category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരിശീലനം
Contentന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ്, അവസരം. ഓരോ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും, ജനസംഖ്യാനുപാതികമായിട്ടാണ് ,കോച്ചിംഗിന് അവസരമുണ്ടാകുക. നിലവിലെ സാഹചര്യത്തിൽ,വിദ്യാർത്ഥികൾക്ക് ഓൺലൈൻ രീതിയിലായിരിക്കും പരിശീലനം. ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള വിദ്യാർഥികളെ പരിശീലനത്തിന് പരിഗണിക്കും. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് മാർക്കിന്റെയും കുടുംബ വാർഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും.ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനൽ ചെയ്ത ഏഴ് സ്ഥാപനങ്ങൾ മുഖേനയാണ് ഓൺലൈൻ കോച്ചിംഗ് സംഘടിപ്പിക്കുന്നത്. #{blue->none->b->ആർക്കൊക്കെ അപേക്ഷിക്കാം. ‍}# സർക്കാർ/എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരോ, പഠനം പൂർത്തിയാക്കിയവരോ ആയിരിക്കണം അപേക്ഷകർ . കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുളളവരും ബിരുദാനന്തര ബിരുദ പരീക്ഷയിൽ 55% മാർക്ക് നേടിയ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായിരിക്കണം, വിദ്യാർത്ഥികൾ . #{blue->none->b->അപേക്ഷക്രമം ‍}# വെബ് സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച്, അതാതു പരിശീലന സ്ഥാപനങ്ങളിലേക്ക് നേ രിട്ടോ ഇമെയിൽ മുഖാന്തിരമോ അപേക്ഷ സമർപ്പിക്കണം. പരിശീലന സ്ഥാപനങ്ങളുടെ ലിസ്റ്റിനൊപ്പം അതാതു കേന്ദ്രങ്ങളിലെ കോഡിനേറ്ററുടെ ഫോൺ നമ്പർ നൽകിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഫെബ്രുവരി 20 ആണ്. അപേക്ഷിക്കുന്നതിനുള്ള ഫോം, താഴെക്കാണുന്ന ലിങ്കിൽ ഉണ്ട്. {{http://www.minoritywelfare.kerala.gov.in/pdfnewsflash/1644553782caion_ugc.pdf-> http://www.minoritywelfare.kerala.gov.in/pdfnewsflash/1644553782caion_ugc.pdf}} #{blue->none->b->അപേക്ഷ സമർപ്പണത്തിൽ അവശ്യം വേണ്ട കാര്യങ്ങൾ ‍}# 1.അപേക്ഷകന്റെ/ അപേക്ഷകയുടെ ഫോട്ടോ 2. SSLC സർട്ടിഫിക്കേറ്റിന്റെ പകർപ്പ് 3.ബിരുദാനന്തര ബിരുദ സർട്ടിഫിക്കേറ്റിന്റെ പകർപ്പ് #{blue->none->b->വിഷയങ്ങും അവക്കുള്ള പരിശീലന സ്ഥാപനങ്ങളും ‍}# 1.കണക്ക് a) Government Arts and Science College, Meenchantha ഫോൺ -9947217775 b)St.Albert's College- 9447603122 2. ലൈഫ് സയൻസ് a) Government Women's College, Thiruvananthapuram ഫോൺ -9495562197 b) PSMO College ഫോൺ-9897518527 3.ഫിസിക്കൽ സയൻസ് Government College, Madappilly ഫോൺ-9947695185 4. ഇംഗ്ലീഷ് Amal College of Advanced studies ഫോൺ-8921697896 5. ഇക്കണോമിക്സ് St.Pious Tenth College ഫോൺ-944673677 #{blue->none->b->വിശദ വിവരങ്ങൾക്ക് ‍}# www.minoritywelfare.kerala.gov.in ** #{blue->none->b->ഫോൺ: ‍}# 0471-2300524
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-15 17:32:00
Keywordsന്യൂനപക്ഷ
Created Date2022-02-14 08:21:39