Content | സാഹേൽ: രാഷ്ട്രീയ, സാമൂഹിക അനിശ്ചിതത്വങ്ങളും, ഭക്ഷണ ദൗർലഭ്യവും മൂലം ആളുകൾ പശ്ചിമ സാഹേലിൽ നിന്നും പലായനം ചെയ്യാനുള്ള ശ്രമത്തിനിടെ പട്ടിണിക്കെതിരെ പോരാട്ടം നയിച്ച് കത്തോലിക്ക സംഘടന. ചാഡ്, ബുർക്കിന ഫാസോ, മാലി തുടങ്ങിയ രാജ്യങ്ങൾ പശ്ചിമ സാഹേലിന്റെ ഭാഗമാണ്. ഇവിടങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണം അടക്കമുള്ള സഹായങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് കാത്തലിക്ക് റിലീഫ് സർവീസസ് എന്ന
കത്തോലിക്ക സന്നദ്ധ സംഘടന. അസമത്വം, ദാരിദ്ര്യം, സർക്കാരിനോടുള്ള വിശ്വാസമില്ലായ്മ തുടങ്ങിയവയാണ് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നതെന്നും, സാഹേലിൽ ജീവിക്കുന്നവർക്കും നല്ല ഭരണം, സുരക്ഷ, സാമ്പത്തികനീതി തുടങ്ങിയവ ലഭിക്കേണ്ടതുണ്ടെന്നും സംഘടനയുടെ പശ്ചിമ ആഫ്രിക്കയിൽ റീജണൽ ഡയറക്ടർ ചുമതല വഹിക്കുന്ന ജെന്നിഫർ ഓവർ ടൺ പറഞ്ഞു.
അന്താരാഷ്ട്ര സമൂഹ വികസന, മനുഷ്യാവകാശ കാര്യങ്ങളിൽ നൽകുന്ന സംഭാവനയിലൂടെ ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും ക്രക്സ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പങ്കുവെച്ചു. കാലാവസ്ഥ വ്യതിയാനം, കോവിഡ് 19 തുടങ്ങിയവ ഇപ്പോഴത്തെ ദുരിതത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും ജെന്നിഫർ ഓവർ ടൺ ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിൽ ഭക്ഷണം, ശുദ്ധജലം, വീട്ടുപകരണങ്ങൾ തുടങ്ങിയവ നൽകുന്ന പദ്ധതികൾ കാത്തലിക്ക് റിലീഫ് സർവീസസ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. വിവിധ സമൂഹങ്ങളും, സഭാ നേതാക്കന്മാരും തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിച്ച് അവരെ വിവിധ പദ്ധതികൾക്ക് വേണ്ടി ഒരുമിച്ചു കൊണ്ടുവരികയെന്നുള്ളത് പ്രശ്നപരിഹാരത്തിനുളള ഒരു മാർഗ്ഗമാണെന്നും ജെന്നിഫർ ഓവർ ടൺ പറഞ്ഞു. കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളിലും വലിയ സേവനങ്ങളാണ് സംഘടന ജനങ്ങൾക്ക് നൽകുന്നത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|