category_id | India |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ജനാഭിമുഖ കുർബാന: വത്തിക്കാൻ ധാരണയായെന്ന് വ്യാജ പ്രചരണം |
Content | കാക്കനാട്: “ജനാഭിമുഖ കുർബാന നിയമാനുസൃതമാക്കാൻ വത്തിക്കാൻ തത്വത്തിൽ ധാരണയായി' എന്ന ശീർഷകത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് സീറോമലബാർ മീഡിയ കമ്മീഷൻ. പ്രസ്തുത കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വിശകലനങ്ങളും ആരുടെയോ ഭാവനാ സൃഷ്ടി മാത്രമാണ്.
സീറോമലബാർ സഭയുടെ 34 രൂപതകളിലും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷനിലും സിനഡു തീരുമാനപ്രകാരം ഇപ്പോൾ അർപ്പിക്കുന്നതാണ് സഭയുടെ കുർബാന ക്രമം. അതിനു വിരുദ്ധമായ ഒരു തീരുമാനവും വത്തിക്കാൻ സ്വീകരിച്ചിട്ടില്ല.
പരാമർശവിധേയമായ കുറിപ്പിന്റെ അവസാനം നല്കിയിരിക്കുന്ന വത്തിക്കാന്റേതെന്ന് തോന്നിപ്പിക്കുന്ന ലിങ്ക് വ്യാജമാണ്. ഇക്കാര്യ ത്തിൽ സഭാംഗങ്ങൾ ആവശ്യമായ ജാഗ്രത പുലർത്തേണ്ടതാണെന്നും സീറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി പ്രസ്താവിച്ചു. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2022-01-24 18:46:00 |
Keywords | ജനാഭിമുഖ കുർബാന, വത്തിക്കാൻ |
Created Date | 2022-01-24 18:56:35 |