category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുവാനുള്ള കേന്ദ്ര നടപടി സ്വാഗതാര്‍ഹം: ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ
Contentചങ്ങനാശേരി: ദളിത് ക്രൈസ്തവരെയും ദളിത് മുസ്ലിംകളെയും പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തി അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ നടത്തുന്ന നീക്കം സ്വാഗതാർഹമാണെന്ന് ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ഫൊറോന കൗൺസിൽ സെക്രട്ടറിമാരുടെയും സം യുക്തയോഗം അഭിപ്രായപ്പെട്ടു. 1950 ഓഗസ്റ്റ് 10ന് പ്രഥമ ഇന്ത്യൻ പ്രസിഡന്റ് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലെ മൂന്നാം ഖണ്ഡികയിലെ പരാമർശം ആണ് ഹിന്ദുമതവിശ്വാ സികൾക്ക് മാത്രമായി പട്ടികജാതി സംവരണം പരിമിതപ്പെടുത്തിയത്. കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കത്തിലൂടെ ഭരണഘടനയുടെ മുഖമുദ്രയായ മതേതരത്വം ഉയർത്തിപ്പിടിക്കുവാൻ കഴിയുമെന്ന് യോഗം വിലയിരുത്തി. 2004 മുതൽ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിനു തടയിടുവാനുള്ള മാർഗമായി മൂന്നംഗസമിതി തീരുമാനം മാറരുതെന്നും അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ല ക്ഷ്യം വച്ചുള്ള പ്രഖ്യാപനം മാത്രമായി ഒതുങ്ങരുതെന്നും യോഗം ആവശ്യപ്പെട്ടു. ആർ ബിഷപ് മാർ ജോസഫ് പെരുന്തോട്ടം യോഗത്തിൽ അധ്യക്ഷത വഹിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, ആന്റണി മലയിൽ, ജയിംസ് ഇലവുങ്കൽ, റോയി കപ്പാങ്കൽ, ജോസുകുട്ടി കുട്ടംപേരൂർ, തങ്കച്ചൻ പൊൻമാങ്കൽ, സിബി മുക്കാടൻ, സെബാസ്റ്റ്യൻ പി.ജെ, എബിൻ അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-15 11:14:00
Keywordsക്രൈ
Created Date2022-02-15 11:16:14