category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഈസ്റ്റര്‍ സ്ഫോടനം: നീതി ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടു, അന്താരാഷ്ട്ര സഹായം തേടി കൊളംബോ മെത്രാപ്പോലീത്ത
Contentകൊളംബോ: 2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളി:ലുണ്ടായ ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീവ്രവാദി ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടുന്ന കാര്യം പരിഗണിക്കുമെന്ന് കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്. ശ്രീലങ്കന്‍ അറ്റോര്‍ണി ജനറലിന്റെ കീഴിലുള്ള നിയമസംവിധാനങ്ങള്‍ ഈസ്റ്റര്‍ ആക്രമണങ്ങളെ കുറിച്ചുള്ള അന്വേഷണ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അതിനാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഈസ്റ്റര്‍ദിന സ്ഫോടനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് ഐക്യരാഷ്ട്ര സഭയുടേയും, ആഗോളതലത്തില്‍ സ്വാധീനമുള്ള രാഷ്ട്രങ്ങളുടേയും സഹായം തേടുന്നതിനുള്ള സാധ്യതകളെ കുറിച്ച് ഇതിനുമുന്‍പും കര്‍ദ്ദിനാള്‍ സൂചിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനകത്തുവെച്ച് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണുവാനും, ആളുകള്‍ക്ക് നീതി നേടികൊടുക്കുവാനും തങ്ങള്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടുവെന്നു കര്‍ദ്ദിനാള്‍ മാല്‍ക്കം ജനുവരി 24-ന് സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പറഞ്ഞു. സഭ ഒരു അന്താരാഷ്ട്ര സംവിധാനമായതിനാലും, ലോകമെമ്പാടും തങ്ങള്‍ക്ക് ബന്ധങ്ങള്‍ ഉള്ളതിനാലും പ്രമുഖ രാജ്യങ്ങളെ സ്വാധീനിക്കുവാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ശുഭാപ്തി വിശ്വാസവും കര്‍ദ്ദിനാള്‍ പ്രകടിപ്പിച്ചു. 2019 ഏപ്രില്‍ 21-ന് ഇസ്ലാമിക തീവ്രവാദികള്‍ കൊളംബോയിലെ 3 ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, 3 ആഡംബര ഹോട്ടലുകളിലുമായി നടത്തിയ ആക്രമണങ്ങളില്‍ 267 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ ക്രൈസ്തവരെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള അന്വേഷണമാണ് ഇതുസംബന്ധിച്ച് ശ്രീലങ്കന്‍ ഏജന്‍സികള്‍ നടത്തിയത്. അന്വേഷണത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ 2021 ഓഗസ്റ്റില്‍ കൊളംബോ അതിരൂപത പ്രസ്താവന പുറത്തുവിട്ടിരുന്നു. ആക്രമണങ്ങള്‍ നടന്ന് ഇത്രയും കാലമായിട്ടും ഇതിന്റെ പിന്നിലെ സത്യം വെളിച്ചത്തുകൊണ്ടുവരുവാന്‍ ശ്രമിക്കുന്നതിന് പകരം സത്യത്തെ മറച്ചുവെച്ചുകൊണ്ട് തങ്ങളുടെ കൈകള്‍ സംശുദ്ധമാണെന്ന് വരുത്തിതീര്‍ക്കുന്നതിലാണ് സര്‍ക്കാരിന് താല്‍പ്പര്യമെന്നായിരുന്നു അന്നത്തെ പ്രസ്താവനയില്‍ ആരോപിച്ചിരുന്നത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരെന്ന്‍ കരുതപ്പെടുന്ന 25 പേരുടെ വിചാരണ 2021 നവംബറിലാണ് ആരംഭിച്ചത്. അന്വേഷണ മെല്ലപോക്കും കേസിലെ വഴി തിരിച്ചുവിടലിനുമെതിരെ ഇപ്പോഴും രാജ്യത്തു പ്രതിഷേധമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-30 18:26:00
Keywordsകൊളംബോ
Created Date2022-01-30 18:26:44