category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രതികൂല അവസ്ഥയിലും മരിയന്‍ തീര്‍ത്ഥാടനത്തിന് സൈക്കിള്‍ ചവിട്ടി 150 പേരുടെ സംഘം
Contentമാക്രോയിസ്: കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മധ്യസ്ഥയും സംരക്ഷകയുമായി വിശ്വസിച്ചുവരുന്ന അള്‍ട്ടാഗ്രാസ്യ മാതാവിനെ അവരോധിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരി 13 ഞായറാഴ്ച നൂറ്റിഅന്‍പതോളം സൈക്കിളോട്ടക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മരിയന്‍ തീര്‍ത്ഥാടനം ശ്രദ്ധേയമായി. സാന്‍ ഫ്രാന്‍സിസ്കോ ഡെ മാക്രോയിസ് രൂപതയിലെ സാന്റാ അനാ കത്തീഡ്രലില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനം നാഗുവ പട്ടണത്തിലെ അള്‍ട്ടാഗ്രാസ്യ ദേവാലയത്തിലാണ് അവസാനിച്ചത്. സാന്‍ ഫ്രാന്‍സിസ്കോ ഡെ മാക്രോയിസ് രൂപതാ മെത്രാന്‍ മോണ്‍. റാമോന്‍ ആല്‍ഫ്രെഡോ ഡെ ലാ ക്രൂസ്, കാമിലോ ലെവിസ് പരേഡെസ്, പെഡലിംഗ് ക്ലബ് ഡയറക്ടര്‍മാരായ ലൂയിസ് റാമോന്‍ ആല്‍മോണ്ടെ, ജയിമെ വലേരിയോ എന്നിവരുടെ നേതൃത്വത്തിലാണ് തീര്‍ത്ഥാടനം സംഘടിപ്പിച്ചത്. കനത്ത മഴയേപ്പോലും വകവെക്കാതെ സൈക്കിള്‍ സംഘം 60 കിലോമീറ്റര്‍ പിന്നിട്ട് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി. സാന്‍ ഇസിഡ്രോ ലാബ്രഡോര്‍ ഡെ കാസ്റ്റില്ലോ ഇടവക ദേവാലയത്തിലും, സാന്‍ ഫ്രാന്‍സിസ്കോ ഡെ അസിസ് ഡെല്‍ ഫാക്ടര്‍ ഡെ നാഗുവ ഇടവക ദേവാലയത്തിലും നല്‍കിയ സ്വീകരണം ഏറ്റുവാങ്ങുവാന്‍ വേണ്ടിമാത്രമാണ് ഇടക്ക് നിറുത്തിയത്. മഴ പെയ്തപ്പോള്‍ പലര്‍ക്കും സംശയമുണ്ടായെങ്കിലും ദൈവം നമ്മളെ നയിക്കുമെന്നുള്ള വിശ്വാസത്തിന്റെ പുറത്താണ് നാം ഇവിടെ എത്തിയതെന്നു മോണ്‍. ഡെ ലാ ക്രൂസ് ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുര്‍ബാനയോടെ തീര്‍ത്ഥാടനത്തിന് സമാപനമായി. വിശ്വാസികളുടെ ഒത്തുചേരലും, രൂപതയിലെ മരിയന്‍ സ്ഥലങ്ങളുടെ സന്ദര്‍ശനവുമാണ് തീര്‍ത്ഥാടനത്തിന്റെ മറ്റൊരു ലക്ഷ്യമെന്നു ഫാ. കാമിലോ ലെവിസ് പറഞ്ഞു. 2021 ഓഗസ്റ്റ് 15നാണ് ഡൊമിനിക്കന്‍ മെത്രാന്മാര്‍ അള്‍ട്ടാഗ്രാസ്യന്‍ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചത്. അള്‍ട്ടാഗ്രാസ്യ മാതാവിന്റെ കിരീടധാരണത്തിന്റെ നൂറാമത് വാര്‍ഷിക ദിനമായ 2022 ഓഗസ്റ്റ് 15-നാണ് വാര്‍ഷികാഘോഷത്തിലെ പ്രധാനപ്പെട്ട പരിപാടികള്‍ നടക്കുക. പുല്‍ത്തൊട്ടിലില്‍ കിടക്കുന്ന ഉണ്ണിയേശുവിനെ സ്നേഹപൂര്‍വ്വം നോക്കിയിരിക്കുന്ന പരിശുദ്ധ കന്യകാമാതാവിന്റെ ഒരു പെയിന്റിംഗാണ് പ്രസിദ്ധമായ ‘ദി വര്‍ജിന്‍ ഓഫ് അള്‍ട്ടാഗ്രാസ്യ’ അഥവാ ‘ടാറ്റിക്കാ, ലാ ഡെ ഹിഗ്വെ’ എന്നറിയപ്പെടുന്നത്. ജനുവരി 21-നാണ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ ആഘോഷിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-17 18:26:00
Keywordsമരിയ
Created Date2022-02-17 18:27:21