Contents

Displaying 18041-18050 of 25092 results.
Content: 18418
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാന മധ്യേ വൈദികനെ കഴുത്തറത്ത് കൊന്ന സംഭവം: വിചാരണ ഉടന്‍ പൂര്‍ത്തിയായേക്കും
Content: പാരീസ്: 2016-ല്‍ ഫ്രാന്‍സില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വിശുദ്ധ കുര്‍ബാനമധ്യേ എണ്‍പത്തിയഞ്ചുകാരനായ കത്തോലിക്ക വൈദികനെ അതിദാരുണമായി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിച്ചു. സഭ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും നാമകരണ നടപടികള്‍ തുടരുകയും ചെയ്ത ഫാ. ജാക്വസ് ഹാമലിന്റെ കൊലപാതകത്തിന്റെ പിന്നിലെ ഗൂഡാലോചന കുറ്റം ചുമത്തപ്പെട്ട 4 പേരുടെ വിചാരണയാണ് ആരംഭിച്ചത്. 2016 ജൂലൈ 26നാണ് വടക്കന്‍ ഫ്രാന്‍സിലെ സെന്റ്-എറ്റിയന്നെ-ഡു-റൌറെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ തീവ്രവാദികള്‍ അള്‍ത്താരയുടെ മുന്നില്‍വെച്ച് ഫാ. ജാക്വസ് ഹാമലിനെ അതിക്രൂരമായി കഴുത്തറത്ത് കൊലപ്പെടുത്തിയത്. സംശയിക്കപ്പെടുന്ന 3 പേര്‍ക്കും ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് തെളിഞ്ഞാല്‍ തീവ്രവാദികളുമായി ഗൂഡാലോചന നടത്തിയ കുറ്റത്തിന് 30 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടതായി വരും. സംശയിക്കപ്പെടുന്ന നാലാമത്തെ വ്യക്തി 2017-ല്‍ ഇറാഖില്‍ വെച്ച് മരണപ്പെട്ടുവെന്ന വാര്‍ത്തക്ക് സ്ഥിരീകരണം ഇല്ലാത്തതിനാല്‍ ഇയാളുടെ പേര് ഒഴിവാക്കാതെയാണ് വിചാരണ നടക്കുക. ഫ്രഞ്ച് പൗരനും ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ടറുമായിരുന്ന ഇയാളാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് കരുതപ്പെടുന്നത്. ദേവാലയത്തിനുള്ളില്‍ പ്രവേശിച്ച 19 വയസ്സ് പ്രായമുള്ള ചെറുപ്പക്കാരായ രണ്ടു യുവാക്കളാണ് ഫാ. ഹാമലിനെ ക്രൂരമായി കൊല ചെയ്യുകയും മറ്റൊരാളെ പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കുറച്ചു പേരെ ഇവര്‍ ബന്ധിയാക്കിയിരുന്നു. ദേവാലയത്തില്‍ നിന്നും പുറത്തിറങ്ങവേ പോലീസ് അക്രമികളെ വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണത്തിന് മുന്നോടിയായി സിറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ മുതിര്‍ന്ന തീവ്രവാദിയോട് ഇവര്‍ സംസാരിച്ചിരുന്നുവെന്ന് ഫ്രഞ്ച് ആഴ്ചപതിപ്പായ ‘ലാ വിയെ’ കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. സാധാരണയായി നാമകരണനടപടികള്‍ തുടങ്ങുവാന്‍ മരണത്തിനു ശേഷം 5 വര്‍ഷം കഴിയണമെന്ന വ്യവസ്ഥ ഫാ. ജാക്വസ് ഹാമലിന്റെ കാര്യത്തില്‍ ഒഴിവാക്കിക്കൊണ്ട് നാമകരണ നടപടികളുമായി മുന്നോട്ട് പോകുവാന്‍ ഫ്രാന്‍സിസ് പാപ്പ നേരത്തെ അനുവാദം നല്‍കിയിരിന്നു. ഫാ. ഹാമല്‍ റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. “രക്തസാക്ഷി” എന്ന വിശേഷണം, ഫ്രാന്‍സിസ് പാപ്പ, ഫാ. ഹാമലിനു നല്‍കിയിരിന്നു. ഫാ. ഹാമലിന്റെ കൊലപാതകം ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെ, പ്രമുഖ മുസ്ലീം മാധ്യമപ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരിഇസ്ലാം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതും വാര്‍ത്തയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-21-19:32:25.jpg
Keywords: ഹാമ, ഫ്രാന്‍സില്‍
Content: 18419
Category: 18
Sub Category:
Heading: ഭാരതത്തിലെ പ്രഥമ കരീഷ്യൻ ഫാ ജോസഫ് മാധവ് സിഎംഎഫ് അന്തരിച്ചു
Content: കുറവിലങ്ങാട്: ക്ലരീഷ്യൻ സന്യാസസഭയുടെ ഭാരതത്തിലെ പ്രഥമ കരീഷ്യൻ ഫാ ജോസഫ് മാധവ് സിഎംഎഫ് (86) അന്തരിച്ചു. പാലാ മാധവത്ത് പരേതരായ തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ്. മൃതദേഹം ഇന്ന് രാവിലെ 9.30 മുതൽ കുറവില ങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരി ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷ ഇന്നു 2.30 രീഷ്യൻ സഭയുടെ സെന്റ് തോമസ് പ്രവിശ്യ പ്രോവിൻഷ്യൽ ഫാ.ജോസ് തേൻപിള്ളിയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കും. തുടർന്നു മൂന്നിനു പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെ കാർമികത്വത്തിൽ മൃത ദേഹം സംസ്കരിക്കും. 1968 ൽ ഫ്രാങ്ക്ഫർട്ടിൽ വച്ച് ബിഷപ് സെബാസ്റ്റ്യൻ വയലിൽ പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. ജർമ്മനിയിൽ നിന്നു മടങ്ങിയെത്തിയ അദ്ദേഹം കുറവിലങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരിയുടെ നിർമാണം പൂർത്തിയാക്കി സുപ്പീരിയറായി ഏതാനും വർഷം സേവനം ചെയ്തശേഷം ക്ലരീഷ്യൻ സമൂഹത്തെ ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനായി ഇറങ്ങിത്തിരിച്ചു. 1984-ൽ അദ്ദേഹത്തിനുണ്ടായ കാറപകടത്തിനുശേഷം കുറവിലങ്ങാട് ക്ലാരെറ്റ് ഭവനിൽ ഔദ്യോഗിക ഉത്തരവാദിത്വങ്ങളിൽനിന്നു വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
Image: /content_image/India/India-2022-02-22-10:20:13.jpg
Keywords: ക്ലരീ
Content: 18420
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി എസ് സി, എസ്ടി, ബിസി കമ്മീഷന്‍ യോഗം ഇന്ന്
Content: കാഞ്ഞിരപ്പള്ളി: കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ എസ് സി, എസ്ടി, ബിസി വിഭാഗം:കമ്മീഷന്റെ യോഗം ഇന്ന് രാവിലെ 11 മുതല്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍മാന്‍മാരായ ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് യൂഹന്നാന്‍ മാര്‍ തിയോ ഡോഷ്യസ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് വടക്കേക്കുറ്റ്, ഡിസിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം, മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2022-02-22-10:27:04.jpg
Keywords: കെ‌സി‌ബി‌സി
Content: 18421
Category: 18
Sub Category:
Heading: 33-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ നാളെ ആരംഭിക്കും
Content: ചാലക്കുടി: അഞ്ചു ദിവസം നീണ്ടുനില്ക്കുന്ന 33-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ നാളെ ആരംഭിക്കും. നാളെ രാവിലെ 8.30ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ദിവസേന രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് കൺവെൻഷൻ. വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോർജ് പനക്കൽ, ഫാ. പോൾ പുതുവ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. മാത്യു തടത്തിൽ, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ. ബിജു കൂനൻ, ഫാ. ഡെർബിൻ ജോസഫ്, ഫാ. മാത്യു മാൻതുരുത്തിൽ, ഫാ. ഡെന്നി മണ്ഡപത്തിൽ എന്നിവർ നേതൃത്വം നല്കും. പത്തനംതിട്ട രൂപത മെത്രാൻ മാർ സാമുവൽ ഐറേനിയസ്, കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ എന്നിവർ വചനസന്ദേശം നല്കും. ഞായറാഴ്ച ചങ്ങനാശേരി സഹായമെത്രാൻ മാർ തോമസ് തറയിൽ സമാപന സന്ദേശം നല്കും. കൺവെൻഷനിൽ നേരിട്ട് എത്താൻ കഴിയാത്തവർക്കുവേണ്ടി പോട്ട വിഷൻ യൂട്യൂബ് ചാനൽ വഴി ലൈവ് സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. 27 നു സമാപിക്കും.
Image: /content_image/India/India-2022-02-22-10:34:08.jpg
Keywords: പോട്ട
Content: 18422
Category: 1
Sub Category:
Heading: പരാതി പറച്ചിൽ ക്രൈസ്തവമല്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അശുഭാപ്തിവിശ്വാസവും പരാതി പറച്ചിലും ക്രൈസ്തവമല്ലായെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു നിരാശയിൽ തല കുനിക്കാനല്ല മറിച്ച് സ്വർഗ്ഗത്തിലേക്ക് നോക്കാനാണെന്ന് പാപ്പ പറഞ്ഞു. ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ഇംഗ്ലീഷ്, ജർമ്മൻ എന്നീ ഭാഷകളിൽ പാപ്പ ട്വിറ്റർ സന്ദേശം പങ്കുവച്ചു. മറ്റൊരു ട്വിറ്റര്‍ സന്ദേശത്തില്‍ പരിശുദ്ധാത്മാവിനാല്‍ തിന്മയെ നന്മകൊണ്ട് പ്രതികരിക്കണമെന്ന്‍ പാപ്പ ഓര്‍മ്മിപ്പിച്ചിരിന്നു. യേശുവിന്റെ ആത്മാവിനാൽ, നമുക്ക് തിന്മയെ നന്മകൊണ്ട് പ്രതികരിക്കാം, നമ്മെ ദ്രോഹിക്കുന്നവരെ സ്നേഹിക്കാം. ഇതാണ് ക്രിസ്ത്യാനികൾ ചെയ്യുന്നത്. ക്രൈസ്തവരെന്ന് അഭിമാനിക്കുന്നവരും അല്ലാത്തവരും മറ്റുള്ളവരെ ശത്രുക്കളായി കാണുകയും പരസ്പരം യുദ്ധം ചെയ്യാൻ ചിന്തിക്കുകയും ചെയ്യുമ്പോൾ അത് സങ്കടകരമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2022-02-22-13:04:26.jpg
Keywords: പാപ്പ
Content: 18423
Category: 1
Sub Category:
Heading: ജെറുസലേമിലെ ഒലിവുമല ദേശീയ ഉദ്യാനത്തിന്റെ ഭാഗമാക്കാൻ ശ്രമം: ശക്തമായ എതിർപ്പുമായി ക്രൈസ്തവ സഭകൾ
Content: ജെറുസലേം: ക്രൈസ്തവർ പരിപാവനമായി കാണുന്ന ജെറുസലേമിലെ ഒലിവുമല ദേശീയ ഉദ്യാനത്തിന്റെ ഭാഗമാക്കാൻ 'ദ ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സ് അതോറിറ്റി' എടുത്ത തീരുമാനത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ക്രൈസ്തവ സഭകൾ. ദേശീയ ഉദ്യാനത്തിന്റെ ഭാഗമായാൽ സർക്കാരിന് കൂടുതൽ നിയന്ത്രണാധികാരങ്ങൾ ലഭിക്കും. നീക്കത്തെ വിമർശിച്ചുക്കൊണ്ട് വിശുദ്ധ നാട്ടിലെ കത്തോലിക്ക സഭയുടെ നേതൃത്വം വഹിക്കുന്ന ഫ്രാൻസിസ്കോ പേറ്റൺ, ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തെയോഫിലസ് മൂന്നാമൻ, ജെറുസലേമിലെ അർമേനിയൻ പാത്രിയർക്കീസ് നൂർഹൻ മനൂജിയൻ എന്നിവർ ഇസ്രായേലി പരിസ്ഥിതി മന്ത്രി താമാർ സാൻഡ്ബർഗിന് സംയുക്തമായി കത്തെഴുതി. മലയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാനും, തീർത്ഥാടകർക്ക് പ്രവേശനം സാധ്യമാക്കാനും വലിയ പരിശ്രമമാണ് സഭകൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും, എന്നാൽ ഏതാനും വർഷങ്ങളായി ചില പ്രസ്ഥാനങ്ങൾ നഗരത്തിന്റെ യഹൂദ വിശ്വാസവുമായി ബന്ധമില്ലാത്ത ശേഷിപ്പുകൾ നശിപ്പിച്ചു കളയാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അവർ കത്തിൽ വിശദമാക്കി. ക്രൈസ്തവ സഭകൾ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ പദ്ധതി നടപ്പിലാക്കാൻ സാധിക്കാത്തത് മൂലം മലയുടെ വലിയൊരു ഭാഗം ദേശീയ ഉദ്യാനമാക്കാനുളള പദ്ധതിയുമായി ഇസ്രായേലി അധികൃതർ രംഗത്തുവന്നിരിക്കുകയാണ്. ഇതിന് പിന്നിൽ ദേശീയതയിൽ ഊന്നി പ്രവർത്തിക്കുന്ന യഹൂദ സംഘടനകൾക്ക് പങ്കുണ്ടെന്നും ക്രൈസ്തവ സഭകൾ കരുതുന്നു. ഈ നയത്തെ വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് നേരേയും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അവരുടെ അവകാശത്തിനു നേരെയുമുള്ള അതിക്രമമായാണ് ക്രൈസ്തവസഭകൾ വിശേഷിപ്പിച്ചത്. വിഷയത്തെപ്പറ്റി ജെറുസലേം മുൻസിപ്പാലിറ്റി മാർച്ച് രണ്ടാം തീയതി ചർച്ചചെയ്യും. വിഷയവുമായി ബന്ധപ്പെട്ട എല്ലാ സഭകളുടെയും അഭിപ്രായങ്ങൾ കേൾക്കാതെ പദ്ധതി യാഥാർഥ്യമാക്കില്ലായെന്ന് ദ ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സ് അതോറിറ്റിയുടെ വക്താവ് പറഞ്ഞെങ്കിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. 'സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷൻ' എന്ന തീവ്ര യഹൂദ സംഘടനയുടെ ചർച്ചകളിലെ സാന്നിധ്യം ആശങ്കയ്ക്ക് കാരണമാണെന്ന്‍ ക്രൈസ്തവസഭകൾ ചൂണ്ടിക്കാട്ടുന്നു. തീവ്ര യഹൂദ വിശ്വാസികൾ ജെറുസലേമിലെ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ നടത്തുന്ന അതിക്രമങ്ങളെ സഭാ നേതാക്കന്മാർ ഏതാനുംനാൾ മുമ്പ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈസ്തവസഭകളും, ഇസ്രായേലി അധികൃതരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുള്ള മറ്റൊരു വിഷയം രൂപമെടുത്തിരിക്കുന്നത്.
Image: /content_image/News/News-2022-02-22-14:27:16.jpg
Keywords: ഒലിവ
Content: 18424
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവ സഹോദരങ്ങളെ സഭയോടു ചേർത്തു നിർത്തേണ്ടത് നമ്മുടെ കടമ: മാർ ജോസ് പുളിക്കൽ
Content: കാഞ്ഞിരപ്പള്ളി: മിശിഹായുടെ ഭൗതികശരീരമായ സഭയിലെ അവയവങ്ങളായ ദളിത് ക്രൈസ്തവ സഹോദരങ്ങളെ സഭയോടു ചേർത്തു നിർത്തേണ്ടത് നമ്മുടെ കടമയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന കേരള കാത്തലിക് ബിഷപ്സ് കൗൺ സിൽ എസി, എസ്ടി, ബിസി വിഭാഗം കമ്മീഷന്റെ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ പുളിക്കൽ. ക്രിസ്തുമതത്തിൽ ജാതി വ്യവസ്ഥയില്ലെന്ന ചിന്തയാണ് ദളിതർ ക്രിസ്തുമതത്തിൽ ചേരാൻ കാരണം. ദളിതരെ മുഖ്യധാരയിലെത്തിക്കാൻ ശക്തീകരണ പ്രക്രിയ ഇനിയും തുടരണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു. കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ അധ്യക്ഷത വഹിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് വടക്കേക്കുറ്റ്, ഡിസിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് ഡയറകടർ ഫാ. ജോസുകുട്ടി ഇടത്തിനകം, മുൻ സംസ്ഥാന ഡയറക്ടർ ഫാ. ജോൺ അമിക്കൽ, ഡിസിഎംഎസ് ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. ജോൺസൺ ചാലയ്ക്കൽ, കോതമംഗലം രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കനിമറ്റത്തിൽ തിരുവനന്തപുരം ലാറ്റിൻ അതിരൂപത ഡയറക്ടർ ഫാ. ജോൺ ഡാൽ, വിജയപുരം രൂപത ഡയറക്ടർ ഫാ. ജോസഫ് തറയിൽ, കണ്ണൂർ രൂപത ഡയറക്ടർ ഫാ. തോമസൺ കൊട്ടിയത്ത്, കൊല്ലം രൂപത ഡയറക്ടർ ഫാ. അരുൺ ആറാടൻ, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെ യിംസ് ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-02-23-11:27:08.jpg
Keywords: പുളിക്ക
Content: 18425
Category: 1
Sub Category:
Heading: കഴിഞ്ഞ വര്‍ഷം ഇറാനില്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 53 ക്രൈസ്തവര്‍: യു‌എന്‍ മനുഷ്യാവകാശ സമിതിയുടെ റിപ്പോര്‍ട്ട്
Content: ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ രാജ്യമായ ഇറാനില്‍ കഴിഞ്ഞ വര്‍ഷം ജനുവരിക്കും ഡിസംബറിനുമിടയില്‍ അന്‍പത്തിമൂന്നോളം ക്രൈസ്തവര്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പുറത്ത്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ തുടര്‍ച്ചയായി നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ സ്ഥിരീകരണമാണ് ഇറാനിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് അന്വേഷിക്കുവാന്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി ചുമതലപ്പെടുത്തിയിരുന്ന ജാവൈദ് റെഹ്മാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ നേരിടുന്ന പീഡനങ്ങളേക്കുറിച്ചും, അവര്‍ക്ക് നിര്‍ബന്ധപൂര്‍വ്വം പങ്കെടുക്കേണ്ടി വരുന്ന ഇസ്ലാമിക പുനര്‍വിദ്യാഭ്യാസ പരിപാടികളെ കുറിച്ചുമുള്ള ആശങ്കകളും റിപ്പോര്‍ട്ട് പങ്കുവെക്കുന്നുണ്ട്. ഫെബ്രുവരി 28 മുതല്‍ ഏപ്രില്‍ 1 വരെ നടക്കുവാനിരിക്കുന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ 49-മത് സമ്മേളന പരമ്പരക്ക് മുന്നോടിയായിട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്ര സുരക്ഷക്ക് ഭീഷണിയെന്ന് പറഞ്ഞുകൊണ്ട് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാലയങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നതിനെ കുറിച്ചും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിനും, സമാധാനപരമായി ഒത്തുകൂടിയതിനുമാണ് അന്‍പത്തിമൂന്നോളം ക്രൈസ്തവര്‍ അറസ്റ്റിലായിരിക്കുന്നതെന്നു ജാവൈദ് പറയുന്നു. രാഷ്ട്ര വിരുദ്ധ പ്രചാരണം നടത്തി എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ സമീപദിവസങ്ങളില്‍ ഡെസ്ഫുള്‍ മേഖലയില്‍ നിന്നുള്ള ഒരു സംഘം മതപരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് നിര്‍ബന്ധിത ഇസ്ലാമിക പുനര്‍വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുക്കേണ്ടി വന്നുവെന്ന് ഇറാനിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ‘ആര്‍ട്ടിക്കിള്‍ 18’ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കാര്യവും മനുഷ്യാവകാശ സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു തരം ശിക്ഷപോലെയുള്ള ഇത്തരം പുനര്‍വിദ്യാഭ്യാസ പരിപാടി സാധാരണയായി കൊണ്ടിരിക്കുകയാണെന്നും, ഇറാന്‍ കൂടി ഒപ്പിട്ടിരിക്കുന്ന അന്താരാഷ്ട്ര ഉടമ്പടികളുടെ നഗ്നമായ ലംഘനമാണിതെന്നും ആര്‍ട്ടിക്കിള്‍ 18 ആരോപിക്കുന്നു. അറസ്റ്റ്, വീടുകളിലും ദേവാലയങ്ങളിലുമുള്ള അന്യായമായ റെയ്ഡുകള്‍, ക്രൈസ്തവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കല്‍ തുടങ്ങി കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ 38 ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനിലെ പുനര്‍വിദ്യാഭ്യാസ പരിപാടി ‘ഡെസ്ഫുല്‍’ കോടതിവിധിയുടെ ലംഘനമാണെന്നു അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ പറയുന്നു. മതത്യാഗം ശരിയാ ഇസ്ലാമിക നിയമമനുസരിച്ച് മാത്രമാണ് കുറ്റകമാകുന്നതെന്നും, രാഷ്ട്ര നിയമമനുസരിച്ച് കുറ്റകരമല്ലെന്നുമായിരുന്നു ‘ഡെസ്ഫുല്‍’ കോടതിവിധി.
Image: /content_image/News/News-2022-02-23-13:07:53.jpg
Keywords: യുഎന്‍, ഐക്യരാഷ്ട്ര
Content: 18426
Category: 14
Sub Category:
Heading: വിശുദ്ധ വര്‍ഷം 2025: ലോഗോയ്ക്കു വത്തിക്കാന്‍ എന്‍ട്രികള്‍ ക്ഷണിച്ചു
Content: റോം: കാല്‍ നൂറ്റാണ്ടിന് ശേഷം സാര്‍വ്വത്രിക സഭ 2025-ല്‍ ആഘോഷിക്കുവാനിരിക്കുന്ന വിശുദ്ധ വര്‍ഷാചരണത്തിന്റെ ഔദ്യോഗിക ലോഗോക്ക് വേണ്ടി വത്തിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. “പ്രത്യാശയുടെ തീര്‍ത്ഥാടകര്‍” എന്ന 2025-ലെ വിശുദ്ധ വര്‍ഷാചരണത്തിന്റെ മുഖ്യ പ്രമേയത്തെ എടുത്തുക്കാട്ടുന്ന രൂപകല്‍പ്പനകള്‍ വേണമെന്നു ഫെബ്രുവരി 22-ന് നവ സുവിശേഷ വത്കരണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. രൂപകല്‍പ്പനകള്‍ ‘ലളിതവും, അവബോധം ഉളവാക്കുന്നതും’ ആയിരിക്കണമെന്നു പേപ്പര്‍, പ്ലാസ്റ്റിക്, തുണി, പോസ്റ്റര്‍, സ്റ്റിക്കര്‍, ഫിലിം, വലുതും ചെറുതുമായ ഗാഡ്ജറ്റുകള്‍ തുടങ്ങിയവയില്‍ പ്രിന്റ്‌ ചെയ്യുവാന്‍ പറ്റുന്ന തരത്തില്‍ വിവിധ സൈസുകളില്‍ ഉള്ളവയായിരിക്കണമെന്നും അറിയിപ്പിലുണ്ട്. വ്യക്തിപരമായോ, സംഘമായോ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഏപ്രില്‍ 1 മുതല്‍ www.iubilaeum2025.va/en/logo.html എന്ന സൈറ്റിലേക്ക് രൂപകല്‍പ്പനകള്‍ അപ്ലോഡ് ചെയ്ത് തുടങ്ങാവുന്നതാണ്. എന്‍ട്രികള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള അവസാന തിയതി മെയ് 20 ആണ്. നവ സുവിശേഷവത്കരണത്തിനുള്ള പൊന്തിഫിക്കല്‍ സമിതി നിയമിക്കുന്ന കമ്മിറ്റിയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. സഭാ സന്ദേശങ്ങളുടെ സാര്‍വ്വത്രികതയുടേയും, ഈ പ്രമേയത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് സഭയുടെ സന്ദേശങ്ങളില്‍ ആശ്വാസം കണ്ടെത്തുന്ന സമകാലികരുടെ ആത്മീയ ആവശ്യങ്ങളുടെ പ്രകടനവും കൂടിയായിരിക്കണം ലോഗോയെന്നു അറിയിപ്പില്‍ പറയുന്നു. 1470 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും സഭ വിശുദ്ധ വര്‍ഷം ആചരിക്കാറുണ്ട്. പഴയ നിയമപാരമ്പര്യമനുസരിച്ച് തീര്‍ത്ഥാടനത്തിനും, പ്രാര്‍ത്ഥനക്കും, പ്രായാശ്ചിത്തത്തിനും, വിശ്രമത്തിനും ക്ഷമക്കും, നവീകരണത്തിനും, കാരുണ്യത്തിനുമായി നീക്കിവെക്കുന്ന വര്‍ഷമാണ്‌ വിശുദ്ധ വര്‍ഷം അഥവാ ജൂബിലി വര്‍ഷം. 2025-ലെ വിശുദ്ധ വര്‍ഷാചരണത്തിന്റെ തയ്യാറെടുപ്പുകളുടെ ചുമതല നവ സുവിശേഷ വത്കരണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയെയാണ് ഫ്രാന്‍സിസ് പാപ്പ ഏല്‍പ്പിച്ചിരിക്കുന്നത്.
Image: /content_image/News/News-2022-02-23-15:49:34.jpg
Keywords: ലോഗോ
Content: 18427
Category: 1
Sub Category:
Heading: പ്രതിഷേധം ഫലം കണ്ടു: ഒലിവ് മലയിലെ ഉദ്യാന പദ്ധതി ഇസ്രായേല്‍ ഉപേക്ഷിച്ചു
Content: ജെറുസലേം: വിശുദ്ധനാട്ടിലുള്ള വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള പ്രതിഷേധത്തെത്തുടർന്ന്, ജറുസലേമിലെ ഒലിവ് മലയെ ഉള്‍പ്പെടുത്തി ദേശീയ ഉദ്യാനം നിർമ്മിക്കാനുള്ള വിവാദ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. പ്രാദേശിക ക്രൈസ്തവ നേതാക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് തിങ്കളാഴ്ചയാണ് തീരുമാനം തിരുത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഉദ്യാന പദ്ധതി ഭൂവുടമകളുടെ ഉടമസ്ഥാവകാശം എടുത്തുകളയില്ലെങ്കിലും, ഈ നീക്കം ഇസ്രായേൽ ഭരണകൂടത്തിന് പാലസ്തീന്റെയും സഭാ വസ്തുവകകളുടേയും ആരാധനാസ്ഥലങ്ങളുടേയും മേൽ അധികാരങ്ങൾ നൽകുമെന്ന ഭീഷണി നിലനില്‍ക്കുകയായിരിന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് ക്രൈസ്തവനേതൃത്വം രംഗത്ത് വന്നത്. നീക്കത്തെ വിമർശിച്ചുക്കൊണ്ട് വിശുദ്ധ നാട്ടിലെ കത്തോലിക്ക സഭയുടെ നേതൃത്വം വഹിക്കുന്ന ഫ്രാൻസിസ്കോ പേറ്റൺ, ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തെയോഫിലസ് മൂന്നാമൻ, ജെറുസലേമിലെ അർമേനിയൻ പാത്രിയർക്കീസ് നൂർഹൻ മനൂജിയൻ എന്നിവർ ഇസ്രായേലി പരിസ്ഥിതി മന്ത്രി താമാർ സാൻഡ്ബർഗിന് സംയുക്തമായി കത്തെഴുതിയിരിന്നു. ഏതാനും വർഷങ്ങളായി ചില പ്രസ്ഥാനങ്ങൾ നഗരത്തിന്റെ യഹൂദ വിശ്വാസവുമായി ബന്ധമില്ലാത്ത ശേഷിപ്പുകൾ നശിപ്പിച്ചു കളയാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അവർ കത്തിൽ ആരോപിച്ചിരിന്നു. അതേസമയം ആസൂത്രണ സമിതിയിൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രദേശത്തെ സഭകൾ ഉൾപ്പെടെ എല്ലാ പ്രസക്ത ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കാതെയും ആശയവിനിമയം നടത്താതെയും ചർച്ചകൾ നടത്താതെയും ആസൂത്രണ സമിതിയിൽ പദ്ധതിയുടെ നീക്കം നടത്താൻ തയ്യാറല്ലെന്നും ഇസ്രായേലിന്റെ പരിസ്ഥിതി - ഉദ്യാന അതോറിറ്റി അറിയിച്ചു. പ്രതിഷേധത്തിന് ഒടുവില്‍ പദ്ധതി താത്ക്കാലികമായി ഉപേക്ഷിച്ചതിന്റെ ആഹ്ലാദത്തിലാണ് ക്രൈസ്തവ സമൂഹം.
Image: /content_image/News/News-2022-02-24-01:20:52.jpg
Keywords: ഒലിവ