category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingഡോക്ടറിനും കുടുംബത്തിനും അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ വഴിയൊരുക്കിയത് കത്തോലിക്ക സന്യാസിനി
Contentവാഷിംഗ്ടണ്‍ ഡി‌.സി: അഫ്ഗാനിസ്ഥാനിൽ നിന്ന് ജീവനു ഭീഷണി നേരിട്ട ഒരു മുസ്ലിം ഡോക്ടർക്കും, കുടുംബത്തിനും രക്ഷപ്പെടാൻ വഴിയൊരുക്കിയത് കത്തോലിക്ക സന്യാസിനിയായ സിസ്റ്റർ ഡിയർഡ്രെ ബിർനി. 'വൾനറബിൾ പീപ്പിൾ പ്രൊജക്ട്' എന്ന സംഘടന വഴിയാണ് അവർ താലിബാന്‍റെ ക്രൂര ഇസ്ലാമിക ഭരണമുള്ള രാജ്യത്തുനിന്ന് മറ്റൊരു സുരക്ഷിത രാജ്യത്തേക്ക് ഈ മാസം രക്ഷപ്പെട്ടത്. കാത്തലിക്ക് ന്യൂസ് ഏജൻസിയോട് അത്ഭുതകരമായ രക്ഷപെടലിന് വഴിയൊരുക്കിയത് സിസ്റ്റർ വിവരിക്കുകയായിരിന്നു. തന്റെ അമ്മ ഒരു ഡോക്ടർ ആണെന്നും, അവരുടെ ജീവൻ അപകടത്തിലാണെന്നും കഴിഞ്ഞ ഡിസംബർ മാസം ഡോക്ടറുടെ മകൻ എന്ന് അവകാശപ്പെടുന്ന ഒരാൾ സിസ്റ്റർ ബിർനിയയെ ഫോണിൽ വിളിക്കുകയായിരിന്നു. ആർമിയിൽ ഏറെക്കാലം ഡോക്ടറായി അഫ്ഗാനിസ്ഥാനിലടക്കം സേവനം ചെയ്തിരുന്ന സിസ്റ്ററിനൊപ്പം അമ്മയും ജോലി ചെയ്തിട്ടുണ്ടെന്ന് ആ യുവാവ് പറഞ്ഞു. ഈ വിവരം വിശ്വാസയോഗ്യമാണെന്ന് തെളിയിക്കാൻ തന്റെ അമ്മ തന്നെ രേഖകൾ അയച്ചു തരുമെന്നും യുവാവ് ഫോണിൽ ഉറപ്പുനൽകി. ജനുവരി മാസം സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഡോക്ടർ തന്നെ സിസ്റ്റർ ബിർനിക്ക് ഇമെയിൽ സന്ദേശം അയച്ചു. ഒക്ടോബർ നാലാം തീയതി താലിബാൻ തന്നെ അറസ്റ്റ് ചെയ്ത് മൂന്നു ദിവസം ജയിലിൽ പാർപ്പിച്ചതായും, മോചനം ലഭിച്ചതിനുശേഷം താൻ ഒളിവിലാണെന്നും ഡോക്ടർ വെളിപ്പെടുത്തി. സിസ്റ്റർ ബിർനി ഒപ്പിട്ട അമേരിക്കൻ സേനയുടെ ഒരു അനുമോദന സർട്ടിഫിക്കറ്റ് സ്കാൻ ചെയ്തതും, പാസ്പോർട്ട് അടക്കമുള്ള ചില രേഖകളുടെ സ്ക്രീൻഷോട്ടും ഇ-മെയിലിൽ ഡോക്ടർ ഉൾപ്പെടുത്തിയിരുന്നു. ഈ സംഭവവികാസങ്ങൾക്ക് ശേഷമാണ് സിസ്റ്ററിന്റെ ഇടപെടലിലൂടെ ഡോക്ടറിനും, കുടുംബത്തിനും സുരക്ഷിത സ്ഥലത്തേക്ക് രക്ഷപ്പെടാൻ സാധിച്ചത്. ഡോക്ടറെ രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ സാധിച്ചതിൽ തന്നെ ഒരു ഉപകരണമാക്കി മാറ്റിയതിന് പരിശുദ്ധാത്മാവിന് നന്ദി പറയുകയാണ് സിസ്റ്റർ ഡിയർഡ്രി ബിർനി. ഒരു അത്ഭുത സംഭവകഥ എന്നാണ് സംഭവത്തെ സിസ്റ്റർ വിശേഷിപ്പിച്ചത്. ഉപവി, പ്രാർത്ഥന, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവയിൽ അടിസ്ഥാനമിട്ടു കൊണ്ട് പ്രവർത്തിക്കുന്ന ലിറ്റിൽ വർക്കേസ് ഓഫ് ദി സേക്രട്ട് ഹാർട്ട്സ് ഓഫ് മേരി ആൻ ജീസസ് എന്ന സന്യാസിനി സഭയിലെ അംഗമാണ് സിസ്റ്റർ ഡിയർഡ്രെ ബിർനി. 2021 ഓഗസ്റ്റ് 31ന് അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറിയതിനുശേഷമാണ് താലിബാൻ അവിടെ ഭരണം പിടിക്കുന്നത്. അമേരിക്കയെ സഹായിച്ച നിരവധി അഫ്ഗാൻ പൗരന്മാരെ അവിടെ നിന്ന് രക്ഷിച്ചുവെങ്കിലും, വിസക്ക് വേണ്ടി അപേക്ഷ സമർപ്പിച്ച അമേരിക്കയ്ക്ക് സഹായം നൽകിയ അറുപതിനായിരം അഫ്ഗാൻ പൗരൻമാരെങ്കിലും ഇപ്പോഴും രക്ഷപ്പെടാൻ സാധിക്കാതെ അവിടെ ഭയത്തോടെ കഴിയുകയാണെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-18 18:13:00
Keywordsഅഫ്ഗാ
Created Date2022-02-18 18:14:15