category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണ ജൂബിലി ആഘോഷിച്ചു
Contentചങ്ങനാശേരി മുന്‍ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണ ജൂബിലിയും പൗരോഹിത്യത്തിന്റെ അറുപതാം വാർഷികവും ചങ്ങനാശേരി അതിരൂപത കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. അതിരൂപതാ കേന്ദ്രത്തിലെ മാർ ജയിംസ് കാളാശേരി ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന സമ്മേളനത്തിൽ ആർച്ചബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹി ച്ചു. സീറോമലബാർ സഭയുടെ ഇന്നത്തെ വളർച്ചക്കു പിന്നിൽ മാർ ജോസഫ് പവ്വത്തിലിന്റെ സുവ്യക്ത നിലപാടുകളും ദർശനങ്ങളും മുഖ്യപങ്കു വഹിച്ചതായി മാർ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കല്‍, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ, ഡോ.സെബാസ്റ്റ്യൻ തെക്കഞ്ഞച്ചേരിൽ, മാർ തോമസ് തറയിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എം.പി. ജോബ് മൈക്കിൾ എംഎൽഎ, മുൻ എം.എൽ. എമാരായ കെ.സി ജോസഫ്, ഡോ കെ സി ജോസഫ്, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഡിജിപി ടോമിൻ ജെ തച്ചങ്കരി മുനിസിപ്പൽ ചെയർപേഴ്സൺ സന്ധ്യ മനോജ്, ഡോ. കുര്യാസ് കുമ്പളക്കുഴി, മാർ പവ്വത്തിലിന്റെ സഹോദരൻ ജോൺ പവ്വത്തിൽ എന്നിവർ പ്രസംഗിച്ചു. സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി റോമിൽ നിന്നു മാർ പവ്വത്തിലിനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു. കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, മാർ ജേക്കബ് മുരിക്കൻ, രാഷ്ട്രദീപിക മാനേ ജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻ കുന്നേൽ, ജോസ് കെ. മാണി എംപി, സ്പിന്നിംഗ് മിൽ ചെയർമാർ സണ്ണി തോമസ് എന്നിവർ ആർച്ച് ബിഷപ്സ് ഹൗസിലെത്തി മാർ പവ്വത്തിലിന് ആശംസകൾ നേർന്നു. വികാരി ജനറാൾമാരായ ജോൺ ജോസ ഫ് വാണിയപ്പുരക്കൽ, മോൺ തോമസ് പാടിയത്ത്, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, ഫാ.ജോൺ വടക്കേക്കളം എന്നിവർ നേതൃത്വം നൽകി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-14 08:04:00
Keywordsപവ്വത്തി
Created Date2022-02-14 08:05:31