രവണത, ഗർഭധാരണം, വിവിധ സാമൂഹ്യ പ്രശ്നങ്ങൾ, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ കാരണങ്ങൾ മൂലമാണ് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാൻ സാധിക്കാത്തതെന്ന് സംഘടന ചൂണ്ടിക്കാട്ടി. ശാസ്ത്ര സാങ്കേതിക, എൻജിനീയറിംഗ്, ഗണിത, ശാസ്ത്ര ജോലി മേഖലകളിൽ ആ വിഷയങ്ങൾ പഠിക്കാത്തത് മൂലം പെൺകുട്ടികൾക്ക് ആൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഉദ്യോഗം ലഭിക്കുന്നത് വളരെ കുറവാണ്. അരുവ രൂപതയിലെ പജിറിൻയ അഭയാർത്ഥി മേഖലയിലെ വിദ്യാലയത്തിൽ കഴിഞ്ഞ വർഷം ലബോറട്ടറി നിർമ്മിച്ച് നൽകിയ കാര്യം സംഘടന എടുത്തു പറഞ്ഞു. രണ്ടു റൂമുകളുള്ള ലബോറട്ടറിയിൽ ഒരേസമയം 80 പേർക്ക് പരീക്ഷണങ്ങൾ നടത്താൻ സാധിക്കും. പരീക്ഷണങ്ങൾ നടത്താൻ സാധിക്കുന്നത് മൂലം സയൻസ് വിഷയങ്ങൾ കൂടുതൽ വ്യക്തമായി പഠിക്കാനുള്ള അവസരമാണ് പെണ്‍കുട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് സ്കൂളിലെ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയുളള ഇച്ചാ അഗസ്റ്റിൻ പറഞ്ഞു. തങ്ങളുടെ പ്രാർത്ഥനയുടെ ഫലമാണ് ലഭിച്ച ലബോറട്ടറിയെന്ന് പജിറിൻയ അഭയാർത്ഥി മേഖലയിലെ പ്രധാനധ്യാപകൻ ഒക്കോട്ട് മാത്യു തോമസ് പറഞ്ഞു. പരീക്ഷ കേന്ദ്ര നമ്പർ ലഭിക്കേണ്ടതിന് ലബോറട്ടറി ഒരു അത്യാവശ്യ സൗകര്യം ആയിരുന്നതിനാൽ, ഇപ്പോൾ ലബോറട്ടറി ലഭിച്ചതിനെത്തുടർന്ന് പരീക്ഷ കേന്ദ്ര നമ്പർ ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. 1980 നവംബർ 14നു ആരംഭം കുറിച്ച ജെസ്യൂട്ട്സ് റെഫ്യൂജി സർവീസ് അഭയാർത്ഥികൾക്കും ബലമായി കുടിയിറക്കപ്പെട്ടവർക്കും ഇടയില്‍ നിസ്തുല സേവനം തുടരുന്ന സംഘടനയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-14 19:05:00
Keywordsജെസ്യൂ
Created Date2022-02-14 19:06:25