category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമണല്‍ ഖനന വിവാദം: വിശദീകരണവുമായി പത്തനംതിട്ട രൂപത
Contentപത്തനംതിട്ട : തമിഴ്നാട്ടിലെ അംബാസമുദ്രത്ത് മണല്‍ ഖനനവുമായി ബന്ധപ്പെട്ട് സീറോ മലങ്കര സഭയ്ക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി പത്തനംതിട്ട രൂപത. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ്ജ് എന്ന വ്യക്തിയെ കരാർ പ്രകാരം ചുമതലപ്പെടുത്തിയിരുന്നുവെന്നും കോവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ടുവർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകാൻ കഴിഞ്ഞിരുന്നില്ലായെന്നും ഈ കാലയളവിൽ ഇദ്ദേഹം കരാര്‍ ലംഘിച്ചുവെന്നും രൂപത വ്യക്തമാക്കി. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇതുസംബന്ധിച്ച അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. #{blue->none->b-> രൂപതയുടെ വിശദീകരണ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ​‍}# ​തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ്ജ് എന്ന വ്യക്തിയെ കരാർ പ്രകാരം ചുമതലപ്പെടുത്തിയിരുന്നു. കോവിഡ് കാലമായി രുന്നതിനാൽ കഴിഞ്ഞ രണ്ടുവർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ മാനുവൽ ജോർജ്ജ് കരാർ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽ നിന്ന് ഒഴിവാക്കാൻ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇതുസംബന്ധിച്ച അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുവൽ ജോർജ്ജിനെതിരെ രൂപത നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. #{blue->none->b->ഫാ.ജോയേൽ പി. ജോൺ പൗവ്വത്ത് പി.ആർ.ഓ., പത്തനംതിട്ട രൂപത ‍}#
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-08 11:55:00
Keywordsപത്തനംതിട്ട
Created Date2022-02-08 11:56:22