category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനൂറ്റിഇരുപത്തിയേഴാമത് മാരാമൺ കൺവെൻഷന് സമാപനം
Contentഅനേകര്‍ക്ക് പുത്തന്‍ ആത്മീയ അനുഭവം സമ്മാനിച്ച് നൂറ്റിഇരുപത്തിയേഴാമത് മാരാമൺ കൺവെൻഷന് സമാപനമായി. സഭാദ്ധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകി. മനുഷ്യന്റെ ആർത്തി എല്ലാ ബന്ധങ്ങളേയും ശിഥിലമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എട്ടു ദിവസം നീണ്ട ദൈവവചന കൺവൻഷന് സമാപനമായി. പമ്പാ മണൽപ്പുറത്ത് നേരിട്ടെത്തിയവർക്കും ഓൺലൈൻ വഴി ദൈവവചനങ്ങൾ കേട്ടവർക്കും ആനന്ദം മനുഷ്യന്റെ ആർത്തി പ്രകൃതിയുടെ പോലും താളം തെറ്റിച്ചുവെന്ന് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. ആർത്തി എല്ലാ ബന്ധങ്ങളും തകർക്കുന്നു. കുടുംബ ബന്ധങ്ങൾ പോലും തകരുന്ന കാലമാണ്. ആരാധനയെ വികലമാക്കുന്ന രീതികൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ. തുടങ്ങിയവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. നിയന്ത്രണങ്ങൾ ഇല്ലാതെ അടുത്ത കൺവെൻഷനിൽ പങ്കെടുക്കാമെന്ന പ്രതീക്ഷയോടെയാണ് വിശ്വാസികൾ പിരിഞ്ഞത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-21 09:10:00
Keywordsമാരാമൺ
Created Date2022-02-21 09:13:06