Contents

Displaying 17891-17900 of 25099 results.
Content: 18264
Category: 11
Sub Category:
Heading: ദൈവവിളി ധ്യാനത്തില്‍ പങ്കെടുത്തവരെ അമ്പരിപ്പിച്ച് പാദ്രെ പിയോ താരത്തിന്റെ വീഡിയോ കോള്‍
Content: കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ കപ്പൂച്ചിന്‍ ഫ്രാന്‍സിസ്കന്‍സ് വൈദികര്‍ സംഘടിപ്പിച്ച പൗരോഹിത്യ വിളി തിരിച്ചറിയുന്നതിനായുള്ള ധ്യാനത്തില്‍ പങ്കെടുത്തവരെ അമ്പരിപ്പിച്ചുകൊണ്ട് വിഖ്യാത ഹോളിവുഡ് ചിത്രമായ ട്രാന്‍സ്ഫോര്‍മേഴ്സില്‍ അഭിനയിച്ച സുപ്രസിദ്ധ നടന്‍ ഷിയാ ലാബ്യൂഫിന്റെ വീഡിയോ കോള്‍. ആപ്പിളിന്റെ വീഡിയോ കോള്‍ ആപ്പ്ളിക്കേഷനായ ‘ഫേസ് ടൈം’ലൂടെയായിരുന്നു ഷിയായുടെ അപ്രതീക്ഷിത വീഡിയോ കോള്‍. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ കാലിഫോര്‍ണിയയിലെ മാറ്റിയോ കൗണ്ടിയിലെ ബര്‍ളിന്‍ഗാമേയിലെ ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ വൈദികനായ ഫാ. ഹായ് ഹോ ഒ.എഫ്.എം ആണ് ഇക്കാര്യം അറിയിച്ചത്. വിശുദ്ധ പാദ്രെ പിയോയെ കുറിച്ചുള്ള സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സമീപകാലത്ത് കപ്പൂച്ചിന്‍ വൈദികരുമായി ഷിയാ ലാബ്യൂഫ് സഹകരിച്ചു വരികയാണ്.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

A post shared by Hai Ho OFMCap (@frhaiho)

“ഞങ്ങളുടെ വാരാന്ത്യ ‘കം ആന്‍ഡ്‌ സീ’ ഡിസേണ്‍മെന്റ് റിട്രീറ്റില്‍ അതിഥി വേഷം ചെയ്തിരിക്കുന്നത് ആരാണെന്ന് ഊഹിക്കാമോ?” എന്ന ചോദ്യത്തോടെയാണ് ഫാ. ഹോയുടെ പോസ്റ്റ്‌. പൗരോഹിത്യ വിളി വിവേചിച്ചറിയുന്നതിനായി സംഘടിപ്പിച്ച ധ്യാനത്തില്‍ പങ്കെടുത്ത 8 പേര്‍ക്കും ഷിയായുടെ വീഡിയോ കോള്‍ വലിയൊരു പ്രചോദനമായിരുന്നെന്നും വിശുദ്ധ പാദ്രെ പിയോ സിനിമയുടെ ചിത്രീകരണസമത്ത് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് ഷിയാ വീഡിയോകോളില്‍ വിവരിച്ചിരിന്നുവെന്നും പോസ്റ്റില്‍ പറയുന്നു. ധ്യാനത്തില്‍ പങ്കെടുത്തവരെ സംബന്ധിച്ചിടത്തോളം വീഡിയോ കോള്‍ ആശ്ചര്യഭരിതവും രസകരവും ആയിരുന്നെന്നും, വിശുദ്ധ പാദ്രെ പിയോയുടെ മാതൃക നിരവധി പേര്‍ക്ക് എപ്രകാരമാണ് പ്രചോദനകരമായെന്നതിനെ കുറിച്ചുള്ള ഒരു ഉള്‍ക്കാഴ്ച ഇതിലൂടെ ലഭിച്ചുവെന്നും ഫാ. ഹോയുടെ പോസ്റ്റിലുണ്ട്. സഭയില്‍ കൂടുതല്‍ പൗരോഹിത്യ വിളികള്‍ ഉണ്ടാകുവാനും ഷിയാക്കും, സിനിമയുമായി ബന്ധപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ട്, “കൊയ്‌ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്‌ത്തിനു വേലക്കാരെ അയയ്‌ക്കുവാന്‍ കൊയ്‌ത്തിന്‍െറ നാഥനോടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍.” (ലൂക്ക 10:2) എന്ന ബൈബിള്‍ വാക്യത്തോടെയാണ് ഫാ. ഹോയുടെ പോസ്റ്റ്‌ അവസാനിക്കുന്നത്. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 1998-ല്‍ ‘ദി ക്രിസ്മസ്സ് പാത്ത്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ഷിയാ യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തി കൂടിയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-29-17:39:00.jpg
Keywords: പാദ്രെ
Content: 18265
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ സിനഡ്: ഓര്‍ത്തഡോക്സ് നേതാക്കളെ ക്ഷണിച്ച് കത്തോലിക്ക മെത്രാന്മാര്‍
Content: ജെറുസലേം: അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന കത്തോലിക്ക മെത്രാന്മാരുടെ സിനഡുകളുടെ അധികാരപരിധിയെ (സിനഡാലിറ്റി) കുറിച്ചുള്ള സുനഹദോസിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പ ആരംഭം കുറിച്ച രണ്ടു വര്‍ഷം നീളുന്ന സിനഡല്‍ പ്രക്രിയയുടെ ഭാഗമായി പ്രാദേശികതല ഘട്ടത്തിലേക്ക് ഓര്‍ത്തഡോക്സ് നേതാക്കളെ ക്ഷണിച്ച് കത്തോലിക്ക മെത്രാന്മാര്‍. വിശുദ്ധ നാട്ടിലെ കത്തോലിക്കര്‍ രണ്ടുവര്‍ഷം നീളുന്ന സിനഡല്‍ പ്രക്രിയയുടെ പ്രാദേശിക തലത്തിലുള്ള ഘട്ടത്തിലാണെന്നും തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ പങ്കുവെക്കുന്നതിലും, നിങ്ങളുടെ ജ്ഞാനവും, അനുഭവസമ്പത്തും ശ്രദ്ധിച്ചുകൊണ്ട് അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നതിനും സന്തോഷമുണ്ടെന്നും ‘അസ്സംബ്ളി ഓഫ് കാത്തലിക് ഓര്‍ഡിനറീസ് ഓഫ് ദി ഹോളി ലാന്‍ഡ്’ (എ.സി.ഒ.എച്ച്.എല്‍) ജനുവരി 24-ന് ഓര്‍ത്തഡോക്സ് സഭാ നേതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. പ്രാദേശിക സഭകളുടെ യഥാര്‍ത്ഥ പങ്കാളിത്തത്തിനായി ഈ പ്രക്രിയയില്‍ മറ്റ് സഭകളുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും, സിനഡാലിറ്റിയെ കുറിച്ച് ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും കത്തോലിക്കര്‍ക്ക് പഠിക്കുവാനുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ തന്നെ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ജനുവരി 25-ന് റോമില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ ഫ്രാന്‍സിസ് പാപ്പ സമാപനം കുറിച്ച ‘ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനാ വാര’ത്തോടനുബന്ധിച്ചാണ് വിശുദ്ധ നാട്ടിലെ മെത്രാന്‍മാരുടെ കത്ത്. എല്ലാ തലത്തിലും നിരവധി പ്രതിസന്ധികള്‍ നേരിടുന്ന സഭയെ നവീകരിക്കുവാനാണ് സിനഡല്‍ പ്രക്രിയയെന്നാണ് കത്തില്‍ വിവരിച്ചിരിക്കുന്നത്. കൊറോണ പകര്‍ച്ചവ്യാധി സഭാത്മക ജീവിതത്തില്‍ ഉണ്ടാക്കിയ ദുരന്തഫലങ്ങളെകുറിച്ചും, രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രേഷിത മേഖലയിലും വിശ്വാസികളുടെ ജീവിതത്തിലും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന തടസ്സങ്ങളെകുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എ.സി.ഒ.എച്ച്.എല്‍ പ്രസിഡന്റും, ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസുമായ പിയര്‍ബാറ്റിസ്റ്റ പിസബെല്ല, എ.സി.ഒ.എച്ച്.എല്‍ സെക്രട്ടറി ജനറല്‍ ഫാ. പിയട്രോ ഫെലെറ്റ് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇസ്രായേല്‍, പലസ്തീന്‍, ജോര്‍ദ്ദാന്‍, സൈപ്രസ് എന്നിവിടങ്ങളിലെ ലാറ്റിന്‍ സഭ, ഗ്രീക്ക് മെല്‍ക്കൈറ്റ് കത്തോലിക്ക സഭ, മാരോണൈറ്റ് സഭ, അര്‍മേനിയന്‍ കത്തോലിക്ക സഭ, സിറിയന്‍ കത്തോലിക്ക സഭ, കല്‍ദായ കത്തോലിക്ക സഭ എന്നിവ ഉള്‍പ്പെടുന്നതാണ് എ.സി.ഒ.എച്ച്.എല്‍. രൂപതാതലം, ഭൂഖണ്ഡ തലം, സാര്‍വ്വത്രിക തലം എന്നീ മൂന്നു ഘട്ടങ്ങളായി തിരിച്ചിരിക്കുന്ന സൂനഹദോസ് 2023 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന ആഗോള സിനഡ് സമ്മേളനത്തോടെ സമാപിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-29-18:46:18.jpg
Keywords: വിശുദ്ധ നാട്ടി, ഇസ്രായേ
Content: 18266
Category: 14
Sub Category:
Heading: ലവ് ജിഹാദ് കെണിയെ വീണ്ടും തുറന്നുക്കാട്ടി 'ഹറാമി'യുടെ രണ്ടാം ഭാഗം
Content: കോഴിക്കോട്: പ്രണയ മറവില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള ലവ് ജിഹാദ് കെണിയെ തുറന്നുക്കാട്ടി ഏറെ ശ്രദ്ധ നേടിയ 'ഹറാമി' ഹൃസ്വ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്ത്. ട്രൂത്ത് വിഷന്‍ മീഡിയയുടെ ബാനറില്‍ യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന് 'ഹറാമി 2: ദ ലോസ്റ്റ് ഷീപ്പ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 'ഹറാമി'യുടെ ആദ്യ ഭാഗം അവസാനിച്ചിരിക്കുന്ന ദൃശ്യത്തില്‍ നിന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നതെന്നത് ശ്രദ്ധേയമാണ്. റീചാര്‍ജ്ജ് ചെയ്ത മൊബൈല്‍ കടക്കാരന്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ പ്രണയ ജിഹാദിന് കരുക്കള്‍ നീക്കുന്ന വ്യക്തിക്ക് നമ്പര്‍ അയച്ചു കൊടുക്കുന്ന ദൃശ്യങ്ങളില്‍ നിന്നാണ് ഹൃസ്വ ചിത്രം മുന്നോട്ട് പോകുന്നത്. ഇടവകയില്‍ നടന്ന ലവ് ജിഹാദ് സംഭവത്തിന് പിന്നാലെ കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആന്‍ഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ) പ്രവര്‍ത്തകര്‍ ഇടവക വൈദികനെ കാണുന്നതും പെണ്‍കുട്ടിക്ക് സംഭവിച്ച കാര്യങ്ങളുമാണ് കഥയുടെ ഇതിവൃത്തം. പെണ്‍കുട്ടിയെ പറഞ്ഞു മനസിലാക്കുവാന്‍ .പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ കിണഞ്ഞു പരിശ്രമിക്കുന്നതടക്കമുള്ള വൈകാരിക ദൃശ്യങ്ങള്‍ കാണികളുടെ ഈറനണിയ്ക്കുകയാണ്. കേരളത്തില്‍ നടന്ന ലവ് ജിഹാദ് സംഭവങ്ങളെ ആസ്പദമാക്കിയാണ് ഹൃസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വീഡിയോയോട് അനുബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2020 ഏപ്രില്‍ മാസത്തില്‍ കോട്ടയത്തു നടന്ന ലവ് ജിഹാദ് സംഭവത്തില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ യുവാവിന്റെ ഉമ്മ മൊന്ത നല്‍കി വീട്ടിലേക്കു സ്വീകരിക്കുന്നതും പെണ്‍കുട്ടിയുടെ തലയില്‍ തട്ടം ഇട്ടിരിക്കുന്നതും ഉള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരിന്നു. ഇതിന് സമാനമായ വിധത്തിലുള്ള ദൃശ്യങ്ങള്‍ 'ഹറാമി 2: ദ ലോസ്റ്റ് ഷീപ്പ്' - ലും ദൃശ്യവത്ക്കരിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. വയനാട് വടുവഞ്ചാലില്‍ സ്ഥിതി ചെയ്യുന്ന അനുഗ്രഹ ധ്യാനകേന്ദ്രത്തിലാണ് ഹൃസ്വചിത്രത്തിന്റെ സിംഹഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്. ട്രൂത്ത് വിഷന്‍ മീഡിയയുടെ ബാനറില്‍ ജെയിംസ് ആന്റണി നിര്‍മ്മിച്ചിരിക്കുന്ന ഹ്രസ്വചിത്രം ഷിജിൻ കെ ഡിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സോബിൻ ജോൺ കദളിയില്‍ ആണ് തിരക്കഥ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-29-21:11:14.jpg
Keywords: ലവ് ജിഹാദ
Content: 18267
Category: 18
Sub Category:
Heading: ആരാധന സ്വാതന്ത്ര്യം ഹനിക്കരുത്; പക്ഷപാതകരമായ നിലപാട് വേദനാജനകം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ
Content: തിരുവല്ല : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ചകളിൽ പള്ളികളിൽ നടക്കുന്ന ആരാധനയ്ക്കു മാത്രമായുള്ള കടുത്ത നിയന്ത്രണം തീർത്തും പക്ഷപാതപരമായ നിലപാടാണെന്നും, ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള വേദനാജനകമായ ഈ നടപടി പുനഃപരിശോധിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നും ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മറ്റിതര മേഖലകളിലും നിയന്ത്രണങ്ങളിൽ ഇളവ് നൽകിയപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന ക്രിസ്തീയ വിഭാഗത്തിന്റെ ഒന്നിച്ചു കൂടിയുള്ള പ്രാർത്ഥന സ്വാതന്ത്ര്യം ഹനിക്കുന്നത് അപലപനീയമായ തീരുമാനമാണ്. പകർച്ചവ്യാധിയുടെ എല്ലാ ഘട്ടത്തിലും സർക്കാർ മുന്നോട്ട് വച്ച മാർഗ്ഗനിർദേശങ്ങളോട് സഹകരിക്കുകയും സംയമനം പാലിക്കുകയും ചെയ്തിട്ടുണ്ട് ക്രിസ്തീയ സഭകൾ. എന്നാൽ മറ്റിതര മേഖലകളിൽ പല ഇളവുകളും നൽകുമ്പോഴും ഞങ്ങൾക്ക് അവകാശപ്പെട്ട പ്രാർത്ഥന സംഗമങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചു പോലും നടത്താൻ അനുവദിക്കാത്തത് യുക്തിയ്ക്ക് നിരക്കുന്നതല്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത ആളുകളെ പങ്കെടുപ്പിച്ച് ആരാധന നടത്താനുള്ള അനുവാദം നല്കണമെന്ന് യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തിരുവല്ലയിൽ കൂടിയ ഐപിസി ഗ്ലോബൽ മീഡിയ മീറ്റിംഗിൽ പ്രസിഡണ്ട് സി.വി.മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സാംകുട്ടി ചാക്കോ നിലമ്പൂർ, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് , ജനറൽ ട്രഷറാർ ഫിന്നി പി. മാത്യു , മറ്റു ഭാരവാഹികളായ അച്ചൻകുഞ്ഞു ഇലന്തൂർ, രാജു ആനിക്കാട്, ടോണി ടി. ചെവ്വൂക്കാരൻ, സി.പി മോനായി, രാജൻ ആര്യപ്പള്ളിൽ, ഷാജി മാറാനാഥ, സന്ദീപ് വിളമ്പുകണ്ടം എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-01-30-12:09:11.jpg
Keywords: ഐപിസി ഗ്ലോബൽ മീഡിയ, ക്രൈസ്തവ
Content: 18271
Category: 10
Sub Category:
Heading: ദക്ഷിണ കൊറിയയില്‍ പൗരോഹിത്യ വസന്തം: 23 ഡീക്കന്മാർ വൈദികരായി
Content: സിയോള്‍: ഇക്കഴിഞ്ഞ ജനുവരി 28നു ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപതയില്‍ തിരുപ്പട്ടം സ്വീകരിച്ച് പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിച്ചത് 23 ഡീക്കന്മാര്‍. ലാറ്റിന്‍ അമേരിക്കയില്‍ സേവനം ചെയ്യുവാൻ നിയുക്തരായിരിക്കുന്ന 3 മിഷ്ണറി വൈദികരും ഇതില്‍ ഉള്‍പ്പെടുന്നു. "ഞങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്‌ ഞങ്ങളെക്കുറിച്ചല്ല, പ്രത്യുത, യേശുക്രിസ്‌തുവിനെ കര്‍ത്താവായും യേശുവിനുവേണ്ടി ഞങ്ങളെ നിങ്ങളുടെ ദാസന്‍മാരായും ആണ്‌" (2 കോറിന്തോസ്‌ 4:5) എന്ന ബൈബിള്‍ വാക്യം മുഖ്യ പ്രമേയമാക്കിക്കൊണ്ട് സിയോളിലെ മയോങ്ഡോങ് കത്തീഡ്രലിൽവെച്ച് നടന്ന ചടങ്ങില്‍ കാര്‍മ്മലൈറ്റ്‌ മെത്രാപ്പോലീത്ത പീറ്റര്‍ ചുങ് സൂണ്‍-ടായിക്കാണ് മുഖ്യകാർമികത്വം വഹിച്ചത്. കൊറിയന്‍ അപ്പസ്തോലിക ന്യൂൺഷിയേറ്റിന്റെ ഉത്തരവാദിത്വമുള്ള ഡി’അഫയേഴ്സ് ആയ മോണ്‍. ഫെര്‍ണാണ്ടോ റെയിസ്, സിയോള്‍ അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ആന്‍ഡ്ര്യൂ യോം തുടങ്ങിയവരും, സഹായ മെത്രാന്മാരും വിശുദ്ധ കുര്‍ബാനക്ക് സഹകാര്‍മ്മികത്വം വഹിച്ചു. കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം സര്‍ക്കാരിന്റെ ആരോഗ്യപരമായ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ തിരുപ്പട്ടം സ്വീകരിച്ചവരുടെ മാതാപിതാക്കള്‍ക്കും, രൂപതയിലെ പുരോഹിതരും മാത്രമായിരുന്നു പ്രവേശന അനുമതിയുണ്ടായിരുന്നത്. ഓൺലൈനിലൂടെ ആയിരങ്ങൾ ചടങ്ങുകളിൽ പങ്കാളികളായി. തങ്ങളുടെ ദൈവവിളി തിരിച്ചറിഞ്ഞ് സഭയെ സേവിക്കുവാന്‍ പുതു വൈദികരെ സഹായിച്ച മാതാപിതാക്കള്‍ക്കും, ഇടവക വൈദികർക്കും, സന്യസ്ഥർക്കും മെത്രാപ്പോലീത്ത ചുങ് നന്ദി അറിയിച്ചു. 2005-ല്‍ സിയോള്‍ അതിരൂപതയാല്‍ സ്ഥാപിതമായ ‘സിയോള്‍ ഇന്റര്‍നാഷണല്‍ കാത്തലിക് മിഷ്ണറി സൊസൈറ്റി’ അംഗങ്ങളായ 3 പേരാണ് ലാറ്റിന്‍ അമേരിക്കയില്‍ ഇനി സേവനം ചെയ്യുക. സിയോള്‍ അതിരൂപതയിലെ 229 ഇടവകകളിലായി ഏതാണ്ട് 15 ലക്ഷത്തോളം കത്തോലിക്കരുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. ജനുവരി വരെ അതിരൂപതയില്‍ കര്‍ദ്ദിനാളും, മെത്രാപ്പോലീത്തയും, മൂന്ന്‍ മെത്രാന്മാരും, അഞ്ച് മോണ്‍സിഞ്ഞോര്‍മാരും ഉള്‍പ്പെടെ 966 പുരോഹിതരാണ് ഉള്ളത്. 11 രാഷ്ട്രങ്ങളിലായി സേവനം ചെയ്യുന്ന 23 മിഷ്ണറി വൈദികരും ഇതില്‍ ഉള്‍പ്പെടും. മൂന്ന്‍ അതിരൂപതകളും, 14 രൂപതകളിലും, ഒരു മിലിട്ടറി ഓര്‍ഡിനാരിയേറ്റിലുമായി ഏതാണ്ട് 56 ലക്ഷം കത്തോലിക്കരാണ് ദക്ഷിണ കൊറിയയില്‍ ഉള്ളത്. സര്‍ക്കാര്‍ രേഖകള്‍ അനുസരിച്ച് ദക്ഷിണ കൊറിയന്‍ ജനസംഖ്യയിലെ 56 ശതമാനവും ഒരു മതത്തിലും വിശ്വസിക്കാത്തപ്പോള്‍, 20% പെന്തക്കോസ്ത് വിശ്വാസികളും, 8% കത്തോലിക്കരും, 15.5% ബുദ്ധമതവിശ്വാസികളുമാണ് രാജ്യത്തുള്ളത്.
Image: /content_image/News/News-2022-01-30-13:16:05.jpeg
Keywords: കൊറിയ
Content: 18272
Category: 1
Sub Category:
Heading: ഈസ്റ്റര്‍ സ്ഫോടനം: നീതി ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടു, അന്താരാഷ്ട്ര സഹായം തേടി കൊളംബോ മെത്രാപ്പോലീത്ത
Content: കൊളംബോ: 2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളി:ലുണ്ടായ ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീവ്രവാദി ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടുന്ന കാര്യം പരിഗണിക്കുമെന്ന് കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്. ശ്രീലങ്കന്‍ അറ്റോര്‍ണി ജനറലിന്റെ കീഴിലുള്ള നിയമസംവിധാനങ്ങള്‍ ഈസ്റ്റര്‍ ആക്രമണങ്ങളെ കുറിച്ചുള്ള അന്വേഷണ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അതിനാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഈസ്റ്റര്‍ദിന സ്ഫോടനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് ഐക്യരാഷ്ട്ര സഭയുടേയും, ആഗോളതലത്തില്‍ സ്വാധീനമുള്ള രാഷ്ട്രങ്ങളുടേയും സഹായം തേടുന്നതിനുള്ള സാധ്യതകളെ കുറിച്ച് ഇതിനുമുന്‍പും കര്‍ദ്ദിനാള്‍ സൂചിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനകത്തുവെച്ച് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണുവാനും, ആളുകള്‍ക്ക് നീതി നേടികൊടുക്കുവാനും തങ്ങള്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടുവെന്നു കര്‍ദ്ദിനാള്‍ മാല്‍ക്കം ജനുവരി 24-ന് സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പറഞ്ഞു. സഭ ഒരു അന്താരാഷ്ട്ര സംവിധാനമായതിനാലും, ലോകമെമ്പാടും തങ്ങള്‍ക്ക് ബന്ധങ്ങള്‍ ഉള്ളതിനാലും പ്രമുഖ രാജ്യങ്ങളെ സ്വാധീനിക്കുവാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ശുഭാപ്തി വിശ്വാസവും കര്‍ദ്ദിനാള്‍ പ്രകടിപ്പിച്ചു. 2019 ഏപ്രില്‍ 21-ന് ഇസ്ലാമിക തീവ്രവാദികള്‍ കൊളംബോയിലെ 3 ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, 3 ആഡംബര ഹോട്ടലുകളിലുമായി നടത്തിയ ആക്രമണങ്ങളില്‍ 267 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ ക്രൈസ്തവരെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള അന്വേഷണമാണ് ഇതുസംബന്ധിച്ച് ശ്രീലങ്കന്‍ ഏജന്‍സികള്‍ നടത്തിയത്. അന്വേഷണത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ 2021 ഓഗസ്റ്റില്‍ കൊളംബോ അതിരൂപത പ്രസ്താവന പുറത്തുവിട്ടിരുന്നു. ആക്രമണങ്ങള്‍ നടന്ന് ഇത്രയും കാലമായിട്ടും ഇതിന്റെ പിന്നിലെ സത്യം വെളിച്ചത്തുകൊണ്ടുവരുവാന്‍ ശ്രമിക്കുന്നതിന് പകരം സത്യത്തെ മറച്ചുവെച്ചുകൊണ്ട് തങ്ങളുടെ കൈകള്‍ സംശുദ്ധമാണെന്ന് വരുത്തിതീര്‍ക്കുന്നതിലാണ് സര്‍ക്കാരിന് താല്‍പ്പര്യമെന്നായിരുന്നു അന്നത്തെ പ്രസ്താവനയില്‍ ആരോപിച്ചിരുന്നത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരെന്ന്‍ കരുതപ്പെടുന്ന 25 പേരുടെ വിചാരണ 2021 നവംബറിലാണ് ആരംഭിച്ചത്. അന്വേഷണ മെല്ലപോക്കും കേസിലെ വഴി തിരിച്ചുവിടലിനുമെതിരെ ഇപ്പോഴും രാജ്യത്തു പ്രതിഷേധമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-30-18:26:44.jpg
Keywords: കൊളംബോ
Content: 18273
Category: 18
Sub Category:
Heading: ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ മതവിരുദ്ധ നടപടി: കെ‌സി‌വൈ‌എം
Content: കൊച്ചി: ക്രൈസ്തവ വിശ്വാസത്തിലെ പരമപ്രധാനമായ ഞായറാഴ്ച ദിവസത്തിൽ മാത്രം നടപ്പിലാക്കുന്ന സമ്പൂർണ്ണ ലോക്ക്ഡൗൺ അശാസ്ത്രീയവും, യുക്തിരഹിതവുമാണെന്ന്‍ കെ‌സി‌വൈ‌എം സംസ്ഥാന സമിതി. ആഴ്ചയിൽ ആറു ദിവസവും നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ, ഞായറാഴ്ചകളിൽ മാത്രം നടപ്പിലാക്കുന്ന ഈ ലോക്ക്ഡോൺ രീതി മതസൗഹാർദ്ദ രാഷ്ട്രത്തിലെ മതവിരുദ്ധ നടപടിയാണ്. കോവിഡ് ടി.പി.ആർ നിരക്ക് പ്രതിദിനം വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ശാസ്ത്രീയമാണോ?സ്കൂൾ, കോളേജ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുകയും ഞാറാഴ്ച മാത്രം ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിൽ എന്ത് ശാസ്ത്രീയവശമാണ് ഉള്ളത്. അവധി ദിവസം കൂടിയായ ഞാറാഴ്ച പൊതുമേഖല സ്ഥാപനങ്ങൾ പോലും പ്രവർത്തിക്കുന്നില്ലായെന്ന് സംഘടന ചൂണ്ടിക്കാട്ടി. ക്രൈസ്തവ ആരാധനാലയങ്ങളിൽ വിശുദ്ധ ബലി അർപ്പിക്കപ്പെടുന്ന ദിവസമായ ഞാറാഴ്ച ദിനങ്ങളിൽ, കോവിഡിന്റെ പ്രാരംഭഘട്ടം മുതൽ സർക്കാർ നൽകിയ എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് വിശുദ്ധ ബലി അർപ്പിക്കുന്നത്.നിലവിൽ, മതപരമായ ശുശ്രൂഷകൾ ഓൺലൈനിലൂടെ മാത്രം നടത്തുക എന്നത് അംഗീകരിക്കാനാവില്ല. തിരക്കേറിയ ദിവസങ്ങളിൽ അനുയോജ്യമായ നടപടികൾ സ്വീകരിക്കാതെ കേരളത്തിൽ പൊതു അവധി ദിവസമായ ഞായറാഴ്ച ദിവസം മാത്രം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ക്രൈസ്തവർക്ക് ഞായറാഴ്ചകളിൽ മതപരമായ ചടങ്ങുകൾ നടത്തുന്നതിനായി ദേവാലയങ്ങളിൽ ഒത്തുകൂടി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മതപരമായ ചടങ്ങുകൾ നടത്താൻ സർക്കാർ അനുമതി നൽകണമെന്നും കെ‌സി‌വൈ‌എം ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-01-30-18:40:40.jpg
Keywords: കെ‌സി‌വൈ‌എം
Content: 18274
Category: 18
Sub Category:
Heading: ന്യൂനപക്ഷ ക്ഷേമ കമ്മറ്റിയില്‍ ഡോ. ബിനു കുന്നത്തും
Content: കോട്ടയം: ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പിഎംജെകെവി) ജില്ലാ തല കമ്മിറ്റി രൂപികരിച്ച് സർക്കാർ ഉത്തരവായി. സമിതിയിലേക്ക് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ബിനു കുന്നത്തിനെ അംഗ മാക്കി സർക്കാർ നാമനിർദേശം ചെയ്തു. കേരളത്തിലെ 12 ജില്ലകളെയാണ് പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം പിഎംജെകെവി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പരിപാടിയുടെ നടത്തിപ്പിനായുള്ള ചുമതല സമിതി ക്കായിരിക്കും.
Image: /content_image/India/India-2022-01-31-09:50:34.jpg
Keywords: ന്യൂനപക്ഷ
Content: 18275
Category: 13
Sub Category:
Heading: വിയറ്റ്നാമില്‍ കുമ്പസാരിപ്പിച്ചു കൊണ്ടിരുന്ന യുവവൈദികന്‍ കത്തി ആക്രമണത്തിൽ കൊല്ലപ്പെട്ടു
Content: ഹോചി മിൻ സിറ്റി: വിയറ്റ്നാമിലെ കൊൺ ടും പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഡാക് മോട്ട് മിഷൻ ദേവാലയത്തിൽ വൈകുന്നേരത്തെ വിശുദ്ധ കുർബാന അർപ്പണത്തിനു മുമ്പ് വിശ്വാസികളെ കുമ്പസാരിപ്പിച്ചുക്കൊണ്ടിരിന്ന വൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടു. ഡൊമിനിക്കൻ സമൂഹാംഗമായ ഫാ. ജോസഫ് ട്രാൻ എൻജോക്ക് താൻ എന്ന വൈദികനാണ് കത്തി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വൈദികനെ ആക്രമിച്ചുവെന്ന കരുതപ്പെടുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തതായി രൂപതാ വൃത്തങ്ങൾ പറഞ്ഞു. 1981ൽ ഹോച്ചിമിൻ നഗരത്തിൽ ജനിച്ച ജോസഫ് ട്രാൻ വ്രതം സ്വീകരിക്കുന്നത് 2010ലാണ്. 2018ലാണ് അദ്ദേഹം വൈദികനായി അഭിഷേകം ചെയ്യപ്പെടുന്നത്. യുവ വൈദികന്റെ ആകസ്മികമായ ഞെട്ടലിലാണ് രൂപതയും വിശ്വാസി സമൂഹവും. കൊൺ ടുമിലുളള ഡൊമിനിക്കൻ സമൂഹത്തിന്റെ ആശ്രമത്തിൽ ഇന്നലെ ജനുവരി 30നു മരണമടഞ്ഞ വൈദികന് ആദരാഞ്ജലികളർപ്പിച്ചു. ഇന്ന് ജനുവരി 31 തിങ്കളാഴ്ച, ബിയൻ ഹോയിലുളള സെന്റ് മാർട്ടിൻ ചാപ്പലിൽ ഫാ. ജോസഫ് ട്രാൻ എൻജോക്കിന്റെ മൃതസംസ്കാരം നടക്കും. ഫാ. ജോസഫിന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസി സമൂഹത്തോട് രൂപത ആഹ്വാനം ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-31-10:31:59.jpg
Keywords: വിയറ്റ്നാ
Content: 18276
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ സുവിശേഷ പ്രഘോഷകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷാവറിൽ മദീന മാർക്കറ്റിൽ ക്രിസ്ത്യന്‍ വചനപ്രഘോഷകന്‍ വെടിയേറ്റ് മരിച്ചു. മറ്റൊരു സുവിശേഷ പ്രഘോഷകന് പരിക്കേറ്റു. പെഷാവർ സകല വിശുദ്ധരുടെയും ദേവാലയത്തിലെ വചനപ്രഘോഷകനായ വില്ല്യം സിറാജാണ് വെടിയേറ്റ് മരിച്ചത്. റവ. പാട്രിക് നയീമിന് ഗുരുതരമായി പരിക്കേറ്റു. റിംഗ് റോഡിലൂടെ വാഹനത്തിൽ യാത്രചെയ്യവേ മോട്ടോർ സൈക്കിളിലെത്തിയ തോക്കുധാരികളാണ് ആക്രമണം നടത്തിയത്. വചനപ്രഘോഷകനായ വില്ല്യം സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. പരിക്കേറ്റ നയീമിനെ ലേഡി റീഡിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തു. അക്രമികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. മെത്തഡിസ്റ്റുകളും ആംഗ്ലിക്കൻ അംഗങ്ങളും ഉൾപ്പെടെയുള്ള പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായ ചർച്ച് ഓഫ് പാക്കിസ്ഥാനിൽ നിന്നുള്ളവരാണ് അക്രമത്തിന് ഇരകളായത്. ചർച്ച് ഓഫ് പാക്കിസ്ഥാൻ ബിഷപ്പ് ആസാദ് മാർഷൽ ആക്രമണത്തെ അപലപിച്ചു. പാക്കിസ്ഥാൻ സർക്കാരിൽ നിന്ന് ക്രൈസ്തവര്‍ നീതിയും സംരക്ഷണവും ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ അഫ്ഗാനിസ്ഥാന്റെ അതിർത്തിയായ പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ സുരക്ഷാ സേനയ്‌ക്കെതിരായ തീവ്രവാദ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. അവയിൽ പലതും അഫ്ഗാൻ താലിബാനുമായി ബന്ധമുള്ള ഗ്രൂപ്പായ തെഹ്‌രിക്-ഇ-താലിബാനാണ്. ഇവരുടെ അനുയായികളാണോ അക്രമത്തിന് പിന്നിലെന്ന സംശയം ശക്തമാണ്. ​1883 ലാണ് പെഷറാവിലെ സകല വിശുദ്ധന്മാരുടെയും പള്ളി സ്ഥാപിതമായത്. 2013 ൽ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 75 പേരാണ് മരിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-31-13:19:32.jpg
Keywords: പാക്കി