category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ സാഹിത്യ അക്കാദമിയ്ക്കു പുതിയ ഭാരവാഹികള്‍
Contentകോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്രൈസ്തവ ദർശനവും ബൈബിൾ സന്ദേശവും സാഹിത്യരചനയിലൂടെ പ്രകാശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവ എഴുത്തുകാരുടെ പൊതുവേദിയാണ് ക്രൈസ്തവ സാഹിത്യ അക്കാദമി. സമ്മേളനത്തിൽ പ്രസിഡൻറ് ജെ.സി ദേവ് അദ്ധ്യക്ഷനായിരുന്നു. ടോണി ഡി. ചെവ്വൂക്കാരൻ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ലിജോ വർഗീസ് പാലമറ്റം പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എസ് ഫിലിപ്പ് കണക്കവതരണവും നടത്തി. പുതിയ ഭാരവാഹികളായി ജെ. സി. ദേവ് (രക്ഷാധികാരി ), ടോണി ഡി. ചെവ്വൂക്കാരൻ (പ്രസിഡൻറ്), റവ. ബാബു ജോർജ് പത്തനാപുരം (വൈസ് പ്രസിഡൻൻറ്), സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി), എം.വി.ബാബു കല്ലിശ്ശേരി (ജോയിൻറ് സെക്രട്ടറി), ലിജോ വർഗീസ് പാലമറ്റം (ട്രഷറാർ), സാം കൊണ്ടാഴി (മീഡിയ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. 1988 ഓഗസ്റ്റ് 16 നാണ് ക്രൈസ്തവ സാഹിത്യ അക്കാദമിയ്ക്ക് തുടക്കം കുറിച്ചത്. പ്രതിഭാശാലികളായ ഒട്ടേറെ എഴുത്തുകാരെ ആദരിക്കുവാനും ഈ രംഗത്ത് വളർന്നു വരുന്നവരെ പ്രോത്സാഹിപ്പിക്കാനും വിവിധ പരിപാടികളിലൂടെ അക്കാദമിയ്ക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ക്രൈസ്തവ സാഹിതിയാണ് അക്കാദമിയുടെ മുഖപത്രം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-21 18:00:00
Keywordsക്രൈസ്തവ
Created Date2022-02-21 18:01:17