category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 2022 മുതൽ 2025 വരെ കേരളസഭയിൽ നവീകരണ കാലഘട്ടമായി ആചരിക്കാൻ കെസിബിസി ആഹ്വാനം
Contentകൊച്ചി: പെന്തക്കുസ്താ തിരുനാൾ ദിനമായ 2022 ജൂൺ അഞ്ചു മുതൽ 2025 ജൂൺ എട്ടുവരെ കേരളസഭയിൽ നവീകരണ കാലഘട്ടമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് കെസിബിസി. ഇതിന്റെ ഭാഗമായുള്ള ഒരുക്ക പരിപാടികൾക്ക് സംസ്ഥാനതലത്തിലും രൂപത, ഇടവക തലത്തിലുമൊക്കെ ടീമുകളെ രൂപപ്പെടുത്തേണ്ടതുണ്ടെന്നും ഓരോ രൂപതയിലെയും പ്രത്യേക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തു വേണം നവീകരണ പ്രക്രിയകൾ ന ടക്കേണ്ടതെന്നും കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ ചേർന്നു പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശിച്ചു. കെസിബിസിയുടെ കരിസ്മാറ്റിക് ഡോക്രൈനൽ, ബൈബിൾ, ഫാമിലി, അല്മായ കമ്മീഷനുകളുടെ നേതൃത്വത്തിലാണ് നവീകരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. ആഗോള സിനഡ് ലക്ഷ്യം വയ്ക്കുന്നതുപോലെ, കേരളസഭയിലും സംവാദത്തിന്റെ യും പരസ്പരമുള്ള ശ്രവിക്കലിന്റെയും സമവായത്തിന്റെയും കൂട്ടായ്മയുടെയും സംസ് കാരം ശക്തി പ്രാപിക്കണം. ഇതര മതങ്ങളോടും ഇതര സമുദായങ്ങളോടും സഭയെന്നും പുലർത്തിപ്പോന്നിട്ടുള്ള സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും ശൈലികൾ പരിപോഷിപ്പിക്കപ്പെടണം. കോവിഡ്കാലം സൃഷ്ടിച്ച മുറിവുകളാൽ തളർന്നുപോയ ധാരാളം കുടുംബങ്ങൾക്കായി 'ഹോം മിഷൻ ഉൾപ്പെടെയുള്ള സഭയുടെ കുടുംബ പ്രേഷിത ശുശ്രൂഷകൾ സജീവ മാകണം കാലോചിതവും ക്രിസ്തുസാക്ഷ്യത്തിന് ഉപകരിക്കുന്നതുമായ വിശ്വാസ രിശീലനം കുട്ടികൾക്കും യുവജനങ്ങൾക്കും ലഭിക്കത്തക്കവിധം ബോധന സംവി ധാനങ്ങൾ പരിഷ്കരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-26 13:50:00
Keywordsകെ‌സി‌ബി‌സി
Created Date2022-01-26 13:50:37