Content | കൊച്ചി: കെസിവൈഎം സംസ്ഥാനസമിതിയുടെ സംയുക്ത സിൻഡിക്കറ്റും അധികാര കൈമാറ്റവും കളമശേരി സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളിയിൽ നടന്നു. കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ആർ. ക്രിസ്തുദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയിൽ അധ്യക്ഷത വഹിച്ചു.
വരുംവർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ കർമപരിപാടികൾക്ക് യോഗം രൂപം നൽകി. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, എഡ്വേർഡ് രാജു, ഫാ. സിബു വർഗീസ്, ഫാ. ജിൻസ് വാളിപ്ലാക്കൽ എബിൻ കണിവയലിൽ, ബിച്ചു കുര്യൻ തോമ സ്, ലിനു വി. ഡേവിഡ്, ഷിജോ നിലക്കപ്പള്ളി, തുഷാര തോമസ്, സ്മിത ആന്റണി, സി സ്റ്റർ റോസിമെറിൻ എസ്ഡി എന്നിവർ സംസാരിച്ചു. |