Contents

Displaying 18031-18040 of 25092 results.
Content: 18408
Category: 18
Sub Category:
Heading: മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയുടെ നവതി ആഘോഷങ്ങൾക്കു തുടക്കം
Content: ആലുവ: ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി നവതി ആഘോഷങ്ങൾക്കു തുടക്കമായി. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അകത്തുനിന്നും പുറത്തുനിന്നും സഭയ്ക്കെതിരേ പ്രശ് നങ്ങൾ ഉണ്ടാകുന്ന കാലത്ത് ചരിത്രത്തിന്റെ ചുവരെഴുത്തുകൾ വായിച്ചു വ്രതബദ്ധരായ വൈദികർ രൂപീകരിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും സെമിനാരിയിലെ പൂർവവിദ്യാർത്ഥിയുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഓൺലൈനിൽ മുഖ്യസന്ദേശം നൽകി. സഭയ്ക്കു മംഗലപ്പുഴ സെമിനാരി നൽകിയ സംഭാവനകളെ കർദ്ദിനാൾ അനുസ്മരിച്ചു. ഫാ. ജോൺ ജോസഫ് ഓസിഡി ഹാളിൽ നടന്ന ചടങ്ങിൽ, സെമിനാരിയുടെ സിനഡൽ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. മുൻകാല റെക്ടർമാരും വൈദീകരും സെമിനാരിക്കു നൽകിയ സംഭാവനകൾ എക്കാലവും അനുസ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. മൂവാറ്റുപുഴ സീറോ മലങ്കര രൂപതാധ്യക്ഷൻ യുഹനോൻ മാർ തിയഡോഷ്യസ് സന്ദേശം നൽകി. നവതി സ്മാരകമായി ആരംഭിക്കുന്ന ചരിത്ര പദ്ധതിയുടെ ഉദ്ഘാടനം കേരള കൗൺസിൽ ഫോർ ഹിസ്റ്റോറി ക് റിസർച്ച് ചെയർപേഴ്സൺ മൈക്കിൾ തരകൻ നിർവഹിച്ചു. നവതിയോടനുബന്ധി ച്ചു സെമിനാരിക്കാർക്കുള്ള സാമ്പത്തിക സഹായനിധി സെമിനാരി കമ്മീഷൻ അംഗം ബിഷപ്പ് മാർ ടോണി നീലങ്കാവിൽ അവതരിപ്പിച്ചു.
Image: /content_image/India/India-2022-02-20-06:43:03.jpg
Keywords: സെമിനാ
Content: 18409
Category: 18
Sub Category:
Heading: രണ്ടാമത് ഗുഡ് സമരിറ്റൻ പുരസ്കാരം ഫാ. ഡേവിസ് ചിറമേലിന്
Content: കൊല്ലം: കൊല്ലം രൂപതയുടെ തദ്ദേശീയമെത്രാൻ ദൈവദാസൻ ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള രണ്ടാമത് ഗുഡ് സമരിറ്റൻ പുരസ്കാരം 2022 കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേലിന്. കൊല്ലം അരമനയിൽ നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശേരി പുരസ്കാരം പ്രഖ്യാപിച്ചു. 27ന് വൈകുന്നേരം അഞ്ചിന് ദൈവദാസൻ ബിഷപ്പ് റോമിന്റെ ജന്മനാടായ കോയിവിളയിൽ മന്ത്രി ജെ. ചിഞ്ചുറാണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ഫാ. ഡേവിസ് ചിറമേലിന് പുരസ്കാരം സമ്മാനിക്കും. ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമ ചന്ദ്രൻ എംപി, മേയർ പ്രസന്ന ഏണസ്റ്റ്, എംഎൽഎമാരായ ഡോ. സുജിത് വിജയൻ പിള്ള, സി.ആർ മഹേഷ്, മുൻ മന്ത്രി ഷിബു ബേബി ജോൺ തുടങ്ങി പ്രമുഖർ പങ്കെടു ക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി ഫാ. ജോളി ഏബ്രഹാം അറിയിച്ചു.
Image: /content_image/India/India-2022-02-20-06:50:14.jpg
Keywords:
Content: 18410
Category: 18
Sub Category:
Heading: കറാച്ചിയിൽ പ്രത്യേക അജപാലന ദൗത്യത്തിന് 18 അൽമായർ
Content: കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലെ സെന്റ് ആന്റണീസ് കത്തോലിക്ക ഇടവകയിൽ 18 അല്‍മായരെ അജപാലന ദൗത്യത്തിന് നിയോഗിക്കുന്ന പ്രത്യേക ചടങ്ങ് നടന്നു. കറാച്ചി ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ബെന്നി മാരിയോ ട്രാവസ് ചടങ്ങിന്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 18 പേരിൽ 13 പുരുഷന്മാരും, അഞ്ചു സ്ത്രീകളും ഉൾപ്പെടും. തങ്ങൾക്ക് ലഭിച്ചിരിക്കുന്ന ദൗത്യം ഒരു പദവിയായി കാണാതെ മറ്റുള്ളവരെ സേവിക്കാൻ വേണ്ടിയുള്ള ഒരു വിളിയായി കാണണമെന്ന് ആർച്ച് ബിഷപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു. ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കാനുള്ള ദൗത്യം അൽമായർക്ക് നൽകുന്നത് സിനഡൽ സഭയുടെ ഒരു മാതൃകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ വ്യക്തിയും തങ്ങൾ ആയിരിക്കുന്ന ജീവിതാന്തസ്സിൽ സഭയെ സേവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ പ്രവർത്തി മേഖലകളിൽ മറ്റുള്ളവർക്ക് മാതൃക ആയിരിക്കണമെന്നും, പ്രാർത്ഥിച്ച് പുതിയ ദൗത്യത്തിനു വേണ്ടി ഒരുങ്ങണമെന്നും അദ്ദേഹം 18 പേരോടും ആഹ്വാനം ചെയ്തു. ഇവരുടെ കുടുംബങ്ങളെയും, ഇടവക വൈദികരേയും അഭിനന്ദിച്ചുകൊണ്ട് ഓരോരുത്തർക്കും ഒരു ബൈബിൾ, പ്രാർത്ഥന പുസ്തകം, ജപമാല എന്നിവ കറാച്ചി ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ബെന്നി മാരിയോ ട്രാവാസ് നൽകി. ഇടവകയിൽ നിന്ന് നല്ല പ്രതികരണമാണ് വിവിധ ദൗത്യങ്ങൾ നിർവഹിക്കാൻ അല്മായരെ ക്ഷണിക്കുമ്പോൾ ലഭിക്കുന്നതെന്ന് ഇടവക വൈദികരിൽ ഒരാളായ ആർതർ ചാൾസ് എന്ന വൈദികൻ ഏജൻസിയ ഫിഡസ് എന്ന മാധ്യമത്തോട് പറഞ്ഞു. നേഴ്സുമാർ, തയ്യൽക്കാര്‍, ടീച്ചർമാർ, സർക്കാർ പദവി വഹിക്കുന്നവർ തുടങ്ങിയവർ കൂട്ടത്തിലുണ്ട്. വിശ്വാസം, കൂദാശകൾ, വചനം, സഭയുടെ മതബോധന ഗ്രന്ഥം തുടങ്ങിയവയെ സംബന്ധിച്ചുള്ള കോഴ്സുകളിൽ ഇവർ പങ്കെടുത്തതിന് ശേഷമാണ് പുതിയ ദൗത്യം ഏൽപ്പിക്കുന്നത്. ഇടവകയിലെ ഭവനങ്ങൾ സന്ദർശിച്ച 15 മുതൽ 20 മിനിറ്റോളം പ്രാർത്ഥനയ്ക്കും, വചനം പങ്കുവെക്കുവാനും അല്മായർ ശ്രമിക്കും. പ്രൊട്ടസ്റ്റന്‍റ് പാസ്റ്റർമാർ ആളുകളെ തങ്ങളുടെ സമൂഹത്തിലേക്ക് കൊണ്ടുപോകാൻ വീടുകൾ കയറിയിറങ്ങി ശ്രമിക്കുമ്പോൾ, തിരുസഭ അയയ്ക്കുന്ന അൽമായരിലൂടെ ഇതിന് തടയിടാൻ സാധിക്കുമെന്ന പ്രതീക്ഷയും വൈദികൻ പ്രകടിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-02-20-07:13:20.jpg
Keywords: പാക്കി
Content: 18411
Category: 1

Image: /content_image/News/News-2022-02-20-07:13:33.jpg
Keywords: പാക്കി
Content: 18412
Category: 1
Sub Category:
Heading: ഐക്യത്തിനു വിഘാതമായ വ്യതിരിക്തതകൾ ഉപേക്ഷിക്കണമെന്ന് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: വിശ്വാസികൾ അധിവസിക്കുന്ന സ്ഥലങ്ങളിലെ പ്രാദേശിക ഭാഷകളിൽ ആരാധനപ്പതിപ്പുകൾ അവതരിപ്പിക്കാവുന്നതാണെങ്കിലും ഐക്യത്തിനു വിഘാതമായ ആരാധനക്രമത്തിലെ വ്യതിരിക്തതകൾ ഉപേക്ഷിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സൂനഹദോസുകൾ നിശ്ചയിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ ഏ കീകൃത അർപ്പണരീതി അനുവർത്തിച്ച് ഐക്യം സംജാതമാക്കേണ്ടത് അനിവാര്യമാ ണെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. വെള്ളിയാഴ്ച രാവിലെ നടന്ന പൗരസ്ത്യസഭാ കാര്യാലയത്തിന്റെ സമ്പൂർണ സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർപാപ്പ. ആരാധനക്രമാനുഷ്ഠാനത്തിൽ അനുവർത്തിക്കുന്ന തനതു ശൈലികൾ ആ സഭകളി ലെ അനൈക്യമാണു വെളിപ്പെടുത്തുന്നത്. ഇതര ഓർത്തഡോക്സ്, പൗരസ്ത്യ സഭകളിലെ ആരാധന ക്രമഗ്രന്ഥങ്ങൾ തന്നെയാണ് പൗരസ്ത്യ കത്തോലിക്കാ സഭകളും ഏറെക്കുറെ ഉപയോഗിക്കുന്നത്. അതുകൊണ്ട് സഭൈക്യം ലക്ഷ്യം വച്ചു മുന്നേറുമ്പോൾ പരീക്ഷണങ്ങൾ നടത്തുന്നതു വളരെ ശ്ര ദ്ധിച്ചുവേണം. നിർഭാഗ്യവശാൽ അടുത്തയിടെ ഉണ്ടായതുപോലെ ആരാധനക്രമപരമായ തർക്കങ്ങൾ വഴി ഉതപ്പുനൽകുകയാണെങ്കിൽ നാം ഛിദ്രശക്തികളുടെ കളിപ്പാവയായി മാറും. ഉടനെ നടക്കാൻ പോകുന്ന സിനഡിനെയും ഫ്രാൻസിസ് മാർപാപ്പ പരാമർശിച്ചു. സി നഡൽ പ്രക്രിയ ഒരു പാർലമെന്ററി സംവിധാനമല്ല, ദൈവാത്മാവിന്റെ പ്രവർത്തനമാണത്. പൗരസ്ത്യസഭകളിൽ ആരാധനക്രമം എന്നത് സ്വർഗം ഭൂമിയിൽ ആവിഷ്കൃത മാകുന്ന വേളയാണ്. പൗരസ്ത്യസഭകളിലെ അൾത്താരവിരിയോ ചിത്രഫലകമോ ദൈവത്തിൽനിന്ന് അക റ്റുകയല്ല, ദൈവവചനത്തിന്റെ മനുഷ്യാവതാര രഹസ്യം കൂടുതൽ മഹ ത്വവത്കരിക്കുകയാണ്. പ്രവേശക കൂദാശകൾ ഒന്നിച്ചു നൽകുന്ന പൗരസ്ത്യ പാരമ്പ ര്യത്തെ പ്രകീർത്തിച്ച് മാർപാപ്പ ഓരോ ക്രൈസ്തവന്റെയും പ്രേഷിതദൗത്യത്തെയും എടുത്തുപറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-20-07:43:41.jpg
Keywords: പാപ്പ
Content: 18413
Category: 18
Sub Category:
Heading: നൂറ്റിഇരുപത്തിയേഴാമത് മാരാമൺ കൺവെൻഷന് സമാപനം
Content: അനേകര്‍ക്ക് പുത്തന്‍ ആത്മീയ അനുഭവം സമ്മാനിച്ച് നൂറ്റിഇരുപത്തിയേഴാമത് മാരാമൺ കൺവെൻഷന് സമാപനമായി. സഭാദ്ധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകി. മനുഷ്യന്റെ ആർത്തി എല്ലാ ബന്ധങ്ങളേയും ശിഥിലമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എട്ടു ദിവസം നീണ്ട ദൈവവചന കൺവൻഷന് സമാപനമായി. പമ്പാ മണൽപ്പുറത്ത് നേരിട്ടെത്തിയവർക്കും ഓൺലൈൻ വഴി ദൈവവചനങ്ങൾ കേട്ടവർക്കും ആനന്ദം മനുഷ്യന്റെ ആർത്തി പ്രകൃതിയുടെ പോലും താളം തെറ്റിച്ചുവെന്ന് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. ആർത്തി എല്ലാ ബന്ധങ്ങളും തകർക്കുന്നു. കുടുംബ ബന്ധങ്ങൾ പോലും തകരുന്ന കാലമാണ്. ആരാധനയെ വികലമാക്കുന്ന രീതികൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ. തുടങ്ങിയവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. നിയന്ത്രണങ്ങൾ ഇല്ലാതെ അടുത്ത കൺവെൻഷനിൽ പങ്കെടുക്കാമെന്ന പ്രതീക്ഷയോടെയാണ് വിശ്വാസികൾ പിരിഞ്ഞത്.
Image: /content_image/India/India-2022-02-21-09:13:06.jpg
Keywords: മാരാമൺ
Content: 18414
Category: 1
Sub Category:
Heading: ആഫ്രിക്കയിലെ സാഹേൽ പ്രദേശത്ത് പട്ടിണിക്കെതിരെ പോരാട്ടം നയിച്ച് കത്തോലിക്ക സംഘടന
Content: സാഹേൽ: രാഷ്ട്രീയ, സാമൂഹിക അനിശ്ചിതത്വങ്ങളും, ഭക്ഷണ ദൗർലഭ്യവും മൂലം ആളുകൾ പശ്ചിമ സാഹേലിൽ നിന്നും പലായനം ചെയ്യാനുള്ള ശ്രമത്തിനിടെ പട്ടിണിക്കെതിരെ പോരാട്ടം നയിച്ച് കത്തോലിക്ക സംഘടന. ചാഡ്, ബുർക്കിന ഫാസോ, മാലി തുടങ്ങിയ രാജ്യങ്ങൾ പശ്ചിമ സാഹേലിന്റെ ഭാഗമാണ്. ഇവിടങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണം അടക്കമുള്ള സഹായങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് കാത്തലിക്ക് റിലീഫ് സർവീസസ് എന്ന കത്തോലിക്ക സന്നദ്ധ സംഘടന. അസമത്വം, ദാരിദ്ര്യം, സർക്കാരിനോടുള്ള വിശ്വാസമില്ലായ്മ തുടങ്ങിയവയാണ് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നതെന്നും, സാഹേലിൽ ജീവിക്കുന്നവർക്കും നല്ല ഭരണം, സുരക്ഷ, സാമ്പത്തികനീതി തുടങ്ങിയവ ലഭിക്കേണ്ടതുണ്ടെന്നും സംഘടനയുടെ പശ്ചിമ ആഫ്രിക്കയിൽ റീജണൽ ഡയറക്ടർ ചുമതല വഹിക്കുന്ന ജെന്നിഫർ ഓവർ ടൺ പറഞ്ഞു. അന്താരാഷ്ട്ര സമൂഹ വികസന, മനുഷ്യാവകാശ കാര്യങ്ങളിൽ നൽകുന്ന സംഭാവനയിലൂടെ ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും ക്രക്സ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പങ്കുവെച്ചു. കാലാവസ്ഥ വ്യതിയാനം, കോവിഡ് 19 തുടങ്ങിയവ ഇപ്പോഴത്തെ ദുരിതത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും ജെന്നിഫർ ഓവർ ടൺ ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിൽ ഭക്ഷണം, ശുദ്ധജലം, വീട്ടുപകരണങ്ങൾ തുടങ്ങിയവ നൽകുന്ന പദ്ധതികൾ കാത്തലിക്ക് റിലീഫ് സർവീസസ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. വിവിധ സമൂഹങ്ങളും, സഭാ നേതാക്കന്മാരും തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിച്ച് അവരെ വിവിധ പദ്ധതികൾക്ക് വേണ്ടി ഒരുമിച്ചു കൊണ്ടുവരികയെന്നുള്ളത് പ്രശ്നപരിഹാരത്തിനുളള ഒരു മാർഗ്ഗമാണെന്നും ജെന്നിഫർ ഓവർ ടൺ പറഞ്ഞു. കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളിലും വലിയ സേവനങ്ങളാണ് സംഘടന ജനങ്ങൾക്ക് നൽകുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-21-12:51:38.jpg
Keywords: ആഫ്രി
Content: 18415
Category: 14
Sub Category:
Heading: 'ലൈറ്റ് യുവർ വേൾഡ്' സിനിമ വഴികാട്ടി: ചിത്രം കണ്ടതിനുശേഷം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് രണ്ടര ലക്ഷം ആളുകൾ
Content: ഡിസംബർ 31നു റിലീസ് ചെയ്ത ക്രൈസ്തവ ചലച്ചിത്രം 'ലൈറ്റ് യുവർ വേൾഡ്' തരംഗമായി മാറുന്നതിനിടെ ചിത്രം കണ്ടതിനുശേഷം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് പതിനായിരങ്ങളെന്നു റിപ്പോര്‍ട്ട് . ചിത്രം കണ്ട 2,45,000 ആളുകളാണ് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നതെന്ന് സി‌ബി‌എന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ലൂയിസ് പലാവു അസോസിയേഷൻ' എന്ന ഇവാഞ്ചലിക്കൽ പ്രസ്ഥാനമാണ് ചിത്രം നിർമ്മിച്ചത്. ക്രിസ്തീയ സംഗീതവും, വിശ്വാസ സാക്ഷ്യവും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് വിശ്വാസികൾ അല്ലാത്ത അഞ്ചുപേർക്ക് വേണ്ടി പ്രാർത്ഥിക്കാൻ 'ലൈറ്റ് യുവർ വേൾഡ്' ചലഞ്ച് എന്ന പേരിലുള്ള ഒരു ക്യാമ്പയിനും അസോസിയേഷൻ ഒരുക്കിയിരുന്നു. ഇതിൽ പതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്. അന്ധകാരം നിറഞ്ഞ നാളുകളിൽ പ്രതീക്ഷയാണ് ആളുകൾക്ക് വേണ്ടിയിരുന്നതെന്നും, അത് ചിത്രത്തിലൂടെ നൽകാൻ സാധിച്ചെന്നും അസോസിയേഷൻ ചുമതല വഹിക്കുന്ന ആൻഡ്രൂ പലാവു പറഞ്ഞു. ഇതിലൂടെ ജീവിതം അടിമുടി മാറിയ ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലൂയിസ് പലാവു എന്ന വചനപ്രഘോഷകന്‍ എണ്‍പത്തിയാറാം വയസ്സിൽ മരണമടഞ്ഞതിന് 9 മാസങ്ങൾക്കുശേഷമാണ് അദ്ദേഹത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന അസോസിയേഷനിലൂടെ പുതിയ ചിത്രം വിശ്വാസികളിലേക്ക് എത്തുന്നത്. ക്യാൻസർ പിടിപെട്ട് മരണമടയുന്നതിന് മുൻപ് 55 വർഷങ്ങളോളം അദ്ദേഹം സുവിശേഷം അറിയിക്കാൻ ലോകമെമ്പാടും വ്യാപൃതനായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-21-15:42:17.jpg
Keywords: സിനിമ, ചലച്ചി
Content: 18416
Category: 1
Sub Category:
Heading: 100 വര്‍ഷം പഴക്കമുള്ള പാക്ക് ക്രിസ്ത്യന്‍ സെമിത്തേരി തകര്‍ത്തു: റോഡ് ഉപരോധിച്ച് വിശ്വാസികള്‍
Content: ഷാക്കോട്ട്: പാക്കിസ്ഥാനിലെ ലാഹോറിന് സമീപമുള്ള ഷാക്കൊട്ടിലെ നൂറുവര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ സെമിത്തേരിയിലെ ശവക്കല്ലറകള്‍ റാണ അഹ്മദ് റാസ എന്ന മുസ്ലീം റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. തന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലേക്ക് റോഡ്‌ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് റാസ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ഈ അതിക്രമം കാണിച്ചത്. പന്ത്രണ്ടോളം കല്ലറകള്‍ തകര്‍ക്കപ്പെട്ടുവെന്നു ഏഷ്യാന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മൃതദേഹം അടക്കം ചെയ്യുവാനായി സെമിത്തേരിയിലെത്തിയ വിശ്വാസികളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒരു സംഘം ആളുകള്‍ കല്ലറകള്‍ ഇടിച്ച് നിരപ്പാക്കുന്നത് കണ്ടത്. മൃതദേഹം അടക്കം ചെയ്യുന്നത് അക്രമികള്‍ തടഞ്ഞു. വിശ്വാസികള്‍ ഉടന്‍തന്നെ ഷെയിഖ്പുര റോഡില്‍ പ്രതിഷേധവുമായി നിലകൊണ്ടു. ക്രൈസ്തവരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‍ സംഭവത്തില്‍ ഇടപ്പെട്ട ട്രാഫിക് പോലീസ് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കുകയായിരിന്നു. സെമിത്തേരി തകര്‍ക്കുവാന്‍ ആളുകളെ നിയോഗിച്ച റാണ അഹ്മദ് റാസക്കെതിരേ ആഷിഖ് മാസി എന്ന ക്രൈസ്തവ വിശ്വാസി പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനിലെ മുഴുവന്‍ ക്രൈസ്തവരെയും സംഭവം അസ്വസ്ഥമാക്കിയിട്ടുണ്ടെന്നു ഗ്ലോബല്‍ സോട്രാ അസോസിയേഷന്റെ പ്രസിഡന്റായ അല്യാസ് സോട്രാ ഏഷ്യാന്യൂസിനോട് പറഞ്ഞു. അതിക്രമത്തെ തങ്ങള്‍ അപലപിക്കുന്നുവെന്നും, പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വത്തിനായി സര്‍ക്കാര്‍ നീതി നടപ്പിലാക്കണമെന്നും സോട്രാ ആവശ്യപ്പെട്ടു. തങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി ഒരുമിച്ച ക്രൈസ്തവര്‍ക്കും, സെമിത്തേരിയിലെ അതിക്രമം തടഞ്ഞ പോലീസിനും സോട്രാ നന്ദി പറഞ്ഞു. അനുദിനം ക്രൈസ്തവര്‍ക്ക് നേരെ നിരവധി അതിക്രമ സംഭവങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്തുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-21-17:44:33.jpg
Keywords: പാക്കി
Content: 18417
Category: 18
Sub Category:
Heading: ക്രൈസ്തവ സാഹിത്യ അക്കാദമിയ്ക്കു പുതിയ ഭാരവാഹികള്‍
Content: കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്രൈസ്തവ ദർശനവും ബൈബിൾ സന്ദേശവും സാഹിത്യരചനയിലൂടെ പ്രകാശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവ എഴുത്തുകാരുടെ പൊതുവേദിയാണ് ക്രൈസ്തവ സാഹിത്യ അക്കാദമി. സമ്മേളനത്തിൽ പ്രസിഡൻറ് ജെ.സി ദേവ് അദ്ധ്യക്ഷനായിരുന്നു. ടോണി ഡി. ചെവ്വൂക്കാരൻ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ലിജോ വർഗീസ് പാലമറ്റം പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എസ് ഫിലിപ്പ് കണക്കവതരണവും നടത്തി. പുതിയ ഭാരവാഹികളായി ജെ. സി. ദേവ് (രക്ഷാധികാരി ), ടോണി ഡി. ചെവ്വൂക്കാരൻ (പ്രസിഡൻറ്), റവ. ബാബു ജോർജ് പത്തനാപുരം (വൈസ് പ്രസിഡൻൻറ്), സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി), എം.വി.ബാബു കല്ലിശ്ശേരി (ജോയിൻറ് സെക്രട്ടറി), ലിജോ വർഗീസ് പാലമറ്റം (ട്രഷറാർ), സാം കൊണ്ടാഴി (മീഡിയ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. 1988 ഓഗസ്റ്റ് 16 നാണ് ക്രൈസ്തവ സാഹിത്യ അക്കാദമിയ്ക്ക് തുടക്കം കുറിച്ചത്. പ്രതിഭാശാലികളായ ഒട്ടേറെ എഴുത്തുകാരെ ആദരിക്കുവാനും ഈ രംഗത്ത് വളർന്നു വരുന്നവരെ പ്രോത്സാഹിപ്പിക്കാനും വിവിധ പരിപാടികളിലൂടെ അക്കാദമിയ്ക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ക്രൈസ്തവ സാഹിതിയാണ് അക്കാദമിയുടെ മുഖപത്രം.
Image: /content_image/India/India-2022-02-21-18:01:17.jpg
Keywords: ക്രൈസ്തവ