Content | ചാലക്കുടി: അഞ്ചു ദിവസം നീണ്ടുനില്ക്കുന്ന 33-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ നാളെ ആരംഭിക്കും. നാളെ രാവിലെ 8.30ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ദിവസേന രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് കൺവെൻഷൻ.
വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോർജ് പനക്കൽ, ഫാ. പോൾ പുതുവ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. മാത്യു തടത്തിൽ, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ. ബിജു കൂനൻ, ഫാ. ഡെർബിൻ ജോസഫ്, ഫാ. മാത്യു മാൻതുരുത്തിൽ, ഫാ. ഡെന്നി മണ്ഡപത്തിൽ എന്നിവർ നേതൃത്വം നല്കും.
പത്തനംതിട്ട രൂപത മെത്രാൻ മാർ സാമുവൽ ഐറേനിയസ്, കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ എന്നിവർ വചനസന്ദേശം നല്കും. ഞായറാഴ്ച ചങ്ങനാശേരി സഹായമെത്രാൻ മാർ തോമസ് തറയിൽ സമാപന സന്ദേശം നല്കും. കൺവെൻഷനിൽ നേരിട്ട് എത്താൻ കഴിയാത്തവർക്കുവേണ്ടി പോട്ട വിഷൻ യൂട്യൂബ് ചാനൽ വഴി ലൈവ് സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. 27 നു സമാപിക്കും. |