category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഐക്യത്തിനു വിഘാതമായ വ്യതിരിക്തതകൾ ഉപേക്ഷിക്കണമെന്ന് ഫ്രാൻസിസ് പാപ്പ
Contentവത്തിക്കാൻ സിറ്റി: വിശ്വാസികൾ അധിവസിക്കുന്ന സ്ഥലങ്ങളിലെ പ്രാദേശിക ഭാഷകളിൽ ആരാധനപ്പതിപ്പുകൾ അവതരിപ്പിക്കാവുന്നതാണെങ്കിലും ഐക്യത്തിനു വിഘാതമായ ആരാധനക്രമത്തിലെ വ്യതിരിക്തതകൾ ഉപേക്ഷിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സൂനഹദോസുകൾ നിശ്ചയിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ ഏ കീകൃത അർപ്പണരീതി അനുവർത്തിച്ച് ഐക്യം സംജാതമാക്കേണ്ടത് അനിവാര്യമാ ണെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. വെള്ളിയാഴ്ച രാവിലെ നടന്ന പൗരസ്ത്യസഭാ കാര്യാലയത്തിന്റെ സമ്പൂർണ സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർപാപ്പ. ആരാധനക്രമാനുഷ്ഠാനത്തിൽ അനുവർത്തിക്കുന്ന തനതു ശൈലികൾ ആ സഭകളി ലെ അനൈക്യമാണു വെളിപ്പെടുത്തുന്നത്. ഇതര ഓർത്തഡോക്സ്, പൗരസ്ത്യ സഭകളിലെ ആരാധന ക്രമഗ്രന്ഥങ്ങൾ തന്നെയാണ് പൗരസ്ത്യ കത്തോലിക്കാ സഭകളും ഏറെക്കുറെ ഉപയോഗിക്കുന്നത്. അതുകൊണ്ട് സഭൈക്യം ലക്ഷ്യം വച്ചു മുന്നേറുമ്പോൾ പരീക്ഷണങ്ങൾ നടത്തുന്നതു വളരെ ശ്ര ദ്ധിച്ചുവേണം. നിർഭാഗ്യവശാൽ അടുത്തയിടെ ഉണ്ടായതുപോലെ ആരാധനക്രമപരമായ തർക്കങ്ങൾ വഴി ഉതപ്പുനൽകുകയാണെങ്കിൽ നാം ഛിദ്രശക്തികളുടെ കളിപ്പാവയായി മാറും. ഉടനെ നടക്കാൻ പോകുന്ന സിനഡിനെയും ഫ്രാൻസിസ് മാർപാപ്പ പരാമർശിച്ചു. സി നഡൽ പ്രക്രിയ ഒരു പാർലമെന്ററി സംവിധാനമല്ല, ദൈവാത്മാവിന്റെ പ്രവർത്തനമാണത്. പൗരസ്ത്യസഭകളിൽ ആരാധനക്രമം എന്നത് സ്വർഗം ഭൂമിയിൽ ആവിഷ്കൃത മാകുന്ന വേളയാണ്. പൗരസ്ത്യസഭകളിലെ അൾത്താരവിരിയോ ചിത്രഫലകമോ ദൈവത്തിൽനിന്ന് അക റ്റുകയല്ല, ദൈവവചനത്തിന്റെ മനുഷ്യാവതാര രഹസ്യം കൂടുതൽ മഹ ത്വവത്കരിക്കുകയാണ്. പ്രവേശക കൂദാശകൾ ഒന്നിച്ചു നൽകുന്ന പൗരസ്ത്യ പാരമ്പ ര്യത്തെ പ്രകീർത്തിച്ച് മാർപാപ്പ ഓരോ ക്രൈസ്തവന്റെയും പ്രേഷിതദൗത്യത്തെയും എടുത്തുപറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-20 07:42:00
Keywordsപാപ്പ
Created Date2022-02-20 07:43:41