category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനു ശിവഗിരി മഠത്തിൽ ഊഷ്മള സ്വീകരണം
Contentവർക്കല: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർ ത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയ്ക്കു വർക്കല ശിവഗിരി മഠത്തിൽ ഊഷ്മള സ്വീകരണം. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതുംബരാനന്ദ എന്നിവരുടെ നേതൃത്വത്തിൽ സന്യാസിമാർ പൊന്നാട അണിയിച്ച് കാതോലിക്കാ ബാവയെ സ്വീകരിച്ചു. ഇതാദ്യമായാണ് ഓർത്തഡോക്സ് സഭയുടെ ഒരു പരമാധ്യക്ഷൻ ശിവഗിരി മഠം സന്ദർശിക്കുന്നത്. ആളുകൾക്കിടയിൽ വർഗീയ ധ്രുവീകരണങ്ങൾ ശക്തമാകുന്ന കാലഘട്ടത്തിൽ ഗുരുദേവന്റെ വചനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ബാവ അഭിപ്രായപ്പെട്ടു. നിർധനർക്കും അവശതയനുഭവിക്കുന്ന സമൂഹങ്ങൾക്കും വേണ്ടി വർഷങ്ങളായി സേവനം ചെയ്യുന്ന കാതോലിക്കാ ബാവയുടെ പ്രവർത്തനങ്ങളെ ശിവഗിരിമഠം അനുമോ ദിച്ചു. ഗുരുദേവ സമാധി സന്ദർശിച്ച് കാതോലിക്കാബാവ പുഷ്പാർച്ചന നടത്തി. മലങ്കര ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടറുമായ ഫാ. തോമസ് കുര്യനും സഭാ മാനേജിംഗ് കമ്മിറ്റി അംഗവും എംജിഎം ഗ്രൂപ്പ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാനും കാതോലിക്കാബാവയ്ക്ക് ഒപ്പമുണ്ടായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-11 10:40:00
Keywordsഓര്‍ത്ത
Created Date2022-02-11 10:41:08