category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ സ്കോളര്‍ഷിപ്പ്
Contentതിരുവനന്തപുരം: ഉന്നത പഠന നിലവാരം പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനിയറിംഗ്, പ്യുവർസയൻസ്, അഗ്രികൾച്ചർ, സോഷ്യൽ സയൻസ്, നിയമം, മാനേജ്മെന്റ് വിഷയങ്ങളിൽ അണ്ടർഗ്രാജൂവേറ്റ് പോസ്റ്റ് ഗ്രാറ്റ്, പിഎച്ച്ഡി കോഴ്സുകൾക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. അർഹരായ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകും. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായിരിക്കണം. ഒറ്റത്തവണ മാത്രമേ സ്കോളർഷിപ് ലഭിക്കുകയുള്ളു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെ ബ്രുവരി 14 വിലാസം: ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്. നാലാം നില, വികാസ് ഭവ ൻ, തിരുവനന്തപുരം http://www.minoritywelfare.kerala.gov.in
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-28 14:11:00
Keywordsന്യൂനപക്ഷ
Created Date2022-01-28 14:12:19