category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുവമനസുകളില്‍ ഭീകരവാദ ചിന്തകള്‍ സൃഷ്ടിക്കുന്നതു അപകടം ക്ഷണിച്ചുവരുത്തും: സി‌ബി‌സി‌ഐ ലെയ്റ്റി കൗണ്‍സില്‍
Contentകൊച്ചി: വര്‍ഗീയതയും തീവ്രവാദവും വിദ്യാഭ്യാസമേഖലയിലേയ്ക്ക് വ്യാപിക്കുന്നതും യുവമനസുകളില്‍ ഭീകരവാദചിന്തകളും പരസ്പരവിദ്വേഷങ്ങളും സൃഷ്ടിക്കുന്നതും രാജ്യത്ത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നു കാത്തലിക് ബിഷപ്‌സ് കോ ണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പേരില്‍ കാമ്പസുകളില്‍ യുവതലമുറ തമ്മിലടിച്ചു നശിക്കുന്ന സാമൂഹ്യവിപത്ത് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. കര്‍ ണാടകത്തില്‍ നടന്ന സംഭവങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുന്നതു ഭാരതസമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. വിദ്യാലയ അന്തരീക്ഷത്തില്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ യുവത്വം തമ്മില ടിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ആരെയും അനുവദിക്കരുത്. മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അതീതമായി സ്‌നേഹവും ഐക്യവും ആദര്‍ ശധീരതയും രാജ്യസ്‌നേഹവുമുള്ള പൗരന്മാരെ സൃഷ്ടിക്കുന്ന കലാശാലകളെ കലാപ ശാലകളാക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഭീകരതീവ്രവാദ പ്രസ്ഥാനങ്ങളുടെ ഇടത്താവളമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധപതിക്കരുതെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-12 10:37:00
Keywordsലെയ്റ്റി
Created Date2022-02-12 10:38:28