Contents
Displaying 18021-18030 of 25092 results.
Content:
18398
Category: 1
Sub Category:
Heading: "രോഗങ്ങള്‍ പാപത്തിന്റെ ഫലമോ?": തിരുസഭ പ്രബോധനങ്ങളുടെ സമഗ്ര പഠനവുമായി 23ാമത് ഓണ്‍ലൈന്‍ ക്ലാസ് നാളെ
Content: പാലക്കാട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വൈദികരും സന്യസ്തരും മിഷ്ണറിമാരും അല്‍മായരും അടക്കം നൂറുകണക്കിന് ആളുകള്‍ തത്സമയം പങ്കെടുത്തുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഇരുപത്തിമൂന്നാമത് ഓണ്‍ലൈന്‍ ക്ലാസ് നാളെ (ഫെബ്രുവരി 19) ശനിയാഴ്ച നടക്കും. അനേകര്‍ക്ക് വിശ്വാസ വെളിച്ചം പകരുന്ന കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് ഇത്തവണയും ക്ലാസുകള്‍ നയിക്കുന്നത്. പാപം ചെയ്താല്‍ രോഗം വരുമോ? രോഗങ്ങള്‍ പാപത്തിന്റെ ഫലമോ? വിശുദ്ധീകരണ ദൗത്യം മെത്രാന്‍മാര്‍ എങ്ങനെയാണ് നിര്‍വ്വഹിക്കുന്നത്? വിശുദ്ധ കുര്‍ബാനയെ സംബന്ധിക്കുന്ന മെത്രാന്മാരുടെ അധികാരം എന്താണ്? വിശുദ്ധ കുര്‍ബാനയുടെ പരമാധികാരി എന്താണ്? തിരുസഭയിൽ മെത്രാന്മാരിൽ നിക്ഷിപ്തമായിരിക്കുന്ന വിശുദ്ധീകരണ ദൗത്യമെന്ത്? അവ എപ്രകാരമാണ് നിർവ്വഹിക്കപ്പെടുന്നത്? മെത്രാന്മാര്‍ ജനത്തെ വിശുദ്ധീകരിക്കുവാന്‍ എന്തൊക്കെയാണ് ചെയ്യുന്നത്? വിശ്വാസ പ്രബോധനങ്ങളിൽ മാറ്റം വരുത്തുവാൻ മെത്രാന്മാർക്ക് അധികാരമില്ലെന്ന് പറയാൻ കാരണമെന്ത്? തുടങ്ങീ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. Zoom- ലൂടെ 'പ്രവാചകശബ്ദം' ഒരുക്കുന്ന ഒരു മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസില്‍ സംശയനിവാരണത്തിനും അവസരമുണ്ട്. പഠനപരമ്പരയുടെ വിജയത്തിനായി മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പ് പ്രാര്‍ത്ഥന തുടരുകയാണ്. നാളെ ശനിയാഴ്ച (19/02/22) ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ക്ലാസിന് ഒരുക്കമായി ജപമാല ആരംഭിക്കും. കൃത്യം 6 മണിക്ക് തന്നെ ക്ലാസ് ആരംഭിക്കുന്നതാണ്. ➧ #{black->none->b->ZOOM LINK: }# {{ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 -> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} ➧ Meeting ID: 864 173 0546 ➧ Passcode: 3040 {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CCVq7Zi7NLRAsn6hJzQmOl}}
Image: /content_image/India/India-2022-02-18-13:00:17.jpg
Keywords: വത്തിക്കാ

18399
Category: 1
Sub Category:
Heading: ആഫ്രിക്കയില്‍ കൊല്ലപ്പെട്ട വൈദികനെ അനുസ്മരിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കൊല്ലപ്പെട്ട ഓർഡർ ഓഫ് ക്ലറിക്സ് റെഗുലർ മൈനര്‍ സമൂഹാംഗമായ ഫാ. റിച്ചാർഡ് മസിവിയെ അനുസ്മരിച്ച് പാപ്പ. കഴിഞ്ഞ ദിവസം നടന്ന പൊതുകൂടിക്കാഴ്ച വേളയില്‍ പാപ്പ വൈദികനെ അനുസ്മരിക്കുകയായിരിന്നു. ഫെബ്രുവരി 2, സമർപ്പിത ദിനത്തിൽ 36 വയസ്സുള്ള ഫാ. റിച്ചാർഡ് മസിവി കസെറെക്ക, കന്യാബയോംഗയിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്, മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള തന്റെ ഇടവകയിലേക്ക് കാറില്‍ മടങ്ങുന്നതിനിടെ വടക്കുകിഴക്കൻ പ്രദേശമായ ലുബെറോയിൽവെച്ചാണ് ആയുധധാരികളാൽ കൊല്ലപ്പെട്ടത്. ഭയാനകവും നിന്ദ്യവുമായ അക്രമത്തിന് ഇരയാണ് ഫാ. റിച്ചാർഡെന്നും അദ്ദേഹത്തിന്റെ വിയോഗം സന്യാസ സമൂഹത്തെയും കോംഗോയിലെ ക്രൈസ്തവ സമൂഹത്തെയും ക്രിസ്തുവിന്റെ സന്ദേശവാഹകരാകുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തരുതെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. 2019 ഫെബ്രുവരിയിലാണ് ഫാ. റിച്ചാർഡ് വൈദിക പട്ടം സ്വീകരിച്ചത്. 2021 ഒക്‌ടോബർ മുതൽ അദ്ദേഹം വിശുദ്ധ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു വരികയായിരിന്നു. വൈദികന്റെ ആകസ്മിക മരണത്തിന്റെ പശ്ചാത്തലത്തില്‍ ബ്യൂട്ടേംബോ-ബെനി രൂപതയില്‍ നവനാള്‍ നൊവേനയ്ക്കു ബിഷപ്പ് ആഹ്വാനം ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-18-15:41:48.jpg
Keywords: പാപ്പ

18400
Category: 9
Sub Category:
Heading: സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ 19 ന് നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ്, എന്നിവർക്കൊപ്പം ബ്രദർ ലിജോ കാർഡിഫ് വചന ശുശ്രൂഷ നയിക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ. വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. {{ വട്സാപ്പ് ലിങ്ക്-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} #{blue->none->b->ZOOM LINK }# {{ https://us02web.zoom.us/j/86516796292/-> https://us02web.zoom.us/j/86516796292}} > #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; }# യുകെ & അയർലൻഡ് 7pm to 8.30pm. >>>> യൂറോപ്പ് : 8pm to 9.30pm >>>> സൗത്ത് ആഫ്രിക്ക : 9pm to 10.30pm >>>> ഇസ്രായേൽ : 9pm to 10.30pm >>>> സൗദി : 10pm to 11.30pm. >>>> ഇന്ത്യ 12.30 am to 2am >>>> ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. >>>> നൈജീരിയ : 8pm to 9.30pm. >>>> അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു . >>>>>>
Image: /content_image/Events/Events-2022-02-18-15:48:18.jpg
Keywords: രണ്ടാം

18401
Category: 1
Sub Category:
Heading: ഡോക്ടറിനും കുടുംബത്തിനും അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ വഴിയൊരുക്കിയത് കത്തോലിക്ക സന്യാസിനി
Content: വാഷിംഗ്ടണ്‍ ഡി.സി: അഫ്ഗാനിസ്ഥാനിൽ നിന്ന് ജീവനു ഭീഷണി നേരിട്ട ഒരു മുസ്ലിം ഡോക്ടർക്കും, കുടുംബത്തിനും രക്ഷപ്പെടാൻ വഴിയൊരുക്കിയത് കത്തോലിക്ക സന്യാസിനിയായ സിസ്റ്റർ ഡിയർഡ്രെ ബിർനി. 'വൾനറബിൾ പീപ്പിൾ പ്രൊജക്ട്' എന്ന സംഘടന വഴിയാണ് അവർ താലിബാന്‍റെ ക്രൂര ഇസ്ലാമിക ഭരണമുള്ള രാജ്യത്തുനിന്ന് മറ്റൊരു സുരക്ഷിത രാജ്യത്തേക്ക് ഈ മാസം രക്ഷപ്പെട്ടത്. കാത്തലിക്ക് ന്യൂസ് ഏജൻസിയോട് അത്ഭുതകരമായ രക്ഷപെടലിന് വഴിയൊരുക്കിയത് സിസ്റ്റർ വിവരിക്കുകയായിരിന്നു. തന്റെ അമ്മ ഒരു ഡോക്ടർ ആണെന്നും, അവരുടെ ജീവൻ അപകടത്തിലാണെന്നും കഴിഞ്ഞ ഡിസംബർ മാസം ഡോക്ടറുടെ മകൻ എന്ന് അവകാശപ്പെടുന്ന ഒരാൾ സിസ്റ്റർ ബിർനിയയെ ഫോണിൽ വിളിക്കുകയായിരിന്നു. ആർമിയിൽ ഏറെക്കാലം ഡോക്ടറായി അഫ്ഗാനിസ്ഥാനിലടക്കം സേവനം ചെയ്തിരുന്ന സിസ്റ്ററിനൊപ്പം അമ്മയും ജോലി ചെയ്തിട്ടുണ്ടെന്ന് ആ യുവാവ് പറഞ്ഞു. ഈ വിവരം വിശ്വാസയോഗ്യമാണെന്ന് തെളിയിക്കാൻ തന്റെ അമ്മ തന്നെ രേഖകൾ അയച്ചു തരുമെന്നും യുവാവ് ഫോണിൽ ഉറപ്പുനൽകി. ജനുവരി മാസം സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഡോക്ടർ തന്നെ സിസ്റ്റർ ബിർനിക്ക് ഇമെയിൽ സന്ദേശം അയച്ചു. ഒക്ടോബർ നാലാം തീയതി താലിബാൻ തന്നെ അറസ്റ്റ് ചെയ്ത് മൂന്നു ദിവസം ജയിലിൽ പാർപ്പിച്ചതായും, മോചനം ലഭിച്ചതിനുശേഷം താൻ ഒളിവിലാണെന്നും ഡോക്ടർ വെളിപ്പെടുത്തി. സിസ്റ്റർ ബിർനി ഒപ്പിട്ട അമേരിക്കൻ സേനയുടെ ഒരു അനുമോദന സർട്ടിഫിക്കറ്റ് സ്കാൻ ചെയ്തതും, പാസ്പോർട്ട് അടക്കമുള്ള ചില രേഖകളുടെ സ്ക്രീൻഷോട്ടും ഇ-മെയിലിൽ ഡോക്ടർ ഉൾപ്പെടുത്തിയിരുന്നു. ഈ സംഭവവികാസങ്ങൾക്ക് ശേഷമാണ് സിസ്റ്ററിന്റെ ഇടപെടലിലൂടെ ഡോക്ടറിനും, കുടുംബത്തിനും സുരക്ഷിത സ്ഥലത്തേക്ക് രക്ഷപ്പെടാൻ സാധിച്ചത്. ഡോക്ടറെ രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ സാധിച്ചതിൽ തന്നെ ഒരു ഉപകരണമാക്കി മാറ്റിയതിന് പരിശുദ്ധാത്മാവിന് നന്ദി പറയുകയാണ് സിസ്റ്റർ ഡിയർഡ്രി ബിർനി. ഒരു അത്ഭുത സംഭവകഥ എന്നാണ് സംഭവത്തെ സിസ്റ്റർ വിശേഷിപ്പിച്ചത്. ഉപവി, പ്രാർത്ഥന, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവയിൽ അടിസ്ഥാനമിട്ടു കൊണ്ട് പ്രവർത്തിക്കുന്ന ലിറ്റിൽ വർക്കേസ് ഓഫ് ദി സേക്രട്ട് ഹാർട്ട്സ് ഓഫ് മേരി ആൻ ജീസസ് എന്ന സന്യാസിനി സഭയിലെ അംഗമാണ് സിസ്റ്റർ ഡിയർഡ്രെ ബിർനി. 2021 ഓഗസ്റ്റ് 31ന് അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറിയതിനുശേഷമാണ് താലിബാൻ അവിടെ ഭരണം പിടിക്കുന്നത്. അമേരിക്കയെ സഹായിച്ച നിരവധി അഫ്ഗാൻ പൗരന്മാരെ അവിടെ നിന്ന് രക്ഷിച്ചുവെങ്കിലും, വിസക്ക് വേണ്ടി അപേക്ഷ സമർപ്പിച്ച അമേരിക്കയ്ക്ക് സഹായം നൽകിയ അറുപതിനായിരം അഫ്ഗാൻ പൗരൻമാരെങ്കിലും ഇപ്പോഴും രക്ഷപ്പെടാൻ സാധിക്കാതെ അവിടെ ഭയത്തോടെ കഴിയുകയാണെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-18-18:14:15.jpg
Keywords: അഫ്ഗാ

18402
Category: 13

Image: /content_image/News/News-2022-02-18-18:15:23.jpg

18403
Category: 10
Sub Category:
Heading: യുഎസ് മെത്രാന്‍ സമിതിയുടെ പ്രോലൈഫ് ശുശ്രൂഷകളും നിയമവും സഹായകരമായി: ടെക്സാസിലെ ഗര്‍ഭഛിദ്ര നിരക്കില്‍ കുറവ്
Content: ടെക്സാസ്: ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അമ്മമാര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും അമേരിക്കന്‍ മെത്രാന്‍ സമിതി ഇടവകതലത്തില്‍ നടപ്പിലാക്കിയിരിക്കുന്ന “വോക്കിങ്ങ് വിത്ത് മോംസ് ഇന്‍ നീഡ്” എന്ന പ്രോലൈഫ് പ്രേഷിത ദൗത്യവും നിയമ ഭേദഗതിയും അത്ഭുതങ്ങള്‍ സമ്മാനിക്കുന്നു. കഴിഞ്ഞയാഴ്ച പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ടെക്സാസിലെ അബോര്‍ഷന്‍ നിരക്കില്‍ 60% കുറവ് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് “വോക്കിങ്ങ് വിത്ത് മോംസ് ഇന്‍ നീഡ്” വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. പ്രോലൈഫ് ശുശ്രൂഷകളോടൊപ്പം ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന ഘട്ടം മുതലുള്ള ഗർഭഛിദ്രം വിലക്കുന്ന ഹാര്‍ട്ട്ബീറ്റ് നിയമമാണ് അബോര്‍ഷന്‍ നിരക്കിലെ കുറവിന്റെ ഒരു കാരണം. സംസ്ഥാനത്തു കഴിഞ്ഞ ഓഗസ്റ്റില്‍ 5,404 അബോര്‍ഷന്‍ രേഖപ്പെടുത്തിയിരുന്നിടത്ത്, നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം സെപ്റ്റംബറില്‍ 2197 അബോര്‍ഷനുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെക്സാസിന് പുറമേ അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങള്‍ പ്രോലൈഫ് അനുകൂല നിയമനിര്‍മ്മാണത്തിനായി ശ്രമിക്കുന്നുണ്ടെന്നു നാഷണല്‍ കാത്തലിക് രജിസ്റ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയ ‘റോ വി.വേഡ്’ വിധിയെ സംസ്ഥാന നിയമമാക്കി മാറ്റുവാന്‍ ചില സംസ്ഥാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സമയം “വോക്കിങ്ങ് വിത്ത് മോംസ് ഇന്‍ നീഡ്” നെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭ്രൂണഹത്യ മാത്രമല്ല പരിഹാരം, അബോര്‍ഷന് പകരം മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന കാര്യം സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണ് “വോക്കിങ്ങ് വിത്ത് മോംസ് ഇന്‍ നീഡ്’ന്റെ ലക്ഷ്യമെന്നു കാറ്റ് പറയുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത ഗര്‍ഭവതികള്‍ക്ക് ശരിയായ ദിശ കാണിച്ചു കൊടുക്കുകയാണ് ഇടവകകള്‍ കേന്ദ്രമാക്കി 2020-ല്‍ ആരംഭിച്ച ഈ പ്രേഷിത ദൗത്യം ചെയ്യുന്നത്. അമേരിക്കയിലെ ഓരോ ഇടവകയും ഈ പ്രചാരണം ഏറ്റെടുക്കുമെന്നും, അതുവഴി ഏതൊരമ്മക്കും സഹായത്തിനായി ഇടവകകളെ സമീപിക്കുവാന്‍ കഴിയുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും കാറ്റ് കൂട്ടിച്ചേര്‍ത്തു. ടെക്സാസിലെ നിരവധി രൂപതകള്‍ക്ക് പുറമേ, തെക്കന്‍ കാലിഫോര്‍ണിയയിലെ രൂപതകളും, അറ്റ്ലാന്റയിലെ രൂപതകളും വളരെ വിജയകരമായിട്ടാണ് ഈ പ്രചാരണം ഏറ്റെടുത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-18-21:30:46.jpg
Keywords: പ്രോലൈ

18404
Category: 13
Sub Category:
Heading: അശരണരുടെ വിശപ്പടക്കുവാന്‍ കൊല്‍ക്കത്ത കത്തീഡ്രല്‍ ദേവാലയത്തിന്റെ ‘ഫുഡ് ഫോര്‍ ഓള്‍’ പദ്ധതി
Content: കൊല്‍ക്കത്ത: ജാതി, മത, ഭാഷ വ്യത്യാസമില്ലാതെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന ‘ഫുഡ് ഫോര്‍ ഓള്‍’ (എല്ലാവര്‍ക്കും ഭക്ഷണം) പദ്ധതിക്ക് കൊല്‍ക്കത്ത അതിരൂപതയിലെ മോസ്റ്റ് ഹോളി റോസറി കത്തീഡ്രല്‍ ദേവാലയം തുടക്കം കുറിച്ചു. ഇടവക വികാരിയായ ഫാ. ഫ്രാങ്ക്ലിന്‍ മെനെസെസാണ് പ്രതിദിനം നൂറുകണക്കിനാളുകളുടെ വയറ് നിറയ്ക്കുവാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രാദേശിക സര്‍ക്കാരിതര സന്നദ്ധ സംഘടനയായ ‘ആന്‍ ബന്ധു’വിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രതിദിനം നൂറ്റിനാല്‍പ്പതോളം ഭക്ഷണ പൊതികള്‍ വീതം ആഴ്ചയില്‍ 6 ദിവസവും പോഷകഗുണങ്ങളടങ്ങിയ ഭക്ഷണം വിതരണം ചെയ്യും. ആന്‍ ബന്ധു ഫൗണ്ടേഷന്റെ കീഴിലുള്ള അടുക്കളയില്‍ പാചകം ചെയ്യുന്ന ഭക്ഷണം “എല്ലാവര്‍ക്കും ഭക്ഷണം” എന്ന മുദ്രാവാക്യവുമായിട്ടാണ് പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക. എല്ലാവര്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് തങ്ങളാല്‍ കഴിയുന്നതെന്ന ചിന്തയോടെയാണ് ഹോളി റോസറി കത്തീഡ്രല്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ‘സിസ്റ്റേഴ്സ് ഓഫ് ബെഥനി’ എന്ന പേരില്‍ അറിയപ്പെടുന്ന സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റില്‍ ഫ്ലവര്‍ സമൂഹാംഗങ്ങളായ കന്യാസ്ത്രീകളുടേയും, ഇടവക വിശ്വാസികളില്‍ ചിലരുടേയും, സുമനസ്കരായ പരിസരവാസികളുടേയും പങ്കാളിത്തവും പദ്ധതിക്കുണ്ട്. ‘ദി സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് നൂട്രീഷന്‍ ഇന്‍ ദി വേള്‍ഡ്’ എന്ന പേരില്‍ 2020-ല്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ 18.9 കോടിയോളം ജനങ്ങള്‍ക്ക് (മൊത്തം ജനസംഖ്യയുടെ 14%) പോഷകാഹാരത്തിന്റെ കുറവുണ്ടെന്നാണ് പറയുന്നത്. പ്രതികൂലമായ ഈ സാഹചര്യത്തില്‍ അനേകരുടെ വയറും മനസും നിറയ്ക്കുന്ന അതിരൂപതയുടെ പദ്ധതിയ്ക്ക് വലിയ അഭിനന്ദനമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2022-02-19-01:02:12.jpg
Keywords: ഭക്ഷണ

18405
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ ഈസ്റ്റർ ആക്രമണം: മുതിർന്ന നേതാക്കളെ വെറുതെ വിട്ടു
Content: കൊളംബോ: ശ്രീലങ്കയിലെ കൊളംബോയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണ കേസില്‍ വിചാരണ നേരിട്ടുക്കൊണ്ടിരിന്ന ശ്രീലങ്കയിലെ രണ്ടു മുതിർന്ന പോലീസ് ഓഫീസറെ ശ്രീലങ്കൻ ഹൈക്കോടതി കുറ്റവിമുക്തരാക്കി. കൊളംബോ മുൻ പോലീസ് തലവൻ പുജിത് ജയസുരേന്ദ്ര, മുൻ പ്രതിരോധസെക്രട്ടറി ഹിമസിരി ഫെർണാണ്ടോ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. രഹസ്യാന്വേഷണവിഭാഗത്തിന്റെ ശകതമായ മുന്നറിയിപ്പുണ്ടായിട്ടും ആക്രമണം തടയുന്നതിനു നടപടിയെടുത്തില്ല എന്നതായിരുന്നു ഇരുവർക്കുമെതിരേയുള്ള കുറ്റം. ഭീകരാക്രമണങ്ങളിൽ മുൻകൂർ ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടിയെടുക്കാത്തതിന് കഴിഞ്ഞ വർഷം നവംബറിൽ ജയസുന്ദരയ്‌ക്കെതിരെ ക്രിമിനൽ വകുപ്പ് 855 കുറ്റങ്ങൾ ചുമത്തിയിരുന്നു. ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ സിരിസേന നിയോഗിച്ച പ്രസിഡൻഷ്യൽ സമിതിയുടെ കണ്ടെത്തലുകളെച്ചൊല്ലി കത്തോലിക്കാ സഭയും ശ്രീലങ്കൻ സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്. അന്വേഷണത്തിലെ കണ്ടെത്തലുകൾ രാഷ്ട്രീയ ഇടപെടലുകള്‍ക്കായി സർക്കാർ ഉപയോഗിക്കുന്നതായും ആക്രമണത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കുന്നില്ലെന്നും കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് കുറ്റപ്പെടുത്തി. 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ 269 നിരപരാധികളും എട്ടു ചാവേറുകളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള ലങ്കയിലെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണെന്നു സ്ഥിരീകരിച്ചു. പക്ഷേ കേസിന്റെ മുന്നോട്ടുള്ള നാള്‍ വഴികളില്‍ യഥാര്‍ത്ഥ പ്രതികളില്‍ നിന്ന് വിഷയം തിരിച്ചു വിടുകയാണെന്നും അന്വേഷണത്തില്‍ മെല്ലപ്പോക്ക് നയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കന്‍ സഭ ശക്തമായി രംഗത്ത് വന്നിരിന്നു.
Image: /content_image/News/News-2022-02-19-11:00:30.jpg
Keywords: ശ്രീലങ്ക

18406
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്‍ സ്മാരകം: സാംസ്‌കാരിക വകുപ്പ് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചു
Content: ചാവറ : വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്മരണയ്ക്കായി മാന്നാനത്ത് മ്യൂസിയം നിർമിക്കുന്നതിനു സാംസ്‌കാരിക വകുപ്പ് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചു. ഇതാദ്യമായാണ് സർക്കാർ ധനഹായത്തിൽ ചാവറയച്ചന് സ്മാരകം ഒരുങ്ങുന്നത്. ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന ദേവാലയവും , അദ്ദേഹത്തിന്റെ ആശയത്തിൽ രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന മാന്നാനത്ത് ഉചിതമായ ഒരു സ്മാരകം നിർമ്മിക്കണം എന്ന നിർദേശം മുഖ്യമന്ത്രി, ധനകാര്യമന്ത്രി, സാംസ്‌കാരിക മന്ത്രി എന്നിവരുടെ ശ്രദ്ധയിപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മ്യൂസിയം നിർമിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനാണ് 10 ലക്ഷം രൂപ. ചാവറയച്ചൻ 1846ൽ ആരംഭിച്ച സെന്റ് ജോസഫ് പ്രസ് സ്ഥിതി ചെയ്യുന്ന മന്ദിരം പഴമ നിലനിർത്തിക്കൊണ്ടു നവീകരിച്ചാണ് മ്യൂസിയം നിർമിക്കുക.
Image: /content_image/India/India-2022-02-19-11:12:54.jpg
Keywords: ചാവറ

18407
Category: 1
Sub Category:
Heading: അര്‍മേനിയന്‍ ദേവാലയങ്ങള്‍ യുനെസ്കോ സംരക്ഷിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവര്‍ത്തക
Content: ലണ്ടന്‍: അര്‍മേനിയയും, അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷത്തിലെ, തര്‍ക്കഭൂമിയായ നാഗോര്‍ണോ-കാരബാഖിലെ ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്രമുഖ ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവര്‍ത്തകയും, ബ്രിട്ടീഷ് പ്രഭു സഭയില്‍ സ്വതന്ത്ര അംഗവുമായ കരോളിന്‍ കോക്സ് (ബാരോണെസ് കോക്സ്) യുനെസ്കോയെ സമീപിച്ചു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള കത്ത് ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് കോക്സ് യുനെസ്കോയുടെ ഡയറക്ടര്‍ ജനറലായ ഓഡ്രി അസൗലേക്ക് കൈമാറിയത്. നിലവില്‍ അസര്‍ബൈജാന്റെ നിയന്ത്രണത്തിലുള്ള നാഗോര്‍ണോ-കാരബാഖിലെ അര്‍മേനിയന്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളുടേയും, കല്ലില്‍ കൊത്തിയ കുരിശുകളുടേയും, സാംസ്കാരിക പൈതൃക സ്ഥലങ്ങളുടേയും ഭാവിയെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ അറിയിക്കുന്നതെന്ന ആമുഖത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. കത്തില്‍ ഡഡിവാങ്കിലെ ചരിത്രപരമായ ആശ്രമവും, ഷുഷിയിലെ ഘാസന്‍ചെട്സോട്സിലെ കത്തീഡ്രലും, അസോഖ് പാലിയോലിത്തിക് ഗുഹയും, നോര്‍ കര്‍മീരാവന്‍ ശവകുടീരവും ഉള്‍പ്പെടെ നൂറ്റിഅറുപത്തിയൊന്നോളം ദേവാലയങ്ങള്‍ ഉണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടി. അര്‍മേനിയന്‍ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടത് നാഗോര്‍ണോ-കാരബാഖ് മേഖലയിലെ സുസ്ഥിരമായ സമാധാനത്തിന് അത്യന്താപേക്ഷിതമാണെന്നു ഹ്യുമാനിറ്റേറിയന്‍ എയിഡ് റിലീഫ് ട്രസ്റ്റ് എന്ന സംഘടനയുടെ പ്രസിഡന്റ് കൂടിയായ കോക്സിന്റെ കത്തില്‍ പറയുന്നു. ഈ സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് യുനെസ്കോ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവരികയാണെങ്കിലും ഈ ആവശ്യം തിരസ്കരിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും, അര്‍മേനിയന്‍ സാംസ്കാരിക-പൈതൃക സ്ഥലങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുവാന്‍ അസര്‍ബൈജാന്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്ന് 2020-ല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിട്ടുള്ള കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അല്‍ബേനിയന്‍ ആരാധനാകേന്ദ്രങ്ങളില്‍ അര്‍മേനിയക്കാര്‍ എഴുതിവെച്ചിട്ടുള്ള ഭാവനാസമ്പന്നമായ ലിഖിതങ്ങള്‍ മായ്ച്ചു കളയുവാന്‍ അസര്‍ബൈജാന്‍ ഒരു പ്രവര്‍ത്തക സമിതിയെ ചുമതലപ്പെടുത്തിയ കാര്യവും കത്തില്‍ പറയുന്നുണ്ട്. അര്‍മേനിയവല്‍ക്കരിക്കപ്പെട്ട അല്‍ബേനിയന്‍ ആരാധനാലയങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് അസര്‍ബൈജാന്‍ സാംസ്കാരിക മന്ത്രി അനാര്‍ കാരിമോവിന്റെ ഇക്കഴിഞ്ഞ ഫെബ്രുവരി 3-ലെ പ്രഖ്യാപിച്ചിട്ടുള്ള കാര്യവും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പ്രവര്‍ത്തക സമിതിയെ നിയമിച്ച അസര്‍ബൈജാന്റെ ഈ നടപടി ആശങ്കാജനകമാണെന്നു കോക്സ് പറയുന്നു. 1997-2006 കാലയളവില്‍ യുനെസ്കോയാല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള പതിനായിരകണക്കിന് അര്‍മേനിയന്‍ സ്മാരകങ്ങളാണ് അസര്‍ബൈജാന്‍ തകര്‍ത്തതെന്നും കോക്സ് ആരോപിക്കുന്നു. അസര്‍ബൈജാന്റെ ഭൂപ്രദേശത്തായി അര്‍മേനിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന്‍ കിടക്കുന്ന ഭൂപ്രദേശമാണ് നാഗോര്‍ണോ-കാരബാഖ്. അസര്‍ബൈജാന്റെ ഭാഗമെന്ന്‍ ഐക്യരാഷ്ട്ര സഭ അംഗീകരിക്കുന്ന ഈ വിവാദ ഭൂമിയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതാകട്ടെ അര്‍മേനിയന്‍ വംശജരും. നാഗോര്‍ണോ-കാരബാഖ് മേഖലയെ ചൊല്ലി 2020-ല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ അര്‍മേനിയയും മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ അസര്‍ബൈജാനും തമ്മില്‍ 44 ദിവസം സംഘര്‍ഷം നടന്നിരുന്നു.
Image: /content_image/News/News-2022-02-19-16:48:11.jpg
Keywords: അര്‍മേനി