Contents

Displaying 17971-17980 of 25098 results.
Content: 18348
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷൻ ഇത്തവണയും ഓൺലൈനിൽ; കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ
Content: നവസുവിശേഷവത്‌ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയിൽ സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും .കോവിഡ് , ഒമിക്രോൺ ഭയാശങ്കകളിൽ ഇത്തവണയും കൺവെൻഷൻ ഓൺലൈനിലാണ് നടക്കുക. റവ.ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന, സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട, പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് നടക്കുക. പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷനിൽ ഇത്തവണ സൗത്ത്‌ വാർക്ക് ആർച്ച് ബിഷപ്പ് എമിരിറ്റസ് റവ. കെവിൻ മക്‌ഡൊണാൾഡ് പങ്കെടുക്കും. ഡിവൈൻ യുകെയിലെ പ്രമുഖ വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ റവ.ഫാ. ജോസ് പള്ളിയിലും സെഹിയോൻ യുകെ യുടെ ഇത്തവണത്തെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ വചന ശുശ്രൂഷ നയിക്കും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക . അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം രാവിലെ 9 മുതൽ ആരംഭിക്കും. 9 മുതൽ 12 വരെ മലയാളം കൺവെൻഷനും 12 മുതൽ 2വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. {{http://www.sehionuk.org/LIVE-> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. 88227005975 എന്ന I D യിൽ ZOOM ൽ സ്പിരിച്വൽ ഷെയറിങ്ങിനും രാവിലെ 9 മുതൽ കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും. രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. ** #{blue->none->b->കൂടുതൽ വിവരങ്ങൾക്ക് ‍}# * ജോൺസൺ ‭+44 7506 810177‬ * അനീഷ് ‭07760 254700‬ * ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2022-02-11-09:43:56.jpg
Keywords: സെഹിയോ
Content: 18349
Category: 18
Sub Category:
Heading: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാൻ കേന്ദ്രം കമ്മിറ്റി രൂപീകരിക്കണം: പാർലമെന്റിൽ തോമസ്‌ ചാഴികാടൻ എംപി
Content: ന്യൂഡൽഹി: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാൻ കേന്ദ്ര സർക്കാർ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന് തോമസ്‌ ചാഴികാടൻ എംപി പാർലമെന്റിൽ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിൽ ആവശ്യപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണത്തിന്റെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. എന്നാൽ സിഖ് മതത്തിലേക്കും ബുദ്ധമതത്തിലേക്കും പരിവർത്തനം ചെയ്യുന്ന പട്ടികജാതി-പട്ടികവർഗക്കാർക്ക് പുതിയ മതത്തിലേക്കുള്ള പരിവർത്തനത്തിനു ശേഷവും സംവരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തുടരുന്നു. ഈ നയം പക്ഷപാത പരമാണ്. കാരണം ഇത് വ്യത്യസ്ത മതങ്ങളിൽ നിന്ന് പരിവർത്തനം ചെയ്യുന്നവരെ വ്യത്യസ്തമായി പരിഗണിക്കുന്നുവെന്നും എംപി പറഞ്ഞു. 2005ൽ സർക്കാർ രൂപീകരിച്ച സച്ചാർ കമ്മിറ്റി 2006ൽ റിപ്പോർട്ട് സമർപ്പിച്ചത് ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥ പഠിക്കുന്നത്തിനുവേണ്ടിയാണ്. രാജ്യത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാൻ സർക്കാർ പുതിയ കമ്മിറ്റി രൂപീകരിക്കുകയും, ആ കമ്മിറ്റി ക്രിസ്ത്യൻ ന്യൂനപക്ഷ സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ നില പഠിക്കുകയും ചെയ്യണം. ഈ സമിതിയുടെ ശുപാർശകൾ നടപ്പിലാക്കുകയും ചെയ്താൽ അത് രാജ്യത്തെ ഭീഷണി നേരിടുന്ന ക്രിസ്ത്യൻ ന്യൂനപക്ഷ സമൂഹത്തിന്റെ ഉന്നമനത്തിന് വഴിയൊരുക്കും. ന്യൂനപക്ഷങ്ങൾക്കെതിരായ ഭീഷണികളും, രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ പള്ളി ആക്രമണങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ, സ്വന്തം പൗരന്മാർക്ക് അനുകൂലമായ നടപടിയെടുക്കാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-02-11-10:02:22.jpg
Keywords: ന്യൂനപക്ഷ
Content: 18350
Category: 18
Sub Category:
Heading: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനു ശിവഗിരി മഠത്തിൽ ഊഷ്മള സ്വീകരണം
Content: വർക്കല: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർ ത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയ്ക്കു വർക്കല ശിവഗിരി മഠത്തിൽ ഊഷ്മള സ്വീകരണം. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതുംബരാനന്ദ എന്നിവരുടെ നേതൃത്വത്തിൽ സന്യാസിമാർ പൊന്നാട അണിയിച്ച് കാതോലിക്കാ ബാവയെ സ്വീകരിച്ചു. ഇതാദ്യമായാണ് ഓർത്തഡോക്സ് സഭയുടെ ഒരു പരമാധ്യക്ഷൻ ശിവഗിരി മഠം സന്ദർശിക്കുന്നത്. ആളുകൾക്കിടയിൽ വർഗീയ ധ്രുവീകരണങ്ങൾ ശക്തമാകുന്ന കാലഘട്ടത്തിൽ ഗുരുദേവന്റെ വചനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ബാവ അഭിപ്രായപ്പെട്ടു. നിർധനർക്കും അവശതയനുഭവിക്കുന്ന സമൂഹങ്ങൾക്കും വേണ്ടി വർഷങ്ങളായി സേവനം ചെയ്യുന്ന കാതോലിക്കാ ബാവയുടെ പ്രവർത്തനങ്ങളെ ശിവഗിരിമഠം അനുമോ ദിച്ചു. ഗുരുദേവ സമാധി സന്ദർശിച്ച് കാതോലിക്കാബാവ പുഷ്പാർച്ചന നടത്തി. മലങ്കര ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടറുമായ ഫാ. തോമസ് കുര്യനും സഭാ മാനേജിംഗ് കമ്മിറ്റി അംഗവും എംജിഎം ഗ്രൂപ്പ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാനും കാതോലിക്കാബാവയ്ക്ക് ഒപ്പമുണ്ടായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-02-11-10:41:08.jpg
Keywords: ഓര്‍ത്ത
Content: 18351
Category: 1
Sub Category:
Heading: മണിപ്പൂരിലെ ക്രൈസ്തവരുടെ ആവശ്യം അംഗീകരിച്ച് ഇലക്ഷന്‍ കമ്മീഷന്‍: ഞായറാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റി
Content: ഇംഫാല്‍/ ഡല്‍ഹി: ക്രൈസ്തവര്‍ വിശുദ്ധ കുര്‍ബാനയ്ക്കും ആരാധനയ്ക്കും പ്രത്യേകം മാറ്റിവെയ്ക്കുന്ന ഞായറാഴ്ച നടത്തുവാനിരിന്ന മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിയതി മാറ്റി. ഒന്നാം ഘട്ടം ഫെബ്രുവരി 28നും രണ്ടാം ഘട്ടം മാർച്ച് അഞ്ചിനും നടക്കും. ഒന്നാം ഘട്ടം ഫെബ്രുവരി 27 (ഞായറാഴ്ച) നും രണ്ടാംഘട്ടം മാർച്ച് മൂന്നിനും നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ക്രിസ്ത്യൻ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള പ്രാർത്ഥന ദിവസം പരിഗണിച്ച് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ക്രിസ്ത്യൻ സമിതിയായ എ.എം.സി.ഒയുടെ പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് കമ്മീഷൻ അറിയിച്ചു. ഇതിനെ തുടർന്നാണ് ആദ്യഘട്ട തീയ്യതി പുനഃക്രമീകരിച്ചത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ ഇംഫാലിലെത്തിയിരുന്നു. ഇതിനിടെയാണ് ആദ്യഘട്ട വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവുമായി സമിതി കമ്മീഷനെ സമീപിച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. 2011-ലെ സെന്‍സസ് പ്രകാരം പന്ത്രണ്ടു ലക്ഷത്തോളം ക്രൈസ്തവരാണ് മണിപ്പൂരില്‍ ഉള്ളത്. ആകെ ജനസംഖ്യയുടെ 41.29% ആണിത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-11-11:02:49.jpg
Keywords: മണിപ്പൂ
Content: 18352
Category: 1
Sub Category:
Heading: ലൂര്‍ദ്ദിലെ അത്ഭുതങ്ങള്‍ ശാസ്ത്ര പരിധിക്കും അപ്പുറത്താണെന്ന്‌ സാക്ഷ്യപ്പെടുത്തിയ നോബല്‍ സമ്മാന ജേതാവ് ഡോ. ലൂക്ക്‌ മൊണ്ടാഗ്നിയർ വിടവാങ്ങി
Content: ലൂര്‍ദ്ദ്‌ (ഫ്രാന്‍സ്‌): പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന്‌ സാക്ഷ്യപ്പെടുത്തിയ എച്ച്‌ ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക്‌ മൊണ്ടാഗ്നിയർ അന്തരിച്ചു. എച്ച്ഐവി വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞരിൽ ഒരാളായ അദ്ദേഹം, ലൂര്‍ദ്ദിലെ അത്ഭുതങ്ങളെപ്പറ്റിയുള്ള 'ലെ നോബല്‍ എറ്റ്‌ ലെ മോയിന്‍" എന്ന പുസ്‌തകത്തിലാണ് തന്റെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിരിന്നത്. ഇത് കത്തോലിക്ക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിന്നു. ലൂര്‍ദിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണ തിരുനാളിനോട് അടുത്ത ദിവസത്തിലാണ് അദ്ദേഹം വിടവാങ്ങിയതെന്നത് ചര്‍ച്ചയാകുന്നുണ്ട്. പാരീസിലെ അമേരിക്കന്‍ ഹോസ്പിറ്റലില്‍ വെച്ച് ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 'ലെ നോബല്‍ എറ്റ്‌ ലെ മോയിന്‍' എന്ന പുസ്തകത്തില്‍ ലൂര്‍ദ്ദിലെ അത്ഭുതങ്ങളെ കുറിച്ച് അദ്ദേഹം എഴുതിയത് ഇപ്രകാരമാണ്,- "ലൂര്‍ദ്ദില്‍ അത്ഭുത രോഗശാന്തിയടക്കം നടക്കുന്നുണ്ടെന്ന്‌ പറയുകയും അത് യാഥാര്‍ത്ഥ്യമാകുകയും ചെയ്യുമ്പോള്‍ നിഷേധിക്കേണ്ടതില്ല. അവിടെ നടക്കുന്ന അത്ഭുതങ്ങള്‍ വിശദീകരിക്കാന്‍ എനിക്കു കഴിയില്ല. അത്ഭുത രോഗശാന്തികള്‍ നടക്കുന്നുണ്ടന്നത്‌ സത്യമാണ്‌, അവ ശാസ്ത്രത്തിന്റെ പരിധിക്കപ്പുറത്താണ്". "ഇവിടെ ഓരോ നിമിഷവും ചെറുതും വലുതുമായ രോഗശാന്തി അടക്കമുള്ള നിരവധി അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്‌. പലതും ശാസ്‌ത്രത്തിനു പോലും വിശദീകരിക്കാനാകാത്ത വിസ്‌മയമാകുന്നു. അത്ഭുതങ്ങളെ നിഷേധിക്കുന്നതിനു പകരം പഠനവിധേയമാക്കുകയാണ്‌ വേണ്ടത്‌. മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിഷേധിച്ച്‌ ഉപേക്ഷിക്കുന്നത്‌ ശരിയല്ല". പാസ്റ്റര്‍ ഇന്‍സ്റ്റിറ്റൂട്ടിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ ഡോ. ലൂക്ക്‌ മൊണ്ടാഗ്നിയർ എഴുതി. 1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അനേകായിരങ്ങൾ സന്ദർശിക്കുന്ന ലോകത്തിലെ ഒരു വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലൂർദ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-11-14:56:11.jpg
Keywords: ലൂര്‍ദ്
Content: 18353
Category: 1
Sub Category:
Heading: പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസിനു സഹായം തേടി ബ്രിട്ടീഷ് നേതൃത്വത്തിന് നിവേദനം
Content: ലണ്ടന്‍: തട്ടിക്കൊണ്ടുപോകലിനും, മതം മാറ്റത്തിനും നിര്‍ബന്ധവിവാഹത്തിനും ഇരയായതിന്റെ പേരില്‍ ലോകമെമ്പാടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന പതിനാലുകാരിയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ (മൈറ) ഷഹ്ബാസിന് അഭയം നല്‍കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ബ്രിട്ടീഷ് ഹോം സെക്രട്ടറിക്ക് കൈമാറി. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) തയ്യാറാക്കി 12,000-ത്തോളം പേര്‍ ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് പാര്‍ലമെന്റിലെ ക്രിസ്ത്യന്‍ എം.പി ഫിയോണ ബ്രൂസ് ആണ് ഹോം സെക്രട്ടറി പ്രീതി പട്ടേലിന് കൈമാറിയത്. തട്ടിക്കൊണ്ടു പോയി നിര്‍ബന്ധ മതമാറ്റം നടത്തിയ തടവില്‍ നിന്നും രക്ഷപ്പെട്ട മരിയ ഇപ്പോള്‍ രഹസ്യമായാണ് കഴിയുന്നത്. മരിയയെ ഭര്‍ത്താവിനൊപ്പം വിട്ടയച്ച ലാഹോര്‍ കോടതി വിധിയും അന്താരാഷ്ട്ര തലത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരിന്നു. “അവളുടെ കരച്ചില്‍ കേള്‍ക്കൂ: ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ തട്ടിക്കൊണ്ടുപോകപ്പെടലും, നിര്‍ബന്ധിത മതപരിവര്‍ത്തനവും, ലൈംഗീകാതിക്രമതത്തിന് ഇരയാക്കപ്പെടലും” എന്ന പേരില്‍ കഴിഞ്ഞ നവംബറില്‍ എ.സി.എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഫിയോണ ഹോം സെക്രട്ടറിക്ക് കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ ആമുഖം എഴുതിയിരിക്കുന്നത് മരിയ തന്നെയാണ്. റിപ്പോര്‍ട്ട് വായിച്ച താന്‍ കരഞ്ഞുപോയെന്നു ഫിയോണ ഹോം സെക്രട്ടറിയോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ ദയനീയാവസ്ഥയെ കുറിച്ചും ഫിയോണ വിവരിച്ചു. തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തയാള്‍ അവളുടെ മേല്‍ മതനിന്ദ ആരോപിച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞ 18 മാസങ്ങളായി പുറത്തുപോകുവാന്‍ കഴിയാതെ ഒരു മുറിയില്‍ അടച്ചിട്ട ജീവിതം നയിച്ചുവരികയായിരിന്നു മരിയയും, അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബം. പെണ്‍കുട്ടി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ എന്തെങ്കിലും ഉടനടി ചെയ്യണമെന്നാവശ്യപ്പെട്ട ഫിയോണ, തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുവാന്‍ ഹോം സെക്രട്ടറിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. മൈറ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വഹിച്ച പങ്കിന് എ.സി.എന്‍ പ്രസ്സ് ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ തലവന്‍ ജോണ്‍ പൊന്തിഫെക്സ് ഫിയോണക്ക് നന്ദി അറിയിച്ചു. ഏതാണ്ട് എല്ലാ ദിവസവും താന്‍ മരിയയുമായി സംസാരിക്കാറുണ്ടെന്ന്‍ പറഞ്ഞ പൊന്തിഫെക്സ് , താനിപ്പോള്‍ ഒരു ജയിലില്‍ കഴിയുന്ന പോലെയാണ് തനിക്ക് തോന്നുന്നതെന്നും, തനിക്ക് പുറത്തുപോകുവാന്‍ കഴിയുന്നില്ലെന്നും, കഴിക്കുവാന്‍ മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നു തന്നോട് പറഞ്ഞതായും കൂട്ടിച്ചേര്‍ത്തു. മധ്യപൂര്‍വ്വേഷ്യയിലും, ആഫ്രിക്കയിലും, പാക്കിസ്ഥാനിലും ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന മറ്റ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മതസ്വാതന്ത്ര്യം പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള എ.സി.എന്നിന്റെ 2021-ലെ ‘റെഡ് വെനസ്ഡേ’ പരിപാടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം ഈ റിപ്പോര്‍ട്ട് ആയിരുന്നു.
Image: /content_image/News/News-2022-02-11-16:16:34.jpg
Keywords: മരിയ ഷഹ്
Content: 18354
Category: 14
Sub Category:
Heading: മെക്സിക്കോയെ കീഴടക്കി 'യേശുവിന്റെ തിരുഹൃദയം': ‘കൊറസോൺ ആർഡിഎന്റെ’ പ്രദര്‍ശനം ആരംഭിച്ചു
Content: മെക്സിക്കോ സിറ്റി: മെക്സിക്കന്‍ പ്രേക്ഷകര്‍ക്ക് പുതിയ ആത്മീയ ദൃശ്യാനുഭവം സമ്മാനിച്ച് യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെ കുറിച്ച് പറയുന്ന ‘കൊറസോൺ ആർഡിഎന്റെ’ (ഫിയറി ഹാര്‍ട്ട്) എന്ന പ്രദര്‍ശനം ആരംഭിച്ചു. ഇന്നലെ ഫെബ്രുവരി 10-ന് മെക്സിക്കോയിലുടനീളമുള്ള നഗരങ്ങളിലെ പ്രമുഖ തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സിനിമക്കായി തങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്നു അന്താരാഷ്ട്ര കത്തോലിക്ക ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറായ ഗാബി ജാക്കൊബ ‘കാത്തലിക് ന്യൂസ് ഏജന്‍സി’യുടെ സഹോദര സ്ഥാപനമായ ‘എ.സി.ഐ പ്രെന്‍സ’യുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. തങ്ങള്‍ വളരെയേറെ ആവേശഭരിതരാണെന്നും, കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യം മുഴുവന്‍ ഈ സിനിമയുടെ പ്രദര്‍ശനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പറഞ്ഞ ഗാബി യേശുവിന്റെ തിരുഹൃദയം മെക്സിക്കോയെ കീഴടക്കിക്കഴിഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രദര്‍ശനത്തിനായി ഒരുമിച്ചു നിന്ന ക്രിസ്ത്യന്‍ സമൂഹങ്ങളോടും, സംഘടനകളോടും, ഇടവകകളോടും, രൂപതകളോടും, കുടുംബങ്ങളോടും നന്ദി പറഞ്ഞ ഗാബി ചലച്ചിത്രം യേശുവിന്റെ തിരുഹൃദയത്തിന്റെ മഹത്വവും, സ്നേഹവും മെക്സിക്കോയിലേക്ക് വര്‍ഷിക്കും എന്ന പ്രതീക്ഷയും പങ്കുവെച്ചുകൊണ്ടാണ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. മെക്സിക്കോ സിറ്റി, ഗ്വാഡലാജാര, മോണ്ടെരി, അഗ്വാസ്കാലിയന്റസ്, കാന്‍കുണ്‍, സിയുഡാഡ് ജുവാരെസ്, ചിഹുവാഹുവ, കൊലീമ, കുയെന്‍വാക്കാ, കുലിയാക്കാന്‍, സ്റ്റേറ്റ് ഓഫ് മെക്സിക്കോ, ഹെര്‍മോസില്ലോ തുടങ്ങിയ നഗരങ്ങള്‍ക്ക് പുറമേ ഇരാപുവാട്ടോ, ലിയോണ്‍, ലോസ് മോച്ചിസ്, മാടാമോറോസ് മെരിഡ മോറെലിയ, പാച്ചുവ, പുയെബ്ല, ക്വാരെറ്റാരോ, റെയ്നോസ, സാള്‍ട്ടില്ലോ, സാന്‍ ലൂയീസ് പോടോസി, ടിജുവാന, ടോലുക്ക, വെരാക്രൂസ്, സാകാടെക്കാസ് തുടങ്ങിയ നഗരങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-02-11-18:12:34.jpg
Keywords: മെക്സി
Content: 18355
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണജൂബിലി നാളെ
Content: ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണജൂബിലി നാളെ ആഘോഷിക്കും. രാവിലെ 6.30ന് മാർ പവ്വത്തിൽ കൃതജ്ഞതാ ബലി അർപ്പിക്കും. വൈകുന്നേരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അനുമോദന സമ്മേളനം നടത്തും. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ പവ്വത്തിലിനെ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാനായി അഭിഷേകം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി 1977 ഫെബ്രുവരി 26ന് നിയമിതനായി. 1977 മേയ് 12ന് ബിഷപ്പായി ചുമതലയേറ്റു. ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറക്കു ശേഷം മാര്‍ ജോസഫ് പവ്വത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി 1985 നവംബര്‍ അഞ്ചിനു നിയമിതനായി. 1986 ജനുവരി 17ന് ആര്‍ച്ച്ബിഷപായി ചുമതലയേറ്റു. 22വര്‍ഷം ചങ്ങനാശേരി അതിരൂപതയെ നയിച്ചു. മെത്രാഭിഷേക സുവർണജൂബിലിയുടെ ഭാഗമായി ചങ്ങനാശേരി അതിരൂപത കളർ എ ഹോം പദ്ധതിയിലൂടെ നിർധന കുടുംബങ്ങൾക്ക് അമ്പത് ഭവനങ്ങൾ നിർമിച്ചു നൽകും.
Image: /content_image/India/India-2022-02-12-10:25:30.jpg
Keywords: പവ്വ
Content: 18356
Category: 18
Sub Category:
Heading: മാർ പവ്വത്തിലിന്റെ സമ്പൂർണ കൃതികളുടെ സമാഹാരം മേയിൽ പ്രസിദ്ധീകരിക്കും
Content: ചങ്ങനാശേരി: ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സമ്പൂർണ കൃതികളുടെ സമാഹാരം മേയിൽ പ്രസിദ്ധീകരിക്കും. ഏഴ് വാല്യങ്ങളായി തയാറാക്കിയ മാർ ജോസഫ് പവ്വത്തിലിന്റെ സമ്പൂർണ കൃതികളു ടെ സമാഹാരം അദ്ദേഹത്തിന്റെ മെത്രാഭിഷേക സുവർണ ജൂബിലിയുടെ ഭാഗമായി ഈ മേയിൽ പ്രസിദ്ധീകരിക്കുമെന്ന് അതിരൂപതാ വികാരി ജനറാൾ മോൺ.തോമസ് പടിയത്ത് പറഞ്ഞു. സീറോ മലബാർ സഭ, ആരാധനാക്രമം, സഭാ വിജ്ഞാനീയം, വിദ്യാഭ്യാസം, മതം, രാഷ്ട്രം, രാഷ്ട്രീയം, സാമൂഹിക വിഷയങ്ങൾ എന്നിവയാണ് കൃതിയിലുള്ളത്.
Image: /content_image/India/India-2022-02-12-10:29:36.jpg
Keywords: പവ്വത്തി
Content: 18357
Category: 18
Sub Category:
Heading: യുവമനസുകളില്‍ ഭീകരവാദ ചിന്തകള്‍ സൃഷ്ടിക്കുന്നതു അപകടം ക്ഷണിച്ചുവരുത്തും: സി‌ബി‌സി‌ഐ ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: വര്‍ഗീയതയും തീവ്രവാദവും വിദ്യാഭ്യാസമേഖലയിലേയ്ക്ക് വ്യാപിക്കുന്നതും യുവമനസുകളില്‍ ഭീകരവാദചിന്തകളും പരസ്പരവിദ്വേഷങ്ങളും സൃഷ്ടിക്കുന്നതും രാജ്യത്ത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നു കാത്തലിക് ബിഷപ്‌സ് കോ ണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പേരില്‍ കാമ്പസുകളില്‍ യുവതലമുറ തമ്മിലടിച്ചു നശിക്കുന്ന സാമൂഹ്യവിപത്ത് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. കര്‍ ണാടകത്തില്‍ നടന്ന സംഭവങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുന്നതു ഭാരതസമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. വിദ്യാലയ അന്തരീക്ഷത്തില്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ യുവത്വം തമ്മില ടിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ആരെയും അനുവദിക്കരുത്. മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അതീതമായി സ്‌നേഹവും ഐക്യവും ആദര്‍ ശധീരതയും രാജ്യസ്‌നേഹവുമുള്ള പൗരന്മാരെ സൃഷ്ടിക്കുന്ന കലാശാലകളെ കലാപ ശാലകളാക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഭീകരതീവ്രവാദ പ്രസ്ഥാനങ്ങളുടെ ഇടത്താവളമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധപതിക്കരുതെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.
Image: /content_image/India/India-2022-02-12-10:38:28.jpg
Keywords: ലെയ്റ്റി