category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയുടെ നവതി ആഘോഷങ്ങൾക്കു തുടക്കം
Contentആലുവ: ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി നവതി ആഘോഷങ്ങൾക്കു തുടക്കമായി. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അകത്തുനിന്നും പുറത്തുനിന്നും സഭയ്ക്കെതിരേ പ്രശ് നങ്ങൾ ഉണ്ടാകുന്ന കാലത്ത് ചരിത്രത്തിന്റെ ചുവരെഴുത്തുകൾ വായിച്ചു വ്രതബദ്ധരായ വൈദികർ രൂപീകരിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും സെമിനാരിയിലെ പൂർവവിദ്യാർത്ഥിയുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഓൺലൈനിൽ മുഖ്യസന്ദേശം നൽകി. സഭയ്ക്കു മംഗലപ്പുഴ സെമിനാരി നൽകിയ സംഭാവനകളെ കർദ്ദിനാൾ അനുസ്മരിച്ചു. ഫാ. ജോൺ ജോസഫ് ഓസിഡി ഹാളിൽ നടന്ന ചടങ്ങിൽ, സെമിനാരിയുടെ സിനഡൽ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. മുൻകാല റെക്ടർമാരും വൈദീകരും സെമിനാരിക്കു നൽകിയ സംഭാവനകൾ എക്കാലവും അനുസ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. മൂവാറ്റുപുഴ സീറോ മലങ്കര രൂപതാധ്യക്ഷൻ യുഹനോൻ മാർ തിയഡോഷ്യസ് സന്ദേശം നൽകി. നവതി സ്മാരകമായി ആരംഭിക്കുന്ന ചരിത്ര പദ്ധതിയുടെ ഉദ്ഘാടനം കേരള കൗൺസിൽ ഫോർ ഹിസ്റ്റോറി ക് റിസർച്ച് ചെയർപേഴ്സൺ മൈക്കിൾ തരകൻ നിർവഹിച്ചു. നവതിയോടനുബന്ധി ച്ചു സെമിനാരിക്കാർക്കുള്ള സാമ്പത്തിക സഹായനിധി സെമിനാരി കമ്മീഷൻ അംഗം ബിഷപ്പ് മാർ ടോണി നീലങ്കാവിൽ അവതരിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-20 06:42:00
Keywordsസെമിനാ
Created Date2022-02-20 06:43:03