category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ ചാവറയച്ചന്‍ സ്മാരകം: സാംസ്‌കാരിക വകുപ്പ് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചു
Contentചാവറ : വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്മരണയ്ക്കായി മാന്നാനത്ത് മ്യൂസിയം നിർമിക്കുന്നതിനു സാംസ്‌കാരിക വകുപ്പ് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചു. ഇതാദ്യമായാണ് സർക്കാർ ധനഹായത്തിൽ ചാവറയച്ചന് സ്മാരകം ഒരുങ്ങുന്നത്. ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന ദേവാലയവും , അദ്ദേഹത്തിന്റെ ആശയത്തിൽ രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന മാന്നാനത്ത് ഉചിതമായ ഒരു സ്മാരകം നിർമ്മിക്കണം എന്ന നിർദേശം മുഖ്യമന്ത്രി, ധനകാര്യമന്ത്രി, സാംസ്‌കാരിക മന്ത്രി എന്നിവരുടെ ശ്രദ്ധയിപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മ്യൂസിയം നിർമിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനാണ് 10 ലക്ഷം രൂപ. ചാവറയച്ചൻ 1846ൽ ആരംഭിച്ച സെന്റ് ജോസഫ് പ്രസ് സ്ഥിതി ചെയ്യുന്ന മന്ദിരം പഴമ നിലനിർത്തിക്കൊണ്ടു നവീകരിച്ചാണ് മ്യൂസിയം നിർമിക്കുക.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-19 11:10:00
Keywordsചാവറ
Created Date2022-02-19 11:12:54